തൊണ്ണൂറുകളില് പ്രിഡിഗ്രി
പഠനകാലത്തി ന്റെ ഇടവെളില് വീട്ടിലെ അലമാരയില് ഭദ്രമായി
സൂക്ഷിച്ചിരുന്ന പുസ്തകങ്ങളില് ചിലത്
വായിച്ചു കൊണ്ടാണ് പുസ്തക ങ്ങളുടെ, വായനയുടെ ലോകത്തിലെക്ക്
ഞാന് എത്തുന്നത്.ഈ യാത്ര
ആരംഭിക്കുന്നതിന് മുമ്പ് ചില പുസ്തകങ്ങള് വായിച്ചിരുന്നേങ്കിലും
അന്നത്തെ കൂട്ടുകാർ വായന അത്ര നല്ല കാര്യമായി കണ്ടിരുന്നില്ല എന്നതു കൊണ്ട്
എനിക്കും അന്ന് വായന അത്ര ഗൌരവമായി എടുക്കാൻ തോന്നിയില്ല. അതിനാല് ആദ്യ
വായനക്ക് തുടർച്ചയായ വായനയും ഉണ്ടായില്ല. അക്കാലത്ത് വ്യക്തിപരമായ ചില
അസൗകര്യങ്ങള് കൊണ്ട് കൂടുതല് സമയം
വീട്ടില് തന്നെ കഴിച്ചു കൂട്ടേണ്ടി
വന്നതിനാല് പുസ്തകങ്ങളെ ആശ്രയിക്കുക
എന്നതു മാത്രമായിരുന്നു സമയത്തോട് സമരസപ്പെടാനുള്ള ഏക പോംവഴി. അന്നത്തെ വായനയില് വീട്ടിലുണ്ടായിരുന്ന
പഴയ കാല നോവലുകള്, കഥകള് എന്നിവയായിരുന്നു,രാഘവന് പുന്നശ്ശേരിയുടെ ചാരം,
ക്യാപ്റ്റന് കൊളാബാവാലയുടെ ഹിപ്പികളുടെ
ലോകം, കർത്താെർസിംഗ് ദുഗ്ഗലിന്റെ നഖവും മാംസവും, കമലേശ്വന്റെ കൊടുംങ്കാറ്റ്, വി.കെ.മോഹനന്റെ താറാവ്,
ധൂവങ്ങള് അനേകം, സൂര്യന്റെ
മരണം,പിന്നെയും പേര് മറന്ന കുറേ പുസ്തകങ്ങള് വായിച്ചു
.പിന്നിട് വായന ബഷീറിലെത്തുമ്പോള് വായനയുടെ
മറ്റോരു ലോകം എന്റെ മുന്നില് തുറക്കുകയായിരുന്നു,
ആ ലോകത്തിലെ പലതും എനിക്ക് ചുറ്റുമുള്ള പരിസരത്ത് ഞാന് കണ്ടു അത്ഭുതപ്പെട്ടു.
ആ കാലത്ത് ഒരു ലൈബ്രറിയില് അംഗത്വമെടുക്കുക
എന്നത് ചിന്തിച്ചിട്ടു പോലുമില്ലത്ത കാര്യമാണ്. പ്രീഡിഗ്രി പഠനകാലത്ത് കോളേജ്
ലൈബ്രറിയില് അംഗത്വമെടുക്കുവാന് ഞങ്ങളുടെ
സംഘം ചേന്നപ്പോള് ആ കൂട്ടത്തിലെ സുഹ്യത്തിനോട്
എന്താണ് വന്നത് എന്ന ലൈബ്രേറിയന് എന്ന്
തോന്നിക്കുന്ന ആളുടെ ചോദ്യത്തിന് ഒരു അംഗത്വം വേണം എന്ന് ഗൌരവത്തോടെ മറുപടി
പറയുകയും ഞങ്ങൾക്ക് എല്ലാവർക്കും അംഗത്വം കിട്ടുകയും ചെയ്തു. അന്ന് ആദ്യമായി
എടുത്ത പുസ്തകത്തിന്റെ പേര് ഓർമ്മയില്ലെങ്കിലും ആ പുസ്തകം വായിച്ചില്ല എന്ന്
വ്യക്തമായി ഓർക്കുന്നുണ്ട്. പിന്നീട് ഒരു ലൈബ്രറിയില് അംഗത്വമെടുക്കുന്നത്
നാട്ടില് ഞാന് താമസിക്കുന്ന
സ്ഥലത്ത് നിന്ന് അഞ്ചാറ് കിലോമീറ്റര് ദൂരെയുള്ള
കിളിരൂരിലെ കാര്ത്ത്യായനി വിലാസം ഗ്രന്ഥശാലയിലാണ്. ആരുടെയോ കൂടെ ഒരു ഒഴിവ് ദിനം
കിളിരൂർക്ക് പോകുകയും ഈ വായനശാല യുടെ മുന്നില് എത്തുകയും
ചെയ്തു, അപ്പോള് തോന്നിയ
ഒരു തോന്നലില് അംഗത്വം എടുക്കുന്നതിനായി
വായനശാല കെട്ടിടത്തിലെക്ക് കയറിയേങ്കിലും അതിന്റെ വാതിലുകൾ അടഞ്ഞു കിടന്നു.
