Monday, January 3, 2022

2021 ലെ വായനകൾ


2021 ഡിസംബർ 31 തീയതി ഡോ. രാജൻ ചുങ്കത്തിന്റെ ഉമിനീർ പക്ഷികൾ എന്ന യാത്രയുടെ പുസ്തകം വായിച്ച് അവസാനിപ്പിക്കുമ്പോൾ , വായിച്ച പുസ്തകങ്ങളെ പറ്റി കുറിപ്പുകൾ എഴുതുന്നു പുസ്തകത്തിൽ എഴുതി തുടങ്ങിയ ചെറുകുറിപ്പിന്റെ തുടക്കത്തിലെ വരികൾ ഇങ്ങനെയായിരുന്നു "വായന ഒരു പ്രതിരോധമാണ് " , കുറിപ്പ് അവസാനിപ്പിച്ച് രണ്ടാമത് ഒന്ന് കൂടി വായിച്ചപ്പോൾ ആ വരികൾ കഴിഞ്ഞ രണ്ട് വർഷ കാലത്തേ വച്ച് നേക്കുമ്പോൾ എത്ര നേരാണ് എന്ന് തിരിച്ചറിയുന്നു. സുഹൃത്ത് സജീവ് അയ്മനം അയച്ചു തന്ന ഹാരീസ് നെൻമേനിയുടെ FB കുറിപ്പ് വായിച്ച ആവേശത്തോടെ 2019 ൽ വായിച്ച പുസ്തകങ്ങളെ പറ്റി ഒന്ന് തിരിഞ്ഞ് നോക്കിയപ്പോൾ മനസ്സിലായി എന്റെ വായന എത്ര ശുഷ്കമാണ് എന്ന് , ഏതോക്കെ പുസ്തകങ്ങൾ വായിച്ചു എന്ന് തിട്ടപ്പെടുത്താൻ പോലും അപ്പോൾ കഴിഞ്ഞില്ല. ആ തിരിച്ചറിവ് 2020 വർഷത്തേ വായനയേ , ഒന്ന് ഗതി മാറ്റി വിടുവാൻ ചിന്തിപ്പിച്ചു. വായിക്കുവാൻ തുടങ്ങിയ പുസ്തകത്തിന്റെ ലഘുവിവരണം ഒരു നോട്ട് ബുക്കിൽ കുറിക്കുന്നത് അന്ന് മുതൽ ശീലമാക്കി. 2020 ൽ തുടർന്നുള്ള നാളുകളിൽ എല്ലാവരുടെയും ജീവിതം നിശ്ചലമാക്കിയ വൈറസ്സും അടുച്ചുപൂട്ടലും പിന്നീട് വന്ന നിയന്ത്രണങ്ങൾക്കും മുന്നിലെ പകച്ചു നിൽക്കലിൽ നിന്ന് കുതറുവാൻ വായന ഒരു നല്ല പ്രതിരോധമായി. മുൻ കാലങ്ങളിൽ വാങ്ങി കൂട്ടിയ പുസ്തകങ്ങൾ അലമാരകളിൽ നിശ്ചമായി ഇരിക്കുവാൻ തുടങ്ങിട്ട് കാലങ്ങൾ ഏറേ ആയിരുന്നു. അവ ഒരോന്നും വായനക്കായി എടുത്തപ്പോൾ ഉണ്ടായ സന്തോഷം ,എനിക്കും അവർക്കും പറയുവാൻ പറ്റാത്തതായിരുന്നു. മുൻ വർഷം വെറും 19 പുസ്തകങ്ങളിൽ ഒതുങ്ങിയ വായന 2020 ൽ 70 പുസ്തത്തിൽ എത്തി, വായിച്ച എല്ലാ പുസ്തകങ്ങളെ പറ്റിയും ചെറിയ കുറിപ്പുകൾ കുറിച്ചു , അവ ഇന്ന് മറിച്ച് നോക്കുമ്പോൾ വായിച്ച പുസ്തകങ്ങളെ വീണ്ടും ഓർമ്മയിൽ പുതുക്കുന്നു. 