Thursday, April 30, 2020
പച്ചക്കുതിര: വെറുതെ ഈ ബാല്‍ക്കണിയില്‍ ഇരിക്കുമ്പോള്‍
പച്ചക്കുതിര: വെറുതെ ഈ ബാല്‍ക്കണിയില്‍ ഇരിക്കുമ്പോള്‍: കുറച്ച് കാലം കൂടിട്ടാണ് രാത്രിയില്‍ ഈ ബാൽക്കണിയില്‍ തനിയേ ഇരിക്കുന്നത്.മനസ്സ് പലവഴിയേ സഞ്ചരിക്കുമ്പോള്‍ ഒന്ന് നിശ്ബദ്ദമായിരിക്കുക നന്നായിര...
വെറുതെ ഈ ബാല്‍ക്കണിയില്‍ ഇരിക്കുമ്പോള്‍
കുറച്ച് കാലം കൂടിട്ടാണ് രാത്രിയില്‍ ഈ ബാൽക്കണിയില്‍ തനിയേ ഇരിക്കുന്നത്.മനസ്സ് പലവഴിയേ സഞ്ചരിക്കുമ്പോള്‍ ഒന്ന് നിശ്ബദ്ദമായിരിക്കുക നന്നായിരിക്കും എന്ന് തോന്നി. വെളിച്ചമില്ലാതെ പുറത്തേ ഇരുട്ടിലെക്ക് നോക്കി ഇരിക്കുമ്പോള്‍ എന്തോരു നിശ്ബദ്ദതയാണ്. ഇപ്പോള്‍ രാത്രിയില്‍ ഹോണ്‍ മുഴക്കി പാഞ്ഞു പോകുന്ന വണ്ടികളുടെ ശബ്ദങ്ങളില്ല, പകലിന്റെ ധൃതൃയില്‍ ഉയർന്ന പൊടിപടലങ്ങള്‍ താഴെക്ക് അടിഞ്ഞു കൂടുന്നില്ല, വളരെ ദിവസങ്ങൾക്ക് ശേഷം അകലെ പാടത്തിന് അപ്പുറം ഒരു തീവണ്ടി പോകുന്ന ശബ്ദം കേൾക്കാം , ചരക്ക് വണ്ടിയാകും അത്. ഈ ഇരുട്ടില്‍ ഇങ്ങനെ ഇരിക്കുമ്പോള്‍ ഗേറ്റിലെ ചെറിയ വെട്ടത്തിലെക്ക് പറന്ന് വരുന്ന നിശാ ശലഭങ്ങളെയും, ചെറു പ്രാണികളെയും കാണാം, വെളിച്ചത്തെ കണ്ട സന്തോഷത്തില്‍ അവ പറന്ന് കളിക്കുകയാണ്, ചെറുതെങ്കിലും ആ വെളിച്ചത്തിന്റെ ചൂടില്‍ ആ പറവകളുടെ അവസാന നിമിഷങ്ങളാണ് എന്ന് ഓർക്കു മ്പോള്‍ ഒരു നോമ്പരം ഉള്ളില്‍ നിന്ന് വിങ്ങി വരുന്നു, എന്തു ചെയ്യാന്‍ മനുഷ്യന്‍ എത്ര നിസ്സാരനെന്ന് തെളിഞ്ഞ കാലത്താണല്ലോ ഞാന്‍ ഇവിടെ ഇരിക്കുന്നത്.എവിടെയോ പെയ്ത മഴയുടെ തണുപ്പില്‍ അന്തരീക്ഷം കുളിരുന്നുണ്ട്,ഒരു ചെറുകാറ്റ് നിശ്ചമായിരുന്ന ഇലകളെ പതുക്കെ ചലിപ്പിക്കുന്നുണ്ട്, താഴെ മുറ്റത്തിന്റെ അരുകില്‍ ചെടികളുടെ പച്ചപ്പില്‍ ഉണ്ടായ ചെറുകാട്ടില്‍ എന്തോ അനങ്ങുന്നുണ്ട്.ഒരു എലിയാണ്,തന്റെ സമയമായതിനാല്‍ തിരക്കിട്ട് എവിടെക്കോ ഓടുകയാണ്.ഒരു വാവലിന്റെ ചിറകടി, മങ്ങിയ വെളിച്ചത്തെ ഒന്ന് തലോടി മുകളിലേക്ക്, ആകാശത്തിലെക്ക് അകന്നു പോയി ഒരു ഭയം തോന്നാതിരുന്നില്ല, (വാവലുകളെ പണ്ടത്തേക്കാള്‍ ഇപ്പോഴാണല്ലോ മനുഷ്യര്‍ ഭയക്കുന്നത്) ആകാശത്ത് ചന്ദ്രന്റെ ഗമ കുറച്ച് കൊണ്ട് നേർത്ത് കാർമേഘങ്ങള്‍ ചുറ്റിലുമുണ്ട്, എങ്കിലും മങ്ങിയ വെളിച്ചത്തില്‍ ഞാന്‍ ഇവിടെ ഉണ്ട് എന്ന് അറിയിക്കുന്ന മട്ടിൽ പകുതിയായി എങ്കിലും പഴയ ഗമയിൽ തന്നെ.എത്ര വേഗമാണ് എല്ലാം മാറുന്നത് പ്രകൃതിയും,മനുഷ്യനും, ജീവിതവുമോക്കെ. പൊടിയില്ലാതെ തെളിഞ്ഞ അന്തരീക്ഷം, പഴയതിലും പച്ചപ്പില്‍ ചെടികളും, ഇലകളും, പൂക്കളില്‍ നിറങ്ങളുടെ വല്ലാത്തോരു തെളിമ,മനുഷ്യന്‍ ഉള്ളിലെക്ക് എടുക്കുന്ന പ്രാണവായുവിന് ഇപ്പോള്‍ പൊടി പടലങ്ങളുടെ അകമ്പടിയില്ല. എല്ലാം നിശബ്ദവും നിശ്ചലവുമാണ് ഈ രാത്രിയില്‍.മരങ്ങളും, ഇലകളും, ചെടികളും, പൂക്കളും,എല്ലാം.ആ നിശബ്ദതെ മെല്ലേ ഉള്ളിലെക്ക് എടുത്ത് ഞാനും ഈ ഇരുളില്‍ അങ്ങനെ നിശബ്ദമായി ഇരിക്കുന്നു.