മുന്നിലേ പകുതി തുറന്ന വരാന്തയില് പത്ര
വായനക്കാർക്കുള്ള സ്ഥലത്ത് അന്നത്തേ പത്രവാർത്തകളിലെക്ക് മുഖമാഴ്ത്തി ഇരിക്കുന്ന
ആളോട് വായനശാലയുടെ വാതിലുകള് എപ്പോള് തുറക്കും
എന്ന് അന്വേഷിച്ചപ്പോള് വായിച്ചിരുന്ന പത്രത്തിൽ
നിന്ന് മുഖമുയർത്താതെ തന്നെ നാലുമണി എന്ന് പറഞ്ഞു, നാലു മണിയാകുവാന് ഇനിയും ഏറെ
സമയദൂരമുള്ളതിനാല് വീട്ടിലെക്ക് തിരികെ
നടന്നു.പിന്നെ സൈക്കളില് വായന ശാലയില് അംഗത്വം
എടുക്കുന്നതിനായി നാലു മണിക്ക് എത്തുമ്പോഴും വായനശാലയുടെ വാതിലുകള് തുറന്നിട്ടില്ലായിരുന്നു.കുറച്ച്
സമയം കാത്ത് നിന്ന് കഴിഞ്ഞപ്പോൾ പ്രായമായ ഒരാളും,ഒരു
ചെറുപ്പക്കാരനും അവിടെക്ക് വന്നു, ഞാൻ അംഗത്വത്തിന്റെ കാര്യം
തിരക്കിയപ്പോള്, പരിചയപ്പെടുത്തു വാന് ആരെങ്കിലും
ഉണ്ടോ എന്ന് ചോദിച്ചു,അന്ന് എന്റെ നാട്ടില് വായനശാലകളില് അംഗത്വമുള്ള
അരെങ്കിലും ഉള്ളതായി എനിക്ക് അറിയില്ലായിരുന്നു.പൊതുവെ പുസ്തക വായനക്കാര് ഇല്ലാത്ത
ഒരു നാടാണ് എന്റെ ത് എന്നു തന്നെ പറയാം.നിരാശകലർന്ന എന്റെ മുഖം കണ്ടിട്ടാകാം എന്നെ
പറ്റിയുള്ള കാര്യങ്ങള് അന്വേഷിച്ചിട്ട് അംഗത്വ ഫോറം
എടുത്തു തന്നു.അംഗത്വമെടുത്ത് ഉള്ളിലെക്ക് കടന്നപ്പോള് പത്തുപന്ത്രണ്ട്
മരറാക്കുകളില് അട്ടിഅട്ടിയായിട്ടുള്ള
പുസ്തകങ്ങളാണ് എന്നെ കാത്തിരുന്നത്.അപ്പോള് എന്നെ
കുഴക്കിയ പ്രശ്നം ഏതു പുസ്കകം എടുക്കും എന്നതാണ്,അന്ന് അധികം
പുസ്തകങ്ങള് വായിക്കാത്ത എനിക്ക് അധികം
എഴുത്തുകാരെയും അറിയില്ലായിരുന്നു.ഇന്ന് പേര് ഓർക്കാൻ കഴിയാത്ത രണ്ടു പുസ്തകങ്ങള് നോവലുകള് അണെന്നു
തോന്നുന്നു,ഞാന് എടുത്തു.അത്
രണ്ട് ദിവസം കൊണ്ടു വായിച്ചു തീർന്നു .പിന്നെ വായിച്ചു തീർന്ന എത്രയോ
പുസ്തകങ്ങളുമായി കാര്ത്ത്യായനി വിലാസം ഗ്രന്ഥശാലയിലെക്ക് എത്രയോ വൈകുന്നേരങ്ങളില് സൈക്കിളില് ചവിട്ടി
പോയിരിക്കുന്നു.അന്ന് അവിടുന്ന് വായിച്ച 60,70,80കളിലെ
തിളക്കുന്ന എഴുത്തുകൾ എന്നെ എത്രയാണ് വിസ്മയിപ്പിച്ചിട്ടുള്ളത്. എം.ടി, കാക്കനാടന്, പുനത്തില്,മുകുന്ദന് അങ്ങനെ
എത്രയോ എഴുത്തുകാര്,അവരുടെ എത്രയോ പുസ്തകങ്ങള്, ഒരോന്നായി
വായനയുടെ പുതിയ ലോകങ്ങൾ എനിക്കായി തുറന്നിട്ടു തന്നു.
