Thursday, December 26, 2024

വായിച്ച് പുസ്തകം

▪️ആധുനിക മലയാള സാഹിത്യത്തിലെ ഏറ്റവും സുന്ദരവും കെട്ടുറപ്പുള്ളതും അഭേദ്യവുമായ കോട്ടയാണ് എം.ടി.യുടെ സാഹിത്യം. എഴുത്തു കാരനാവാൻ വേണ്ടിയാണ് താൻ ജനിച്ചതെന്ന് സന്ദേഹമൊട്ടുമില്ലാതെ പറയുന്ന അദ്ദേഹം തന്റെ എഴുത്തിലൂടെയും, സിനിമകളിലൂടെയും നമ്മുടെ സമൂഹത്തിൽ നടത്തിയ പരിവർത്തനങ്ങളും പ്രകോപനങ്ങളും ഒരിക്കലും വിസ്മരിക്കാ നാവാത്തവയാണ്. നമ്മുടെ കാലത്തെ മഹാനായ ഈ മനുഷ്യന്റെ സാഹിത്യ ജീവിതത്തിലൂടെയും, പുസ്‌തകങ്ങളിലൂടെയും, അതിലെ മറക്കാനാവാത്ത കഥാപാത്രങ്ങളിലൂടെയും, കഥാസന്ദർഭ ങ്ങളിലൂടെയും എസ്. ജയചന്ദ്രൻ നായർ എന്ന വലിയ വായനക്കാരൻ നടത്തുന്ന തീർത്ഥാടനമാണ് ഈ പുസ്‌തകം.(ബ്ളർബ്)

▪️പണ്ട്, വർഷങ്ങൾക്ക് മുമ്പ്... ഒരു മൗനാരാധനയുടെ ഭാഗമായി നടന്ന തായിരുന്നു ആ കൂടിക്കാഴ്‌ച...

കലാകൗമുദിയുടെ തുടക്കകാലം. കേരളത്തിൻ്റെ സാംസ്‌കാരിക ജീവി തത്തിൽ ഒരു മഹാവൃക്ഷമായി തണൽ പരത്തിനിന്നിരുന്ന മാതൃഭൂമി യോട് മത്സരിക്കുക വഴി ഹരാക്കിരി നടത്താനുള്ള വാസനയാണ് കലാ കൗമുദി പ്രദർശിപ്പിക്കുന്നതെന്ന് പലരും പരിഹസിക്കുക മാത്രമല്ല മുന്ന റിയിപ്പ് നൽകുകയും ചെയ്‌തിരുന്നു. ജേർണലിസമെന്നാൽ ദിനപത്ര ത്തിലെ ദൈനംദിനപ്രവർത്തനമാണെന്ന അനുഭവം മാത്രമായിരുന്നു അക്കാലത്ത് കലാകൗമുദിയിലെ പ്രവർത്തകരായിരുന്ന ഞങ്ങൾക്കുണ്ടാ യിരുന്നത്. 'ആനയെ വേൾക്കാനുള്ള അണ്ണാൻ്റെ മോഹം' എന്ന് പലരും ഞങ്ങളെ കളിയാക്കുക പോലും ചെയ്തിരുന്നു.

(അധ്യായം ഒന്ന് /മലയാളത്തിൻ്റെ സുകൃതം)

▪️എസ്.എസ്.എൽ.സി. പരീക്ഷയിൽ ജയിച്ച വർഷം കോളേജിൽ ചേരാ നാവാതെ ഒരു കൊല്ലം കാത്തിരിക്കേണ്ടി വന്ന എം.ടി.യുടെ വികാരലോ കത്ത് നിശബ്ദം ഇരമ്പിയിരുന്ന കൊടുങ്കാറ്റാണെന്നു തോന്നുന്നു അദ്ദേ ഹത്തെ എഴുത്തിൻ്റെ തീരഭൂമിയിലേക്കെത്തിച്ചത്. പതിനഞ്ച് വയസ്സായ ആ ബാലൻ സ്വ‌പ്നം കാണാൻ തുടങ്ങുകയായിരുന്നു, അലസങ്ങളായ ആ ദിവസങ്ങളിൽ പുസ്‌തകങ്ങളായിരുന്നു കൂട്ടുകാർ. അവയുമായി സല്ല പിക്കുകയും, അവ ചിത്രീകരിക്കുന്ന അതിരുകളില്ലാത്ത ലോകത്ത് അല്ല ലേതുമില്ലാതെ അലഞ്ഞുതിരിയുകയും ചെയ്‌തിരുന്ന ആ ഏകലവ്യൻ വാക്കുകൾ കൊണ്ട് തന്റേതായ ഒരു പ്രപഞ്ചം സൃഷ്‌ടിച്ചെടുത്തത് മല യാള സാഹിത്യത്തിൻ്റെ സുകൃതമായി. 'തിരഞ്ഞെടുത്ത കഥകൾ' എന്ന സമാഹാരത്തിൽ കഥയുടെ കൈവഴികൾ എന്ന ശീർഷകത്തിലെഴുതിയ കുറിപ്പിൽ ആ കാലത്തെ അദ്ദേഹം ഓർമ്മിച്ചത് ഇങ്ങനെയായിരുന്നു.

അപൂർവ്വ സുന്ദരങ്ങളായ ഏതാനും കഥകളിലൂടെ കൊച്ചു സന്തോ ഷങ്ങളിലും വലിയ സന്താപങ്ങളിലും നിറഞ്ഞ തൻ്റെ ബാല്യത്തിലേക്ക് എം.ടി. മടങ്ങിപ്പോകുമ്പോഴെല്ലാം വായനക്കാർക്ക് കിട്ടിയിരുന്നത് അടർന്നു വീഴാത്ത കണ്ണീർകണങ്ങളെപ്പോലെ ഹൃദയസ്‌പൃക്കായ മുത്തുമണിക ളായിരുന്നു. ബാല്യത്തിൻ്റെ പോറലുകൾ, വിമ്മിഷ്‌ടങ്ങൾ, അവഗണന കൾ, ഉൾസ്തോഭങ്ങൾ - ആ കഥകളിലൂടെ വിമ്മിത്തുളുമ്പുന്നു.

(അധ്യായം രണ്ട് /ബാല്യകാലത്തെ പോറലുകളും വിമ്മിഷ്ട‌ങ്ങളും)

▪️ഒരു മഹാക്ഷേത്രത്തിന്റെ നിഴലിൽ കൊഴുന്തിന്റെയും ജമന്തിയുടെയും മണവുമായി പിന്നിട്ട ബാല്യ-കൗമാരങ്ങളിലേക്ക് മടങ്ങിപ്പോകാനെന്നെ പ്രേരിപ്പിച്ചത് എം.ടി.യുടെ കഥകളും നോവലുകളുമായിരുന്നു.

ആഹ്ലാദങ്ങളൊന്നും ഇല്ലാതിരുന്ന നിർജ്ജനമായ നിരത്തു പോലൊരിടം. കുതിർമണികൾ നിറഞ്ഞ പാടങ്ങളേയോ അവയെ മുട്ടി ഒഴുകുന്ന പുഴയേയോ സ്വപ്നം കാണാൻ പോലുമാകാത്ത അവിടെ ഓർമ്മകളുടെ വളപ്പൊട്ടുകൾ ചിതറിക്കിടന്നിരുന്നതായി തിരിച്ചറിയാൻ ആ കഥകളും ആ നോവലുകളും എന്നെ സഹായിച്ചു. അസാധാരണമായ സൗഖ്യമോ അല്ലെങ്കിൽ ശാന്തതയോ അവ എനിക്ക് നൽകി. മാഞ്ഞുതുടങ്ങിയ ഓർമ്മ കളെ ഉണർത്തിയതിനോടൊപ്പം ഏകാന്ത നിമിഷങ്ങളിൽ അവയുമായി സല്ലപിക്കാനും സുഖദുഃഖങ്ങൾ കൈമാറാനും എം.ടി യുടെ കൃതികൾ പ്രേരണയായി. ഒരു പക്ഷേ, തിരിഞ്ഞുനോക്കുമ്പോൾ ആ കഥകളും ആ നോവലുകളും എത്രമാത്രം എൻ്റെ ജീവിതത്തിൻ്റെ ഭാഗമായിരുന്നുവെ ന്ന് അവിശ്വാസത്തോടെ മാത്രമേ എനിക്ക് ഏഴുതാനാകു. അങ്ങനെ ഈ കൃതി ഒരു കടംവീട്ടലാണ്.(അധ്യായം മൂന്ന് /കുഞ്ഞ്യോപ്പോളെത്തേടി)

▪️വൈകിയേ ഈയിടെയായി എഴുന്നേൽക്കാറുള്ളു. പാടത്തു പണിയു ണ്ടായിരുന്ന കാലത്ത് അയ്യപ്പനെ ഉണർത്തുവാൻ കൂക്കുന്നതു കേട്ടിട്ടാ യിരിക്കും കാക്കയും കോഴിയും കരയുന്നത്.

"ഗോവിന്ദൻ കുട്ട്യല്ലേ ആ കെടക്കണ്. ഒറങ്ങിക്കോ. നേരുച്ച്യാവണ വരെ ഒറങ്ങിക്കോ. കുറ്റാ ശ്രീഭഗോതി വിളയാടാത്തത്?"

ഉറങ്ങുകയാവില്ല. കണ്ണടച്ചു കിടക്കുകയാവും ചിലപ്പോൾ.

"പത്തിരുപത്തിരണ്ടു വയസ്സായ ഒരുകൂട്ട്യല്ലേ? മേലാലിയ്ക്കുള്ള വിത്താ. എന്തിനാ പറഞ്ഞിട്ട്!"

ഒന്നും പറയാറില്ല. അമ്മ സംസാരിക്കുമ്പോൾ ഒന്നും പറയാതെ കഴി

ക്കണമെന്നുണ്ട്. അതൊരു പ്രാർത്ഥനയാണ്. ഒരിക്കൽ നാവ് അയഞ്ഞു വീണാൽ എന്തെല്ലാമാണ് പറഞ്ഞു പോവുകയെന്ന് അറിഞ്ഞു കൂടാ.“ഒക്കെന്റെ യോഗമാണ്. അഞ്ചെണ്ണത്തിനെ വട്ടീല്ട്ടതാ ഞാൻ.(അധ്യായം നാല് /കുഞ്ഞാപ്പോളുടെ കുടുംബകഥ: ഗോവിന്ദൻ കുട്ടിയുടേയും)

▪️നാലുകെട്ട് പ്രസിദ്ധീകരിച്ച് (1950) പത്തുകൊല്ലത്തിനും അസുരവിത്തിന് (1962) ഏഴുകൊല്ലത്തിനും ശേഷം കാലം (1909) പ്രസിദ്ധീകരിക്കപ്പെടു മ്പോൾ നാലുകെട്ടിലെ ആദ്യ അദ്ധ്യായത്തിൽ രേഖപ്പെടുത്തിയത് സാക്ഷാത്ക്കരി ക്കപ്പെടുകയായിരുന്നു. "വളരും. വളർന്നു വലിയ ആളാ വും. കൈകൾക്ക് നല്ല കരുത്തുണ്ടാവും. അന്ന് ആരെയും ഭയപ്പെടേണ്ടതില്ല. തലയുയർത്തി പ്പിടിച്ചുകൊണ്ട് നിൽക്കാം. ആരെടാ എന്നു ചോദി ച്ചാൽ പതുങ്ങാതെ ഉറച്ച സ്വരത്തിൽ പറയാം: "മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ".

