ഞാൻ ആരാണെന്ന് അറിയാമോ എന്ന അന്വേഷണം മനുഷ്യൻ എന്ന ജീവി നാലു കാലിൽ നിന്നും രണ്ടു കാലിലേക്ക് ചുവടുറപ്പിച്ചു നിന്നപ്പോൾ തുടങ്ങി സ്വയം ചോദിക്കാൻ തുടങ്ങിയതാണ് . അന്നു തൊട്ട് ഇന്നു വരെയുള്ള അവന്റെ ജീവിത പ്രയാണം ഈ ചോദ്യത്തിനുള്ള ഉത്തരത്തിന് പിറകെയാണ് . ലോകത്തിലെ ആദ്യ സംസ്കാരത്തിന്റെ തുടക്കം മുതൽ AI യുടെ ഈ കാലത്ത് വരെയും പല തരത്തിൽ പല രൂപത്തിൽ ഉത്തരങ്ങൾ കണ്ടെത്തുകയും , എന്നാൽ കണ്ടുപിടിച്ചവ പിന്നീട് തിരുത്തേണ്ടി വരുകയും ,പിന്നെയും ഉത്തരം കണ്ടെത്തുവാനുള്ള ശ്രമം നാളിതുവരെ തുടരുകയും ചെയ്യുന്നു .മനുഷ്യജീവിതത്തിന്റെ ആരംഭം മുതൽ ഈ ഉത്തരം തേടിയവരിൽ രണ്ടു കൂട്ടരുണ്ടായിരുന്നു . അവരിൽ ചിലർ ഉത്തരം തേടി കാടുകളുടെ സ്വച്ഛതയിലെക്ക് നടന്നപ്പോൾ ചിലർ തങ്ങൾ വസിച്ചിരുന്ന നാടുകളിൽ നിന്നും ഉത്തരം തേടി അടുത്തുള്ള നാടുകളിലെക്ക് നടന്നു . നിരവധി ദിനരാത്രങ്ങളിലെ തപസ്സുകൾ തങ്ങളെ ഉത്തരത്തിന്റെ അരികിലെത്തിച്ചു എന്ന് ആദ്യ കൂട്ടർ സ്വയം വിശ്വസിച്ചപ്പോൾ ,മറ്റേ കൂട്ടർ ദേശങ്ങളിൽ നിന്ന് ദേശങ്ങളിലേക്ക് പ്രയാണം തുടരുകയും തന്റെ കരുത്തും സംഘബലവും കൊണ്ട് ആ ഇടങ്ങളോക്കെ സ്വന്തമാക്കി ഉത്തരത്തിന് അടുത്തെത്തി എന്ന് സ്വയം വിശ്വസിക്കുകയും ചെയ്തു . പക്ഷെ രണ്ടായിരുന്ന ഈ വഴികളിൽ ഒന്ന് മനുഷ്യന്റെ ഉള്ളിലെ സ്വാത്വിക ഭാവത്തിൽ നിന്നുള്ള ഉത്തരം തേടലായിരുന്നേങ്കിൽ . മറ്റേത് കരുത്തിൽ നിന്നുള്ള ഉത്തരം തേടലായിരുന്നു. എങ്കിലും ഈ വഴികളിൽ ഒക്കെയും കണ്ടെത്തിയ ഉത്തരങ്ങൾ ഒരിക്കലും പൂർണ്ണമായില്ല , ഉത്തരങ്ങൾ പൂർണ്ണതയിൽ എത്തി എന്ന് തോന്നിക്കുന്ന നിമിഷം പുതിയ ചോദ്യങ്ങളും ചോദ്യ ചെയ്യലുകളും ഉണ്ടായി വരികയും ചെയ്തു . ഒന്നാമത്തെ വഴിയിലൂടെ സഞ്ചരിച്ച ശങ്കരനും ബുദ്ധനും സോക്രട്ടീസും പ്ലേറ്റോയും അരിസ്റ്റോട്ടിലും തുടങ്ങി ചിന്തിക്കുന്ന മനസ്സുകളായിരുന്നുവെങ്കിലും ഈ വഴിയിൽ ഏറെക്കുറെ എന്നല്ല പൂർണമായും ഉത്തരം കണ്ടെത്തുവാൻ സ്വയം സമർപ്പിച്ച ഏക ആൾ ബോധിസത്വൻ മാത്രമായിരുന്നു .
