Tuesday, January 2, 2024

വായന 2023

           ഏകാന്ത പോലെ തിരക്കെറിയ പ്രവൃത്തി വെറേയില്ല എന്നത് എന്‍ ശശിധരന്‍ മാഷിന്റെ ഒരു പുസ്തകത്തിന്റെ പേരാണ്,അതിലെ ഒരു ലേഖനത്തിന്റെ  പേരും ഇതു തന്നെയാണ്,അതില്‍ മാഷ് എഴുതുന്നു"പുതു മഴയ്ക്കുശേഷം പൊട്ടിമുളച്ചുവരുന്ന ചെറുസസ്യങ്ങള്‍ പോലെ മനസ്സിന്റെ നനമണ്ണില്‍ ഇന്നലെ വരെ അറിയാത്ത,പ്രതീക്ഷിക്കാത്ത മനസാന്ധ്യമായിഅതു സംഭവിക്കുന്നു.സംഭവിച്ചു കഴിഞ്ഞാല്‍ ഓരോ മനുഷ്യനിലും ഓരോന്നായി,ചിലപ്പോള്‍ ഒരാളിനെത്തന്നെ പലതായി.ഏകാന്ത തിടംവച്ച് വളരുന്നുബന്ധങ്ങളുടെ ദ്യഢശിഖരങ്ങളില്‍ ഇത്തിളുകളായി യുക്തിയെയും ലോകബോധത്തെയും മൂടുന്ന് പാഴ്ച്ചെടികളായി പ്രതീക്ഷയുടെ കനികളെ  പിളര്‍ക്കുന്നു വിഷമുള്ളുകളായിഎല്ലാ സ്വാഭാവിക ചോദനകളെയും നീറ്റിക്കുന്ന ചൊറിയണമായി അത് മനുഷ്യസ്വത്വത്തിനുമേല്‍ ആധിപത്യമുറപ്പ്ക്കുന്നു.പുലര്‍മഞ്ഞും ഇളവെയിലും ഉച്ചയും അപരാഹ്നവും സന്ധ്യയും രാത്രിയും ഒരേകാകിക്ക് പിന്നീട് ഒരിക്കലും പഴയതു പോലെ ആയിരിക്കില്ല” ഇതു പോലെ മനുഷ്യര്‍ ഏകാന്തത അനുഭവിച്ച ഒരു കാലഘട്ടം കുറച്ച് നാളുകള്‍ക്ക് മുമ്പ് നമുക്കുണ്ടായിരുന്നു,  അന്ന് ആ അവസ്ഥയില്‍ നിന്ന് കര പിടിച്ചു പറ്റാന്‍ ലോകത്തിലെ മനുഷ്യര്‍ പലതരം സ്വകാര്യ വേലകളെ ആണ് കൂട്ട് പിടിച്ചത്,അന്നു വരെ വെറുപ്പോടെ കണ്ടിരുന്ന പലതിനെയും അവര്‍ സ്വന്തമാക്കി,വെറുത്തിരുന്ന പലതിനെയും ശീലങ്ങളാക്കി, ആകൂട്ടത്തില്‍ ഇന്നലെ വരെ കൈകോണ്ട് തൊടാത്ത പുസ്തകങ്ങളെ ആര്‍ത്തിയോടെ കൈയ്യിലെടുത്തുവര്‍ ഏറെയായിരുന്നു, വായന മരിക്കുന്നു എന്ന നിലവിളിയില്‍ നിന്ന് വായന ഞങ്ങളെ ഏകാന്തയുടെ മരണത്തില്‍ നിന്ന് ജീവിതത്തിലെ തിരികെ കൊണ്ടു വന്നു എന്ന് അവര്‍ പറയാതെ പറഞ്ഞു.പലരും വായനയിലൂടെ  ജീവിക്കുകയായിരുന്നു,പുസ്തക വായനയില്‍ ഇക്കുട്ടത്തില്‍  നിന്ന് അകലെ ആയിരുന്നെങ്കിലും ഈ കാലത്തിന് മുമ്പ് ഞാനും കൂറെ കാലമായി വായനയില്‍ നിന്ന് അകലെയായിരുന്നു,ആ കാലത്ത് ഏകാന്തത ആണെങ്കില്‍ ആവശ്യത്തലധികം ഉണ്ടായിരുന്നു താനും,കാലങ്ങളായി വാങ്ങി വച്ച് പുസ്തകങ്ങളുടെ അട്ടികള്‍ക്ക് ഇടയില്‍ ജീവിക്കുമ്പോഴും കൂട്ടിനുണ്ടായിരുന്നത് ഏകാന്തതയായിരുന്നു,എന്നാല്‍ ലോകം അനുഭവിച്ച ഏകാന്തതയില്‍ ഞാനും പെട്ടപ്പോള്‍ പിടിവള്ളിയായത് എന്റെ മുറിക്കുള്ളിലെ അലമാരകളുടെ ചില്ല് വാതിലിനപ്പുറം അനേക നാളുകളായി നിശ്ബദമായി ഇരിക്കുന്ന എപ്പോഴോക്കെയോ വാങ്ങിക്കുട്ടിയ പുസ്കങ്ങളായിരുന്നു.