നാല് കണ്ണുകൾ തമ്മിൽ കുരുങ്ങുമ്പോൾ,
ആ നോട്ടങ്ങൾ
അവന്റെയും അവളുടെതുമാകുമ്പോൾ ,
ഒരോ നോട്ടത്തിലും
ഒരോ പുതിയ
ലോകങ്ങൾ പിറക്കുന്നു.
അവൾ അവനേയും ,
അവൻ അവളേയും ,
നോക്കി കൃഷ്ണമണികളാൽ
പരസ്പരം ബന്ധിക്കപ്പെടുമ്പോൾ ,
പിറക്കുന്നത് പുതിയ യുദ്ധഭൂമികളാണ്.
അവിടെ ,
ഇനിയുള്ള നോട്ടങ്ങളേല്ലാം
ഇതുവരെ തുറക്കാത്ത
ഹൃദയത്തിലേക്ക് ഇരുവരും
നടത്തുന്ന പടയോട്ടമാണ് .
അവിടെ കലാൾ ,തേരാൾ ,
ആന ,കുതിര ,അങ്ങനെ എന്തെല്ലാം .
യുദ്ധ വേഗതയിൽ
ഇതു വരെയും തുറക്കപ്പെടാതിരുന്ന
എല്ലാ
കോട്ടവാതിലുകളും തകർക്കപ്പെടുകയാണ്,
പുതിയ ലോകങ്ങൾ
തുറക്കപ്പെടുകയാണ്.
അവിടെ തുറക്കപ്പെടുന്ന
ഓരോ നോട്ടത്തിനും
ഓരോ അർത്ഥമാണ് ,
ഓരോ ലോകത്തിനും
അനേകം അർത്ഥങ്ങളാണ് .
No comments:
Post a Comment