2020 ലെ പ്രതിസന്ധികൾക്ക് കുറച്ച് അയവ് 2021 ൽ വന്നുവെങ്കിലും സാഹചര്യങ്ങൾ പഴയതു പോലെ തുടർന്നു ,അവിടെയും വായന എന്ന പ്രതിരോധത്തിൽ തന്നെ പിടിച്ചു നിന്നു . പുസ്തകശാലയിൽ പോയി പുസ്തകം വാങ്ങുന്നത് കുറഞ്ഞു എങ്കിലും ഈ കാലത്ത് ഒട്ടേറേ online പുസ്തകക്കാരെ പരിചയപ്പെട്ടു, ഒട്ടേറെ പുസ്തകങ്ങൾ വാങ്ങി, അവയിൽ പലതും നാട്ടിലെ പുസ്തകശാലകളിൽ കിട്ടാൻ കഴിയാത്ത പുസ്തകങ്ങളായിരുന്നു എന്നത് ഏറെ സന്തോഷിപ്പിക്കുന്നു. ലൈബ്രറി കൗൺസിൽ പുസ്തകമേളയിൽ നിന്നും ഇത്തരത്തിലുളള കുറേ പുസ്തകങ്ങൾ വാങ്ങുന്നതിനും കഴിഞ്ഞു,വായിച്ച ചില പുസ്തകളെ കുറിച്ച് ചില കുറിപ്പുകൾ FB യിൽ എഴുതി. കൂടാതെ മനസ്സിൽ തോന്നിയ ചില വരികളും കുറിച്ചിട്ടു, വായിച്ച ചിലർ കവിത എന്ന് പറഞ്ഞു, പക്ഷേ എനിക്ക് ഒട്ടും ഉറപ്പില്ല അവയോക്കെ കവിതയാണോ , കവിത ആകാതിരിക്കാട്ടേ എന്ന് ഗൂഢമായി പ്രാർത്ഥിക്കുന്നു ,എന്നും ഉറങ്ങുന്നതിന് മുമ്പ്, കവിത എഴുതുന്നവരുടെ ശാപം ഒഴിവാക്കാമല്ലോ എന്ന് ഓർത്ത് . വായിച്ച പുസ്തങ്ങളിൽ ചില പുസ്തകങ്ങളേ പറ്റി മാത്രം പറയുന്നു ,മുഹമ്മദ് അബ്ബാസിന്റെ   "ഒരു പെയിന്റെ പണിക്കാരന്റെ ലോക സഞ്ചാരങ്ങൾ " പുസ്തകങ്ങൾ വായിക്കുവാൻ എന്തേല്ലാം അനുകൂല സാഹചര്യങ്ങൾ ഉണ്ടായിട്ടും പലപല കാരണങ്ങൾ പറഞ്ഞ് വായിക്കാതെ മാറ്റിവയ്ക്കുന്ന പുസ്തകങ്ങൾ സ്വന്തമായി ഉള്ളവരുടെ ലോകത്തിൽ നിന്നും എത്രയോ അകലങ്ങളിലൂടെ വായന സഞ്ചാരം നടത്തുന്ന ഈ എഴുത്തുകാരന്റെ വായനജീവിതം നമ്മൾ ശ്രദ്ധിച്ചില്ലെങ്കിൽ നമ്മൾ പുസ്തക പ്രേമികൾ എന്ന് മുഖത്ത് എഴുതി നടന്നിട്ട് യാതോരു കാര്യവുമില്ല ഈ ജീവിതത്തിൽ എന്ന് ഈ പുസ്തകത്തിന്റെ വായന എന്നെ പഠിപ്പിച്ചു. മറ്റൊരു പുസ്തകം നൗഫൽ.എൻ ന്റെ  "ഇനി പറയാമോ ജീവിതത്തിൽ ഒരല്പവും ജീവിതം ബാക്കിയില്ലന്ന് " ഈ എഴുത്തുകൾ കഴിഞ്ഞു പോയ യാത്രകളിൽ എവിടെ ഒക്കെയോ മറന്നു വച്ചു പോയ ഒരു പാട് കാര്യങ്ങൾ ഓർമ്മിപ്പിച്ചു. ഇഷ്ടമുള്ള രണ്ട് എഴുത്തുകാരുടെ ജീവിതമെഴുത്തായ , എൻ.ശശിധരൻ മാഷിന്റെ "മഹാ വ്യസനങ്ങളുടെ നദിയും ", എൻ.പ്രഭാകരൻ മാഷിന്റെ "ഞാൻ മാത്രമല്ലാത്ത ഞാൻ " എന്നീ പുസ്തകങ്ങൾ വായിക്കാനെടുക്കുമ്പോൾ , ഇവരുടെ എഴുത്ത് ജീവിതത്തേ പറ്റി ഏറെ പ്രതീക്ഷിച്ചിരുന്നു , എന്നാൽ അതിലധികം അവർ ജീവിച്ച കാലത്തേ പറ്റിയാണ് എഴുത്തുകൾ നിറയേ . നാടകങ്ങളും, വായിച്ച ഫിക്ഷനുകളെ പറ്റിയും, ശശിധരൻ മാഷ് എഴുതിയത് വായിക്കുമ്പോഴും, പ്രഭാകരൻ മാഷിന്റെ കഥകളും മറ്റും വായിക്കുമ്പോഴും കാണാത്ത  ജീവിതം ഈ എഴുത്തുകളിൽ വായിച്ചു. മറ്റാരു പുസ്തകം  "ന്യൂസ് റൂമാണ് "ബി.