(അധ്യായം അഞ്ച്/ശബ്‌ദമില്ലാത്ത കരച്ചിലുകൾ)

'ഇതാണോ വണ്ടി?' നാലരയുടെ വണ്ടി? ചോദിക്കാൻ ധൈര്യമില്ല. കാര ണം, നീ ഇന്നലത്തെ എട്ടും പൊട്ടും തിരിയാത്ത ചെറുക്കനല്ല. അമ്പത്തി മൂന്നു നാഴിക അകലെ, പണ്ടൊരു സുൽത്താൻ കോട്ടപണിയിച്ച നഗര ത്തിലേയ്ക്ക് വലിയ ക്ലാസിൽ പഠിക്കാൻ പോകുന്ന പതിനാറുകാരൻ യുവാവായിരി ക്കുന്നു. ഒരു രാത്രികൊണ്ടു വളർന്നിരിക്കുന്നു.

വയൽവരമ്പിൽ അങ്ങിങ്ങായി തെന്നിച്ചാടിയ പച്ചക്കുതിരകൾ പുറ പ്പെടുവിച്ച വളരെ നേർത്ത ശബ്‌ദത്തെപ്പറ്റി അപ്പോൾ പൊടുന്നനെ ഓർമ്മ വന്നു. നീലപ്പൂക്കളുള്ള ജാക്കറ്റിലെ പ്രസ് ബട്ടണുകൾ പൊട്ടുന്നതുപോലെ...

അയാൾ തിണ്ണയിലെ ചാണകമടർന്ന പാടുകളിലേക്ക് കണ്ണുകൾ താഴ്ത്തിയപ്പോൾ സുമിത്ര പറയുന്നത് കേട്ടു. 'സേതൂന് ഒരാളോടേ ഇഷ്ടമുണ്ടാ യിരുന്നുള്ളു. സേതൂനോട് മാത്രം.'

പഴയ മുറിക്കകത്ത് ചുവരിൽ പെൻസിൽ കൊണ്ട് കുറിച്ചിട്ട രണ്ടുവ രികൾ - എന്തായിരുന്നു തുടക്കം? ഓർമ്മിക്കാനാവുന്നില്ല......(അധ്യായം ആറ്/ സേതുവും കാലവും സുമിത്രയും)

▪️തൃത്താല സ്‌കൂളിൽ ഒൻപതാം സ്റ്റാൻഡേർഡിൽ ചേർക്കാനായി അപ്പു ണ്ണിയുടെ കൂടെപ്പോകാൻ ആരുമില്ലായിരുന്നു. ഒരു വഴിയുമില്ലാത്ത അവസ്ഥ.

"കണ്ണാടിപ്പൊട്ടുകൾ അതിരിൽ കൊണ്ടുപോയിട്ടു തിരിയുമ്പോളാണ് ദൂരേ നിന്ന് വരുന്ന ആളെ കണ്ടത്. ശങ്കരൻനായരല്ലേ?. അതേ. ശങ്കരൻനാ യർ തന്നെ. ഭാഗ്യമായി.." അപ്പുണ്ണിയുടെ അച്ഛൻ്റെ കൂട്ടുകാരനായിരുന്നു.

"നാളെ ഓനെ ചേർക്കാൻ ഒന്നു പോണം. കൂടെ പൂവാൻ നിക്കൊന്നും ഒരാളില്ല..." പാറുക്കുട്ടിയമ്മ കണ്ണുതുടച്ചു.

'നാലുകെട്ടി'ലെ ആ വരികൾ മറ്റൊരു ഓർമ്മയിലേക്കായിരുന്നു എന്നെ കൊണ്ടുപോയത്.  നാലാംക്ലാസ്സു വരെ പെൺപള്ളിക്കൂടത്തിൽ പഠിച്ച ശേഷം ആൺകുട്ടികളുടെ പള്ളിക്കൂടത്തിൽ അഞ്ചാം ക്ലാസിൽ ചേർക്കാനായി കൂടെപ്പോകാൻ ഒരു പരിചയക്കാരനെ തിരക്കി കരഞ്ഞു നടന്ന ഒരമ്മയുടെ ഓർമ്മ.........

അപ്പുണ്ണിയുമൊത്ത് അദ്ദേഹം എത്തുമ്പോൾ ആ നാലുകെട്ട് വളരെ സജീവമായിരുന്നു. എസ്.കെ. പൊറ്റക്കാട്ടും ഉറൂബും ബഷീറും തകഴിയും കേശവദേവുമൊക്കെ ആ നാലുകെട്ടിൽ അന്തേവാ സികളായിരുന്നു. അതിനകത്തെത്തിയ എം.ടി. ആ നാലുകെട്ടിനെ പുതു ക്കിപണിതു. കാറ്റും വെളിച്ചവും കടക്കുന്ന പുത്തൻ മുറികൾ നിർമ്മിച്ചു. ശിൽപ്പലാവണ്യമുള്ള രൂപങ്ങൾ അവിടെ സ്ഥാപിച്ചു. പുതിയ മുഖപ്പുകൾ കെട്ടി ഉയർത്തി. എല്ലാവരേയും വിസ്‌മയിപ്പിക്കുകയും അസൂയപ്പെടുത്തു കയും ചെയ്‌തതായിരുന്നു ചരിത്രം സൃഷ്‌ടിച്ച ആ ആഗമനം (അധ്യായം ഏഴ്/ -മരുമക്കത്തായത്തിന്റെ വിങ്ങലുകൾ)

▪️എം.ടി.യുടെ കഥാലോകത്തിലൂടെ നടത്തുന്ന യാത്ര എക്കാലത്തേയും അവിസ്മരണീയമായ അനുഭവമായിരിക്കും. എത്രയെത്ര മനുഷ്യർ. സാധാ രണങ്ങളും അസാധാരണങ്ങളുമായ അനുഭവങ്ങളും സംഭവങ്ങളും. ആ കഥ കൾ വായനക്കാരനെ അപഹരിക്കുക മാത്രമല്ല ചെയ്യുന്നത്. സ്വതന്ത്രമായി മടങ്ങിപ്പോകാൻ ആ കഥകൾ 'മോചനദ്രവ്യവും' പലപ്പോഴും ആവശ്യപ്പെ ടുന്നു. സ്നേഹത്തിൻ്റെയും സമർപ്പണത്തിന്റെയും മോചനദ്രവ്യം.

 ലോകത്തിലേയ്ക്കുള്ള ഈ യാത്ര, ശരിക്കും ഒരു ഓട്ടപ്രദക്ഷിണമാണിത്....

കഥകൾ പ്രസിദ്ധീകരിച്ച് തുടങ്ങിയിട്ട് മുപ്പതോളം വർഷങ്ങൾ ഇതി നകം എം.ടി. പിന്നിട്ടിരുന്നു. സാമാന്യം ദീർഘമായ ഈ കഥ 'സ്വർഗ്ഗം തുറക്കുന്ന സമയം' എഴുതുമ്പോൾ. എഴുപതുകഴിഞ്ഞ ഒരു പാവം മനുഷ്യനെ അല്ലലോ അഴലോയില്ലാതെ മരിക്കാനോ ജീവിക്കാൻ പോലുമോ അനുവദിക്കാത്ത വിധം കുട്ടിനാരായണനെപ്പോലുള്ളവർ ഉൾപ്പെട്ടതാണ് നാട്ടിൻപുറമെന്നു മാത്രമല്ല, കുടുംബജീവിത ത്തിലുംകുടുംബബന്ധങ്ങളിലും നിന്ന് സ്നേഹം വറ്റി തുടങ്ങിയിരിക്കുന്ന ദുഃഖം നിറഞ്ഞ കാഴ്ച്‌ച കൂടി ഈ കഥയിലൂടെ എം.ടി. ഓർമ്മിപ്പിക്കുന്നു. (അധ്യായം എട്ട് /കഥാസരിത്സാഗരം)

▪️"അറിയാത്ത അത്ഭുതങ്ങളെ ഗർഭത്തിൽ വഹിക്കുന്ന മഹാസമുദ്രങ്ങളേ ക്കാൾ അറിയുന്ന എൻ്റെ നിളാനദിയാണെനി ക്കിഷ്ടമെന്ന്” ആവർത്തിച്ചു പറയാൻ എം.ടി.യെ പ്രേരിപ്പിക്കുന്നത് അദ്ദേഹത്തിൻ്റെ ഓർമ്മകളുടെ കല വറയായ കുടല്ലൂരാണെന്നതിന്റെ അനശ്വരരേഖകളാണ് അദ്ദേഹമെഴുതിയ കഥകളും നോവലുകളും. താൻ ജനിച്ചുവളർന്ന മണ്ണും പരിസരങ്ങളുമായുള്ള ഗാഢബന്ധം ആ കൃതികളിലെ ഹൃദയരേഖകളാണ്. (അധ്യായം ഒൻപത്/കൂടല്ലൂരിന്റെ ജീവചരിത്രകാരൻ)

▪️“വിറയ്ക്കുന്ന ചുണ്ടുകളിൽ ശബ്ദം മരവിച്ചു നിന്നു. ശരീരത്തിനു കന മില്ലാതായിരിക്കുന്നു. പാറി നടക്കുകയാണ്. ആകാശച്ചെരുവിലെ മേഘ ക്കീറു പോലെ, താഴ്വരയിലെ ചുഴലിക്കാറ്റിൽ ആരോ പറത്തിയ വെള്ള ത്തുവാല പോലെ" പറയാനുള്ള ഒരു മഹാഗ്രന്ഥം മനസ്സിൽ സൂക്ഷി ക്കുന്ന വിമലയുടെ ഏകാന്തതകൾ വായനക്കാരുടെ ഏകാന്തതകളാകു ന്നു. എം.ടി. എഴുതിയ നോവലുകളിൽ “മഞ്ഞി" നെ വ്യത്യസ്ത‌മാക്കു ന്നത് അതിൽ നിറയുന്ന ആർദ്രമായ സങ്കടങ്ങളാണ്. പ്രണയഭംഗത്തിന്റെ നീറ്റലിൽ ദിശ തെറ്റി അലയുന്ന ഒരു നൗകയെ വിമല ഓർമ്മിപ്പിക്കുന്നു. അവൾ ആർക്കു വേണ്ടിയാണ് കാത്തുകഴിയുന്നത്. ഓർമ്മകളുടെ തട വുകാരിയായ അവൾക്കും ഓർമ്മിക്കാൻ മാത്രമേ കഴിയുന്നുള്ളു. സ്വന്തം ജീവിതം പോലും ഓർമ്മയായ വിമല... (അധ്യായം പത്ത്/ ധ്യാനം നിർഭയം,മൗനം)

