കഴിഞ്ഞു പോയ ദിനങ്ങളെയും,ആഴ്ചകളെയും,മാസങ്ങളെയും ഓർമ്മിപ്പിക്കുന്ന കലണ്ടറിലെ ആ 12 താളുകൾ മാറ്റി ഇനി വരുന്ന ദിനങ്ങളെ ഓർക്കുവാൻ വേണ്ടി പുതിയ താളുകൾ ദിത്തിയിൽ തൂക്കുമ്പോൾ കടന്നുപോയ 365 ദിനങ്ങളും ഇനി കടന്നു വരുമെന്ന് പ്രതീക്ഷിക്കുന്ന 365 ദിനങ്ങൾക്കുംമായി കാത്തിരിക്കുമ്പോൾ സമയം എത്ര വേഗത്തിലാണ് നമ്മേ കടന്ന് പോകന്നത് എന്ന് അത്ഭുതത്തോടെയും അതിലുപരി ആശങ്കയോടെയുമാണ് ചിന്തിച്ച് നിൽക്കുന്നത്. കഴിഞ്ഞു പോയ ആ 365 ദിനങ്ങളിൽ എത്ര ദിനങ്ങൾ ഓർമ്മയിൽ നിന്ന് വേഗം തിരികെ എടുക്കാൻ കഴിയും എന്ന് ശ്രമിച്ചു നോക്കുമ്പോൾ അത് വിരലിൽ എണ്ണാവുന്നത് മാത്രമായി ഒതുങ്ങുന്നു എന്നത് അല്പം ഭയത്തോടെ മാത്രമേ നേരിടാൻ കഴിയു ,കാരണം ഭൂമിയിൽ ജീവിക്കുന്ന നാളുകളുടെ എണ്ണം കൂടും തോറും ഓർമ്മകളുടെ എണ്ണം കുറയുന്നു എന്ന് തിരിച്ചറിയുന്നതാണ്. ഈ ഭയത്തെ മറികടക്കുവാൻ ഈ കാലങ്ങളിലൊക്കെയും കൂടെ നിന്നത് പുസ്തകങ്ങളും വായനയുമാണ് ,പ്രത്യേകിച്ച് കഴിഞ്ഞ രണ്ട് മൂന്ന് വർഷക്കാലമായി. 2019 ൽ ഇതു പോലൊരു ദിനത്തിൽ കഴിഞ്ഞു പോയ നാളുകളിൽ വായിച്ച് കഴിഞ്ഞ പുസ്തകങ്ങളെ ഓർമ്മിച്ചെടുക്കുവാൻ നടത്തിയ ഒരു ശ്രമത്തിൽ നിന്ന് കിട്ടിയത് മുമ്പ് പറഞ്ഞ മറവിയിലെക്കുള്ള യാത്രയേ പറ്റിയുള്ള ഓർമ്മപെടുത്തലായിരുന്നു , എങ്കിലും ഓർത്തേടുത്തവ വിരലിൽ എണ്ണാവുന്നത് മാത്രമായിരുന്നു. വായനാ മുറിക്കുള്ളിൽ വാങ്ങി കൂട്ടി അട്ടിയട്ടിയായി അടുക്കി സൂക്ഷിക്കുന്ന പുസ്തങ്ങളെ കഴിഞ്ഞ നാളുകളിൽ തൊട്ടും തലോടിയും പ്രണയിച്ചും പോയതല്ലാതെ ഭൂരിഭാഗത്തെയും ഒരിക്കൽ പോലും വായിച്ചിരുന്നില്ല എന്ന വെളിപാട് വല്ലാതെ സങ്കടം തരുന്ന ഒന്നായിരുന്നു. എങ്കിലും സൗഹാർദ്ദങ്ങളിൽ നിന്ന് ഒറ്റ തിരിയുമ്പോൾ എന്നും ആശ്വാസമാകുന്ന ഈ മുറിയും അവിടുത്തെ പുസ്തകമണങ്ങളുമായിരുന്നു. ആ കാലത്ത് ഉറ്റ ചങ്ങാതി അയച്ചു തന്ന ഹാരിസ് നെർമേനിയുടെ FB കുറിപ്പിന്റെ വായനയും ഹാരിസിന്റെ തന്നെ ലിറ്റിൽ മാഗസിനിലെ വായനയെ പറ്റിയുള്ള എഴുത്തും ചില മാറ്റങ്ങളിലെക്ക് കൊണ്ട് എത്തിച്ചു. പിന്നെ 2020ലും 2021 ലും തീവ്ര വായനയുടെ ദിന രാത്രങ്ങളായിരുന്നു. ആ കാലത്ത് പടർന്നു