Thursday, August 8, 2019

എട്ടു മണി



അഞ്ചുമണിക്കുള്ള  അത്താഴവും
ആറ് മണിക്ക് എത്തുന്ന നക്ഷത്രത്തേയും
കണ്ട്
ഞാൻ  കാത്ത്   ഇരിക്കുന്നവള്‍
എത്തുവാന്‍ എട്ട് മണി ആകും
എന്നാല്‍ ഇനിയും ഏറേ
ദുരമുണ്ട്  എട്ടു മണിക്ക്
കാത്തിരിപ്പിന്റെ ഈ പകല് വേദന
എങ്ങനെ ഞാന്സഹിക്കും.
ഘടികാരകരങ്ങള്അവള്വരും
സമയത്തെ എന്അരികിലെക്ക്
അടുപ്പിക്കുവാന്  ഏറേ
അദ്വാനിക്കുന്നത് 
കണ്ടില്ലായിരുന്നേങ്കില്‍


Sara Teasdale
.


വ്യകരണങ്ങള്‍



ഒരുവന്‍ പ്രണയത്തില്‍ 
ആഴുമ്പോള്‍ പഴകിയ 
വാക്കുകള്‍ എങ്ങനെ 
ഉപയോഗിക്കും.
പ്രണയിക്കുന്ന
ഒരുവള്‍ വ്യകരണങ്ങളെ 
പൂജിക്കുന്ന ഒരുവനോടോപ്പം 
എങ്ങനെ
സഹശയനത്തിനാകും

എന്റെ പ്രണയിനിയോട് 
ഒരു വാക്ക് പോലും 
പറഞ്ഞിട്ടില്ല ഞാന്‍ 
എന്നാല്‍ പ്രണയത്തിന്റെ 
നാനാര്‍ദ്ധങ്ങള്‍ ശേഖരിച്ച് 
ഒരു പേടകത്തില്‍ 
അടച്ചു എന്നിട്ട്
എല്ലാ ഭാഷകളില്‍ 
നിന്നും ഓടി ഒളിച്ചു

നാസിര്‍ ഖുബാനി

വെളിച്ചമാണ് വിളക്കിനെക്കാള്‍ മുഖ്യം



വെളിച്ചമാണ് 
വിളക്കിനെക്കാള്‍ മുഖ്യം
കവിതയാണ് 
പുസ്തകത്തെക്കാള്‍ മുഖ്യം
ചുബനമാണ് 
ചുണ്ടുകളെക്കാള്‍ മുഖ്യം
നമ്മളെക്കാള് പ്രധാനവും  
മഹത്ത്വമുള്ളതും
നിനക്കുള്ള  എന്റെ കത്തുകളാണ് 
കാരണം
എന്റെ ഭ്രാന്തും നിന്റെ സൌന്ദര്യവും
ആളുകള്കണ്ടെത്തുക
അവയിലൂടെയാണ്.


നാസിര്‍ ഖുബാനി

Tuesday, August 6, 2019

നഗര ജീവിതങ്ങള്‍

നഗരത്തില്‍ 
കണ്ട
കാഴ്ചയില്‍
ഊതി
പറത്തുന്നു
സോപ്പ് കുമിളകള്‍ ,
വഴിയോരത്തെ
കച്ചവടക്കാരന്‍,
പറന്നുയുരുമ്പോള്‍
കാണാം
അതില്‍ നഗര
ജീവിതങ്ങള്‍,
അല്പായുസ്സുകള്‍.

മോഹങ്ങള്‍


കടല്‍ കരയില്‍
അടിഞ്ഞുകൂടുന്നു
കുരുന്നു ജീവിതങ്ങള്‍
നമ്മുടെ മോഹങ്ങളോ
കടലും  മലയും
ആകാശവും കടന്ന്
അകലെക്ക് കുതിക്കുന്നു.

തണല്‍


കൊടും വെയിലില്‍
തണല്‍ തേടി ഞാന്‍
അലയുമ്പോള്‍ ,
കുളിരായെത്തി വേനല്‍ മഴ.
എവിടെയോ കേട്ടു
ഞാന്‍
പിറുപ്പിറുപ്പുകള്‍
"നാശം ഈ മഴ"
നാട്ടിലെ പുഴകള്‍
വറ്റിവരളുന്ന, എന്നാല്‍
പെരുകുന്നുണ്ട് കണ്ണീര്‍
പുഴകള്‍ ചുറ്റിലും.

