ആഷാമേനോന് എന്ന എഴുത്തുകാരനെ പരിചയപ്പെടുത്തുന്നത് അന്‍വര്‍ അബുദുള്ള എന്ന സുഹൃത്താണ്, പഠനകാലത്ത്. വായിച്ചു തുടങ്ങിയതോടെ എഴുത്തിന്റെ,വാക്കുകളുടെ ഒരു പുതിയ ലോകം എന്റെ മുന്നില്‍ തുറക്കുകയായിരുന്നു. അതു വരെ വായിച്ചതില്‍ നിന്ന് വെറിട്ട്,അന്നു വരെ പരിചയിച്ചിട്ടില്ലാത്ത വാക്കുകളുടെ പ്രൌഢതക്ക് മുന്നില്‍ വിസ്മയിച്ച് നിന്ന് പോയി.ആ കാലത്ത് സ്ഥിരമായി വായിച്ചിരുന്ന കലാകൌമുദി ആഴ്ചപ്പതിപ്പില്‍ വന്ന ആഷാമേനൊന്റെ ലേഖനമാണ് ആദ്യമായി വായിക്കുന്നത്. പിന്നെ ആഷാമേനൊന്റെ ലേഖനങ്ങള്‍ എവിടെ കണ്ടാലും ആര്‍ത്തിയോടെ വായിക്കുകയായി,ആ കാലത്തെ പുസ്തകങ്ങള്‍ക്ക് സൌന്ദര്യമുണ്ട് എന്ന് നമ്മേ കാണിച്ചു തന്ന ഷെല്‍വിയുടെ മള്‍ബറിയിലുടെ പുറത്ത് വന്ന ഹെര്‍ബേറിയം എന്ന ആഷാമേനോന്‍ പുസ്തകമാണ് ആദ്യമായി സ്വന്തമാക്കിയ ആഷാമേനോന്‍ പുസ്തകം.,ആ പുസ്തകം വായനയില്‍ എന്നെ പരിഭ്രമിപ്പിച്ചു,വീണ്ടും വീണ്ടും വായിക്കുവാന്‍ പ്രലോഭിപ്പിച്ചു.എന്നാല്‍ വളരെ പിന്നീടാണ് പുതിയ പുരുഷാര്‍ത്ഥങ്ങള്‍, പ്രതിരോധങ്ങള്‍,പരിവജകന്റെ മോഴി,തനുമാനസി,ജീവന്റെ കൈയ്യൊപ്പ്, കലിയുഗാരണ്യങ്ങള്‍, അടരുന്നകക്കകള്‍, പരാഗകോശങ്ങള്‍, പയസ്വിനി, കൃഷ്ണശിലയും ഹിമശിരസ്സും, ഖല്‍സ്സയുടെ ജലസ്മൃതി, ശ്രാദ്ധസ്വരങ്ങള്‍, ഇലമുളച്ചികള്‍, ഒഷോവിന്റെ നീലഞരമ്പ്, ഹിമാലയ പ്രത്യക്ഷങ്ങള്‍,സംസ്കൃതിയുംനിതീശാസ്ത്രവും,ബുദ്ധന്റെ ശ്രുതിഭാജനവും നെയ്തലിലെ കടലാമകളും, നാദാനുമനിശം, ഹിമാചലിന്റെ നിസ്സാന്ത്വങ്ങള്‍,എന്നിങ്ങനെയുള്ള പുസ്തകങ്ങള്‍ സ്വന്തമാക്കിയത് ആ എഴുത്തിനോടുള്ള ആവേശം ഒന്നു കൊണ്ടു മാത്രമായിരുന്നു.