പിടിച്ച മഹാമാരി നൽകിയ ഏകാന്തതയും വീട്ടുതടങ്കലും അതിന് ഏറേ സഹായം ചെയ്തു. വർഷം 100 പുസ്തകം വായിക്കണം എന്ന് തീരുമാനിച്ച് ഉറച്ച് 2020 ൽ വായനാ ഗോദായിലെക്ക് ഇറങ്ങിയെങ്കിലും 70 തിലും 80 തിലും ഒക്കെ എത്തുവാനെ കഴിഞ്ഞുള്ളു , എങ്കിലും വായിച്ച പുസ്തകളും അവ നൽക്കിയ അനുഭവങ്ങളും , വായിച്ചവയെ പറ്റിയുള്ള ഡയറികുറിപ്പുകളും ചില വായനാനുഭവങ്ങളെ പറ്റിയുള്ള എഴുത്തും ആ എണ്ണത്തിലേറെ സന്തോഷം തരുന്നവയായിരുന്നു. വായിച്ച പുസ്തകങ്ങളും എഴുതിയവരിലും, എഴുത്തിൽ തങ്ങളുടെ ഇടം മുമ്പ സ്ഥാപിച്ചവരും അവിടെ തങ്ങളുടെ പ്രതിഭ കൊണ്ട് ഇടം സ്ഥാപിക്കാൻ എത്തിയവരും ഉണ്ടായിരുന്നു. പല എഴുത്തുകളും നമ്മെ അത്ഭുതപ്പെടുത്തുന്നത് തന്നെയായിരുന്നു. ഈ കാലങ്ങളിലെ വായനയിലെ അഭ്യസങ്ങൾ 2022 ലും തുടർന്നു , പാൻഡമിക്കിൽ നിന്ന് സാധാരണത്ത്വതിലെക്ക് തിരികെ പൊക്കു തുടങ്ങി 22 ൽ വായനക്കായി കഴിഞ്ഞ കാലത്ത് കിട്ടിയ സമയത്തെ ഔദോഗിക ജീവിതവും വ്യക്തി ജീവിതവും പകുത്ത് എടുത്തു തുടങ്ങി , കൂടാതെ മനുഷ്യ സഹജമായ മടിയും കൂടെ കൂടിയപ്പോൾ വായിച്ച പുസ്തകങ്ങൾ 60 കളിൽ മാത്രമേ എത്തിയുള്ളു എങ്കിലും നിരാശയില്ലായിരുന്നു ,വായന കൂടെയുണ്ട് എന്നു തന്നെ ഇത് സ്വയം ബോധ്യപ്പെടുത്തി കൊണ്ടിരുന്നു. 22ലെ വായിച്ച പുസ്തകങ്ങളിൽ വായനയേ ഏറ്റവും ബാധിച്ച പുസ്തകം "പി.കെ.ഫസൽ റഹ്മാന്റെ ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങൾ" എന്ന പുസ്തമായിരുന്നു ,വിദേശികളായ 50 പുസ്തകങ്ങളെ പറ്റിയുള്ള ഈ എഴുത്തുക്കളിൽ ഭൂരിഭാഗവും അറിയാത്ത എഴുത്തുകാരും അവരുടെ പുസ്തകങ്ങളെ പറ്റിയുമായിരുന്നു എന്ന് ഒരു പുതിയ അനുഭവമാ.യിരുന്നു. "അൻവറിന്റെ കോമയും" "ബിവിൻ ചന്ദ്രന്റെ കപ്പിത്താന്റെ ഭാര്യയും" "നീല പത്മനാഭന്റെ സൃഷ്ടിയിലെ നൊമ്പരങ്ങളും" , "പി.എഫ് മാത്യൂസിന്റെ കടലിന്റെ മണവും" "എൻ ശശിധരൻ മാഷിന്റെ ഏകാന്തത പോലെ തികക്കേറിയ പ്രവൃത്തി വേറെയില്ലയും" , "എസ്.ഹരീഷിന്റെ ആഗസ്റ്റ് 17" ഉം , "അജയ് . പി.മങ്ങാടിന്റെ മൂന്ന് കല്ലും", "ശ്രീകണ്ഠൻ കരിക്കകത്തിന്റെ തെറ്റിയും തിരുത്തിയും ഒരു ജീവിതവും" "ഇ.പി.