പ്രദീപിന്റെ സുകുമാരനെ, അതെ ആട്ടോബയോഗ്രഫി ഓഫ് ആൻ അല്‍ മല്ലുവിലെ സുകുമാരനെ നിങ്ങള്‍ കണ്ടിട്ടുണ്ടാകും,ചിലപ്പോള്‍ നിങ്ങള്‍ നടന്നു പോകുന്ന വഴിയരികില്‍,നിങ്ങള്‍ക്ക ഒപ്പമോ,നിങ്ങള്‍ക്ക് ഏതിരെയോ സുകുമാരൻ കടന്ന് പോയിട്ടുണ്ടാകാം,മറ്റു ചിലപ്പോള്‍ കവലയിലെ ചായക്കടയില്‍ ഒരു ചില്ല് ഗ്ളാസില്‍ കാലി ചായയുമായി നാട്ടുകാര്‍ക്കിടയില്‍, ചന്തയില്‍,ബസ്സ് സ്റ്റോപ്പില്‍,അടുത്തുള്ള സൂപ്രൈര്‍ മാര്‍ക്കറ്റില്‍,അടുത്ത ബന്ധുക്കളുടെ,സുഹ്യത്തുകളുടെ കല്യാണ വീട്ടില്‍,ബസ്സില്‍, ട്രെയിനില്‍, ചീറിപായുന്ന ബൈക്കില്‍,പിന്നെ ചിലപ്പോള്‍ നിങ്ങളുടെ വീട്ടിലെ നിലകണ്ണാടിക്ക് മുന്നില്‍ നിങ്ങളായി തന്നെ,പക്ഷേ നിങ്ങള്‍ ഇതു വരെ ശ്രദ്ധിച്ചിരിക്കില്ല,എന്നാല്‍ പ്രദീപിന്റെ ഈ കഥകള്‍ വായിച്ച് കഴിഞ്ഞാല്‍, സുകുമാരനെ നിങ്ങള്‍ തിരിച്ചറിയും,അനുഭവിക്കും നിങ്ങളില്‍, സ്നേഹിക്കും ആത്മമിത്രമായി,കൂടപ്പിറപ്പായി, സന്തതസഹചാരിയായി,നിങ്ങളുടെ സന്തോഷത്തില്‍ സങ്കടത്തില്‍ പ്രതിസന്ധികളില്‍,നിങ്ങള്‍ പ്രതീക്ഷിക്കും സുകുമാരനെ നിങ്ങക്കോപ്പം, നിങ്ങള്‍ നിത്യജീവിതത്തില്‍ കണ്ടുമുട്ടി പരിചയിച്ച പലരുമാണ് ഈ കഥകളിലെ സുകുമരൻ,ആ സുകുമാരന്റെ രഹസ്യമായ പരസ്യ ജീവിതമാണ് പുസ്തകത്തിന്റെ താളുകളില്‍ നിറഞ്ഞു നില്‍ക്കുന്നത്.42 കഥകള്‍ സുകുമാരന്റെ ബാല്യത്തിലെ,കൌമാരത്തിലെ, യൌവനത്തലെ സാഹസികത നിറഞ്ഞ ജീവിതം നമ്മുക്ക് വായിക്കാം പ്രദീപിന്റെ എഴുത്തുകളില്‍,നമ്മള്‍ നിത്യവും പരിചയിക്കുന്ന അന്തരീക്ഷ ത്തിലാണ് സുകുമാരനും ജീവിക്കുന്നത്,നമ്മള്‍ നേരിടുന്ന ജീവിത പ്രതിസന്ധികള്‍ തന്നെയാണ് സുകുമാരന്റെയും ജീവിതപ്രതിസന്ധികള്‍, നമ്മള്‍ക്ക് പറ്റുന്ന അമളികളും അക്കിടികളിലുമാണ് സുകുമാരനും ചേന്ന് ചാടുന്നത്,നമ്മള്‍ രക്ഷപ്പെടാൻ കാണിക്കുന്ന എല്ലാ വെപ്രാളങ്ങളുമാണ് സുകുമാരനും കാണിക്കുന്നത്.ഈ കഥകളുടെ തലക്കെട്ടുകള്‍ ശ്രദ്ധിക്കു, എല്ലാറ്റിനിലും ഒരു സുകുമാരൻ ടച്ച് കാണും.