ആർ.പി.ഭാസ്കർ എന്ന് പത്രപ്രവർത്തകൻ സഞ്ചരിച്ച പാതകൾ നമ്മുടെ രാജ്യത്തിന്റെ ആ കാലത്തേ രാഷ്ടിയ ചരിത്രത്തിന് ഒപ്പമാണ്. നമ്മൾ കണ്ട കാഴ്ചകളുടെ കാണാത്ത കേൾക്കാത്ത പുറങ്ങൾ ഈ പുസ്തകത്തിന്റെ വായനയിലൂടെ നമ്മൾ കാണുന്നു കേൾക്കുന്നു. ഷിനി ലാലിന്റെ" 124 " ഈ കാര്യങ്ങൾ ഓക്കെ തന്നെയാണ് പറയുന്നത്. ഒരോ എഴുത്തുകാരുടെയും പുസ്തങ്ങൾ വായിക്കുമ്പോൾ ആ എഴുത്തിലേക്ക് അവർ എത്തിയ വായനയും പുസ്തകങ്ങളും കാണിച്ചു കൊടുത്ത ചില സ്ഥാപനങ്ങൾ ഉണ്ട് , എന്ന് അവർ തന്നെ പറയുന്നു എസ്.ആർ ലാൽ എഡിറ്റ് ചെയ്ത "എന്റെ ഗ്രന്ഥശാല "എന്ന സമാഹാരത്തിലൂടെ. "വെജിറ്റേറിയൻ "വായിക്കുമ്പോൾ അത് ഒരു മൊഴിമാറ്റ പുസ്തകമാണ് എന്ന് പറയുക അസാദ്ധ്യമാണ്. അത് സി.വി.ബാലകൃഷ്ണൻ എഴുതിയ പുസ്തകം തന്നെയാണ്. ഇതിനിടയിൽ ഒന്നുരണ്ട് ഇംഗ്ലീഷ് പുസ്തകങ്ങളും വായിച്ചു. കൂടുതൽ ഇംഗ്ലീഷ് പസ്തകങ്ങൾ വായിക്കണം എന്ന അഗ്രഹത്തിനായി  ഇനിയുള്ള വായനയിൽ ശ്രമിക്കണം. അങ്ങനെ 2021 ൽ 82 പുസ്തകങ്ങളിൽ എത്തി വായനയിൽ ഏറെ സന്തോഷം തരുന്നത് എന്നെ പുസ്തകങ്ങളുടെ ലോകത്തും ഗൗരവമായ വായനയിലേക്കും എത്തിച്ച ചങ്ങാതിയുടെ കഥകളുടെ സമാഹാരത്തിന്റെ വായനയാണ്. അതിന്റെ മുഖ കുറിപ്പിൽ എന്നെയും ഓർക്കുന്നു എന്നത് സ്വകാര്യ സന്തോഷമാണ്. 2021 ൽ അച്ചടക്കമുള്ള വായന എന്ന ഉദ്ദേശത്തോടെ ആണ് വായിക്കുവാൻ തുടങ്ങിയത് എങ്കിലും അത് നടപ്പിലായില്ല ,ജീവിതത്തിനും ജോലിക്കും ഒക്കെയുള്ള സമയത്തിനു ശേഷം വായനയിലേക്ക് എത്തുമ്പോൾ വായനക്ക് അത് വളരെ ചെറിയ സമയം മാത്രമാകുന്നു . ഇനി അതോന്നും വെറുതെ പറഞ്ഞിട്ട് കാര്യമില്ല എന്ന് അറിഞ്ഞു കൊണ്ട് തന്നെ 2022 ൽ കൂടുതൽ സമയം വായിക്കണം എന്ന് വെറുതെ വിചാരിച്ച് നിർത്തുന്നു. 2021 ൽ വായിച്ച പുസ്തകങ്ങളുടെ പേരുകൾ കൂടി ചേർക്കുന്നു. ആ പുസ്തകങ്ങൾ വായിക്കാത്തവർ വായിക്കാൻ ഒരു കാരണമാകട്ടേ .....