മുമ്പ് വായിച്ച് കഴിഞ്ഞ പുസ്തകങ്ങളെ പറ്റി എന്തെങ്കിലും കുറിക്കുക എന്ന ശീലം ഇല്ലായിരുന്നു,അത് വായിച്ച പല പുസ്തകങ്ങളെയും വീണ്ടും വായിപ്പിക്കുന്നതിലെക്കും, വായിച്ച് കുറച്ച് പേജുകള്‍ കഴിയുമ്പോള്‍ ഓ ഇതു മുമ്പേങ്ങൊ വായിച്ചിരുന്നതാണല്ലോ എന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തിരുന്നു,എന്നാല്‍ അക്കൊല്ലം വായിച്ച പുസ്തകങ്ങളെ പറ്റി ഒന്ന് കുറിച്ചു കളയാം എന്ന് ഓര്‍ത്ത് ഒരു ഡയറിയില്‍ എഴുതി തുടങ്ങിയപ്പോഴാണ്,സ്വന്തം ഓര്‍മ്മ ഇത്ര ദുര്‍ബലമാണല്ലോ എന്ന് ബോധ്യമായത്,വായിച്ച് പുസ്തകങ്ങളില്‍ പലതും ഓര്‍ത്തെടുക്കുവാന്‍ കഴിയാതെ പോയി.പിറ്റേ കൊല്ലം മുതല്‍ തുടക്കം മുതല്‍ വായിച്ച പുസ്തകങ്ങളെ പറ്റി ഒരു ഡയറില്‍ എഴുതി സൂക്ഷിക്കാന്‍ തുടങ്ങുകയും,വായിച്ചതില്‍ നിന്ന് ബോദ്ധ്യമായി ചില ബോദ്ധ്യങ്ങല്‍ ചെറു കുറിപ്പായും കുറിച്ചിടുകയും ചെയ്തു,ഈ വായനയും എഴുത്തുകളെ പറ്റിയും സുഹ്യത്ത് സജീവുമായി സംസാരിച്ചപ്പോള്‍ അവ എഫ്,ബിയില്‍ കുറിക്കാന്‍ പറഞ്ഞത്  കേട്ട്, കഴിഞ്ഞ കൊല്ലങ്ങളില്‍ വായിച്ച പുസ്തകങ്ങളെ പറ്റി ചെറു പോസ്റ്റുകള്‍ പോസ്റ്റിയിരുന്നു.ഏകാന്തതയുെട ആദ്യ കാലത്ത് വായനക്ക് എടുത്തത് 70 പുസ്തകങ്ങളായിരുന്നു,പിന്നീടത് 81പുസ്തകങ്ങളായി  ആയി, പിന്നെ ഏകാന്തതക്ക് കാരണമായത് പതിയേ നമ്മെ വിട്ട് പോകുവാന്‍ തുടങ്ങുകയും നമ്മള്‍ ജീവിതത്തിന്റെ പതിവ് തുറസ്സിലെക്കും തിരക്കിലെക്കും വീഴുകയും ചെയ്തു തുടങ്ങിയപ്പോള്‍ വായന 61 പുസ്തകങ്ങളില്‍ ഒതുങ്ങി. ഒടുവില്‍ ജോലി തിരക്കുകളുടെയും വ്യക്തിപരമായ തിരക്കുകളുടെയും സ്വയം ഉഴപ്പുകളുടെയും ഇടയിലുള്ള പുസ്തക വായനയുടെ ആകെ തുകയായി 51 പുസ്തകങ്ങളില്‍ വായനയുടെ കഴിഞ്ഞ ആണ്ട് അവസാനിപ്പിച്ചു.ലോകം ഏകാന്തതയിലെക്ക് ലോകം കൂപ്പ്കുത്തിയ കാലം മുതല്‍ക്കാണ് പലരും തങ്ങള്‍ വായിച്ച പുസ്തകങ്ങളെ കുറിച്ച് എഫ്.ബിയില്‍ എഴുതി തുടങ്ങിയത്,പലരും ഈ എഴുത്തുകളെ പരിഹസിക്കാറുണ്ടെങ്കിലും പലപ്പോഴും നമ്മള്‍ കാണാത്ത,അറിയാത്ത പല പുസ്തകങ്ങളെയും പറ്റി ഈ എഴുത്തുകളില്‍ നിന്നാണ് അറിഞ്ഞത്,അത്തരത്തില്‍ ഏറെപ്പെര്‍ക്ക് ഉപകാരമായി മാറിയ  ഈ എഴുത്തുകളുടെ എഴുത്തുകാര്‍ ഇതു മാത്രമല്ലാതെ മറ്റ് എന്തെല്ലാം എഴുതുകളിലെക്ക് ഇതു വഴി പോയിട്ടുണ്ട് എന്ന് വായനക്കാര്‍ക്ക് ഒന്ന് നിരിക്ഷിച്ചാല്‍ ബോദ്ധ്യമാകുന്നതാണ്.ഏകാന്തതയുടെ കാലം സൃഷ്ടിച്ച പുതിയ എഴുത്തുകാരില്‍ പലരും ഇന്ന് സാഹിത്യ ലോകത്ത് അവരുടെതായ ഇടം നേടിയിരിക്കുന്നു എന്നത് എന്‍ ശശിധരന്‍ മാഷിന്റെ  പുസ്തകത്തിന്റെ പേര് നേരാണ് എന്നതിനുള്ള സാക്ഷ്യമായി വായിക്കാന്‍ നമ്മള്‍ നിര്‍ബന്ധിരാകുന്നു.2023ാം ആണ്ടിലെ വായനയിലെ പുസ്തകങ്ങള്‍ ഇവിടെ എഴുതട്ടെ ആരെങ്കിലും വായിക്കാതെ പോയ പുസ്തകങ്ങള്‍ അതിലുണ്ടെങ്കില്‍ അവര്‍ക്ക് ഈ പുസ്തക പേരുകള്‍ ഉപകരിക്കട്ടെ.