നിലാവിനെ തേടി


നിലാവിനെ 
തേടി നടന്നു
ഞാന്‍ 
മിന്നാമിന്നിയുടെ
വെളിച്ചത്തില്‍

Sunday, August 4, 2019

എന്റെ പ്രണയം 


എന്റെ പ്രണയം
പഴയ കവിതയിലെ
ചുട്ട അപ്പം
പോലെയായിരുന്നു,
കൊതിയനായ ഒരു കാക്ക
അത് എന്നിൽ നിന്ന്
തട്ടിയേടുത്ത് കടലിൽ ഇട്ടു.
പഴയ കവിതയിലെ
പിള്ളേരിൽ
ആരോ അത് മുങ്ങി
എടുത്തപ്പോൾ,
തിരികെ കിട്ടിയേന്ന്
ആശ്വസിച്ചു.
അതേ കവിതയിലെ
ഏതോ  പിള്ളേർ
അത് തട്ടിയേടുക്കുന്നതു
കണ്ട് ഹൃദയം മരവിച്ച് 
നിന്നപ്പോൾ ,
അർഹരായ
ഏതോ പിള്ളേർ
അത് വായിലിട്ടു
കൊണ്ടുപോയി.

നിറഞ്ഞു തളുമ്പുമ്പോൾ


അവർ
എന്നിൽ ഒഴിക്കുന്നേതെല്ലാം
നിറയേ ആണ്.
എന്നാൽ,
ഒരിക്കലും നിറഞ്ഞു
തുളുമ്പി. നിൽക്കുവാൻ
അവർ എന്നെ
അനുവദിക്കാറുമില്ല.