രാജഗോപാലിന്റെ അടുപ്പങ്ങളുടെ സൂചികയും", "നാരായന്റെ തുടക്കങ്ങൾ ഒടുക്കങ്ങളും" "കെ.ആർ.മീരയുടെ ഖബറും" "മുഹമ്മദ് അബ്ബാസിന്റെ വിശപ്പ് പ്രണയം ഉന്മാദവും" ഒക്കെ തന്നത് ചില മറു ജീവിതങ്ങളാണ്. വിവരങ്ങൾ വിരൽ തുമ്പിലുള്ള ഈ കാലത്ത് പുസ്തകങ്ങൾ വായിക്കുന്നത് കൊണ്ട് എന്താണ് പ്രയോജനം എന്ന് ചോദിക്കുന്ന ചങ്ങാതിമാരോട് എന്താണ് പറയുക ,വായിച്ച എല്ലാ പുസ്തങ്ങളും എഴുത്തുകാരും തരുന്ന, നമ്മൾ അനുഭവിക്കുന്ന ജീവിതങ്ങളും നമ്മൾ ജീവിച്ച ദേശങ്ങൾക്കും , ഒക്കെ അപ്പുറമുള്ള മനുഷ്യരുടെ ജീവിതങ്ങളും അവർ ജീവിക്കുന്ന ദേശങ്ങളും ഉണ്ടേന്നും,നമ്മൾ ജീവിക്കുന്ന ജീവിതത്തിൽ നിന്ന് മാറി മറ്റോരു ജീവിതം സാധ്യമാണ് എന്നും ഉള്ള ഓർമ്മപ്പെടുത്തലുകളുമാണ് എന്ന് മാത്രമേയുള്ളു. ഇങ്ങനെ ഒക്കെയുള്ള 22 ലെ വായനയിലെ പുസ്തങ്ങളെ ഈ കുറിപ്പിനോപ്പം ചേർക്കുകയാണ്. 22 ലെ ജീവിതവും ആ നാളിൽ വായിച്ച പുസ്തകങ്ങളും ഓർമ്മകളുടെ ആർകെവിലേക്ക് മാറ്റപ്പെട്ടു എങ്കിലും അവരെ മറന്നു കൊണ്ടുള്ള ഒരു വായന ജീവിതം ജീവിക്കുവാൻ നമ്മുക്ക് ആവില്ലലോ .
2022 ലെ വായനയിലെ പുസ്തകങ്ങൾ
1.കോമ -അൻവർ അബ്ദുള്ള
2.കപ്പിത്താന്റെ ഭാര്യ - ബിപിൻ ചന്ദ്രൻ
3.നഗ്നത എന്ന വസ്ത്രം - ജോണി.എം.എൽ
4.എഴുത്തുമേശകൾ- ശ്രീജിത്ത് പെരുന്തച്ചൻ
5.വെളിച്ചത്തിന്റെ വഴി -ഇ എം ഹാഷിം
6.സമാധാനത്തിനു വേണ്ടിയുള്ള യുദ്ധങ്ങൾ -
കെ രഘുനാഥൻ
7.കമ്പിറാന്തലിന്റെ വെളിച്ചം -അഷ്ടമൂർത്തി
8.സൃഷ്ടിയിലെ നൊമ്പരങ്ങൾ - നീല പത്മനാഭൻ
9.കടലിന്റെ മണം -പി എഫ് മാത്യൂസ്
10.പുസ്തകത്തിന്റെ പൂമുഖം -എംടി
11.പകൽ നടക്കാനിറങ്ങുന്ന ഇരുട്ട് -ബിജോയ് ചന്ദ്രൻ
12.വെയിൽതുണ്ടുകൾ -എസ് ജയചന്ദ്രൻ നായർ
13.ഓർമ്മപ്പാടം -പി ബാലചന്ദ്രൻ
14.ഉടൽ ഭൗതികം -വി ഷിനിലാൽ
15.തിരിഞ്ഞു നടപ്പ് -ബാലചന്ദ്രൻ വടക്കേടത്ത്
16.ഏകാന്തത പോലെ തിരക്കേറിയ പ്രവൃത്തി വേറെയില്ല - എൻ ശശിധരൻ
17.ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങൾ -ഫസൽ റഹ്മാൻ പി.കെ
18.ആഗസ്റ്റ് 17 -ഹരീഷ് .എസ്
19.ഏകാകിയുടെ അക്ഷരയാത്ര - യു കെ കുമാരൻ
20.അഹം പരം -അമ്പിളി എം
21.പെണ്ണുങ്ങളെ പ്രേമം വിചാരങ്ങൾ -എഡിറ്റർ
റിനി രവീന്ദ്രൻ