ഒരില അടന്ന് വീഴുമ്പോൾ
ഒരില അടന്ന് വീഴുമ്പോൾ
വേദനയോടെ
മരവും, ഇലകളും,
പൂക്കളും, പഴങ്ങളും.
കിളികളും,പൂമ്പാറ്റയും,
പുഴുക്കളും,പ്രാണികളും,
ഉറുമ്പും അണ്ണാനും
വെറുതെ നോക്കി
നിക്കുവാരിക്കും.
വേദനയോടെ
മരവും, ഇലകളും,
പൂക്കളും, പഴങ്ങളും.
കിളികളും,പൂമ്പാറ്റയും,
പുഴുക്കളും,പ്രാണികളും,
ഉറുമ്പും അണ്ണാനും
വെറുതെ നോക്കി
നിക്കുവാരിക്കും.
ഇങ്ങ്,
മരത്തിന്റെ താഴെ
ഇന്നലെ പൊഴിഞ്ഞ
ഇലകൾ,
ഒരാളെ കൂടി കാത്ത്
സന്തോഷത്തോടെ
നിക്കുവാരിക്കും.
മരത്തിന്റെ താഴെ
ഇന്നലെ പൊഴിഞ്ഞ
ഇലകൾ,
ഒരാളെ കൂടി കാത്ത്
സന്തോഷത്തോടെ
നിക്കുവാരിക്കും.
പക്ഷേ,
ഇവർ ആരും ഓർത്തില്ല
ഒരു ചെറു കാറ്റ്
വന്ന് ഇലയെ
കട്ടുകൊണ്ടു പോകുമെന്ന്.
ഇവർ ആരും ഓർത്തില്ല
ഒരു ചെറു കാറ്റ്
വന്ന് ഇലയെ
കട്ടുകൊണ്ടു പോകുമെന്ന്.
അകലെ പുഴയിലേ
വെള്ളത്തിൽ പതിയേ
പൊന്തി കിടന്ന്,
അറിയാത്ത ഇടങ്ങളിലെക്ക്
മുങ്ങി താന്ന് ഒഴുകുമ്പോൾ,
ഇവരാരും കണ്ടില്ല
ആ ഇലക്ക് ഒപ്പം
ഒരു ചെറു ഉറുമ്പ്
നീന്താൻ
പാടുപെടുന്നത്.
വെള്ളത്തിൽ പതിയേ
പൊന്തി കിടന്ന്,
അറിയാത്ത ഇടങ്ങളിലെക്ക്
മുങ്ങി താന്ന് ഒഴുകുമ്പോൾ,
ഇവരാരും കണ്ടില്ല
ആ ഇലക്ക് ഒപ്പം
ഒരു ചെറു ഉറുമ്പ്
നീന്താൻ
പാടുപെടുന്നത്.
Subscribe to:
Comments (Atom)
-
▪️"ഇതെഴുതി നിർത്തുമ്പോൾ ചുള്ളിക്കാടിൻ്റെ വരികൾ ഓർമ്മവരുന്നു. അതെ, രണ്ടു കതിനകളെ കൂട്ടിയിണക്കുന്ന വഴിമരുന്നിന്റെ ഇടവേളയിലാണ്...
-
വസുധ കരുതുന്നതുപോലെയല്ല, ഇത്തരം അപൂർണ്ണമായ വസ്തുക്കൾ നിർഭാഗ്യം കൊണ്ടുവരുന്നവയാണ്,കടല്‍മണമുള്ള പൊട്ടിയ ശംഖിലേക്ക് നോക്കി നിശാന്തി...
-
"ഓരോ മനുഷ്യനും ഓരോ ഗ്രന്ഥമാണല്ലോ, എഴുതപ്പെടാത്ത ഗ്രന്ഥം. ഗ്രന്ഥശാഖകൾ പോലെയാണ് വ്യക്തിയും വ്യക്തിത്വവും. ചിലർ കവിത, ചിലർ നാടകം, ചിലർ കഥ...