പി.എൻ .ദാസ് മാഷ്


                                  ഇന്നലെ രാത്രിയില്‍ സജീവിന്റെ വിളി വന്നപ്പോള്‍ പതിവില്ലാതെ എന്താണ് രാത്രിയില്‍ എന്ന ചോദ്യം മനസ്സില്‍ ഉണ്ടായി, ജീവിതഗാനം നിലച്ചു എന്ന് പറയുമ്പോഴും ആ വാക്കുകളുടെ പൂർണ്ണഅര്‍ത്ഥം  മനസ്സില്‍ പതിഞ്ഞില്ല. ദാസ് മാഷ് പോയി എന്ന് പറയുമ്പോള്‍  മനസ്സിന്റെ അവസ്ഥ അതു തന്നെയായിരുന്നു,ആര് എന്ന എന്റെ ചോദ്യത്തിന് പി.എന്‍ ദാസ് മാഷ് മരണപ്പെട്ടു എന്ന് വ്യക്തമാക്കുമ്പോൾ മാസങ്ങള്‍ക്ക് മുമ്പ് എഴുതി,പോസ്റ്റ് ചെയ്യാതെ എന്റെ കൈയ്യില്‍ സൂക്ഷിക്കുന്ന  കത്തായിരുന്നു മനസ്സില്‍.നമ്മള്‍ വായിക്കാന്‍ ഇഷ്ടപ്പെടുന്ന വരികള്‍ എഴുതുന്ന എഴുത്തുകാരോട് ,ഒരു വായനക്കാരന് തോന്നുന്ന ബഹുമാനം, പ്രത്യേകമായ ഇഷ്ടം, അതായിരുന്നു എനിക്ക് പി.എന്‍ ദാസ് മാഷ് .ഇതു വരെ നേരില്‍ കണ്ടിട്ടില്ലാത്ത, എഴുതിയ വരികളിലുടെ മാത്രം  പരിചയിച്ച എഴുത്തുകാരന്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രൂഭൂമി തൊഴില്‍മാസികയോടോപ്പം കിട്ടിയിരുന്ന ശ്രീ എന്ന ചെറുമാസികയില്‍ ദാസ് മാഷ് എഴുതിയ കുറിപ്പുകളിലൂടെയാണ് ആ എഴുത്തിനെ പരിചയിക്കുന്നത്.പിന്നീട് ജീവിതഗാനം എന്ന പുസ്തകം വാങ്ങുകയും വായിക്കുവാന്‍ തുടങ്ങുകയും ചെയ്തുവെങ്കിലും ഇന്നും ആ പുസ്തകം പുര്‍ണ്ണമാക്കിട്ടില്ല  എന്നത് എന്റെ മനസ്സിന്റെ ഭയം മൂലമാണ് .ജീവിതത്തിലെ ഒരു പ്രതിസന്ധി ഘട്ടത്തില്‍ ഇരുണ്ടു പോയ മനസ്സിലേക്ക് വെളിച്ചമായി തിരിച്ചെത്തിയത് ആ പുസ്തകത്തിലെ ശ്രുതികളായിരുന്നു.ആ ശ്രുതികളിലെ വാക്കുകള്‍ നഷ്ടമാകുന്ന മനസ്സിനെ തിരിച്ചു പിടിക്കുവാന്‍ എത്രയാണ് സഹായിച്ചത് എന്ന് ഇപ്പോഴും തിട്ടമില്ല,അങ്ങനെയുള്ള ഒരു പുസ്തകത്തിന്റെ താളുകള്‍ പൂര്‍ണ്ണമായും വായിച്ചു തീര്‍ന്നാല്‍ ആ പുസ്തകം എന്നില്‍ നിന്ന് അകന്നു പോകുമോ എന്ന ഭയം പുസ്തകത്തെ പൂര്‍ണ്ണമായും വായിച്ചു തീര്‍ക്കുന്നതില്‍ നിന്ന്  പിന്തിരിപ്പിച്ചു കൊണ്ടിരിക്കുന്നു,ഇന്നും പലപ്പോഴും മനസ്സ് ഇരുളുമ്പോള്‍ ആ പുസ്തകം വായിക്കുവാന്‍ കൈയ്യിലെടുക്കുന്നു,മൂന്ന്,നാല് ശ്രുതികള്‍ വായിച്ച് ശേഷം മടക്കി വെയ്ക്കുന്നു.അതു കൊണ്ട് ജീവിത ഗാനം ഇന്നും പൂര്‍ണ്ണമായും വായിക്കപ്പെടാത്ത പുസ്തകമായി എന്റെ പുസ്തക കൂട്ടത്തില്‍ ഇരിക്കുന്നു.ദാസ് മാഷിന്റെ വേരുകളും ചിറകുകളും,ധ്യാന പാഠങ്ങള്‍,ഇരുളിലെ ജീവതാരകം,വിളക്കില്ല വെളിച്ചം മാത്രം ,പക്ഷിമാനസ്സം,(ആദ്യം വാങ്ങിയ പുസ്തകത്തില്‍ നാല് പേജുകള്‍ അച്ചടി മഷി പതിയാതെ പോയതിനാല്‍ ആ പുസ്തകം വീണ്ടും വാങ്ങിച്ചു)ബോധിവ്യക്ഷത്തിന്റെ ഇലകള്‍,ബുദ്ധന്‍ കത്തിയേരിയുന്നു, ഹൃദയനിലാവ്,ഒരു തുള്ളി വെളിച്ചം,കരുണയിലേക്കുള്ള തീര്‍ത്ഥാടനം, എഡിറ്ററായിയുള്ള ആരോഗ്യ ഹരിത ദര്‍ശനം തുടങ്ങിയ 12 പുസ്തകങ്ങള്‍ പുസ്തകകൂട്ടത്തില്‍ ഇരിക്കുമ്പോള്‍ വായിച്ചി മുഴുമിപ്പിക്കാത്ത ഒരേ ഒരു പുസ്തകം ജീവിത ഗാനം മാത്രമാണ്.ദാസ് മാഷിന്റെ പുസ്തകങ്ങളുടെ പേരുകള്‍ ശ്രദ്ധിക്കു,നമ്മുക്ക് മനസ്സിലാകും ഈ ഇരുണ്ട കാലത്ത് ഇരുണ്ടു പോയ മനസ്സുമായി ജീവിക്കന്ന മനുഷ്യര്‍ക്ക് ഒരു തുളളി വെളിച്ചമാകട്ടെ താന്‍ എഴുതുന്ന വരികള്‍ എന്ന പ്രാര്‍ത്ഥനയോടെ എഴുതിയതാണ് ആ വരികള്‍ എന്ന് .ബുദ്ധന്റെ വാക്കുകളിലൂടെയും,സെന്‍ കഥകളിലൂടെയും പ്രകൃതിയേ സ്നേഹിക്കുക എന്നും മാഷ് എപ്പോഴും നമ്മേ ഓർമ്മിപ്പിച്ചു കൊണ്ടിരിന്നു.ഇന്നുമായി ബന്ധപ്പെടുത്തി പറയുമ്പോള്‍ ആ വരികള്‍ ഏതെങ്കിലും മനസ്സുകള്‍ക്ക് വെളിച്ചമാകട്ടെ എന്നതായിരിക്കും മാഷ് മനസ്സില്‍ കണ്ടിരിക്കുക എന്നതും തീര്‍ച്ചയാണ്.പി.എന്‍.ദാസ് മാഷ് ഇനി എനിക്ക് വായിച്ച് തീരാത്ത പുസ്തകമായും,പോസ്റ്റ് ചെയ്യാത്ത കത്തായും.‍ഡയല്‍ ചെയ്യാത്ത ഒരു ടെലിഫോണ്‍ നമ്പരായും മാത്രം അവശേഷിക്കുമോ മനസ്സിൽ ?ഇല്ല ഒരിക്കലും അതിന് കഴിയില്ല കാരണം ജീവിത ഗാനം അവസാനിക്കാതിടത്തോളം അങ്ങനെ ഒരിക്കലും സംഭവിക്കില്ല എന്ന് ആശ്വസിക്കാം,മാഷിന്റെ മരണത്തോടെ നമ്മുക്ക് നഷ്ടമാകുന്നത് ഇന്ന് നമ്മുക്ക് ആവശ്യമാണ് എന്ന്  ഇതു വരെ നമ്മൾ തിരിച്ചറിയാത്ത വെളിച്ചത്തിന്റെ വരികളാണ് എന്നാല്‍ ഇന്ന് തീര്‍ത്തും ഇല്ലാതാകുന്നതും ഈ തിരിച്ചറിയാത്ത വെളിച്ചത്തിന്റെ വരികളാണ് എന്നതു മാത്രമാണ് അവശേഷിക്കുന്ന ഏകസത്യവും