1.SELF-TALK-ഡോ.കെ.എസ്.കൃഷ്ണകുമാര്‍(നമ്മള്‍ നമ്മളോട് തന്നെയുള്ള സംസാരങ്ങളില്‍ നിന്നാണ് നമ്മേ തിരിച്ചറിയുന്നത്)

2.രമണ മഹര്‍ഷയുടെ 366 മഹത്തായ ചിന്തകള്‍(ഞാന്‍ എന്തോ ആണ് എന്ന ചിന്തയില്‍ ജീവിക്കുന്നവര്‍ തീര്‍ച്ചായായും വായിക്കെണ്ട ചിന്തകള്‍)

3.ലഹരി കൊണ്ട് മുറിവേറ്റവന്റെ കുമ്പസാരം- പി.കെ.അനില്‍കുമാര്‍(ലഹരിയുടെ ജീവിതത്തില്‍ നിന്ന് ജീവിതലഹരിലെക്ക് തിരികെ വന്ന എഴുത്തുകള്‍)

4. 9.എം.എം.ബെറേറ്റ-വിനോദ് കൃഷ്ണ(ആ തോക്ക് 9.എം.എം.ബെറേറ്റ ആണെന്ന് ഈ പുസ്തകം വായിച്ചതിനാല്‍ മനസ്സിലായി)