ഒരോ വായനയിലും ആ എഴുത്തില്‍ പരിചയപ്പെട്ട പുതിയ ലോകം അവയുടെ അര്‍ത്ഥതലങ്ങള്‍ എല്ലാം വിസ്മയിപ്പിക്കുന്നതായിരുന്നു, അതു വരെ വായനയിലുടെ പരിചിതമായിരുന്ന ഒരു ലോകം ആ വാക്കുകള്‍ക്ക് മുന്നില്‍ പിറകിലേക്ക് മാറുകയായിരുന്നു.അന്നേ വരെ കേട്ടിട്ടേ ഇല്ലാത്ത എഴുത്തുകാര്‍,പുസ്തകങ്ങള്‍,തത്വചിന്തകള്‍,അന്നേ വരെ അറിയാതിരുന്ന ഒഷോയും,ജിദ്ദുകൃഷ്ണമൂര്‍ത്തിയും ,രമണമഹര്‍ഷിയും,യതിയും .പീറ്റര്‍ മാത്തിസനും,കാള്‍ സെയ്ഗനും അങ്ങനെ അഞ്താമായിരുന്ന എത്രയോ ലോകങ്ങള്‍,അതുവരെ അറിഞ്ഞ ആത്മീയത എന്നില്‍നിന്ന് മായിച്ച് കളഞ്ഞ് ശരിയായ ആത്മീയതയിലെക്കുള്ള വഴി കാണിച്ചു തന്നു ആ എഴുത്തുകള്‍.കാടുകള്‍ വെട്ടി തെളിക്കാനുള്ളതാണേന്നും, മലകള്‍ വെട്ടിനിരത്താനുള്ളതാണേന്നും, വായു മലിനപ്പെടുത്താനുള്ളതാണേന്നുള്ള ധാരണകളില്‍ ചുറ്റി തിരിയുമ്പോള്‍ കാടുകളുടെ അഞാത സൌന്ദര്യവും സംഗീതവും കൊടുമുടികളുടെ ഗംഭീരതയും ആ എഴുത്തിലൂടെ ഞാന്‍ അറിഞ്ഞു,എനിക്ക് ഒരിക്കലും കടന്നു ചെല്ലാന്‍ കഴിയാത്ത ആ കാടുകളും കൊടുമുടികളും എന്നെ തെല്ലാന്നുമല്ല നിരാശപ്പെടുത്തിയത്.
ഉത്തരേന്ത്യയിലെ പലകാഴ്ചകളും മറ്റോരാളുടെ വാക്കുകളില്‍ വെറും യാത്രാവിവരണം മാത്രമാകും നമ്മുക്ക് നല്‍കുക എന്നാല്‍ ആഷാമേനോന്റെ വാക്കുകളില്‍ ആ നാടിന്റെ ചരിത്രവും,ഗ്രാമീണസൌന്ദര്യവും,നാഗരത്തിന്റെ പ്രൌഢിയും എപ്പോഴും ഒര്‍മ്മിപ്പിക്കു ന്നവയായിരുന്നു,ആ വാക്കുകള്‍ക്കോപ്പം ഞാനും ആ നാടുകളിലൂടെ യാത്ര ചെയ്യുകയായിരുന്നു. എനിക്ക് ഒരിക്കലും കടന്നു ചെല്ലാന്‍ കഴിയാത്ത ഹിമവാന്റെ മടിത്തട്ടിലും കൈലാസ ത്തിലും, മാനസരോവരത്തിന്റെ മഞ്ഞ് മൂടിയ പ്രതലവും ഞാന്‍ പല വട്ടം താണ്ടിട്ടുണ്ട് .2017ലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഡോ എന്‍.പി ഗോപീകൃഷ്മന്‍ ആഷാമേനോനുമായി നടത്തിയ അഭിമുഖത്തില്‍ തന്റെ പ്രസിദ്ധികൃതമായ 22 പുസ്തകങ്ങളെ പറ്റി പരാമര്‍ശിക്കുന്നുണ്ട് ആ അഭിമുഖം വായിച്ചതിനു ശേഷം ആ പുസ്തകങ്ങളെല്ലാം എന്റെ ഷേല്‍ഫില്‍ ഉണ്ടോ എന്ന് ഞാന്‍ പരതി നോക്കി.അവ പൂര്‍ണ്ണമായി എന്റെ പക്കല്‍ ഇല്ല എന്ന് ബോദ്ധ്യപ്പെട്ടപോള്‍ അന്നേ വരെ കെട്ടിപ്പോക്കിയ എന്റെ ഒരു അഹങ്കാരത്തിന് വിള്ളല്‍ വീഴുകയായിരുന്നു, ഇല്ലാത്തവ ഏതോക്കെ എന്ന് വീണ്ടും വീണ്ടും പരതി നോക്കിയേങ്കിലും കണ്ടെത്താനായില്ല.