Friday, April 15, 2022

ഇന്നത്തേ ആഘോഷങ്ങൾ



ജീവിതം തന്നെ ഒരു ആഘോഷമാണ് എന്ന് വിചാരിക്കുന്നവർ എത്ര ആളുകൾ ഉണ്ടാവും നമ്മുടെ ഇടയിൽ , ഏറെപ്പേർ കാണുമെന്ന് നമുക്ക് തന്നെ അറിയാം .തങ്ങൾ ജനിച്ചതും ജീവിക്കുന്നതും , പണിയെടുക്കുന്നതും, കച്ചവടം ചെയ്യുന്നതും ,സമ്പാദിക്കുന്നതും ജീവിതത്തെ ആഘോഷമാക്കുവാൻ വേണ്ടി മാത്രമാണെന്ന് ആത്മാർത്ഥമായ വിചാരിക്കുന്നവർ ,ജീവിതത്തിൽ അവർ സമ്പാദിക്കുന്ന ഓരോ നാണയവും എങ്ങനെയെല്ലാം ചെലവഴിച്ച ജീവിതത്തെ കൂടുതൽ ആഘോഷമാക്കണം എന്ന് ചിന്തിക്കുന്നവർ , അവർക്ക് ഇന്നുള്ള ഭക്ഷണത്തിനും വസ്ത്രത്തിനും സൗന്ദര്യവർദ്ധകങ്ങൾക്കും  ആഭരണങ്ങൾക്കും വണ്ടികൾക്കും വീടുകൾക്കുള്ളിലെ സൗകര്യങ്ങൾക്കും അപ്പുറം തന്നെ പോലെ മറ്റുള്ളവർക്ക് ഉള്ളതിനപ്പുറം എത്ര കണ്ട് തങ്ങൾക്കും ഉണ്ടാക്കാം എന്ന് സദാ ആലോചനയിൽ മുഴുകി ഇരിക്കുന്നവർ, ഇതു വരെ നേടിയതിൽ നിന്നെല്ലാം കൂടുതൽ മെച്ചപ്പെട്ടതെന്ന് അവർ  കരുതുന്നവ സ്വന്തമാക്കാൻ മാർഗങ്ങൾ തേടി ,നാളകളെ കൂടുതൽ ആഘോഷമാക്കുവാൻ പരക്കം പായുന്നവർ, ചുറ്റും കാണുന്നതൊക്കെ എങ്ങനെ സ്വന്തമാക്കാൻ എന്ത് മാർഗ്ഗം എന്ന് സഭാ ചിന്തിച്ച് ചിന്തിച്ച്  അവരുടെ വണ്ടികൾ നമ്മുടെ വഴികളിലൂടെ ചിറിപ്പായുമ്പോൾ "ഹോ എന്തോരു സ്പീഡ് " എന്ന് തലയിൽ കൈ വച്ച്  വഴി ഓരങ്ങളിൽ നിൽക്കുന്ന ചില മനുഷ്യർ ഉണ്ടാവും, ആരുടെയും ശ്രദ്ധയിൽ പെടാത്തവർ, ആരും ശ്രദ്ധിക്കാൻ ഇല്ലാത്തവർ  ആയിത്തിർന്നവർ. വഴിയോരത്തേ ചെറുകടയിൽ ,മുന്നിൽ നിരത്തിയ തുച്ഛമായ കച്ചവട സാധനങ്ങൾ വിറ്റു പോകുന്നതിനെപ്പറ്റിയും, കയ്യിൽ വിടർത്തി പിടിച്ച ഭാഗ്യ കുറിക്കൾ വിറ്റ് കിട്ടുന്ന കാശിനെ നോക്കി,  രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ കേട്ട ആവലാതികളുടെ പട്ടികയിൽ ഏതെങ്കിലും ഒന്ന്‌ നാളത്തെ ആവർത്തന പട്ടികയിൽ നിന്ന്  ഒഴിവാക്കാൻ കഴിയുമോ എന്ന് ആധിപൂണ്ട് ആലോചിക്കുന്നവർ ,രാവിലെ മുതൽ അന്തി വരെ എല്ല് മുറിയെ പണിയേടുത്തിട്ടും മൊതലാളിയുടെ വായിൽ നിന്ന് വരുന്നു പുളിച്ച വർത്തമാനത്തിൽ മനം നൊന്ത് അന്തിക്ക് അവിടെ നിന്ന് ഇറങ്ങി, മുന്നിൽ മറ്റ് വഴികളില്ലാത്തതിനാൽ നാളെയും അവിടെക്ക് തന്നെ തിരികെ എന്നുന്നവർ, ഈ രണ്ടു കൂട്ടരും തമ്മിലുള്ള വിടവുകൾക്ക് ഏറെ അകലം ഉണ്ട് എന്ന് ആരും കാണുന്നില്ല ഇന്ന് , അതോ മനപൂർവം കണ്ടില്ല എന്ന് നടിക്കുന്നതോ ,ആവോ അറിയില്ല. എന്നാൽ ഇവർക്ക് ഇടയിലെ വിടവുകൾക്ക് ഏറെ അകലമാണുള്ളത് എന്നത് ഒരിക്കലും ഒന്നിനാലും മറക്കാൻ പറ്റാത്ത സത്യമാണ്.ഭൂരിപക്ഷത്തിനും ചിന്തിക്കാൻ കഴിയാത്തതിൽ എത്രയോ അകലെയാണ് ആ അകലം.

