▪️രാംമോഹൻ പാലിയത്തിൻ്റെ വെബിനിവേശം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മാനവ ജീവിത ത്തിൻ്റെ ഊടുംപാവുമായ വെബ്ബിൻ്റെ കഥകൾ ആദ്യമായി മലയാളിവായനക്കാർക്കായി അവതരിപ്പിക്കുന്നു.നേരത്തേ മാതൃഭൂമി ആഴ്‌ചപ്പതിപ്പിൽ അടിച്ചു വന്ന, ഏറെ ജനശ്രദ്ധ നേടിയ ഈ ഗ്രന്ഥ ത്തിലെ ലേഖനങ്ങൾ വിജ്ഞാന പ്രദമാണെന്ന് ഞാൻ പറയുമ്പോൾ അതിനു സാമാന്യമായ അർത്ഥമല്ല ഉദ്ദേശിക്കുന്നത്. ഇന്നത്തെ കാലത്തെ വിജ്ഞാനത്തിന് എന്റെ സ്വകാര്യനിർവ്വചനം ഇപ്രകാരമാണ്. ഗൂഗ്ളിൽ കാണാത്തതെന്തോ അത്. അതിനായി അസാമാന്യമായ ഉൾക്കാഴ്ച വേണം; പോരാഞ്ഞിട്ട് പരന്ന വായനയും ഓർമ്മ ശക്തിയും.ഈ പുസ്തകത്തിലെ ലേഖനങ്ങളിൽ രാംമോഹൻ ഇവയെല്ലാം പ്രദർശിപ്പിക്കുന്നു. അതാകട്ടെ ഈ നൂറ്റാണ്ടിൽ സങ്കീർണ്ണമായ ആശയവിനിമയത്തിന് ഉപയുക്തമായ ആധുനി കമായ ഭാഷയിലുടെയും.
- അവതാരികയിൽ എൻ.എസ്. മാധവൻ
▪️ഇന്ന് നമ്മളെല്ലാം അകപ്പെട്ടു കിടക്കുന്ന വെബ് ലോകത്തിൻ്റെ കാഴ്ചകളാണ്, വർത്തമാനങ്ങളാണ് 35 ലേഖനങ്ങളിൽ. ഈ ഭ്രൂഗോളത്തേക്കാൾ വിശാലമായ (അങ്ങനെ പറയാമായിരിക്കും അല്ലേ) ആ ലോകത്ത് ഒരോ നിമിഷവും എന്തെല്ലാം നടക്കുന്നു,ഒന്ന് കണ്ണടച്ച് തുറക്കും മുമ്പ് കാഴ്ചകളും വർത്തമാനങ്ങളും മാറി മാറി വരുന്ന, ഇപ്പോൾ കാണുന്നതെല്ലോം അപ്പോൾ തന്നെ പഴയതായി മാറുന്ന ആ ലോകത്ത് നിന്നെല്ലാം തിരഞ്ഞുപിടിച്ച് ആഴ്ചപതിപ്പിൽ എല്ലാം ആഴ്ചകളിലും വെബിനിവേശത്തിൻ (ഇപ്പോഴും തുടരുന്നു), കാഴ്ചകളും വർത്തമാനങ്ങളും നമ്മുക്കായി കുറിക്കുമ്പോൾ ആ എഴുത്തുകൾ വെബ് ലോകം പോലെ തന്നെ വേറിട്ടു നിൽക്കുന്നു.
📙- വെബിനിവേശം (media criticism)
✍️- രാംമോഹൻ പാലിയത്ത്
🖨️:- മാതൃഭൂമി ബുക്സ് (2023)
💸 - 340
No comments:
Post a Comment