Friday, March 25, 2022

ചില നേരം ചില സങ്കടങ്ങൾ



ചില നേരം
സങ്കടങ്ങൾ കൊണ്ട് 
വീർപ്പ് മുട്ടുമ്പോൾ 
അവയെ എല്ലാം
കവിതകളാക്കിയാലോ
എന്ന് വെറുതെ ഓർക്കും 
എന്നാൽ ഉള്ളിലെ
സങ്കടങ്ങൾ എല്ലാം കവിതയായി
തീർന്നാൽ 
ചിലരെല്ലാം വല്ലാതെ
 സങ്കടപ്പെടുമല്ലോ എന്ന 
ആധിയാൽ അവയെല്ലാം
കവിതയാകാതിരിക്കുവാൻ
എന്തു ചെയ്യണം 
എന്ന് ഓർത്ത്
വെറുതെ സങ്കടപ്പെട്ടു 
കൊണ്ടേ ഇരിക്കുന്നു.

No comments:

Post a Comment