പുസകങ്ങൾ


             ആഷാമേനോന്‍  എന്ന എഴുത്തുകാരനെ പരിചയപ്പെടുത്തുന്നത് അന്‍വര്‍ അബുദുള്ള എന്ന സുഹൃത്താണ്, പഠനകാലത്ത്. വായിച്ചു തുടങ്ങിയതോടെ എഴുത്തിന്റെ,വാക്കുകളുടെ ഒരു പുതിയ ലോകം എന്റെ മുന്നില്‍ തുറക്കുകയായിരുന്നു. അതു വരെ വായിച്ചതില്‍ നിന്ന് വെറിട്ട്,അന്നു വരെ പരിചയിച്ചിട്ടില്ലാത്ത വാക്കുകളുടെ പ്രൌഢതക്ക് മുന്നില്‍ വിസ്മയിച്ച് നിന്ന് പോയി.ആ കാലത്ത് സ്ഥിരമായി വായിച്ചിരുന്ന കലാകൌമുദി ആഴ്ചപ്പതിപ്പില്‍ വന്ന ആഷാമേനൊന്റെ  ലേഖനമാണ് ആദ്യമായി വായിക്കുന്നത്. പിന്നെ ആഷാമേനൊന്റെ ലേഖനങ്ങള്‍ എവിടെ കണ്ടാലും ആര്‍ത്തിയോടെ വായിക്കുകയായി,ആ കാലത്തെ പുസ്തകങ്ങള്‍ക്ക് സൌന്ദര്യമുണ്ട് എന്ന് നമ്മേ കാണിച്ചു തന്ന ഷെല്‍വിയുടെ മള്‍ബറിയിലുടെ പുറത്ത് വന്ന ഹെര്‍ബേറിയം എന്ന ആഷാമേനോന്‍ പുസ്തകമാണ്  ആദ്യമായി സ്വന്തമാക്കിയ ആഷാമേനോന്‍ പുസ്തകം.,ആ പുസ്തകം വായനയില്‍ എന്നെ പരിഭ്രമിപ്പിച്ചു,വീണ്ടും വീണ്ടും വായിക്കുവാന്‍ പ്രലോഭിപ്പിച്ചു.എന്നാല്‍ വളരെ പിന്നീടാണ് പുതിയ പുരുഷാര്‍ത്ഥങ്ങള്‍, പ്രതിരോധങ്ങള്‍,പരിവജകന്റെ മോഴി,തനുമാനസി,ജീവന്റെ കൈയ്യൊപ്പ്, കലിയുഗാരണ്യങ്ങള്‍, അടരുന്നകക്കകള്‍, പരാഗകോശങ്ങള്‍, പയസ്വിനി, കൃഷ്ണശിലയും ഹിമശിരസ്സും, ഖല്‍സ്സയുടെ ജലസ്മൃതി, ശ്രാദ്ധസ്വരങ്ങള്‍, ഇലമുളച്ചികള്‍, ഒഷോവിന്റെ നീലഞരമ്പ്, ഹിമാലയ പ്രത്യക്ഷങ്ങള്‍,സംസ്കൃതിയുംനിതീശാസ്ത്രവും,ബുദ്ധന്റെ ശ്രുതിഭാജനവും നെയ്തലിലെ കടലാമകളും, നാദാനുമനിശം, ഹിമാചലിന്റെ നിസ്സാന്ത്വങ്ങള്‍,എന്നിങ്ങനെയുള്ള പുസ്തകങ്ങള്‍ സ്വന്തമാക്കിയത് ആ എഴുത്തിനോടുള്ള ആവേശം ഒന്നു കൊണ്ടു മാത്രമായിരുന്നു.

