▪️"ഇതെഴുതി നിർത്തുമ്പോൾ ചുള്ളിക്കാടിൻ്റെ വരികൾ ഓർമ്മവരുന്നു. അതെ, രണ്ടു കതിനകളെ കൂട്ടിയിണക്കുന്ന വഴിമരുന്നിന്റെ ഇടവേളയിലാണ് ഞാനിത് എഴുതിത്തുടങ്ങി യത്. ഇതു തീരുമ്പോൾ ആത്മരക്ഷാർത്ഥമെഴുതിയ ഈ നേരുകൾ തീ കാത്തിരിക്കുന്നത് എനിക്ക് കാണാം. അതെല്ലാം സമാധാനത്തിനു വേണ്ടി ഞാൻ നടത്തിയ യുദ്ധങ്ങളായിരു ന്നു. ഒരു ബാഷ്പപൗർണ്ണമിയും എന്നെ സ്‌നാനപ്പെടുത്തിയില്ല. ഒരു പാതാളവും എന്നെ ഒളിപ്പിച്ചില്ല. നിരായുധനും ഹതാശയ നുമായ ഞാൻ പിന്നെയും കാലത്തിൻ്റെ നടുമുറ്റത്തേക്കിറങ്ങി നിന്നുകൊണ്ട് നിലവിളിക്കുന്നു. ഉറക്കെയുറക്കെ. അതിലും ഉറക്കെ.(അപൂർണ്ണം) "
▪️ജീവിച്ചിരിക്കേ കാലഹരണപ്പെട്ടു പോയ ഒരാളുടെ ആത്മകഥ അവസാനിക്കുന്നത് (അപൂർണ്ണമായി) ഈ വരികളിലാണ്.
എന്നാൽ ഈ ആത്മകഥ തുടങ്ങുമ്പോൾ നമ്മൾ വായിക്കുന്നു . "ജീവിതത്തിൽ എവിടെ കുഴിച്ചാലാണ് കണ്ണീരു കിട്ടുക എന്ന് ഇടശ്ശേരി ചോദിച്ചിട്ടുണ്ട്. ആ ചോദ്യം ഞാനെന്നിലൂടെ അകത്തേക്ക് നടന്നപ്പോൾ അനുഭവിക്കാനായി. അത് ജഗദ്ഭക്ഷകനായ കാലത്തിൻ്റെ ഒരു തീരുമാനമായിരുന്നു. ആ തീരുമാനത്തെ ഒരു പീഢാനുഭവം പോലെ ഞാൻ സ്വീകരിക്കു കയായിരുന്നു" ആ അകത്തെക്ക് നടപ്പിൽ നമ്മൾ വായിക്കുന്നത് എഴുത്തുകാരൻ്റെ ആത്മകഥയേക്കാൾ ഒരു നഗരത്തിന്റെ, വ്യത്യസ്തരായി അവിടെ ജീവിച്ച അന്നേരം മനുഷ്യരുടെ, പല പല ദേശങ്ങളുടെ, എഴുത്തുകാരുടെ, അവരുടെ എഴുത്തുകളുടെ, പുസ്തകങ്ങളുടെ, സൗഹൃദങ്ങളുടെ, വ്യക്തി ബന്ധങ്ങളുടെ , ഓർമ്മകളിലൂടെയുള്ള ഒരു വെറിട്ട യാത്രയാണ്. ഈ യാത്ര ആത്മകഥ എഴുതുന്ന എഴുത്തുകാരൻ്റെ ഓർമ്മകളുമായി പിണഞ്ഞു കിടക്കുന്നു. അത് മനോഹരമായ ശൈലിയിൽ, ഭാഷയിൽ, നമ്മോട് പറയുമ്പോൾ നമ്മളും സഹയാത്രികരായി കൂടെ സഞ്ചരിക്കുന്നു.
📙-ജീവിച്ചിരിക്കേ കാലഹരണപ്പെട്ടു പോയ ഒരാളുടെ ആത്മകഥ (ആത്മകഥ)
✍️-മുഞ്ഞിനാട് പത്മകുമാർ
🖨️- aesthetics (2022)
💸-340
No comments:
Post a Comment