അക്കാലത്തായിരുന്നു ഒരു പുസ്തകം സ്വന്തമായി
വാങ്ങുന്നത്,
കോട്ടത്തെ എം.ഡി കോമേഷ്യല് സെന്റെറിലെ
കറന്റെ ബുക്ക്സില് നിന്ന് പുനത്തിലിന്റെ
മേഘകുടകള് എന്ന കഥാസമാഹാരം, ദേശാഭിമാനി പുസ്തശാലയില് നിന്ന്
കാക്കനാടന്റെ ഒരു നോവല്,കൊല്ലത്തെ ഇംപ്രിന്റെ
ബുക്ക്സില് നിന്ന് തപാലു വഴി ഫ്രിജല്ല്
മുറാദിലെ പൂച്ചകള് എന്നിവയാണ് സ്വന്തമായി
വാങ്ങിയ പുസ്തകങ്ങള്.അന്ന് ഉണ്ടായ സന്തോഷം
പിന്നിട് സ്വന്തമാക്കിയ ഒരു പുസ്തകത്തിലും നിന്ന് കിട്ടിയിട്ടില്ല.ഡിഗ്രി
പഠനകാലത്ത് കിട്ടിയ പുതിയ സൌഹൃദം വായനയുടെ പുതിയ ലോകം തുറന്നിട്ടു, എന്റെ സുഹൃത്ത് എനിക്ക് മുൻപേ വായന തുടങ്ങിയ ആളായിരുന്നു, ഞാന് വായിക്കാത്ത പുസ്തകങ്ങള് പരിചയപ്പെടുത്തിയത്
എനിക്ക് വായനയില് കൂടുതല് സജീവമാകുന്നതിന്
സഹായിച്ചു. അന്ന് പഠിച്ചത് രാഷ്ട്രമീമാസ ആയിരുന്നെ ങ്കിലും വായിച്ചത് കൂടുതലും
സാഹിത്യമായിരുന്നു, ആ കാലത്താണ് 70കളിലെ
കവിതകള് വായിക്കുന്നത്,ആ കവിതകളെ അനുകരിച്ച് ഞാനും രണ്ട് മൂന്ന് കവിതകള് എഴുതി
കോളേജ് മാഗസിനില് പ്രസിദ്ധികരിച്ചെങ്കിലും
പിന്നെ അത് എന്റെ പണിയല്ല എന്ന് തിരിച്ചറിഞ്ഞ് നിർത്തി. ഒരു ബന്ധുവിന്റെ വീട്ടില് ആ കാലത്ത്
പോകാന് ഇടവന്നപ്പോള് അവിടുത്തെ
ഒരു മുറിയില് കുറെ പുസ്തകങ്ങള് അടുക്കി
വച്ചിരിക്കുന്നത് കണ്ടു,എല്ലാം പുതിയ പുസ്തകങ്ങള് ഒരോന്നായി
മറിച്ചു നോക്കിയപ്പോള് ഒരു പുസ്തകം ശ്രദ്ധയിൽ പെട്ടു,
മരുഭൂമികള് ഉണ്ടാകുന്നത് എന്ന പേരുള്ള ആ
പുസ്തകത്തിന്റെ എഴുത്തുകാരനായ ആനന്ദ് എന്ന പേര് ഞാൻ ആദ്യമായി കേൾക്കുകയായിരുന്നു
പുസ്തകത്തിന്റെ പേരിൽ തോന്നിയ ഒരു കൌതുകം ആ പുസ്തകം വായിക്കാന് തരുമോ എന്ന്
ചോദിപ്പിച്ചു,എടുത്തു കൊള്ളാന് ബന്ധു
പറഞ്ഞു.വീട്ടില് എത്തി വായിക്കാന് ശ്രമിച്ചുവെങ്കിലും
ഒന്നും മനസ്സിലാകാതെ പുസ്തകം അടച്ചു,പിന്നെ കൂറെ കാലം