പുസ്തകത്തിൻ്റെ ആമുഖമായി ഉറവിടമറിയാത്ത പൂമണത്തില്‍ പ്രദീപ് പറയുന്നുണ്ട് “യുവാക്കളായപ്പോൾ ഞങ്ങൾ ഒരുമിച്ച് തൊഴിൽ തേടിപ്പോയി. ഒരേ സ്ഥലങ്ങളിൽ താമസിച്ചു. പിന്നീട് ഞാൻ നടത്തിയ ജീവിത യാത്രകളിൽ കണ്ടുമുട്ടിയവരിലെല്ലാം സുകുമാരനുണ്ടായിരുന്നു.
ഉറക്കമുണർന്നാൽ ഉടനെ പറന്നുപോകുന്ന വവ്വാലുകളെപ്പോ ലെയുള്ള ജീവിതത്തിനിടയ്ക്ക് കനമില്ലാത്ത നിഴൽപോലെ അവരെ ക്കുറിച്ചുള്ള ഓർമ്മകൾ അകന്ന് പോവാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധ വച്ചു.
കാറ്റെടുത്ത് പോവുന്ന നിമിഷങ്ങൾ. അതിൽ ഒരിക്കലും തിരിച്ചു വരാത്ത അനുഭവങ്ങളുടെ കൈയൊപ്പുകൾ. ജീവിതത്തിന്റെ ഏത് ചെങ്കനൽ കുഴിയടുപ്പിൽ വീണാലും ചിരിച്ചുകൊണ്ടിരിക്കാൻ ഊർജ്ജം പകരുന്നതാണ് ഈ ഓർമ്മകൾ.
ഏത് പ്രതിസന്ധിഘട്ടത്തിലും പഴയ നാൾവഴികളിലൂടെ സഞ്ചരിക്കാനായി ഏതോ ഒരു വലിവ് എന്നെ ക്ഷണിച്ചുകൊണ്ടിരിക്കും. സുകുമാരൻ കഥകളി ലേക്ക് ഓർമ്മകൾ പോവും. ആർത്തു ചിരിച്ചു ല്ലസിച്ചു നടക്കുന്ന ഒരു ബാല്യം എന്നെ കെട്ടിപ്പിടിച്ചതുപോലെ അനുഭവപ്പെടും. മാനസിക സംഘർഷങ്ങൾ അകലും. സന്തോഷ ത്തിന്റെ ലോകത്തിലേക്ക് വീണ്ടുമെത്തപ്പെടും.”പ്രദീപ് പറഞ്ഞതു പോലെ നമ്മുക്കും ഈ കഥകളുടെ വായനയില്‍ “ആർത്തു ചിരിച്ചുല്ലസിച്ചു നടക്കുന്ന ഒരു ബാല്യം എന്നെ കെട്ടിപ്പിടിച്ചതുപോലെ അനുഭവപ്പെടും. മാനസിക സംഘർഷങ്ങൾ അകലും. സന്തോഷത്തിന്റെ ലോകത്തിലേക്ക് വീണ്ടുമെത്തപ്പെടും”അല്ലെങ്കില്‍ സുമാരനും ആയാളുടെ ജീവിതവും നമ്മെ അതിലേക്ക് എത്തിക്കും തീർച്ച.
📙-ആട്ടോബയോഗ്രഫി ഓഫ് ആൻ അല്‍ മല്ലു അഥവാ സുകുമാരൻ്റെ രഹസ്യ ജീവിതം (കഥകൾ )
✍️- വി.ടി. പ്രദീപ്
🖨️- Logos ബുക്സ് (2024)
💸-299