ഒരോ വായനയിലും ആ എഴുത്തില്‍ പരിചയപ്പെട്ട പുതിയ ലോകം അവയുടെ അര്‍ത്ഥതലങ്ങള്‍ എല്ലാം വിസ്മയിപ്പിക്കുന്നതായിരുന്നു, അതു വരെ വായനയിലുടെ പരിചിതമായിരുന്ന ഒരു ലോകം ആ വാക്കുകള്‍ക്ക് മുന്നില്‍ പിറകിലേക്ക് മാറുകയായിരുന്നു.അന്നേ വരെ കേട്ടിട്ടേ ഇല്ലാത്ത എഴുത്തുകാര്‍,പുസ്തകങ്ങള്‍,തത്വചിന്തകള്‍,അന്നേ വരെ അറിയാതിരുന്ന ഒഷോയും,ജിദ്ദുകൃഷ്ണമൂര്‍ത്തിയും ,രമ​ണമഹര്‍ഷിയും,യതിയും .പീറ്റര്‍ മാത്തിസനും,കാള്‍ സെയ്ഗനും അങ്ങനെ അ‍ഞ്താമായിരുന്ന എത്രയോ ലോകങ്ങള്‍,അതുവരെ അറിഞ്ഞ ആത്മീയത എന്നില്‍നിന്ന് മായിച്ച് കളഞ്ഞ് ശരിയായ ആത്മീയതയിലെക്കുള്ള വഴി കാണിച്ചു തന്നു ആ എഴുത്തുകള്‍.കാടുകള്‍ വെട്ടി തെളിക്കാനുള്ളതാണേന്നും, മലകള്‍ വെട്ടിനിരത്താനുള്ളതാണേന്നും, വായു മലിനപ്പെടുത്താനുള്ളതാണേന്നുള്ള ധാരണകളില്‍ ചുറ്റി തിരിയുമ്പോള്‍ കാടുകളുടെ അഞാത സൌന്ദര്യവും സംഗീതവും കൊടുമുടികളുടെ ഗംഭീരതയും ആ എഴുത്തിലൂടെ ഞാന്‍ അറിഞ്ഞു,എനിക്ക് ഒരിക്കലും കടന്നു ചെല്ലാന്‍ കഴിയാത്ത ആ കാടുകളും കൊടുമുടികളും എന്നെ തെല്ലാന്നുമല്ല  നിരാശപ്പെടുത്തിയത്.