കഴിഞ്ഞാണ് ആ പുസ്തകം വായിക്കുന്നതും എഴുത്തുകാനേ മനസ്സിലാക്കുന്നതും , ഇന്നും ആ പുസ്തകം തിരികെ കൊടുക്കാതെ എന്റെ കൈയില് ഭദ്രമായി
ഇരിപ്പുണ്ട്.പിന്നിട് ആനന്ദിന്റെ എത്രയോ പുസ്തകങ്ങള് വാങ്ങി വായിച്ചിരിക്കുന്നു,
എന്റെ പ്രിയമുള്ള എഴുത്തുകാരില് ഏറ്റവും
പ്രധാനിയാണ് ആനന്ദ് എന്ന എഴുത്തുകാരൻ.മേതില്, നിർമ്മൽകുമാർ
എന്നിവരുടെ പുസ്തകങ്ങളും എഴുത്തുകളും ഈ കാലത്താണ് വായിക്കുന്നത്, അവ ഷെൽവിയുടെ മൾബറിയിലൂടെ പുറത്ത് വന്ന മനോഹര പുസ്തകങ്ങളായിരുന്നു
ഇതിനിടയില് കോട്ടയം
പബ്ളിക്ക് ലൈബ്രറിയില് അംഗത്വം എടുത്തു,രണ്ട് പുസ്തകങ്ങള് മാത്രമെടുക്കാവുന്ന
മെമ്പർഷിപ്പ്,അന്ന് അത് മതിയായിരുന്നു. രണ്ട് പുസ്തകങ്ങള് വായിക്കാന് രണ്ട്
ദിവസം തന്നെ ധാരാളം.ഒന്നുരാടന് ലൈബ്രറിലെക്കുള്ള
യാത്രയുടെ ആവേശത്തില് വായനയുടെ വേഗതയും കൂടി,ഇന്നും ആ മെമ്പർഷിപ്പ് തന്നെയാണ് തുടരുന്നത് കൂട്ടത്തില് അനിയന്റെ
അംഗത്വത്തിലും പുസ്തകങ്ങള് ഞാന് എടുക്കുന്നു,അതും രണ്ട് പുസ്തകങ്ങള് എടുക്കുവാനുള്ള
മെമ്പർഷിപ്പ് അങ്ങനെ നാല് പുസ്തകങ്ങള്, മുടങ്ങാതെ
ഫൈന് അടച്ച് പുസ്തകങ്ങള് എടുക്കുന്നു
ഇതിനിടയില് കിട്ടിയ
സർക്കാര് ഉദ്യോഗം വായനയേ രണ്ട്
തരത്തില് ബാധിച്ചു,ഒന്ന് ഗുണപരമായി, പുസ്തകങ്ങൾ സ്വന്തമായി
വാങ്ങുവാനുള്ള വരുമാനമായി, രണ്ട് ഉദ്യോഗത്തിന്റെ തിരക്കിൽ
വായന വല്ലാതെ വരണ്ടു,ഒരു പരിധി വരെ നിന്ന് പോകുകയും
ചെയ്തു.എങ്കിലും പുസ്തകശാലകളില് കയറുന്നുതോ,
പുസ്തകമേളകളില് കയറുന്നതോ
ഈക്കാലത്തും മുടക്കിട്ടില്ല.നഗരത്തില് ഏതോക്കെ
പുസ്തകശാലകള് ഉണ്ടോ അവിടെ എല്ലാം ഒരു
കാലത്തും, ഇന്നും നിത്യസന്ദർശകനാണ്, കറന്റെ
ബുക്സിന്റെ രണ്ടു ശാഖകള്, എം.ഡി കോമേഷ്യല് സെന്റെറിലെയും
കളരിക്കബസാറിലും.ദേശാഭിമാനി പുസ്തകശാല,പ്രഭാത് ബുക്ക്സ്.