മറ്റേ വഴിയിൽ പേശിബലത്തിന്റെ കൂടെ ആയുധങ്ങളും തന്ത്രങ്ങളും പുതിയ കൂട്ടുകെട്ടുകളും കടന്നുവന്നു എങ്കിലും അലക്സാണ്ടറിൽ തുടങ്ങി ഇന്ന് വരെയുള്ള യുദ്ധ പ്രഭുക്കൻമാർക്ക് ആർക്കും ചോദ്യത്തിന് ഒരു ഉറച്ച ഉത്തരം ആവാൻ കഴിഞ്ഞില്ല എന്നത് ചരിത്രമാണ് . ഓരോ കാലത്തും ഉത്തരം കിട്ടി കിട്ടിയെന്ന് കാണികൾ തീർച്ചപ്പെടുത്തുന്നു സമയം മറ്റ് എവിടെ നിന്നോക്കയോ ഈ ചോദ്യം കൂടുതൽ കരുത്തോടെ ഉയർന്നു വന്നുകൊണ്ടിരുന്നു . അപ്പോൾ കണ്ടെത്തി എന്ന് കരുതിയ ഉത്തരം തിരശ്ശീലയ്ക്ക് പിന്നിലേക്ക് മറയുകയും ആ തട്ടിൽ പുതിയ അഭിനേതാക്കൾ ഉത്തരങ്ങളുമായി രംഗം കൊഴിപ്പിക്കുന്നത് കാണികൾ കണ്ടു കൊണ്ടിരുന്നു. ഒന്നാം വഴിയിൽ ബുദ്ധൻ കണ്ടെത്തിയ ഉത്തരം പിന്നീട് അതേ വഴിയിലൂടെ സഞ്ചരിച്ച എത്ര ആളുകൾ ഏറ്റി നടന്നുവെന്നത് പരിശോധിക്കുമ്പോൾ ഉത്തരം കണ്ടെത്തുവാൻ ബുദ്ധൻ സ്വയം സമർപ്പിച്ച സമർപ്പണത്തിൽ എത്തിയവർ ആ ഉത്തരത്തേ പിൻപറ്റിയവർ വിരലിൽ എണ്ണാവുന്നവരിൽ മാത്രമായി ചുരുങ്ങി.
പിന്നീട് മതങ്ങൾ എന്ന സ്ഥാപനം ഈ ഉത്തരത്തിന്റെ കണ്ടേത്തലുകളുടെ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത കാലഘട്ടം മുതൽ അന്വേഷണങ്ങളുടെ വഴികളിൽ പല പുതിയ രൂപങ്ങൾ ഉണ്ടായി എങ്കിലും ബുദ്ധൻ നടന്നു വഴികളൊന്നും പിന്നാലെ വന്നവർ ആരും തന്നെ നടന്നില്ല .അവർ ഉത്തരങ്ങൾക്കായി എളുപ്പവഴികൾ അന്വേഷിക്കുന്നവർ ആയിരുന്നു. എല്ലാ മതങ്ങളിലും ഇവർ കണ്ടെത്തി എന്ന് പറയുന്ന ഉത്തരങ്ങൾക്ക് പിന്നാലെയായിരുന്നു ഭൂരിപക്ഷവും . അതിനാൽ ഞാൻ ആരാണെന്ന് അറിയാമോ എന്ന ചോദ്യത്തിന് ഉത്തരം ഭൂരിപക്ഷത്തിന്റെ ഉത്തമായി ഒരു തരത്തിൽ . എന്നാൽ മറുവഴിയിൽ ഇതേ സമയം മറ്റു പുതിയ പുതിയ അന്വേഷണങ്ങൾ പല രീതികളിൽ പല പരീക്ഷണങ്ങളായി നടന്നു കൊണ്ടേയിരുന്നു അതിന്റെ ഫലമായി പുതിയ പുതിയ തത്ത്വശാസ്ത്രങ്ങൾക്ക് രൂപം കൊണ്ടു.അത് പുതിയ പുതിയ തന്ത്രങ്ങൾക്കും യന്ത്രങ്ങൾക്കും രൂപം നൽകി .