                                      ***********************
1.സുന്ദരികളും സുന്ദരമാരും/ഉറുബ്
2..ഭവസാഗരം /ആഷാ മേനോൻ
3.ബറേക്ക /കെ.ടി.സതീശൻ
4.വെജിറ്റേറിയൻ /ഹാൻ കാങ്ങ്/ മൊഴിമാറ്റം സി.വി.ബാലകൃഷ്ണൻ
5.The Long March/ Namita Waikaar
6. ആത്മം  അപരം അധിനിവേശം /സുനിൽ പി. ഇളയിടം
7.പയസ്വിനി /ആഷാ മേനോൻ
8.ദർവിഷ് കവാടം /അഹമ്മദ് ഉമിദ്
9. ഓർമ്മയിലെ പച്ച ... ചോപ്പ് /ബി.രവികുമാർ 
10.മരങ്ങൾ ഓടുന്ന വഴിയേ /ലിപിൻ രാജ് എം.പി.
 11. സമ്പാർക്കക്രാന്തി /വി.ഷിനിലാൽ
12.ഏലി ഏലി ലാമ സബക് താനാ /കിംഗ് ജോൺസ് 
13.മഴ തോർന്നിട്ടും മരം പെയ്യുന്നു /അബുള്ള കുട്ടി എടവണ്ണ
14.പ്രണയ പുസ്തകം /ജോണി എം.എൽ
15.കണ്ടാരി/ ഷക്കത്ത്ലിഖാൻ
16.The Hungary tide /Amitav Ghosh 
17.മഞ്ഞ ചുവപ്പ് /ടി.ഡി.രാമകൃഷ്ണൻ
18.എന്റെ എഴുപതുകൾ /സി.ആർ.പരമേശ്വൻ 
19. പാപങ്ങളുടെ ഇന്ത്യ /അരുൺ എഴുത്തച്ഛൻ 
20.പുസ്തകം /ജോണി.എം.എൽ
21.ബുദ്ധപഥം /വി.ഷിനിലാൽ
22.ജൈവം /പി.സുരേന്ദ്രൻ
23.ഓക്കിനൊവയിലെ പതിവ്രതകൾ /
യു.പി ജയരാജ്
24.മുയൽ ഒരു മാംസഭോജിയാണ് /കെ.എസ് റജി 
25.പാരായണങ്ങളുടെ കപ്പിത്താൻ /സജയ് .കെ.വി 
26.ഡിക്റ്റിവ് പ്രഭാകരൻ /ജി.ആർ ഇന്ദുഗോപൻ 
27.ഒരാൺകുട്ടി വാങ്ങിയ ആർത്തവ പൂമെത്ത/ അജിജേഷ് പച്ചാട്ട്
28.Tales from a vending machine /Anees salim
29. മാർജിനാലിയാ/അഖിൽ എസ് മുരളീധരൻ
30.രാത്രികൾ വേഗത്തിൽ അവസാനിക്കുന്നു/
ഇ എം ഹാഷിം
31.നിരീശ്വരൻ /വി ജെ ജെയിംസ്
32.ഏകാന്തതയുടെ നൂറു വർഷങ്ങൾ/ ഗബ്രിയേൽ ഗാർഷ്യ മാർക്വേസ്
33.എന്റെ ഗ്രന്ഥശാല / എഡിറ്റർ എസ് ആർ ലാൽ
34.കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ /ആർ.രാജശ്രീ
35.തനിച്ചിരിക്കുമ്പോൾ ഓർമ്മിക്കുന്നത് /
കെ പി അപ്പൻ
36.ഇഎംഎസിന്റെ ആത്മകഥ /ഇഎംഎസ് നമ്പൂതിരിപ്പാട്
37.കത്തി തീരാത്ത ഇന്നലകൾ /കവിയൂർ ബാലൻ
38.ഭ്രാതൃഹത്യകൾ /നിക്കോസ് കസാൻ സാക്കിസ്
39.അനുഭവങ്ങളുടെ യാത്ര /ഇ എം ഹാഷിം
40.ന്യൂസ് റൂം /ബി ആർ പി ഭാസ്കർ
41.തെരഞ്ഞെടുത്ത കഥകൾ /ഇ. സന്തോഷ് കുമാർ
42.ജനം /പി വി ഷാജികുമാർ
43.ചുവപ്പ് ഇടതുപക്ഷ കഥകൾ /എഡിറ്റർ കെ പി രാജഗോപാൽ