▪️മലയാളത്തിൽ എഴുതപ്പെട്ട ഏറ്റവും നല്ല കഥ 'വാനപ്രസ്ഥ'മെന്ന പോലെ ഏറ്റവും നല്ല നോവൽ 'വാരാണസി'യെന്ന് എഴുതുമ്പോൾ അതിന് എന്നെ പ്രേരിപ്പിക്കുന്നത് എഴുത്തുകാരനോടുള്ള അന്ധമായ ആരാധനയല്ല, മറിച്ച് ആ കൃതികൾ എന്നെ വിട്ടുപിരിയാതെ സദാനേരവും എന്നെ പിന്തുടരു കയോ ഞാൻ അവയിലൂടെ യാത്ര ചെയ്‌തുകൊണ്ടിരിക്കുകയോ ചെയ്യു ന്നതുകൊണ്ടും മാത്രമല്ല, പ്രജ്ഞയിൽ വൈദ്യുതി പ്രവഹിക്കുന്ന ആ രച നകൾ ശിൽപഭദ്രമെന്നതുപോലെ സൃഷ്ടിയുടെ അനന്ത വിശാലമായ പ്രത ലത്തിൽ പതിഞ്ഞ മുത്തുകളായി പ്രകാശിച്ചു കൊണ്ടേയിരിക്കുന്നതു കൊണ്ടു കൂടിയാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ കയറാൻ അസാധ്യമായ ഗോപുരത്തിന് മുകളിൽ ചെന്ന് നിൽക്കുമ്പോൾ നമ്മുടെ ബോധം മാഞ്ഞുപോകുന്ന അസുലഭമായ അനുഭവം തരുന്ന കൃതികൾ.....

വാരാണസിയിലെത്തി കൈമോശം വന്ന ജീവിതത്തെ വീണ്ടെടുക്കാൻ ബോധപൂർവ്വമല്ലെങ്കിലും സുധാകരൻ നടത്തുന്ന പരിശ്രമം അവിടം കൊണ്ടും അവസാനിക്കുന്നില്ല.....

നേർത്ത വെളിച്ചത്തിൽ സുധാകരൻ പ്രായം ചെന്ന സ്ത്രീയെ പെട്ടെന്ന് തിരിച്ചറി ഞ്ഞു. സുമിതാ നാഗ്‌പാൽ. സംശയമില്ല. അവർ അയാളുടെ മുഖത്ത് നോക്കി ഒന്നു ചിരിച്ചു: "ദേഖോ ജീ. ഒരു ചെരാത് കിട്ടുമോ?"

അവർ വീണ്ടും നോക്കിയപ്പോൾ, വളരെ മുമ്പ് ആരതി ഒഴുക്കിയ കാലം ഓർമ്മിക്കുമെന്നും നരച്ച ശ്‌മശ്രുക്കിടയിൽ നിന്ന് പഴയ ഒരു മുഖം, ഒരു ചെറുപ്പക്കാരൻ്റെ മുഖം ചികഞ്ഞെടുക്കുമെന്നും സംശയിച്ചു. ഇല്ല. തിരിച്ചറിഞ്ഞില്ല.

ചന്തയുടെ തുടക്കത്തിലേ ഒരു കടയിൽ നിന്നും എണ്ണയും തിരിയും ചെരാതും കിട്ടി രണ്ടെണ്ണം ഇരിക്കട്ടെ. ഒരു തീപ്പെട്ടി കൂടി.

തിരിച്ചുവന്ന് അവൾക്ക് നീട്ടിയപ്പോൾ വലിയ സന്തോഷം. 

അവളുടെ ചെരാതുകൾ നീങ്ങുന്നുണ്ട്. ചെറിയ ഓളങ്ങൾ താരാട്ടി ക്കൊണ്ടു അകലേയ്ക്ക് കൊണ്ടുപോകുന്നു. പിന്നെ രണ്ടും ചെരിഞ്ഞു. 

അവൾ പടവുകൾ കയറി മുകളിലേയ്ക്ക് നടന്നു. 

ദശാശ്വമേധഘട്ടത്തിൽ മറ്റാരുമില്ല. അയാൾ തനിയെ(അധ്യായം പതിനൊന്ന് -മഹാഗോപുരമാകുന്ന നോവൽ)

▪️'പ്രിയപ്പെട്ട ജയചന്ദ്രൻ നായർ,

കണ്ണിന് Retina Problem. Lazer ചികിത്സ. വായിക്കാൻ പ്രയാ സം. എന്നാലും സന്തോഷത്തോടെ, നന്ദിയോടെ, ചിലപ്പോൾ സ്വകാര്യമായ അഭിമാനത്തോടെ വായിച്ചു.

സ്നേഹപൂർവ്വം

എം.ടി.വാസുദേവൻനായർ"(അവസാന താളിൽ പുസ്തകം വായിച്ച് എം.ടി എഴുതിയ കത്ത്)

▪️"ഒരു പിടി അക്ഷരങ്ങൾ മാത്രം കീശയിലും ഏതോ ചില സ്വപ്നങ്ങൾ പൊതിഞ്ഞ് കക്ഷത്തിലും വച്ച് ജീവിതത്തിന്റെ നെടുംപാതയിലേ യ്ക്കിറങ്ങിയതിനെക്കുറിച്ച് എം.ടി. എഴുതിയിട്ടുണ്ട്. ആ അക്ഷരങ്ങളേ തിരിച്ചറിഞ്ഞ വായനക്കാരന്റെ സാക്ഷ്യങ്ങളാണ് ഈ 12 അധ്യായങ്ങളിലായി ജയചന്ദ്രൻ നായർ എഴുതിട്ടുള്ളത്.ഇനി എം.ടിയുടെ എഴുത്തുകൾ ഉണ്ടാവില്ല,എന്നാൽ നമ്മുക്ക് വീണ്ടും വീണ്ടും വായിക്കാൻ ഗ്രഹാതുരമായ കാര്യങ്ങളിലേക്ക് മടങ്ങി പോകുവാൻ എഴുത്തുകൾ എന്നിട്ടാണ് അദ്ദേഹം പോയത് അവയേല്ലാം വീണ്ടും വീണ്ടും വായിക്കുക എന്നതും മാത്രമാണ് നമ്മൾ ചേയ്യേണ്ടത്.

📙കഥാസരിത് സാഗരം(സാഹിത്യജീവചരിത്രം )✍️

- എസ്.ജയചന്ദ്രൻ നായർ 

🖨️ പ്രിസം ബുക്സ് പ്രൈവറ്റ് ലിമിറ്റഡ്  (2016)

💸 225

Saturday, November 23, 2024

വായിച്ച പുസ്തകം

▪️വായിച്ച പുസ്തകം ▪️
▪️രാംമോഹൻ പാലിയത്തിൻ്റെ വെബിനിവേശം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മാനവ ജീവിത ത്തിൻ്റെ ഊടുംപാവുമായ വെബ്ബിൻ്റെ കഥകൾ ആദ്യമായി മലയാളിവായനക്കാർക്കായി അവതരിപ്പിക്കുന്നു.നേരത്തേ മാതൃഭൂമി ആഴ്‌ചപ്പതിപ്പിൽ അടിച്ചു വന്ന, ഏറെ ജനശ്രദ്ധ നേടിയ ഈ ഗ്രന്ഥ ത്തിലെ ലേഖനങ്ങൾ വിജ്ഞാന പ്രദമാണെന്ന് ഞാൻ പറയുമ്പോൾ അതിനു സാമാന്യമായ അർത്ഥമല്ല ഉദ്ദേശിക്കുന്നത്. ഇന്നത്തെ കാലത്തെ വിജ്ഞാനത്തിന് എന്റെ സ്വകാര്യനിർവ്വചനം ഇപ്രകാരമാണ്. ഗൂഗ്ളിൽ കാണാത്തതെന്തോ അത്. അതിനായി അസാമാന്യമായ ഉൾക്കാഴ്ച വേണം; പോരാഞ്ഞിട്ട് പരന്ന വായനയും ഓർമ്മ ശക്തിയും.ഈ പുസ്ത‌കത്തിലെ ലേഖനങ്ങളിൽ രാംമോഹൻ ഇവയെല്ലാം പ്രദർശിപ്പിക്കുന്നു. അതാകട്ടെ ഈ നൂറ്റാണ്ടിൽ സങ്കീർണ്ണമായ ആശയവിനിമയത്തിന് ഉപയുക്തമായ ആധുനി കമായ ഭാഷയിലുടെയും.
- അവതാരികയിൽ എൻ.എസ്. മാധവൻ
▪️ഇന്ന് നമ്മളെല്ലാം അകപ്പെട്ടു കിടക്കുന്ന വെബ് ലോകത്തിൻ്റെ കാഴ്ചകളാണ്, വർത്തമാനങ്ങളാണ് 35 ലേഖനങ്ങളിൽ. ഈ ഭ്രൂഗോളത്തേക്കാൾ വിശാലമായ (അങ്ങനെ പറയാമായിരിക്കും അല്ലേ) ആ ലോകത്ത് ഒരോ നിമിഷവും എന്തെല്ലാം നടക്കുന്നു,ഒന്ന് കണ്ണടച്ച് തുറക്കും മുമ്പ് കാഴ്ചകളും വർത്തമാനങ്ങളും മാറി മാറി വരുന്ന, ഇപ്പോൾ കാണുന്നതെല്ലോം അപ്പോൾ തന്നെ പഴയതായി മാറുന്ന ആ ലോകത്ത്  നിന്നെല്ലാം തിരഞ്ഞുപിടിച്ച് ആഴ്ചപതിപ്പിൽ എല്ലാം ആഴ്ചകളിലും വെബിനിവേശത്തിൻ (ഇപ്പോഴും തുടരുന്നു), കാഴ്ചകളും വർത്തമാനങ്ങളും നമ്മുക്കായി കുറിക്കുമ്പോൾ ആ എഴുത്തുകൾ വെബ് ലോകം പോലെ തന്നെ വേറിട്ടു നിൽക്കുന്നു.
📙- വെബിനിവേശം (media criticism)
✍️- രാംമോഹൻ പാലിയത്ത്
🖨️:- മാതൃഭൂമി ബുക്സ് (2023)
💸 - 340

Monday, August 19, 2024

സജീവിന്റെ "തൊട്ടടുത്ത് നിൽക്കുന്ന തെങ്ങിനറിയാം" വായിക്കുമ്പോൾ

 

"കാമുകനും കാമുകിയും തനിച്ചിരുന്ന മുറിയിൽ ഞാൻ പതുങ്ങിയിരുന്നു " ക്ഷണികം എന്ന കവിത തുടങ്ങുന്നത് ഇങ്ങനെയാണ് , ഇത്തിരി ചോര മാത്രം കൊതിച്ചു പോയ, കവിതയിൽ ആ മുറിയിൽ പതുങ്ങിയിരുന്നു  കൊതുകിന്റെ  ജീവിതം അവസാനിക്കുന്നതോ കാമുകന്റെ കൈ പതിഞ്ഞും അങ്ങനെ "ഈ വെളുത്ത ചുമരില്‍ ചോരകൊണ്ടവനെന്റെ ജീവിതം വരച്ചിരിക്കുന്നു"എന്ന് അനുഭവങ്ങളെ പ്രാരാക്കുകള്‍ കൊണ്ടും പ്രാര്‍ത്ഥനകള്‍ കൊണ്ടും പൂരിപ്പിക്കുന്ന കവിതകളാണ്  സജീവിന്റെ  "തൊട്ടടുത്ത് നില്‍കുന്ന തെങ്ങിനറിയാം" എന്ന പുസ്തകത്തിന്റെ ബ്ളർബിലെ വാചകങ്ങളിൽ ഈ കവിതകളുടെ മാനിഫെസ്റ്റോ പൂർണ്ണമായും എഴുതപ്പെട്ടിരിക്കുന്നു.