ഒടുവില്‍ ഞാന് ആ സാഹസ്സത്തിന് മുതിര്‍ന്നു, ആഷാമേനോന് ഒരു കത്ത് എഴുതുക,മുന്നില് തുറന്ന് വച്ച എഴുത്ത് പാഡില്‍ എന്താണ് എഴുതെണ്ടതെന്ന് പേനയും കൈയ്യില്‍ എടുക്കുമ്പോള്‍ മനസ്സില്‍ ഒരു രൂപവും ഇല്ലായിരുന്നു,പിന്നെ എന്തോക്കയോ എഴുതി കവറിലിട്ട് പുസ്തകത്തില്‍ നിന്ന് കിട്ടിയ വിലാസത്തില്‍ അയച്ചു.മറുപടി ഒരിക്കലും പ്രതീക്ഷിച്ചതേ അല്ല.പക്ഷേ എന്റെ എല്ലാ വിചാരങ്ങളെയും തകര്‍ത്തു കൊണ്ട് Hand made paperല്‍ കറുത്ത മഷിയില്‍ കുനുകുനെ എഴുതിയ അക്ഷരങ്ങളില്‍ ആഷാമേനോന്റെ മറുപടി എന്നെ തേടി എത്തിയത് അമ്പരപ്പിച്ചു കളഞ്ഞു.ഞാന്‍ ഏറ്റവും സ്നേഹിക്കുന്ന വാക്കുകളുടെ ഉടമ എന്നെ പരിഗണിച്ചിരിക്കുന്നു,അതും ആ കത്ത് തുടങ്ങുന്നത്”പ്രിയപ്പെട്ട അനൂപ് മോഹന്‍ നിങ്ങള്‍ എനിക്ക് ഒട്ടും അപരിചിതനല്ലലോ എന്നണ്,സ്നേഹവും സൌഹൃദവും നിറഞ്ഞ വാക്കുകള്‍എനിക്ക് തന്ന അംഗീകാരം,ഞാന്‍ ഇത്രയും കാലം വാക്കുകളോട് കാണിച്ച സ്നേഹത്തിനുള്ള അംഗീകാരമാണ് എന്ന് തിരിച്ചറിഞ്ഞു,ആ കത്തിലൂടെ എന്റെ കൈയ്യിലില്ലാത്ത പുസ്തകങ്ങളും പ്രാസാധകരും ആരെന്ന് എനിക്ക് പറഞ്ഞു തന്നു.
ഒച്ചുകളുടെ പഗോഡ, ഐന്തിണകലിലെ ഹേമന്തം,ചന്ദസ്സുകള്‍, ഉത്തരേന്ത്യന് ഗ്രീഷ്മത്തിലുടെ എന്നി നാലു പുസ്തകങ്ങള്‍,അവയില്‍ ചന്ദസ്സുകള്‍ ഒഴികെയുള്ള മുന്ന് പുസ്തകങ്ങള്‍ അധികം താമസിക്കാതെ ഞാന്‍ തേടി പിടിച്ചു.എന്നാല്‍ ചന്ദസ്സുകള്‍ മാത്രം കിട്ടിയില്ല.ആ പുസ്തകത്തിന് വേണ്ടി പുസ്തകശാലകളില്‍ തിരച്ചില്‍ തുടര്‍ന്നു കൊണ്ടെ ഇരുന്നു അതിന് ഇടയില്‍ ഏകദേശം ഒരു വര്‍ഷം മുമ്പാണ് രാവിലെ ജോലിക്ക് പോകുവാനുള്ള തിരക്കിനിടയില്‍ എന്നെ തേടി പരിചയം ഇല്ലാത്ത ലാന്റെ ഫോണ്‍ നമ്പരില് നിന്ന് ഒരു കോള്‍ വരുന്നത് ,ആരാണ് എന്ന് ചോദിച്ചപ്പോള്‍ ആഷാമേനോനാണ് എന്ന മറുപടിയില്‍ വിശ്വാസം വരാതെ വീണ്ടും ചോദിച്ചു,മറുപടി ആവര്‍ത്തിച്ചപ്പോള്‍ എന്റെ മനസ്സിന്റെ അവസ്ഥ എന്തായിരുന്നു എന്ന ഇപ്പോഴും പറഞ്ഞറിയിക്കാന് സാധിക്കില്ല.ആ പുസ്തകങ്ങള്‍ കിട്ടിയോ എന്നാണ് ചോദിച്ചത്,പഴയ കത്തുകള്‍ അടുക്കിയപ്പോള്‍ ഞാന്‍ എഴുതിയ കത്ത് കണ്ടപ്പോള്‍ വിളിച്ചതാണ്.ഒരു പത്ത് മിനിട്ട് മാത്രം നീണ്ട വര്‍ത്തമാനം.