ഉത്തരേന്ത്യയിലെ പലകാഴ്ചകളും മറ്റോരാളുടെ വാക്കുകളില്‍ വെറും യാത്രാവിവരണം മാത്രമാകും നമ്മുക്ക് നല്‍കുക എന്നാല്‍ ആഷാമേനോന്റെ വാക്കുകളില്‍ ആ നാടിന്റെ ചരിത്രവും,ഗ്രാമീണസൌന്ദര്യവും,നാഗരത്തിന്റെ പ്രൌ‍ഢിയും എപ്പോഴും ഒര്‍മ്മിപ്പിക്കു ന്നവയായിരുന്നു,ആ വാക്കുകള്‍ക്കോപ്പം ഞാനും ആ നാടുകളിലൂടെ യാത്ര ചെയ്യുകയായിരുന്നു. എനിക്ക് ഒരിക്കലും കടന്നു ചെല്ലാന്‍ കഴിയാത്ത ഹിമവാന്റെ മടിത്തട്ടിലും കൈലാസ ത്തിലും, മാനസരോവരത്തിന്റെ മഞ്ഞ് മൂടിയ പ്രതലവും ഞാന്‍ പല വട്ടം താണ്ടിട്ടുണ്ട് .2017ലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഡോ എന്‍.പി ഗോപീകൃഷ്മന്‍ ആഷാമേനോനുമായി നടത്തിയ അഭിമുഖത്തില്‍ തന്റെ പ്രസിദ്ധികൃതമായ 22 പുസ്തകങ്ങളെ പറ്റി പരാമര്‍ശിക്കുന്നുണ്ട് ആ അഭിമുഖം വായിച്ചതിനു ശേഷം ആ പുസ്തകങ്ങളെല്ലാം എന്റെ ഷേല്‍ഫില്‍ ഉണ്ടോ എന്ന് ഞാന്‍ പരതി നോക്കി.അവ പൂര്‍ണ്ണമായി എന്റ‍െ പക്കല്‍ ഇല്ല എന്ന് ബോദ്ധ്യപ്പെട്ടപോള്‍ അന്നേ വരെ കെട്ടിപ്പോക്കിയ എന്റെ ഒരു അഹങ്കാരത്തിന് വിള്ളല്‍ വീഴുകയായിരുന്നു, ഇല്ലാത്തവ ഏതോക്കെ എന്ന് വീണ്ടും വീണ്ടും പരതി നോക്കിയേങ്കിലും കണ്ടെത്താനായില്ല.ഒടുവില്‍ ഞാന് ആ സാഹസ്സത്തിന് മുതിര്‍ന്നു, ആഷാമേനോന് ഒരു കത്ത് എഴുതുക,മുന്നില്  തുറന്ന് വച്ച എഴുത്ത് പാഡില്‍ എന്താണ് എഴുതെണ്ടതെന്ന് പേനയും കൈയ്യില്‍ എടുക്കുമ്പോള്‍ മനസ്സില്‍ ഒരു രൂപവും ഇല്ലായിരുന്നു,പിന്നെ എന്തോക്കയോ എഴുതി കവറിലിട്ട് പുസ്തകത്തില്‍ നിന്ന് കിട്ടിയ വിലാസത്തില്‍ അയച്ചു.മറുപടി ഒരിക്കലും പ്രതീക്ഷിച്ചതേ അല്ല.പക്ഷേ എന്റെ എല്ലാ വിചാരങ്ങളെയും തകര്‍ത്തു കൊണ്ട്  Hand made paperല്‍ കറുത്ത മഷിയില്‍ കുനുകുനെ എഴുതിയ അക്ഷരങ്ങളില്‍ ആഷാമേനോന്റെ മറുപടി എന്നെ തേടി എത്തിയത് അമ്പരപ്പിച്ചു കളഞ്ഞു.ഞാന്‍ ഏറ്റവും സ്നേഹിക്കുന്ന വാക്കുകളുടെ ഉടമ എന്നെ പരിഗണിച്ചിരിക്കുന്നു,അതും ആ കത്ത് തുടങ്ങുന്നത്”പ്രിയപ്പെട്ട അനൂപ് മോഹന്‍ നിങ്ങള്‍ എനിക്ക് ഒട്ടും അപരിചിതനല്ലലോ എന്നണ്,സ്നേഹവും സൌഹൃദവും നിറഞ്ഞ വാക്കുകള്‍എനിക്ക് തന്ന അംഗീകാരം,ഞാന്‍ ഇത്രയും കാലം വാക്കുകളോട് കാണിച്ച സ്നേഹത്തിനുള്ള അംഗീകാരമാണ് എന്ന് തിരിച്ചറിഞ്ഞു,ആ കത്തിലൂടെ എന്റെ കൈയ്യിലില്ലാത്ത പുസ്തകങ്ങളും പ്രാസാധകരും ആരെന്ന് എനിക്ക് പറഞ്ഞു തന്നു.