22.എടത്തട്ട നാരായണൻ പത്രപ്രവർത്തനവും കാലവും -പി രാം കുമാർ
23.ജീവിതം ഒരു കൽക്കണ്ട തുണ്ടാണ് -ജെറിടോം
24.റാം c/o ആനന്ദി -അഖിൽ പി ധർമ്മജൻ
25.അടി -വി ഷിനിലാൽ
26.സിംഹത്തിന്റെ കഥ -അഖിൽ കെ
27.ഇഷാംബരം -അരുൺ ആർ
28.സന്യാസിയോട് എൽ സി യിലെ സ്വാമിമാർ -ഇടപ്പോൺ അജയകുമാർ
29.മനുഷ്യന് ഒരു ആമുഖം -സുഭാഷ് ചന്ദ്രൻ
30.ജീവിച്ചിരിക്കാനുള്ള കാരണങ്ങൾ -മാറ്റ് ഹെയ്ഗ് വിവ-പ്രഭാ സക്കറിയാസ്
31.മൂന്നു കല്ലുകൾ -അജയ് പി മങ്ങാട്
32.വാൻഗോഗിനെ കാമുകി -ജേക്കബ് എബ്രഹാം
33.ലോകം അവസാനിക്കുന്നില്ല -അജയ് പി മങ്ങാട്
34.ശലഭ ജന്മങ്ങൾ ലിറ്റിൽ മാസിക ജീവചരിത്രം
35.ഏറ്റവും പുതിയ കവികൾക്ക് ഒരു മാനിഫെസ്റ്റോ - എസ് ജോസഫ്
36.സോർബയോടൊപ്പമുള്ള സഞ്ചാരങ്ങൾ
പല ലോകങ്ങളിലേക്ക് ഉള്ള യാത്രകളുടെ പുസ്തകം - ശ്രീകാന്ത് കോട്ടക്കൽ
37.നേർപാതി - സുധ തെക്കേ മഠം
38.മഷിയിൽ വരച്ച മരത്തിന്റെ ചിത്രം - ഇ സന്തോഷ് കുമാർ
39.പ്രേമനഗരം -ബിനീഷ് പുതുപ്പണം
40.മിഠായിതെരുവ് ഓർമ്മകളുടെ കോഴിക്കോടൻ ആൽബം - വി ആർ സുധീഷ്
41.തെറ്റിയും തിരുത്തിയും ഒരു ജീവിതം - ശ്രീകണ്ഠൻ കരിക്കകം
42.ഏതോ യുറാനസിൽ ഒരു ശിവനും ഗംഗയും -
സിതാര എസ്
43.യെർവാഡ സ്മരണകൾ -കെ മുരളി
44.മിലിനിപയും ഞാനും ദൈവവും -അംബികാസുതൻ മാങ്ങാട്
45.ആൽബട്രോസിന്റെ കരച്ചിൽ -മേതിൽ
46.തുടക്കങ്ങൾ ഒടുക്കങ്ങൾ ഒരു പ്രാന്തവത്കൃതന്റെ സാഹിത്യ ഭാവങ്ങൾ- നാരായൻ
47.അടുപ്പങ്ങളുടെ സൂചിക -ഇ പി രാജഗോപാൽ
48.കടമ്മനിട്ട കാലം -കെ എസ് രവികുമാർ
49.തരകൻസ് ഗ്രന്ഥവരി -ബെന്യാമിൻ
50.മരിച്ചവരുടെ മേട -കെ ജി ശങ്കരപ്പിള്ള
51.നോവൽ മാഫിയ- നകുൽ വിജി
52.ഖബർ -കെ ആർ മീര
53.വിശപ്പ് പ്രണയം ഉന്മാദം - മുഹമ്മദ് അബ്ബാസ്
54.ജലഭരദിനരാത്രങ്ങൾ -എം എസ് ബനേഷ്
55.ഇരുണ്ട വനസ്ഥലികൾ -ബെന്യാമിൻ
56.എന്നിട്ടുമുണ്ട് താമരപ്പൊയ്കൾ -അയ്മനം ജോൺ
57.പറിച്ചു പുത -എം ആർ രേണുകുമാർ
58.മഹേശ്വതാ ദേവി ക്ലോസപ്പ് -ജോഷി ജോസഫ് , ദൃശ്യാഖ്യാനം - എം.എസ്.ബനേഷ്
59.കോട്ടയം ഡയറി -സ്മിത ഗിരീഷ്
60.മറുജീവിതം -ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്
61.തീരജീവിതത്തിന് ഒരു ഒപ്പീസ് -പി എഫ് മാത്യൂസ്