കൂട്ടുകാരന്റെ വീട്ടുമുറ്റത്ത് നിറഞ്ഞു നിന്നിരുന്ന ചെമ്പരത്തികളെ പറ്റി പറഞ്ഞു കൊണ്ടാണ്  തുടങ്ങുന്നത്.പുതിയ അയല്‍ക്കാരനെത്തി മതിലുയര്‍ത്തിയപ്പൊള്‍ മറഞ്ഞു പോയത് ചെമ്പത്തികള്‍ക്ക് ഒപ്പം അമ്മ ചോദിച്ച വിശേഷങ്ങളും കൂട്ടുകാരനോടുള്ള കുശലങ്ങളുമായിരുന്നു(ചെമ്പരത്തികള്‍),

ഫോണിലൂടെ വിളിക്കുമ്പോള്‍ ഓറഞ്ചിന്റെ തോട് പൊളിക്കുകയായിരുന്ന അവളോട്,  എല്ലാം പറഞ്ഞു തീരും മുമ്പേ ഫോണ്‍ കട്ടായി എങ്കിലും, അറിയുന്നു ഇപ്പോള്‍ അവള്‍ ജീവിതം മധുരമില്ലാത്ത ഒരോറഞ്ച് പോലെ ചവച്ച് തുപ്പുകയാവും എന്ന് (പറഞ്ഞുതീരുംമുമ്പേ).

കുന്നായ കുന്നെല്ലാം ഇടിച്ചു നിരത്തുന്ന ഈ കാലത്ത്,അണ്ണാനെല്ലാം പണ്ടേ ചാടിപ്പോയ അണ്ണാൻ കുന്നിലെ തപാലാപ്പീസിലേക്ക് ഇപ്പോഴും കത്തുകള്‍ വരാറുണ്ട്   നമ്മെ ഓർമ്മിപ്പിക്കുന്നു (അണ്ണാൻകുന്ന്),

ഒളിഞ്ഞിരിക്കുന്ന ഒരു നിധി തേടിയാണ് ബുള്‍ഡോസര്‍ ഭുമിയുടെ ആഴങ്ങളിലെക്ക് മാന്തി മാന്തി പോകുന്നതെന്ന് നമ്മുക്ക് ഇതു വരെ തോന്നിയിട്ടില്ലെങ്കിലും കവി അതോക്കെ വെറുതെ ആലോചിച്ച് കവിതയിലാക്കുന്നു (ബുള്‍ഡോസര്‍),

ഇനിയും പുറപ്പെടാത്ത ഒരു ബസ്സിലേക്ക് ഓടി വന്ന പെണ്‍കുട്ടി നോവുകളെല്ലാം താളത്തില്‍ കൊട്ടി ചപ്ളാങ്കട്ടയില്‍ പാടുമ്പോള്‍ , എല്ലാ മറന്ന് ഇയര്‍ഫോണില്‍ പാട്ട് കേട്ട് ഉറങ്ങുന്ന നമ്മൾ അറിയുന്നതെയില്ല  അവളുടെ പാട്ടിനെ ഇറക്കി വിട്ട് ആ വണ്ടി പോകുന്നത് (ചപ്ളാങ്കട്ട),

മുറ്റത്തെ വാഴയിലയില്‍ കിടത്തിയ ആളുടെ മുഖം ഇനി ആരും കാണാനില്ലെങ്കില്‍ മൂടാം എന്ന് ആരോ പറയുമ്പോള്‍ കൊണ്ടുപോകരുതെ എന്ന കരച്ചിലിനെയും മറികടന്ന്, എല്ലാ കാഴ്ചകള്‍ക്കും മീതെ വെള്ള മൂടുമ്പോൾ , പിന്നെ ഇരുവശവും കുരുത്തോലകള്‍ കൊണ്ട് അലങ്കരിച്ച് വഴിയിലൂടെ കിട്ടിയ സ്വീകരണം ആയാൾ ഒരിക്കലും  അറിയുന്നുല്ലെങ്കിലും ,നെഞ്ചില്‍ നിന്ന് ആ കുരുത്തോലകള്‍ വെട്ടിയെടുത്ത തൊട്ടടുത്ത് നില്‍കുന്ന ആ തെങ്ങിനറിയാം ആ അലങ്കരിച്ച കൂമ്പിലകളുടെ വേദനയേ പറ്റി (തൊട്ടടുത്ത് നില്‍ക്കുന്ന തെങ്ങിനറിയാം),

പണി തീരാത്ത വീടിന് മുന്നില്‍ കുരിശേറിയ പോലെ ജീവിക്കുന്ന, എപ്പോഴും ചിരിക്കുന്ന ആ നോക്കുകുത്തി, അടുത്ത വീട്ടില്‍ നിന്നും വെറും കൈയോടെ പടിയിറങ്ങുന്ന  പിച്ചക്കാരനെ കാണുമ്പോള്‍ ഇനിയും വരുന്നൊരു തണുപ്പ് കാലത്ത് നീ ഇവിടെയും വരും എന്നും, അപ്പോൾ താൻ കാണില്ല എന്നും ആത്മകഥകളിലോന്നും സ്ഥാനമില്ലാത്ത ഒരു ഉപമ മാത്രമാണ് താൻ എന്നും സങ്കടപ്പെടുന്നു(നോക്കുകുത്തി),

വീടിനു മുകളില്‍ വീഴുവാൻ ആഞ്ഞു നില്‍കുന്ന മരത്തെ പേടിച്ച് രാത്രി കാറ്റിലും മഴയിലും മക്കളെ കെട്ടിപ്പിടിച്ച് ഉറങ്ങാതിരുന്ന നേരം വെളുപ്പിക്കുന്നവൾ, കാണുന്നത് ആ മരത്തിന്റെ ചില്ലയില്‍ ഇരിക്കുന്ന കിളിക്കൂടിനെയാണ് (ഉറങ്ങാതെ), 

പണ്ട് വീട്ടുമുറ്റത്ത് പേരയോടൊപ്പം ഉണ്ടായിരുന്ന  മള്‍ബറി,  നിന്റെ ചുവന്ന പഴങ്ങൾ കുട്ടികള്‍ക്ക് ഏറെ ഇഷ്ടമായിരുന്നു എന്നും, എങ്കിലും വീട്ടിനുള്ളവരുടെ ഇഷ്ടങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും അപ്പുറമായ വീട്ടിലെക്കുള്ള വഴി വീതി കൂട്ടി പോയപ്പോള്‍ വെട്ടി മാറ്റപ്പെട്ട്  ,ഇന്ന് തോട്ടത്തിലുള്ള നിന്റെ ഇലകള്‍ പ്രിയങ്കങ്ങളായി പുഴുക്കൾക്ക് ഒപ്പം  നിന്റെ സ്വപ്നങ്ങളുമാണ് ഓരോ പട്ടുടുപ്പിനും നൂലുകളാകുന്നതെന്നും സങ്കടപ്പെടുന്നു(മള്‍ബെറി),

വഴിയിറമ്പിലെ ആരും തൊടാത്ത തൊട്ടാവാടിയുടെ പുന്തോട്ടത്തെ കണ്ടപ്പോള്‍ എഴുതി തുടങ്ങിയ കവിതയുടെ അവസാന വരിയെ കുറിച്ച് ആലോചിച്ച് പിന്നെയും ആ പുന്തോട്ടം കാണാൻ പോകുമ്പോള്‍ ആ കവിതയുടെ അവസാന വരിയും എഴുതി കഴിഞ്ഞ പോലെ ആയവിറക്കി കിടക്കുന്ന ആടിനെയാണ്  പകരം കാണുന്നത്  (മാജിക്ക് സ്ളേറ്റ്)

മീൻ ചട്ടിയുടെ മണം പിടിച്ചെത്തിയ പൂച്ച ചുവരിൽ ഒരു ചിത്രം കാണുന്നു,പൂപ്പാത്രത്തെ നോക്കിയിരിക്കുന്ന ഒരു പൂച്ച കുട്ടിയെ,നോക്കി നോക്കി ഇരിക്കെ ആ പൂച്ചക്ക് ഓര്‍മ്മ വരുന്നത് മഞ്ഞവെയില്‍ പരന്ന വരാന്തയില്‍ ഒന്നു മയങ്ങി ഉണര്‍ന്നപ്പോള്‍ എവിടെയോ കാണാതായ സ്വന്തം കുഞ്ഞിനെ ആയിരിക്കുമോ  (നോട്ടം),

ഇപ്പോഴും വരാന്തയില്‍ കാത്ത് നില്‍ക്കുകയാണ് കാടും മേടും കടന്നും വന്ന ആ മഴ, കുട്ടികള്‍ വരുന്നതും കാത്ത് അവര്‍ക്കൊപ്പം വീട്ടിലെക്ക് പോകുവാൻ (മഴയുടെ വര്‍ത്തമാനം),

പണ്ട് മൊബൈല്‍ ഇല്ലായിരുന്ന കാലത്ത് ജീവിച്ചിരുന്ന മനുഷ്യര്‍ ഹ്യദയമുള്ളവരായിരുന്നു എന്ന് ഇപ്പോൾ ആരെങ്കിലും ഓർക്കുന്നുണ്ടോവുമോ (പകരം),

പാട്ടവിളക്കിനോട് അതിന്റെ ആത്മകഥയില്‍ പണ്ട് ഓര്‍ക്കാപ്പുറത്ത് കറന്റ് പോയപ്പൊള്‍ പാതകത്തിന്റെ അടുത്തിരുന്ന ഉമ്മ തന്ന തന്നെയും ഒറ്റ വരിയിലെങ്കിലും പറയണേ എന്ന് ഓര്‍മ്മപ്പെടുത്തുന്ന തീപ്പെട്ടിക്കൊള്ളിലുടെയും (തീപ്പെട്ടിക്കൊള്ളി) ഒരു കവിതാശില്പശാലയിലും പങ്കെടുത്തിട്ടില്ലാത്ത കവി അനേകം സാധാരണ ജീവിതങ്ങളെ തന്റെ കവിതകളിലൂടെ അഭിവാദ്യം ചെയ്യുന്നു.