അവിടെ ആരും ആരെയും പരിഗണിക്കുന്നത് രണ്ടാമത്തെ കാര്യം ആയിരുന്നു ചോദ്യത്തിനുള്ള ഉത്തരം അത് മാത്രമായിരുന്നു ഒന്നാമതായി വന്നത് . ഇങ്ങനെയേല്ലാം ഈ ഉത്തരം തേടലുകൾ ഒടുവിൽ നമ്മുടെ മുന്നിൽ നില്ക്കുന്ന ഈ കാലത്ത് അതിനായി നടന്ന വഴികൾക്കും മാർഗ്ഗങ്ങൾക്കും തുടക്കത്തിൽ നിന്ന് വന്ന മാറ്റം നമ്മളെ പരിഭ്രാന്തിയിലാക്കുന്നതായിരുന്നു .ആദ്യം ഉത്തരം തേടി കാടുകളിലേക്കും പിന്നീട് മനുഷ്യനിലേക്കും പോയി വന്ന വഴികളിൽ ഇന്ന് മനുഷ്യർ ഉത്തരങ്ങൾ തേടി ചില പ്രത്യേക സ്ഥാപനങ്ങളിലേക്ക് പായുന്ന കാഴ്ചയിലാണ് എത്തി നില്ക്കുന്നത്. അവിടെയും കാടുകളുണ്ട് , അത്ഭുതപ്രവൃർത്തികളുടെ ,അന്ധവിശ്വാസങ്ങളുടെ ,ആർഭാടങ്ങളുടെ നിഗൂഢതകൾ നിറഞ്ഞ കാടുകൾ പക്ഷേ അവിടെ ആർക്കെങ്കിലും ഉത്തരം കിട്ടുന്നുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം ഇല്ല എന്നു മാത്രമല്ല ചോദ്യം അവിടെ ചോദിച്ചു കൊണ്ടിരിക്കുന്നവരെപ്പറ്റിയും ഉത്തരമില്ലാതെയാവുന്നു മറുവഴിയിൽ Power , അധികാരം ആണ് ഉത്തരത്തിലേക്ക് ഉള്ള ഉപാധിയെന്ന ഏകദേശം നിശ്ചയം ആയിരിക്കുന്നു .ഈ അധികാരം എന്ന് പറഞ്ഞാൽ ദേശത്തിന്റെ രാഷ്ട്രത്തിന്റെ അധികാരത്തിന്റെ അപ്പുറം അറിവിന്റെ കമ്പോളത്തിന്റെ സമ്പത്തിന്റെ ഡേറ്റകളുടെ ഒക്കെ അധികാരമാണ് ,അത് ഉള്ളവൻ ആണ് ഈ ചോദ്യം ഉറക്കെ ചോദിക്കുന്നത് ഞാൻ ആരാണെന്ന് അറിയാമോ എന്ന ചോദ്യത്തിന് മുന്നിൽ നിൽക്കുന്ന ജനം എന്ന രൂപമില്ലാത്ത രൂപത്തിന് ഒരു പക്ഷേ ഉത്തരം പറയണം എന്ന് ഉണ്ടങ്കിലും പറയാൻ ആയുന്ന അടുത്ത നിമിഷ അവർ ഉത്തരമില്ലാതാകുന്നു എന്നാൽ ഉത്തരം പറയാൻ കഴിയാത്ത ഏത് ഒരുവനും, പക്ഷേ ഒരു കാര്യം അറിയാം തുടക്കത്തിൽ രണ്ട് ചോദ്യമായി ആരംഭിച്ച ഉത്തരം തേടൽ ഈ ഒറ്റ ചോദ്യത്തിലേത്തി നിൽക്കുന്നു എന്നത് "ഞാൻ ആരാണെന്ന് അറിയാമോ " എന്ന ചോദ്യം " ഞാൻ ആരാണെന്ന് അറിയാമോടാ "എന്നിടത്ത് .