നിസ്സാരനായ എന്റെ ജീവിതത്തില്‍ വിലയിടാനാ വാത്തതാണ്, ആ കത്തും ആ ഫോണ്‍ കോളും.ഇന്ന് ഇത്രയും ഇവിടെ കുറിക്കുമ്പോള്‍ എന്റെ മുന്നില്‍ ചദസ്സുകള്‍ എന്ന പുസ്തകം ഇരിപ്പുണ്ട് കഴിഞ്ഞ ദിവസം വളരെ യാദൃശ്ചികമായിട്ടാണ് വളരെ മുമ്പ് വാങ്ങിയ ഒരു പുസ്തകം എന്‍ സന്തോഷ് കുമാര്‍ വിവര്‍ത്തനം ചെയ്തത് റെയ്മണ്ട് ദെപര്‍ദോയുടെ ” ഒരു ഫോട്ടോഗ്രാഫറുടെ ഓര്‍മ്മക്കുറിപ്പുകള്‍” വായിക്കാന്‍ എടുക്കുന്നത്,63 പേജ് മാത്രമുളള ആ പുസ്തകം വായിച്ച് തീര്‍ന്നപ്പോള്‍ മാത്രമാണ് അരാണ് പ്രസിദ്ധിക്കരിച്ചത് എന്ന് നോക്കിയത്,കോഴിക്കോട്ടുള്ള പ്രീയതാ ബുക്ക്സ്,ഇവര്‍ തന്നെയല്ലെആ പുസ്തകവും “ചദസ്സുകള്‍” പ്രസിദ്ധിക്കരിച്ചത് എന്ന സംശയം തീര്‍ക്കുവാന്‍ ആ കത്ത് വീണ്ടും എടുത്തു,രണ്ടും ഒരേ പ്രസാധകര്‍,ഈ പുസ്തകത്തില്‍ published by priyatha books,(An imprint of jnanesware publication) എന്ന് കണ്ട് google ല്‍ പരതി നോക്കി, ഫോണ്‍ നമ്പരും കിട്ടി.വിളിച്ചിട്ട് മണി അടിച്ച് തീരുന്നതല്ലാതെ മറ്റ് ഫലം ഒന്നും ഉണ്ടായില്ല .പിന്നെ കൂടെ ജോലി ചെയ്യുന്ന സുഹൃത്തിന്റെ സുഹൃത്ത് കോഴിക്കോട് ഉള്ള ആളോട് സംസാരിച്ചപ്പോള്‍ ഇങ്ങനെ ഒരു പുസ്തകശാല ഉള്ളതായി അറിയാം എന്നു പറഞ്ഞു,ഒന്ന് ശ്രമിച്ചു നോക്കു എന്ന് ഞാനും.പക്ഷേ എന്തായാലും ഞാന്‍ പുസ്തകം വാങ്ങുന്ന സൂചിക പുസ്തകശാല സുഹൃത്തിന് ഒരു സന്ദേശം wattsapp ല്‍ അയച്ചും നോക്കി(മുമ്പ് അയച്ചിരുന്നു പക്ഷേ ഫലം ഉണ്ടായില്ല).എന്നാല്‍ ഇപ്രവശ്യം വളരെ രസകരമായ ഫലമാണ് ഉണ്ടായത്.കോഴിക്കോട്ടെ സുഹൃത്തിന്റെ wattsapp ല്‍ സന്ദേശം എന്നെ തേടി എത്തി പുസ്തകശാലയുടെ അടഞ്ഞു വാതിലിന്റെ ചിത്രവുമായി,അന്നേ ദിവസം തന്നെ സൂചിക പുസ്തകശാല സുഹൃത്തിന്റെ ഫോണ്‍ കോളും എന്നെ തേടി എത്തി,പുസ്തകം കൈയ്യിലുണ്ട് അല്പം പൊടി പിടിച്ചാണ് എന്താണ് ചെയ്യേണ്ടത്,വായിക്കുവാന്‍ പറ്റുമോ എന്ന് ഞാന്‍ ചോദിച്ചു,വായിക്കാന്‍ പറ്റുമെങ്കില് അയച്ചോളു എന്ന് മറുപടിയും നല്‍കി .അങ്ങനെ ഇന്ന് ആ പുസ്തകം എന്നെ തേടി എത്തി,പുസ്തകശാല സുഹൃത്ത് പറഞ്ഞതു പോലെ അത്ര പൊടി പിടിച്ചിട്ടോന്നുമില്ല.മനസ്സിന് ഇന്ന് വളരെ സന്തോഷം തോന്നുന്നു,പ്രിയമുള്ള എഴുത്തുകാരന്റെ 24 പുസ്തകങ്ങള്‍ എന്റെ പുസ്തക അലമാരിയില്‍ ഉണ്ട് എന്ന് കാണുമ്പോള്‍.