ഉള്ളിലെരിയുന്ന  ജീവിതമാണ് എല്ലാ മികച്ച കവിതയുടെയും ഉള്ളുര എന്നതിനാല്‍ കവിതയുടെ തളിക നിറയെ എരിവ് പുരട്ടിയ അനുഭവഖണ്ഡങ്ങള്‍ വിളമ്പിവെച്ചു ആധുനികത എന്നും പുതിയ കവിതയില്‍ ഈ എരിച്ചില്‍ അടുത്തു ചെന്ന് പൊട്ടിച്ചെടുത്ത് നാത്തുമ്പത്തിട്ടാല്‍ മാത്രം അറിയാനാവും വിധം ഗുപ്തം,ലീനം,പരോക്ഷം ലീനധ്വനിയുടെ കാവ്യതന്ത്രമവലംബിക്കുകയും ആ ധ്വനി ജീവിതം തന്നെയായി മാറുകയും,അത് കവിതക്ക് രോചകമായ എരിവ് പകരുകയും ചെയ്യുന്നു എന്നതാണ് സജീവിന്റെ കവിതയുടെ സ്വകാര്യ രസതന്ത്രം എന്ന് "പറഞ്ഞുതീരുംമുമ്പേ തീര്‍ന്നുപോകുന്നവ" എന്ന തലവാചകത്തില്‍ സജയ് കെ.വി ഈ കവിതകളെ പറ്റി പറയുന്നു.

ഈ കവിതകളുടെ പുസ്തകത്തിന്റെ അവസാന താളില്‍, നെഞ്ചില്‍ നിന്നും കൂമ്പിലകള്‍ വെട്ടിയെടുക്കപ്പെട്ട് തൊട്ടടുത്തുനില്‍ക്കുന്ന ആ തെങ്ങിന്റെ വേദനകൊണ്ട് നിങ്ങളുടെ മനസ്സും ചെറുതായി മുറിഞ്ഞിട്ടുണ്ടാകും എന്നും അതിന് കാരണം ഇപ്പോള്‍ നമ്മള്‍ ഈ കവിതകള്‍ വായിക്കുവാൻ തുടങ്ങിയതിനാലാണ് എന്നും റെജു കടവൂരും പറയുന്നു.

ശരിയാണ് ഇവിടെ പറഞ്ഞ അനുഭവങ്ങള്‍ക്ക് ഒക്കെ എത്രയോ അപ്പുറമാണ് ഈ പുസ്തകത്തിലെ 54 കവിതകളുടെ വായനയിലൂടെ നമ്മള്‍ക്ക് അനുഭവമാകുന്ന ആ എരിവും മുറിവും സജീവിന്റെ കവിതകള്‍ നമ്മളിലെക്ക് പകരുന്നത്.ഈ പുസ്തകം 2016ല്‍ പ്രസിദ്ധിക്കരിക്കുകയും  ഇതിലെ കവിതകളൊക്കെ അതിനും ഏറെ മുമ്പേ എഴുതപ്പെടുകയും ചെയ്താണെങ്കിലും, ഇന്നും നിരന്തരമായി  നമ്മള്‍  ചുറ്റിലും കാണുന്നതും കേള്‍ക്കുന്നതും ഒക്കെ തന്നെയാണ്   കവിതകളുടെ വായന ഇന്നും നമ്മോട് പറയുന്നത്.

അപ്പിള്‍ വൈറ്റ് ലെഗിൻസിട്ട് യുക്കാലി മരങ്ങൾ.



അപ്പിള്‍ വൈറ്റ് ലെഗിൻസിട്ട് യുക്കാലി മരങ്ങള്‍,പലകാലങ്ങളില്‍, പലനേരങ്ങളില്‍,പലമനസികാവസ്ഥകളില്‍ ഫേസ്ബുക്കില്‍ എഴുതികൂട്ടിയ ചില്ലറ കവിതകളുടെ കുടുക്ക പൊട്ടിച്ചതാണീ അപ്പിള്‍ വൈറ്റ് ലെഗിൻസിട്ട് യുക്കാലി മരങ്ങള്‍,എന്ന് രേണുകുമാര്‍ പുസ്തകത്തിന്റെ തുടക്കത്തില്‍ പാളുന്നനേരം പരല്‍മീനില്‍ പറയുന്നു.പക്ഷേ ഈ കവിതകള്‍  വായിക്കുമ്പോൾ വായനക്കാരന് തോന്നും ഇത് ചില്ലറ കവിതകളാണോ എന്ന്,എന്നാൽ ഒരിക്കലും ചില്ലറകളായി മാത്രം കണ്ട് വായിച്ച് പോകുവാൻ കഴിയില്ല ഈ കവിതകളോക്കെയും.ചില്ലറകള്‍ എന്നതിനപ്പുറം എന്തോക്കെയോ നമ്മളെ ഓര്‍മ്മിപ്പിക്കുന്നു ഈ പുസ്തകത്തിലെ കവിതകളെല്ലാം. ഇച്ചിരിയും, മുറിഞ്ഞതും,മണമുള്ളതും,കുളമ്പുള്ളതും,പിന്നിയതും, പാളുന്നതും,ഇറ്റുവീണതുമായ തൊണ്ണുറ്റഒൻപത് കവിതകളില്‍ രണ്ടുവരികളിലും മുപ്പത്തിഒന്ന് വരികളിലുമുള്ള കവിതകളുണ്ട്.
"മുഴുവൻ കവിതയാകയാല്‍ ഒരു വരിയും എഴുതാനാവുന്നില്ലല്ലോ" എന്നും "അവളുടെ മനോഹരനടത്തമെന്നെ കവിയാക്കുന്നു. മനോഹരമായവിരലുകളെന്നെ ചിത്രകാരനാക്കുന്നു" എന്നും "മണങ്ങള്‍ക്ക് മരണമില്ല അല്ലെങ്കിപ്പിന്നെ അന്തിയാകുമ്പോ അമ്മയുടെ മണമിങ്ങനെ തിരകളായ് പാടത്തൂന്ന് കയറിവരുമോ" എന്നും "പൂവുകളെ കൊണ്ട് തോറ്റു എത്ര നുള്ളിക്കളഞ്ഞാലും ഒരെണ്ണം ഉള്ളിലെവിടെയെങ്കിലും പിന്നെയും പൂത്തുനില്‍ക്കും" എന്നും "ഭൂമിയുള്ളവര്‍ക്ക് എന്തും പറയാം ഭൂമിയില്ലാത്തവര്‍ക്ക് അതേപ്പറ്റി മാത്രമേ പറയാനാവൂ" എന്നും "ചുണ്ടുകളത് മറക്കുന്നതേയില്ല കവിളുകളത് ഓര്‍ക്കുന്നുണ്ടാവുമോ" എന്നും "ഞാനൊരിറ്റു വെട്ടം നിന്റെ കണ്ണുകളില്‍ വസിക്കയാലത് നാലുപേര് കാണുന്നു" എന്നും "ഒരു കീറല്‍ തുന്നിച്ചേര്‍ക്കുമ്പോഴും ഒരു ബട്ടൻസ് വെച്ചുപിടിപ്പിക്കുമ്പോഴും ഉള്ളിലേതോ കടല്‍ ശാന്തമാകുന്ന പോലെ" എന്നും ഒക്കെയുള്ള ഈ കവിതകളെ,കവിതകള്‍ എന്നതിനെക്കാള്‍ കവിതയുെടെ മിന്നലുകള്‍ എന്ന് ഇവയേ വിളിക്കാനാണ് എനിക്കിഷ്ടം എന്ന് പാളുന്നനേരം പരല്‍മീനില്‍ പറയുന്നതു രേണുകുമാർ പറയുന്നത് പോലെ ഈ  വരികള്‍ പലതും വായിക്കുമ്പോള്‍ മിന്നലുകളായി തന്നെ നമ്മുടെ മനസ്സിലെക്ക് ആഴ്ന്നിറങ്ങും.പുഴയില്‍ പാളുന്ന പരല്‍മീനിനെ ഒറ്റവരികവിതയായി കാണുന്ന രേണുകുമാര്‍ പലതരം പരല്‍ മീനുകളെയാണ് ഇവിടെ പലകാലങ്ങളില്‍, പലനേരങ്ങളില്‍, പലമനസികാവസ്ഥകളില്‍ ഈ പുസ്തക താളുകളില്‍ വായിക്കുവാൻ നമ്മുക്ക് തരുന്നത്.ഇവ എല്ലാം ഫേസ്ബുക്കിലെ നിമിഷനേരം മാത്രം ആയുസ്സുള്ള  പോസ്റ്റുകളില്‍ മാഞ്ഞു പോകെണ്ടവയല്ല എന്ന രേണുകുമാറിന്റെയും ഒലിവിന്റെയും ബോദ്ധ്യങ്ങളില്‍ നിന്നാണ് ഈ മനോഹരമായ ചെറിയ കവിതാ പുസ്തകം വായനക്കാര്‍ക്കായി കിട്ടുന്നത്.ഇതിലെ കവിതകള്‍ ഒന്നും മിന്നലുകള്‍ പോലെ മാഞ്ഞു പോകില്ല എന്നും മനസ്സിനുള്ളില്‍ മിന്നല്‍ വെളിച്ചമായി തന്നെ തെളിഞ്ഞു നില്‍കും എന്ന് ഈ കവിതാ വായന നമ്മേ ഓര്‍മ്മപ്പെടുത്തുക തന്നെ ചെയ്യും.