44.മോഡസ് ഓപ്പറാണ്ടി /റിഹാൻ റഷീദ്
45.റാബിയ ദൈവത്തിൻറെ പ്രിയപ്പെട്ടവൾ /ഇ എം ഹാഷിം
46.300 രാമായണങ്ങൾ /എ കെ രാമാനുജൻ /
വിവർത്തനം പി എൻ ഗോപീകൃഷ്ണൻ
47.വാക്കിന്റെ നിലാവ് /മങ്ങാട് രത്നാകരൻ
48.അഹോർ ശിവ പാണൻ /ഗോവിന്ദനുണ്ണി
49.പച്ചമണം ഉള്ള വഴികൾ/ നന്ദിനി മേനോൻ
50. മാക്സ് ചതുരത്തിലെ ഒഴിഞ്ഞ ഇരിപ്പിടങ്ങൾ /വി മുസഫർ അഹമ്മദ്
51.ഏകാന്തതയെക്കുറിച്ച് ഒരു നോവൽ കൂടി /
വി എച്ച് നിഷാദ്
52.മാർക്സിസം ദർശനവും പ്രയോഗവും ഒരു പ്രവേശിക/  പി രാജീവ്
53.ഒരു പെയിൻറ് പണിക്കാരൻ ലോക സഞ്ചാരങ്ങൾ/ മുഹമ്മദ് അബ്ബാസ്
54.മഹാ വ്യസനങ്ങളുടെ നദി /എൻ ശശിധരൻ
55.ഞാൻ മാത്രമല്ലാത്ത ഞാൻ /എൻ പ്രഭാകരൻ
56.അന്വേഷിപ്പിൻ കണ്ടെത്തും /അമൽ
57.അതിസുന്ദരം ഒരു മരണം  /സിവിക് ജോൺ 
58.1975 അടിയന്തരാവസ്ഥയുടെ ഓർമ്മപുസ്തകം/ എഡി ഷാനവാസ് എം  എ
59.വാക്കുകളുടെ വിസ്മയം /എം ടി വാസുദേവൻ നായർ
60.124 /വീ ഷിനിലാൽ
61.കഥകൾ /അൻവർ അബ്ദുള്ള
62. മുകിലൻ / ദീപു
63. അരവിന്ദായനം  / പ്രദീപ് പനങ്ങാട്
64. ആൾവാർ ചന്ദന / ഹാരിസ് നെന്മേനി
65.ഇനി പറയുമോ, ജീവിതത്തിൽ ഒരല്പവും ജീവിതം ബാക്കിയില്ലെന്ന് ? / നൗഫൽ എൻ
66. ഇക്കിഗായ് / ഫ്രാൻസെസ്ക് മിറാലൊസ് / ഹെക്തർ ഗാർസിയ / പരി: കെ.കണ്ണൻ
67. പെൺ സുന്നത്ത് / അനിത ശ്രീജിത്ത്
68. ഉഷ്ണഭൂമി / എം. സുകുമാരൻ
69. ഇളം നീല നിറത്തിൽ ആടിക്കുഴഞ്ഞു വരുന്ന മാദകമനോഹര ഗാനമേ / മങ്ങാട് രത്നാകരൻ
70. എം.എൻ. റോയി /എൻ. ദാമോദരൻ
71. മലാല ടാക്കീസ്/ വി.എച്ച്.നിഷാദ്
72. ദൽഹി ഗാഥകൾ/ എം.മുകുന്ദൻ
73 ലൂയിസ് പീറ്ററുടെ കവിതകൾ / ലൂയിസ് പീറ്റർ
74. മോട്ടോർ സൈക്കിൾ ഡയറീസ് ജോണിനൊപ്പം / പ്രൊഫ. ശോഭീന്ദ്രൻ
75.ഉൾക്കഥ /ഇ.പി.രാജഗോപാലൻ
76.എളങ്കൂർ 676122/ വിദ്യ പൂവഞ്ചേരി
77 അലഞ്ഞവന്റെ ആരണ്യകം / ഗിരീഷ് ജനാർദ്ദനൻ
78. ഒറ്റ വൈക്കോൽ വിപ്ളവം / മസനോബു ഫുക്കുവോക്ക / സി.പി.ഗംഗാധരൻ
79. മിനിമലിസം/രാധിക പത്‌മാവതി
80. ജീവിതം പറഞ്ഞത് / ഷൗക്കത്ത്
81. തുറന്ന ആകാശങ്ങൾ / ഷൗക്കത്ത്
82. ഉമിനീർ പക്ഷികൾ / ഡോ.രാജൻ ചുങ്കത്ത്

No comments:

Post a Comment