ഒച്ചുകളുടെ പഗോ‍‍ഡ, ഐന്തിണകലിലെ ഹേമന്തം,ചന്ദസ്സുകള്‍, ഉത്തരേന്ത്യന്  ഗ്രീഷ്മത്തിലുടെ എന്നി നാലു പുസ്തകങ്ങള്‍,അവയില്‍ ചന്ദസ്സുകള്‍ ഒഴികെയുള്ള മുന്ന് പുസ്തകങ്ങള്‍ അധികം താമസിക്കാതെ ഞാന്‍ തേടി പിടിച്ചു.എന്നാല്‍ ചന്ദസ്സുകള്‍ മാത്രം കിട്ടിയില്ല.ആ പുസ്തകത്തിന് വേണ്ടി പുസ്തകശാലകളില്‍  തിരച്ചില്‍ തുടര്‍ന്നു കൊണ്ടെ ഇരുന്നു അതിന് ഇടയില്‍ ഏകദേശം ‍‍ഒരു വര്‍ഷം മുമ്പാണ് രാവിലെ ജോലിക്ക് പോകുവാനുള്ള തിരക്കിനിടയില്‍ എന്നെ തേടി പരിചയം ഇല്ലാത്ത ലാന്റെ ഫോണ്‍ നമ്പരില് നിന്ന് ഒരു കോള്‍ വരുന്നത് ,ആരാണ് എന്ന് ചോദിച്ചപ്പോള്‍ ആഷാമേനോനാണ് എന്ന  മറുപടിയില്‍ വിശ്വാസം വരാതെ വീണ്ടും ചോദിച്ചു,മറുപടി ആവര്‍ത്തിച്ചപ്പോള്‍ എന്റെ മനസ്സിന്റെ അവസ്ഥ എന്തായിരുന്നു എന്ന ഇപ്പോഴും പറഞ്ഞറിയിക്കാന് സാധിക്കില്ല.ആ പുസ്തകങ്ങള്‍ കിട്ടിയോ എന്നാണ് ചോദിച്ചത്,പഴയ കത്തുകള്‍ അടുക്കിയപ്പോള്‍ ഞാന്‍ എഴുതിയ കത്ത് കണ്ടപ്പോള്‍ വിളിച്ചതാണ്.ഒരു പത്ത് മിനിട്ട് മാത്രം നീണ്ട വര്‍ത്തമാനം.നിസ്സാരനായ എന്റെ ജീവിതത്തില്‍ വിലയിടാനാ വാത്തതാണ്, ആ കത്തും ആ ഫോണ്‍ കോളും.ഇന്ന് ഇത്രയും ഇവിടെ കുറിക്കുമ്പോള്‍ എന്റെ മുന്നില്‍ ചദസ്സുകള്‍ എന്ന പുസ്തകം ഇരിപ്പുണ്ട് കഴിഞ്ഞ ദിവസം വളരെ യാദൃശ്ചികമായിട്ടാണ് വളരെ മുമ്പ് വാങ്ങിയ ഒരു പുസ്തകം എന്‍ സന്തോഷ് കുമാര്‍ വിവര്‍ത്തനം ചെയ്തത് റെയ്മ​ണ്ട് ദെപര്‍ദോയുടെ ” ഒരു ഫോട്ടോഗ്രാഫറുടെ ഓര്‍മ്മക്കുറിപ്പുകള്‍” വായിക്കാന്‍ എടുക്കുന്നത്,63 പേജ് മാത്രമുളള ആ പുസ്തകം വായിച്ച് തീര്‍ന്നപ്പോള്‍ മാത്രമാണ് അരാണ് പ്രസിദ്ധിക്കരിച്ചത് എന്ന് നോക്കിയത്,കോഴിക്കോട്ടുള്ള പ്രീയതാ ബുക്ക്സ്,ഇവര്‍ തന്നെയല്ലെആ പുസ്തകവും “ചദസ്സുകള്‍” പ്രസിദ്ധിക്കരിച്ചത് എന്ന സംശയം തീര്‍ക്കുവാന്‍ ആ കത്ത് വീണ്ടും എടുത്തു,രണ്ടും ഒരേ പ്രസാധകര്‍,ഈ പുസ്തകത്തില്‍ published by priyatha books,(An imprint of jnanesware publication) എന്ന് കണ്ട് google ല്‍ പരതി നോക്കി, ഫോണ്‍ നമ്പരും കിട്ടി.വിളിച്ചിട്ട് മണി അടിച്ച് തീരുന്നതല്ലാതെ മറ്റ് ഫലം ഒന്നും ഉണ്ടായില്ല .പിന്നെ കൂടെ ജോലി ചെയ്യുന്ന സുഹൃത്തിന്റെ സുഹൃത്ത് കോഴിക്കോട് ഉള്ള ആളോട് സംസാരിച്ചപ്പോള്‍ ഇങ്ങനെ ഒരു പുസ്തകശാല ഉള്ളതായി അറിയാം എന്നു പറഞ്ഞു,ഒന്ന് ശ്രമിച്ചു നോക്കു എന്ന് ഞാനും.പക്ഷേ എന്തായാലും ഞാന്‍ പുസ്തകം വാങ്ങുന്ന സൂചിക പുസ്തകശാല സുഹൃത്തിന് ഒരു സന്ദേശം wattsapp ല്‍ അയച്ചും നോക്കി(മുമ്പ് അയച്ചിരുന്നു പക്ഷേ ഫലം ഉണ്ടായില്ല).എന്നാല്‍ ഇപ്രവശ്യം വളരെ രസകരമായ ഫലമാണ് ഉണ്ടായത്.കോഴിക്കോട്ടെ സുഹൃത്തിന്റെ wattsapp ല്‍ സന്ദേശം എന്നെ തേടി എത്തി പുസ്തകശാലയുടെ അടഞ്ഞു വാതിലിന്റെ ചിത്രവുമായി,അന്നേ ദിവസം തന്നെ സൂചിക പുസ്തകശാല സുഹൃത്തിന്റെ ഫോണ്‍ കോളും എന്നെ തേടി എത്തി,പുസ്തകം കൈയ്യിലുണ്ട് അല്പം പൊടി പിടിച്ചാണ് എന്താണ് ചെയ്യേണ്ടത്,വായിക്കുവാന്‍ പറ്റുമോ എന്ന് ഞാന്‍ ചോദിച്ചു,വായിക്കാന്‍ പറ്റുമെങ്കില്‌‍‍ അയച്ചോളു എന്ന് മറുപടിയും നല്‍കി .അങ്ങനെ ഇന്ന് ആ പുസ്തകം എന്നെ തേടി എത്തി,പുസ്തകശാല സുഹൃത്ത് പറഞ്ഞതു പോലെ അത്ര പൊടി പിടിച്ചിട്ടോന്നുമില്ല.മനസ്സിന് ഇന്ന് വളരെ സന്തോഷം തോന്നുന്നു,പ്രിയമുള്ള എഴുത്തുകാരന്റെ 24 പുസ്തകങ്ങള്‍ എന്റെ പുസ്തക അലമാരിയില്‍ ഉണ്ട് എന്ന് കാണുമ്പോള്‍.