പൊന്ത വായിക്കുമ്പോൾ



വെന്ത് കിട്ടുവാൻ എന്ത് ചെയ്യണം ? തീയിൽ ചുട്ടെടുക്കാം. ആവിയിൽ പുഴുങ്ങാം. എണ്ണായിൽ പൊരിക്കാം .പൊരിവെയിലത്ത് പാറക്കല്ലിൽ നിരത്തിയിട്ടാലും മതി വേകണമെന്നല്ലേയുള്ളൂ. ജീവിതം പാകപ്പെടണ്ണമെങ്കിലോ? ചുമ്മാ നിന്നു കൊടുത്താൽ മതി .അനുഭവം തേടി പരക്കം പായേണ്ട കാര്യമൊന്നുമില്ല. ഓരോന്നും ഊഴം വച്ച് വന്നു കയറിക്കൊളളും . പെന്തയിലേ "കഥയ്ക്കു മുമ്പ്" തുടങ്ങുന്നത് ഈ വാചകങ്ങളിലുടെയാണ്. അങ്ങനെ ജീവിതത്തിൽ വെറുതെ നിന്നു കൊടുത്ത് പാകപ്പെട്ടതും പാകപ്പെടാത്തതുമായ കുറേ ജീവിതങ്ങൾ 
പൊന്തക്കുള്ളിൽ കഥകളായി നിറയുന്നു. "എന്തെങ്കിലും അന്വേഷിക്കാനോ ശനിയെക്കുറിച്ച് വ്യാകുലപ്പെടാതെ വലിയ രാഷ്ട്രീയ നിലപാടുകൾ പറയാനുള്ളതല്ല ജീവിതമെന്ന ഈ കഥകൾ വായിച്ചാൽ തോന്നും" എന്ന്.  കാത്തിരുന്ന പുസ്തകം എന്ന കുറിപ്പിലുടെ എസ്.ഹരിഷ് പുസ്തകത്തെ പറ്റി പറയുന്നത് ഈ കഥകൾ വായിക്കുമ്പോൾ ശരിയാണെന്ന് തോന്നും .ഈ കഥകളിലെ മനുഷ്യൻ ഇതോന്നും  പറയുന്നില്ല, പാകപ്പട്ടതും പാകപ്പെടാത്തതുമായ  കുറേ ജീവിതങ്ങൾ, അതും നമ്മൾ ചുറ്റുപാടും കണ്ടിട്ടുള്ളതും കാണാതെ പോയതുമായ ജീവിതങ്ങൾ, ഉണ്ണികൃഷ്ണൻ കിടങ്ങൂർ കഥകളുടെ രൂപത്തിലാക്കി നമ്മുടെ മുന്നിലേക്ക് വായനക്കായി നീട്ടുമ്പോൾ നമ്മൾ  വായിക്കാതിരുന്നാൽ നമ്മുടെ ജീവിതവും പാകപ്പെടുന്നതെങ്ങനെ.  രണ്ടായിരത്തിൽ എഴുതിയ "മുയൽക്കുരുതിയും" "നദീമുഖത്തെ കുഞ്ഞുങ്ങളും" കഴിഞ്ഞ് കഥഴുത്തിന്റെ ലോകത്ത് അല്പകാല നിശബ്ദതയ്ക്കു ശേഷം 2017 പൊന്തയിലൂടെ വീണ്ടും വായനക്കാരോട്    കഥ പറഞ്ഞ് തുടങ്ങിയ ഉണ്ണികൃഷ്ണന്റെ  11 കഥകളാണ് പൊന്ത എന്ന ആദ്യ സമാഹാരത്തിലുള്ളത്. ഈ കഥകളൊക്കെ വായിക്കുവാൻ യാതൊരു കഷ്ടതകളും വായനക്കാരൻ എടുക്കേണ്ടതില്ല പുതിയ കാലത്തെ പല കഥകളുടെയും ഡേക്കറേഷനുകൾ ഒന്നുമില്ലാത്ത ഈ കഥകളിൽ വായിക്കാൻ കഴിയുന്നത് കഥകളിൽ  നിറയുന്നത് ജീവിതങ്ങൾ മാത്രമാണ്,

Tuesday, March 19, 2024

വാക്കുകളുടെ ദേശാടനം



ചില പുസ്തകങ്ങൾ അങ്ങനെയാണ് ,അപ്രതീക്ഷിതമായി നമ്മുടെ വായനയുടെ ഇടത്തിലേക്ക് കയറി വരും.

അങ്ങനെ കഴിഞ്ഞ ദിവസം വന്നതാണ് 'വാക്കുകളുടെ 'ദേശാടനം ' സി . ഗോപിനാഥനാണ് എഴുത്തുകാരൻ, കെ വേണു ചീഫ് എഡിറ്ററായിരുന്ന സമീക്ഷ മാസികയിലൂടെ എഴുത്തു വഴിയിലേക്ക് എത്തിയ അദ്ദേഹം  എഴുതിയ 157 കുറിപ്പുകളാണ് ഉള്ളടക്കം. പുറംച്ചട്ടയിൽ എഴുതിട്ടുള്ളതു പോലെ ഹൃദയം കൊണ്ട് സംവദിക്കുന്ന കുറിപ്പുകൾ തന്നെയാണ് ഇവയെല്ലാം .

എല്ലാ കുറിപ്പുകളിലും തൻ്റെ ചുറ്റിലും ഉള്ളതിനെ പറ്റിയും ഉള്ളവരെ പറ്റിയും ഒക്കെയുള്ള  ചിന്തകളാണ് .

'വാക്കുകളുടെ ദേശാടനത്തിൽ 'തുടങ്ങി ' രോഹിത് വെമുലയുടെ ' ഓർമ്മകളിൽ അവസാനിക്കുന്ന ഈ 157 കുറിപ്പുകളിൽ ഭൂമിയേ പറ്റി മനുഷ്യൻ ഉൾപ്പെടെയുള്ള ജീവിജാലങ്ങളെ പറ്റി സസ്യജാലങ്ങളെ പറ്റി ഇവയുടെ ഒക്കെ നിലനില്പിനെ പറ്റിയുള്ള അതിജീവനത്തേ പറ്റിയുള്ള വേവലാതികൾ കാണാം.

ജീവിതയാത്രയിൽ തന്നോടോത്ത് ഇടപകിയവരെ പറ്റിയുള്ള ഓർമ്മകളും തൻ്റെ തന്നെ വായനയും എഴുത്തുകളെ പറ്റിയും കലയും സാഹിത്യവും മറ്റു വിവിധ രാഷ്ട്രീയ ധാരകളെയും നേതാക്കളേ പറ്റിയും ജീവിച്ച നാട്ടിൻ പുറങ്ങളും പട്ടണങ്ങളും ഒക്കെ ഈ കുറിപ്പുകളിൽ നിറയുന്നു.

ഒരോ കുറിപ്പുകളും വായിച്ച് പോകുമ്പോൾ ഇവയിൽ പലതും നമ്മുക്ക് ചുറ്റും നടന്നവയും നമ്മൾ കണ്ടും കേട്ടും വായിച്ചും മറന്നവയാകാം. ' എന്നാൽ ഭാഷയേ തൻ്റെ പൂർണ്ണ നിയന്ത്രണത്തിലാക്കി  ഇവയേ കുറിച്ചോക്കെ സി. ഗോപിനാഥൻ എഴുതുമ്പോൾ അത് വായനയുടെ ഓർമ്മകളുടെ തിരിച്ചു വരവിൻ്റെ എന്നോ മറന്ന സൗഹദങ്ങളെ ഓർമ്മപ്പെടുത്തുന്ന കാലത്തിൻ്റെ ഏതോ ഉള്ളറകളിൽ മറന്നു കളഞ്ഞ നോമ്പരങ്ങളുടെ തിരിച്ചു വരവിൻ്റെ മറ്റോരു അനുഭവമായി മാറുന്നു. 

ഈ കെട്ട കാലത്തെ അതിജീവിക്കാൻ നാം  ഉണർന്നിരിക്കെണ്ടതുണ്ട് എന്ന് വാക്കുകളുടെ ദേശാടനത്തിലെ ഒരോ കുറിപ്പുകളിലൂടെയും 
സി.ഗോപിനാഥൻ നമ്മേ ഓർമ്മിപ്പിക്കുന്നു.