 ആദ്യ കൂട്ടർ കഴിച്ചു ബാക്കി വയ്ക്കുന്ന ഭക്ഷണത്തിനും നാമമാത്ര കാലം മാത്രം ധരിച്ച് വസ്ത്രങ്ങൾ ഇടയ്ക്ക് ഇടക്കിടെ മാറുന്നതും , ഉപയോഗിക്കുന്ന വീട്ട് സമാനങ്ങളിൽ  തൃപ്തി വരാതെ പുതിയവക്കായി കടകൾ തോറും കയറി ഇറങ്ങുന്നതും സ്വപ്നത്തിൽ പോലും കാണുവാൻ രണ്ടാമത്തെ കൂട്ടർ കഴിയാറില്ല എന്നത് വാസ്ഥവമാണ്. ഇങ്ങനെയുള്ളവർക്ക് എന്താഘോഷം. സമൂഹസൃഷ്ടിയായ കൊണ്ടാടുന്ന വിശേഷദിവസങ്ങൾ ഒന്നാമത്തെ കൂട്ടർ ആഘോഷിക്കുന്നത് പോലെ രണ്ടാമത്തെ കൂട്ടർക്ക് ആഘോഷിക്കാൻ  സ്വന്തം ആഗ്രഹങ്ങളിൽ പലതും മറന്ന് ഇതുവരെ ജീവിതത്തിൽ സ്വരുക്കൂട്ടിയവയിൽ നിന്ന് ചിലവഴിച്ചാൽ മാത്രമേ കഴിയൂ എന്നാൽ അപ്പോൾ തകിടം മറിയുന്നത് പിന്നീടുള്ള എത്രയോ നാളുകളിലെ സ്വസ്ഥതയാണ് . പണ്ട് ഗ്രാമങ്ങൾ മാത്രം ആയിരുന്നപ്പോൾ ആഘോഷങ്ങൾ ഈ വില പിടിച്ചതായിരുന്നോ എന്ന് സംശയമാണ്, നഗരങ്ങൾ വളരുകയും ഗ്രാമങ്ങൾ ചുരുങ്ങി ഇല്ലാതാകുകയും ചെയ്യുന്ന ഈ കാലത്ത് ഏത് ആഘോഷവും ഇത്ര ചെലവെറിയതായി മാറിയത് പുത്തൻ കാലത്തേ വിപണിയുടെ താല്പര്യപ്രകാരമാണ് എന്ന് കാണാതിരിക്കുന്നത് നമ്മൾ ജീവിതത്തിലും ചിന്തകളിലും വിപണി സൃഷ്ടിച്ച അന്ധത ബാധിച്ചവർ ആയി മാറിയതു കൊണ്ടാണ് എന്നത് തർക്കമറ്റ കാര്യമാണ്.

കയ്യിൽ കാശുള്ളവൻ ആഘോഷിച്ച് തിമിർക്കുകയും കയ്യിൽ കാശില്ലാത്തവൽ കടം വാങ്ങി ആഘോഷിക്കാൻ ശ്രമിക്കുകയും കടം കയറി മരിക്കുകയും ചെയ്യുന്ന ഈ കാലത്ത് പണ്ട് ഈ ആഘോഷങ്ങൾ ഒകെയും മനുഷ്യരെ തമ്മിൽ അടുപ്പിച്ചിരുന്നവ ആയിരുനെങ്കിൽ ഇന്ന് അത് എല്ലാം വെറും കെട്ടു കാഴ്ചകളായി മാറി കഴിഞ്ഞു.  ഇവയെല്ലാം  ഉള്ളിൽ തട്ടി ആഘോഷിക്കുന്നവയാണോ എന്നത്  ഒരോരുത്തരും ഒന്ന് സ്വയം പരിശോധിക്കുന്നത് നല്ലതാണ് . സമൂഹം ഓരോ വർഗ്ഗം എന്ന് നിശ്ചയിച്ച കള്ളികളിൽ എത്തപ്പെടുന്നതിന്ന് എന്ത് മാർഗ്ഗവും തേടുന്ന രീതിയാണ് ഇന്ന് എല്ലാ തട്ടിലുള്ള ആളുകളിലും കണ്ടുവരുന്നത് , അതിൽ ആത്മാർത്ഥത തരിമ്പും ഇല്ല എന്നതുകൊണ്ട്  അങ്ങനെ ഒരു പരിശോധന നാളെകളിൽ നമ്മെ ഉപഭോഗത്തിന്റെ ധ്യതരാഷ്ട ആലിംഗനത്തിൽ നിന്ന് അല്പമെങ്കിലും അകന്ന് മാറുന്നതിന് ഉപകാരപ്പെടുത്തുന്ന ഒന്നായിരിക്കും , അത് എത്രത്തോളം ദുഷ്കരമായിക്കുമ്പോൾ തന്നെയും .

No comments:

Post a Comment