Sunday, January 20, 2019

പച്ചക്കുതിര: “Common man”സാധാരണക്കാരന്‍

പച്ചക്കുതിര: “Common man”സാധാരണക്കാരന്‍: "ഒരു ശരാശരി സാധാരണക്കാരന്റെ ഒരു ദിവസം എങ്ങനെയാരിക്കും തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്നത്,എല്ലാ സാധാരണക്കാരുടെയും ഒരു ദിവസം ഒരു...

“Common man”സാധാരണക്കാരന്‍


"ഒരു ശരാശരി സാധാരണക്കാരന്റെ ഒരു ദിവസം എങ്ങനെയാരിക്കും തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്നത്,എല്ലാ സാധാരണക്കാരുടെയും ഒരു ദിവസം ഒരു പോലെയാണോ ഏകദേശം ഒരു പോലെയായിരിക്കും എന്ന് തന്നെ ഉറപ്പിക്കാം,പ്രതേകമായ മാറ്റങ്ങള്‍ ഒന്നും ഇല്ലാതെ,സാക്ഷരനായ ഒരു കേരളീയന്റെ ഒരു ദിവസം തുടങ്ങുന്നത് ഒരു കൈയ്യില്‍ കട്ടന്‍ കാപ്പിയും മറുകയ്യില്‍ പത്രവുമായിട്ടാണ്,ഇവ രണ്ടും ഒഴിച്ചു കൂടാനാകാത്ത വിഭവങ്ങളായിമാറിട്ട അനേക വര്‍ഷങ്ങളായിരിക്കുന്നു,അതു പോലെ മറ്റ് അനേകം കാര്യങ്ങളുണ്ട്.അവയേ പറ്റി ചില കാര്യങ്ങള്‍ ഇവിടെ പങ്ക് വയ്ക്കുവാന്‍ ശ്രമിക്കുകയാണ്"