Publisher-Paper Publica
വില - 350

Tuesday, January 2, 2024

വായന 2023

           ഏകാന്ത പോലെ തിരക്കെറിയ പ്രവൃത്തി വെറേയില്ല എന്നത് എന്‍ ശശിധരന്‍ മാഷിന്റെ ഒരു പുസ്തകത്തിന്റെ പേരാണ്,അതിലെ ഒരു ലേഖനത്തിന്റെ  പേരും ഇതു തന്നെയാണ്,അതില്‍ മാഷ് എഴുതുന്നു"പുതു മഴയ്ക്കുശേഷം പൊട്ടിമുളച്ചുവരുന്ന ചെറുസസ്യങ്ങള്‍ പോലെ മനസ്സിന്റെ നനമണ്ണില്‍ ഇന്നലെ വരെ അറിയാത്ത,പ്രതീക്ഷിക്കാത്ത മനസാന്ധ്യമായിഅതു സംഭവിക്കുന്നു.സംഭവിച്ചു കഴിഞ്ഞാല്‍ ഓരോ മനുഷ്യനിലും ഓരോന്നായി,ചിലപ്പോള്‍ ഒരാളിനെത്തന്നെ പലതായി.ഏകാന്ത തിടംവച്ച് വളരുന്നുബന്ധങ്ങളുടെ ദ്യഢശിഖരങ്ങളില്‍ ഇത്തിളുകളായി യുക്തിയെയും ലോകബോധത്തെയും മൂടുന്ന് പാഴ്ച്ചെടികളായി പ്രതീക്ഷയുടെ കനികളെ  പിളര്‍ക്കുന്നു വിഷമുള്ളുകളായിഎല്ലാ സ്വാഭാവിക ചോദനകളെയും നീറ്റിക്കുന്ന ചൊറിയണമായി അത് മനുഷ്യസ്വത്വത്തിനുമേല്‍ ആധിപത്യമുറപ്പ്ക്കുന്നു.പുലര്‍മഞ്ഞും ഇളവെയിലും ഉച്ചയും അപരാഹ്നവും സന്ധ്യയും രാത്രിയും ഒരേകാകിക്ക് പിന്നീട് ഒരിക്കലും പഴയതു പോലെ ആയിരിക്കില്ല” ഇതു പോലെ മനുഷ്യര്‍ ഏകാന്തത അനുഭവിച്ച ഒരു കാലഘട്ടം കുറച്ച് നാളുകള്‍ക്ക് മുമ്പ് നമുക്കുണ്ടായിരുന്നു,  അന്ന് ആ അവസ്ഥയില്‍ നിന്ന് കര പിടിച്ചു പറ്റാന്‍ ലോകത്തിലെ മനുഷ്യര്‍ പലതരം സ്വകാര്യ വേലകളെ ആണ് കൂട്ട് പിടിച്ചത്,അന്നു വരെ വെറുപ്പോടെ കണ്ടിരുന്ന പലതിനെയും അവര്‍ സ്വന്തമാക്കി,വെറുത്തിരുന്ന പലതിനെയും ശീലങ്ങളാക്കി, ആകൂട്ടത്തില്‍ ഇന്നലെ വരെ കൈകോണ്ട് തൊടാത്ത പുസ്തകങ്ങളെ ആര്‍ത്തിയോടെ കൈയ്യിലെടുത്തുവര്‍ ഏറെയായിരുന്നു, വായന മരിക്കുന്നു എന്ന നിലവിളിയില്‍ നിന്ന് വായന ഞങ്ങളെ ഏകാന്തയുടെ മരണത്തില്‍ നിന്ന് ജീവിതത്തിലെ തിരികെ കൊണ്ടു വന്നു എന്ന് അവര്‍ പറയാതെ പറഞ്ഞു.പലരും വായനയിലൂടെ  ജീവിക്കുകയായിരുന്നു,പുസ്തക വായനയില്‍ ഇക്കുട്ടത്തില്‍  നിന്ന് അകലെ ആയിരുന്നെങ്കിലും ഈ കാലത്തിന് മുമ്പ് ഞാനും കൂറെ കാലമായി വായനയില്‍ നിന്ന് അകലെയായിരുന്നു,ആ കാലത്ത് ഏകാന്തത ആണെങ്കില്‍ ആവശ്യത്തലധികം ഉണ്ടായിരുന്നു താനും,കാലങ്ങളായി വാങ്ങി വച്ച് പുസ്തകങ്ങളുടെ അട്ടികള്‍ക്ക് ഇടയില്‍ ജീവിക്കുമ്പോഴും കൂട്ടിനുണ്ടായിരുന്നത് ഏകാന്തതയായിരുന്നു,എന്നാല്‍ ലോകം അനുഭവിച്ച ഏകാന്തതയില്‍ ഞാനും പെട്ടപ്പോള്‍ പിടിവള്ളിയായത് എന്റെ മുറിക്കുള്ളിലെ അലമാരകളുടെ ചില്ല് വാതിലിനപ്പുറം അനേക നാളുകളായി നിശ്ബദമായി ഇരിക്കുന്ന എപ്പോഴോക്കെയോ വാങ്ങിക്കുട്ടിയ പുസ്കങ്ങളായിരുന്നു.മുമ്പ് വായിച്ച് കഴിഞ്ഞ പുസ്തകങ്ങളെ പറ്റി എന്തെങ്കിലും കുറിക്കുക എന്ന ശീലം ഇല്ലായിരുന്നു,അത് വായിച്ച പല പുസ്തകങ്ങളെയും വീണ്ടും വായിപ്പിക്കുന്നതിലെക്കും, വായിച്ച് കുറച്ച് പേജുകള്‍ കഴിയുമ്പോള്‍ ഓ ഇതു മുമ്പേങ്ങൊ വായിച്ചിരുന്നതാണല്ലോ എന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തിരുന്നു,എന്നാല്‍ അക്കൊല്ലം വായിച്ച പുസ്തകങ്ങളെ പറ്റി ഒന്ന് കുറിച്ചു കളയാം എന്ന് ഓര്‍ത്ത് ഒരു ഡയറിയില്‍ എഴുതി തുടങ്ങിയപ്പോഴാണ്,സ്വന്തം ഓര്‍മ്മ ഇത്ര ദുര്‍ബലമാണല്ലോ എന്ന് ബോധ്യമായത്,വായിച്ച് പുസ്തകങ്ങളില്‍ പലതും ഓര്‍ത്തെടുക്കുവാന്‍ കഴിയാതെ പോയി.പിറ്റേ കൊല്ലം മുതല്‍ തുടക്കം മുതല്‍ വായിച്ച പുസ്തകങ്ങളെ പറ്റി ഒരു ഡയറില്‍ എഴുതി സൂക്ഷിക്കാന്‍ തുടങ്ങുകയും,വായിച്ചതില്‍ നിന്ന് ബോദ്ധ്യമായി ചില ബോദ്ധ്യങ്ങല്‍ ചെറു കുറിപ്പായും കുറിച്ചിടുകയും ചെയ്തു,ഈ വായനയും എഴുത്തുകളെ പറ്റിയും സുഹ്യത്ത് സജീവുമായി സംസാരിച്ചപ്പോള്‍ അവ എഫ്,ബിയില്‍ കുറിക്കാന്‍ പറഞ്ഞത്  കേട്ട്, കഴിഞ്ഞ കൊല്ലങ്ങളില്‍ വായിച്ച പുസ്തകങ്ങളെ പറ്റി ചെറു പോസ്റ്റുകള്‍ പോസ്റ്റിയിരുന്നു.ഏകാന്തതയുെട ആദ്യ കാലത്ത് വായനക്ക് എടുത്തത് 70 പുസ്തകങ്ങളായിരുന്നു,പിന്നീടത് 81പുസ്തകങ്ങളായി  ആയി, പിന്നെ ഏകാന്തതക്ക് കാരണമായത് പതിയേ നമ്മെ വിട്ട് പോകുവാന്‍ തുടങ്ങുകയും നമ്മള്‍ ജീവിതത്തിന്റെ പതിവ് തുറസ്സിലെക്കും തിരക്കിലെക്കും വീഴുകയും ചെയ്തു തുടങ്ങിയപ്പോള്‍ വായന 61 പുസ്തകങ്ങളില്‍ ഒതുങ്ങി. ഒടുവില്‍ ജോലി തിരക്കുകളുടെയും വ്യക്തിപരമായ തിരക്കുകളുടെയും സ്വയം ഉഴപ്പുകളുടെയും ഇടയിലുള്ള പുസ്തക വായനയുടെ ആകെ തുകയായി 51 പുസ്തകങ്ങളില്‍ വായനയുടെ കഴിഞ്ഞ ആണ്ട് അവസാനിപ്പിച്ചു.ലോകം ഏകാന്തതയിലെക്ക് ലോകം കൂപ്പ്കുത്തിയ കാലം മുതല്‍ക്കാണ് പലരും തങ്ങള്‍ വായിച്ച പുസ്തകങ്ങളെ കുറിച്ച് എഫ്.ബിയില്‍ എഴുതി തുടങ്ങിയത്,പലരും ഈ എഴുത്തുകളെ പരിഹസിക്കാറുണ്ടെങ്കിലും പലപ്പോഴും നമ്മള്‍ കാണാത്ത,അറിയാത്ത പല പുസ്തകങ്ങളെയും പറ്റി ഈ എഴുത്തുകളില്‍ നിന്നാണ് അറിഞ്ഞത്,അത്തരത്തില്‍ ഏറെപ്പെര്‍ക്ക് ഉപകാരമായി മാറിയ  ഈ എഴുത്തുകളുടെ എഴുത്തുകാര്‍ ഇതു മാത്രമല്ലാതെ മറ്റ് എന്തെല്ലാം എഴുതുകളിലെക്ക് ഇതു വഴി പോയിട്ടുണ്ട് എന്ന് വായനക്കാര്‍ക്ക് ഒന്ന് നിരിക്ഷിച്ചാല്‍ ബോദ്ധ്യമാകുന്നതാണ്.ഏകാന്തതയുടെ കാലം സൃഷ്ടിച്ച പുതിയ എഴുത്തുകാരില്‍ പലരും ഇന്ന് സാഹിത്യ ലോകത്ത് അവരുടെതായ ഇടം നേടിയിരിക്കുന്നു എന്നത് എന്‍ ശശിധരന്‍ മാഷിന്റെ  പുസ്തകത്തിന്റെ പേര് നേരാണ് എന്നതിനുള്ള സാക്ഷ്യമായി വായിക്കാന്‍ നമ്മള്‍ നിര്‍ബന്ധിരാകുന്നു.2023ാം ആണ്ടിലെ വായനയിലെ പുസ്തകങ്ങള്‍ ഇവിടെ എഴുതട്ടെ ആരെങ്കിലും വായിക്കാതെ പോയ പുസ്തകങ്ങള്‍ അതിലുണ്ടെങ്കില്‍ അവര്‍ക്ക് ഈ പുസ്തക പേരുകള്‍ ഉപകരിക്കട്ടെ.


1.SELF-TALK-ഡോ.കെ.എസ്.കൃഷ്ണകുമാര്‍(നമ്മള്‍ നമ്മളോട് തന്നെയുള്ള സംസാരങ്ങളില്‍ നിന്നാണ് നമ്മേ തിരിച്ചറിയുന്നത്)

2.രമണ മഹര്‍ഷയുടെ 366 മഹത്തായ ചിന്തകള്‍(ഞാന്‍ എന്തോ ആണ് എന്ന ചിന്തയില്‍ ജീവിക്കുന്നവര്‍ തീര്‍ച്ചായായും വായിക്കെണ്ട ചിന്തകള്‍)

3.ലഹരി കൊണ്ട് മുറിവേറ്റവന്റെ കുമ്പസാരം- പി.കെ.അനില്‍കുമാര്‍(ലഹരിയുടെ ജീവിതത്തില്‍ നിന്ന് ജീവിതലഹരിലെക്ക് തിരികെ വന്ന എഴുത്തുകള്‍)

4. 9.എം.എം.ബെറേറ്റ-വിനോദ് കൃഷ്ണ(ആ തോക്ക് 9.എം.എം.ബെറേറ്റ ആണെന്ന് ഈ പുസ്തകം വായിച്ചതിനാല്‍ മനസ്സിലായി)

5.ആയതിനാല്‍ അവസാനത്തെ മനുഷ്യനും ഒറ്റക്കാവില്ല-മെഹദ് മക്ബൂല്‍(ഒരാള്‍ആഗ്രഹിച്ചാല്‍ ആയാളുടെ ഏത് അവസ്തയിലും ഒരു പുസ്തകം അയാളുടെ ജീവിതത്തോട്ഒപ്പമുണ്ടാകും)

6.നൂറ് നൂറ് യാത്രകള്‍ -ശൈലന്‍(ഈ യാത്രകളെ പറ്റി എന്തു പറയാന്‍ സത്യത്തില്‍അസൂയ തോന്നുന്നു)

7.വാഹ്ളീകം-ആഷാ മേനോന്‍(ജീവിതത്തെ പറ്റി ചില അവബോധങ്ങള്‍ തന്നത്വാഹ്ളീകത്തിന്റെ എഴുത്തുകാരന്റെ എഴുത്തുകളാണ്)

8.ഒച്ചിന്റെ മഹായാനങ്ങള്‍-കെ.അരവിന്ദാക്ഷന്‍(ഒരു പക്ഷെ മനുഷ്യന്‍ നന്നായി വെറുക്കുന്ന ഒരു ജീവി,അതിന്റെ ആത്മഗതങ്ങള്‍ കേള്‍ക്കുമ്പോള്‍ മനുഷ്യനെന്ന അഹന്ത ചൂളി പോകുന്നു)

9.ദൈവത്തിന്റെ പുന്തോട്ടം-നിത്യചൈതന്യയതി(എന്താണ് എഴുതുക)

10.നല്ല മാഷല്ല ഞാന്‍-പി.പി.രാമചന്ദ്രന്‍(ചില കുറിപ്പുകള്‍ ജീവിത വര്‍ത്തമാനങ്ങളാണ്)

11.അറിവിലെക്ക് തുറക്കുന്ന വാതില്‍-ഷൌക്കത്ത(നമ്മള്‍ ജീവിക്കെണ്ട ജീവിതം ഇതല്ലെ എന്ന് സന്ദേഹപ്പെടുത്തുന്ന എഴുത്തുകള്‍)

12.ആസാദി-അരുന്ധതി റോയി(ഒരു ആക്റ്റിവിസ്റ്റിന്റെ ജീവിതത്തില്‍ നിന്ന്)

13.നല്ലൊരു വരള്‍ച്ചയെ എല്ലാവരും ഇഷ്ടപ്പെടുന്നു-പി.സായിനാഥ്(നമ്മള്‍ ജീവിക്കുന്ന സമൂഹത്തില്‍ മനഷ്യത്ത്വം ഇല്ലാതാകുന്നത് എങ്ങനെ എന്നുള്ള എഴുത്തുകള്‍)

14.തക്ഷൻ കുന്ന് സ്വരൂപം-യു.കെ.കുമാരന്‍(ഒരു ദേശത്തിന്റെ കഥ അവിടുത്തെ മനുഷ്യരുടെയും)

