മേശ മേൽ
വീണ് തെറിച്ച
വെള്ളം
തുള്ളികളായി ഒഴുകി
പരന്ന് പല
രൂപങ്ങളായപ്പോൾ
പരിചയത്തിലെ
ഏതോക്കൊയോ
മുഖമ്പൊലെയായി.
അവരെയോക്കെ
ഓർമ്മകളിൽ പരതി
ഇരിക്കുമ്പോൾ
മച്ചിൽ നിന്ന്
ഊർന്നു വന്ന
ചൂട് കാറ്റിനോപ്പം
മാഞ്ഞു പോയി
തുള്ളികളായി
പരന്ന വെള്ളവും
പരിചിതരൂപങ്ങളും
ഒരോ കാലത്തും
ഓർമ്മകൾക്കും
അപ്പുറം
ജീവിതത്തിൽ നിന്നും
മനസ്സിൽ നിന്നും
മാഞ്ഞ്
പോയവരോടോപ്പം.
No comments:
Post a Comment