ചിന്തയിലൂടെയും, പ്രഭാതിലൂടെയും ഇടതു സാഹിത്യം പരിചിതമായി
പിന്നിട് ഇവയില് മുന്നെണ്ണം പിന്നിട് നിന്നു
പോയി എങ്കിലും ആ ഓര്മ്മനകള് വായനയുടെ
വസന്ത കാലത്തെ ഓർമ്മിപ്പിക്കുന്നു.ഈ അടുത്ത കാലത്താണ് ഒൺലൈനിലുടെ പുസ്തകങ്ങള് വാങ്ങുന്നത്
പരിചിത മാകുന്നത്, ആകൂട്ടത്തില് പരിചയപ്പെട്ട
ബുക്കചോറ് ആപ്പിലൂടെ ഇംഗ്ളീഷ് പുസ്തകങ്ങളുടെ നല്ലോരു ശേഖരം
സ്വന്തമാക്കി.നോവലുകളിലൂടെയും കഥകളി ലൂടെയും തുടങ്ങിയ വായനയുടെ വിഷയങ്ങള് പിന്നിട്ട
കാലത്ത് എത്രയോ മാറിയിരിക്കുന്നു,രാഷ്ടിയം, സിനിമ , പരിസ്ഥിതി, യാത്രകള്, ആദ്യത്മീകം,
അങ്ങനെ എത്രയോ മേഖലകള്.ഇന്ന് ഈ അടച്ചു
പൂട്ടലിന്റെ കാലം വർഷങ്ങൾക്ക് ശേഷം വായനയുടെ നല്ല കാലമായി മാറി.ഹാരിസ് നെമേനി എന്ന
എഴുത്തുകാരന്, വായനക്കാരന് ലിറ്റില് മാഗസിനില് എഴുതിയ ഒരു
കുറിപ്പില് ഒരു വർഷം 100 പുസ്തകങ്ങള് വായിക്കുന്നതിനുള്ള ചലഞ്ചിനെ
പറ്റി എഴുതിയപ്പോള് അത് ഞാനും ഏറ്റേടുത്തു.ഇപ്പോള് നാല്പ്പ്പതോളം
പുസ്തകങ്ങളുടെ വായനയില് എത്തി നില്ക്കു ന്ന ആ വായനാ
വെല്ലുവിളി,നൂറില് എത്തിയില്ലങ്കിലും
വാങ്ങി കൂട്ടിയ പുസ്തകങ്ങളില് നല്ലോരു
പങ്കിനെ,എന്നെ വായിക്കു എന്ന പുസ്തകങ്ങളുടെ നിലവിളിയേ,
പിണക്കത്തെ മാറ്റാനുള്ളു അവസരമായി ഞാന് ഇത്
ഏറ്റേടുക്കുന്നു.ശ്വാസമുള്ള കാലത്തോളം വായിക്കുക എന്ന ആശയോടെ,പണ്ട് ഒരു സുഹൃത്ത് ഒരു രാത്രി എന്റെ മുറിയില് കഴിച്ച്
കൂട്ടിയപ്പോള്,അന്ന് ഇടുങ്ങിയ ആ ചെറിയ
മുറിയുടെ ഒരു ദിത്തിയില് ഉറപ്പിച്ച പുസ്തക റാക്കിലും,മേശമേലും അരപ്പോക്കെമുള്ള അലമാരയുടെ മുകളിലും അടുക്കി വച്ച പുസ്തകങ്ങക്ക്
ഇടയില് കിടന്ന് ഉറങ്ങിയത് വല്ലാത്ത
ഒരു അനുഭവമാണ് എന്ന് പറഞ്ഞതു പോലെ, എന്നും പുസ്തകങ്ങൾ
അടുക്കി വച്ച അലമാരകൾക്ക് സമീപം ഉറങ്ങാന് കഴിഞ്ഞിരുന്നുവെങ്കില് എന്ന
വല്ലാതെ ആശിച്ച് പോകുന്നു.