15.ശരീരശാസ്ത്രം-ബെന്യാമിന്‍(ബെന്യാമിന്‍ എഴുത്തുകള്‍)

16.ജലക്കണ്ണാടി-കെ.ബി.പ്രസന്നകുമാര്‍(യാത്രകള്‍ക്കിടയിലെ ജലമുഹൂര്‍ത്തങ്ങള്‍)

17.ചന്ദ്രഹാസം-ബിപിന്‍ ചന്ദ്രന്‍(ശരിക്കും ചന്ദ്രഹാസങ്ങളാണ് ഇതിലുള്ളത്)

18.എം.കൃഷ്ണന്‍നായര്‍-സിംഹത്തിന്റെ പേര്-എസ്.ഭാസുരചന്ദ്രൻ(എം.കൃഷ്ണന്‍നായരെ എന്ന് എഴുത്തുകാരന്റെ പറ്റിയുള്ള നിരീക്ഷണങ്ങളിലുടെ എഴുത്തിനപ്പുറമുള്ള എം.കൃഷ്ണന്‍നായരെനമ്മള്‍ വായിക്കുന്നു)

19.നക്സൽബാരി ക്ക് ശേഷം പത്രാധിപർ -ഡി അശ്വിനികുമാർ(സ്ട്രീറ്റ് പത്രാധിപര്‍ സുഭാഷ്ചന്ദ്രബോസിന്റെ ജീവിതം അഥവാ ക്ഷുഭിതകാലത്തെ പത്രപ്രവർത്തനം) 

20.ആർഎസ്എസ് തെളിഞ്ഞും ഒളിഞ്ഞും ദേവനുരു മഹാദേവ(പരി:അനാമിക)(ആർഎസ്എസ് ന്റെ രാഷ്ട്രീയം പറയുന്ന എഴുത്തുകൾ )

21.അവർക്ക് മഹാഭാരതം അറിയില്ല ചരിത്രവും ജയമോഹനുമായി നടത്തിയ സംഭാഷണങ്ങൾ-അരുണ്‍ പി.ഗോപി (മഹാഭാരതത്തെകാൾ വലിയ മഹാഭാരതം എഴുത്തുകാരൻ എഴുത്തു കഥകൾ) 

22.ദണ്ഡകാരണ്യത്തിൽ മഹുവ മരങ്ങൾ രാധാകൃഷ്ണൻ ചെറുവള്ളി(യാത്രകളുടെ എഴുത്തുകൾ )

23.എന്റെ ദേശാടനം- വി കെ ദീപ (യാത്രയുടെ എഴുത്തുകൾ-) 

24.കഴുകന്മാരുടെ വിരുന്ന്-ജോസി ജോസഫ്(രാഷ്ട്രീയത്തിൻറെ അറിയാമുഖങ്ങള്‍ അനാവരണം ചെയ്യപ്പെടുന്നു) 

25.ദൈവത്തിൻറെ ചാരന്മാർ- ജോസഫ് അന്നംക്കുട്ടി ജോസഫ്(സ്വന്തം സന്ദേഹങ്ങൾ നിന്നും മറ്റുള്ളവരുടെ സന്ദേഹങ്ങൾ ഇല്ലാതാക്കുന്നതിലേക്ക്  നടത്തിയ യാത്രകൾ )

26.ഏതോരു മനുഷ്യൻറെ ജീവിതം -ബെന്യാമിൻ(ബെന്യാമിൻഎന്ന എഴുത്തുകാരനെ ജീവിതത്തിലെ ചില കുറിപ്പുകൾ) 

27.ഓർമ്മ ചാവ് -ശിവപ്രസാദ് പി (പുതുകഥകളും പുരാവൃത്തങ്ങളും സൈക്കോളജിയുടെ ജ്ഞാമണ്ഡലത്തില്‍ നിന്ന് ഈ നോവലിലുടെ പുനര്‍വായിക്കുന്നു)

28.രാത്രി മുതൽ രാത്രി വരെ -പി കെ ശ്രീനിവാസൻ (ഈതലമുറ അനുഭവിച്ചിട്ടില്ലാത്ത ഇരുണ്ട കാലത്തെപ്പറ്റിയുള്ള ഓർമ്മകൾ ഒരു മുന്നറിയിപ്പ് കൂടെയാണ്)

29. വെഭിനിവേശം-രാംമോഹന്‍ പാലിയത്ത്( നാം കാണുന്ന നമുക്കുചുറ്റുമുള്ള വെബ് ലോകത്തിലെ കാണാ കാഴ്ചകളിലെക്ക് നമ്മളെ കൊണ്ടുപോകുന്നു) 

30.പൊനം-കെ.എൻ. പ്രശാന്ത് (എന്തൊരു കഥപറച്ചിൽ )

31.വാകില്‍ ചരിത്രം -എൻ ശശിധരൻ (ഓർമ്മകൾ അത്നിത്യജീവിതത്തിലെ സാധാരണ മനുഷ്യനെ പറ്റി ആകുമ്പോൾ അതെഴുതുന്നത് പറയുന്ന ആളുടെഹൃദയത്തോടെ ചേർന്നതാണ്)

32.പെണ്‍ജിപ്സികളുടെ ജീവിതകാലം -യമ( സ്ത്രീയുടെജീവിതം പ്രതിരോധങ്ങള്‍)

33.മൊളക്കാൽ മരുവിലെ രാപകലുകൾ-പ്രൊ.ശോഭീന്ദ്രന്‍(വീട്ടിൽ നിന്നും അകലെ ഭാഷയും സംസ്കാരവും ജീവിതവും ഇതുവരെ ജീവിതത്തിൽ നിന്ന്മറ്റൊന്നായി മാറിയ ഒരു കാലത്തെപ്പറ്റിയുള്ള എഴുത്തുകൾ) 

34.മഷിമുനയിലെ ബ്ലാക്ക്ഹോൾ-പേനയുടെ പെരുങ്കളിയാട്ടം-വിജു.വി.നായര്‍(വിശ്വസാഹിത്യത്തിലെ എഴുത്തുകാരെ പറ്റിയുള്ള ചിന്തകൾ) 

35.ജതിംഗ പക്ഷികൾ മരണത്തിലേക്ക് കൂപ്പുകുത്തുന്ന ഇടം- ആർ.വി രാജീവൻ/ ആഷാമേനോൻ (എഴുത്തുകാരനെ  എഴുത്തുകാരനാക്കുന്നത് ഒരു വായനക്കാരൻ ഉണ്ടാകുമ്പോഴാണ് )

36.ബുദ്ധാ നീയെന്നെ അറിയുന്നുവോ- കെ.ആർ.അജയൻ (ബുദ്ധൻനടന്ന വഴികളിലൂടെയുള്ള യാത്രകള്‍)

37.യാത്ര- ബാഷോ( ബാഷോയുടെ യാത്രകളെ പറ്റിക്കാൻ എന്ത്പറയാൻ)

38. ഈസ്റ്റ് സെൻ ഡിംഗ് സെൻ സ്ലീപ്സെൻ-വി.കൃഷ്ണകുമാര്‍( സെൻ ചിന്തകൾ) 

39. എഴുത്തിൻറെ മിച്ചമൂല്യം- കെ എസ് രവികുമാർ(ഓർമ്മകൾ എഴുത്തുകാരുമായി ബന്ധപ്പെട്ടവ, എഴുത്തുകാരനുമായും)

40. പ്രകാശം ചൊരിഞ്ഞ വഴിവിളക്കുകൾ- എൻ പി രാജേന്ദ്രൻ(നമുക്ക് മുമ്പേ പ്രകാശിച്ചവരെയും, നമുക്കൊപ്പം പ്രകാശിച്ചിരുന്നവരെയും  കുറിച്ച്)

41. സ്വാതന്ത്ര്യത്തിനു ഉപ്പ്- ജയചന്ദ്രൻനായർ(സമകാലിക ജീവിതത്തിലെ ചില കുറിപ്പുകൾ)

42.കല്പിത ഭവനങ്ങളും കല്പിത ഭൂപടങ്ങളും- ആനന്ദ്(സമകാലിക ജീവിതത്തിലെക്ക് എഴുത്തിലൂടുള്ള  ഇടപെടലുകൾ) 

43. കഥ കാലം പോലെ- എൻ ശശിധരൻ (കഥകളെ, കലാകാരന്മാരെ അപഗ്രഥിക്കുന്ന നിരീക്ഷണങ്ങൾ കുറച്ച് കാലം മുമ്പുള്ളഎഴുത്തുകളാണെങ്കിലും ഇന്നത്തെക്ക് ഏറ്റവും യോജിച്ചത്)  

 44.Creative writing-A Practical Guide- ഇതാ ഒരു

സാഹിത്യശില്പശാല/ ജൂലിയ കാസ്റ്റര്‍ട്ടൻ (ഭാഷന്തരം-എസ്.എ.ഖുദ്സി)(എങ്ങനെ ഒരു നല്ലഎഴുത്തുകാരൻ ആകാം എന്ന് വഴിതെളിക്കുന്നു)

45. കോന്തല-കൽപ്പറ്റ നാരായണൻ (വയനാടിനെ പറ്റിയുള്ളകുറിപ്പുകള്‍ )

46.പായണം- ടി എൻ ഗോപകുമാർ (പത്രപ്രവർത്തന കാലത്തെയാത്രകൾ) 

47.യാ ബാസ്ത!- മങ്ങാട് രത്നാകരൻ (കലയുടെ,കലാകാരന്മാരുടെ വിശുദ്ധ ഇടങ്ങളിലേക്കുള്ള  തീർത്ഥാടനമാണ് ഈ വായന)

48. വിഷ്ണു-അനന്ദ്( സമകാലിക ജീവിതാവസ്ഥയുടെ പലഅടരുകൾ വിഷ്ണു എന്ന പേരിനൊപ്പം നമ്മളെയും ചിന്താ കുലരാക്കുന്നു)

49. റൈറ്റേഴ്സ് ബ്ലോക്ക് -ബി മുരളി(എഴുത്തുകാരനായുംപത്രപ്രവർത്തകനായും ഉള്ള  ജീവിതത്തിലെ സ്മരണകള്‍, ചില സമകാലികമായ സാഹിത്യ,ജീവിത ചിന്തകളിലേക്ക് ഈ പാരായണം നമ്മളെ കൊണ്ടുപോകുന്നു)

50. ശിവ പഞ്ചകേദാരം-കെ.ബി.പ്രസന്നകുമാര്‍( ഹിമാലയൻഗിരിനിരകളിലൂടെ യാത്ര ചെയ്തത് മടങ്ങിയെത്തിയ അനുഭവത്തിലാണ് ഈ പുസ്തകം വായിച്ചു തീരുക) 

51.ദ്വൈപായാനം- ഡോ: എസ്.പി.രമേശ് (ലക്ഷദ്വീപിലെ ജീവിതം വളരെ സരസമായി വിവരിക്കുന്ന എഴുത്ത്)