വെളിച്ചമാണ്
വിളക്കിനെക്കാള്‍ മുഖ്യം
കവിതയാണ്
പുസ്തകത്തെക്കാള്‍ മുഖ്യം
ചുബനമാണ്
ചുണ്ടുകളെക്കാള്‍ മുഖ്യം
നമ്മളെക്കാള് പ്രധാനവും
മഹത്ത്വമുള്ളതും
നിനക്കുള്ള എന്റെ കത്തുകളാണ്
കാരണം
എന്റെ ഭ്രാന്തും നിന്റെ സൌന്ദര്യവും
ആളുകള്‍ കണ്ടെത്തുക
അവയിലൂടെയാണ്.
നാസിര്‍ ഖുബാനി
No comments:
Post a Comment