5.ആയതിനാല്‍ അവസാനത്തെ മനുഷ്യനും ഒറ്റക്കാവില്ല-മെഹദ് മക്ബൂല്‍(ഒരാള്‍ആഗ്രഹിച്ചാല്‍ ആയാളുടെ ഏത് അവസ്തയിലും ഒരു പുസ്തകം അയാളുടെ ജീവിതത്തോട്ഒപ്പമുണ്ടാകും)

6.നൂറ് നൂറ് യാത്രകള്‍ -ശൈലന്‍(ഈ യാത്രകളെ പറ്റി എന്തു പറയാന്‍ സത്യത്തില്‍അസൂയ തോന്നുന്നു)

7.വാഹ്ളീകം-ആഷാ മേനോന്‍(ജീവിതത്തെ പറ്റി ചില അവബോധങ്ങള്‍ തന്നത്വാഹ്ളീകത്തിന്റെ എഴുത്തുകാരന്റെ എഴുത്തുകളാണ്)

8.ഒച്ചിന്റെ മഹായാനങ്ങള്‍-കെ.അരവിന്ദാക്ഷന്‍(ഒരു പക്ഷെ മനുഷ്യന്‍ നന്നായി വെറുക്കുന്ന ഒരു ജീവി,അതിന്റെ ആത്മഗതങ്ങള്‍ കേള്‍ക്കുമ്പോള്‍ മനുഷ്യനെന്ന അഹന്ത ചൂളി പോകുന്നു)

9.ദൈവത്തിന്റെ പുന്തോട്ടം-നിത്യചൈതന്യയതി(എന്താണ് എഴുതുക)

10.നല്ല മാഷല്ല ഞാന്‍-പി.പി.രാമചന്ദ്രന്‍(ചില കുറിപ്പുകള്‍ ജീവിത വര്‍ത്തമാനങ്ങളാണ്)

11.അറിവിലെക്ക് തുറക്കുന്ന വാതില്‍-ഷൌക്കത്ത(നമ്മള്‍ ജീവിക്കെണ്ട ജീവിതം ഇതല്ലെ എന്ന് സന്ദേഹപ്പെടുത്തുന്ന എഴുത്തുകള്‍)

12.ആസാദി-അരുന്ധതി റോയി(ഒരു ആക്റ്റിവിസ്റ്റിന്റെ ജീവിതത്തില്‍ നിന്ന്)

13.നല്ലൊരു വരള്‍ച്ചയെ എല്ലാവരും ഇഷ്ടപ്പെടുന്നു-പി.സായിനാഥ്(നമ്മള്‍ ജീവിക്കുന്ന സമൂഹത്തില്‍ മനഷ്യത്ത്വം ഇല്ലാതാകുന്നത് എങ്ങനെ എന്നുള്ള എഴുത്തുകള്‍)

14.തക്ഷൻ കുന്ന് സ്വരൂപം-യു.കെ.കുമാരന്‍(ഒരു ദേശത്തിന്റെ കഥ അവിടുത്തെ മനുഷ്യരുടെയും)

15.ശരീരശാസ്ത്രം-ബെന്യാമിന്‍(ബെന്യാമിന്‍ എഴുത്തുകള്‍)

16.ജലക്കണ്ണാടി-കെ.ബി.പ്രസന്നകുമാര്‍(യാത്രകള്‍ക്കിടയിലെ ജലമുഹൂര്‍ത്തങ്ങള്‍)

17.ചന്ദ്രഹാസം-ബിപിന്‍ ചന്ദ്രന്‍(ശരിക്കും ചന്ദ്രഹാസങ്ങളാണ് ഇതിലുള്ളത്)

18.എം.കൃഷ്ണന്‍നായര്‍-സിംഹത്തിന്റെ പേര്-എസ്.ഭാസുരചന്ദ്രൻ(എം.കൃഷ്ണന്‍നായരെ എന്ന് എഴുത്തുകാരന്റെ പറ്റിയുള്ള നിരീക്ഷണങ്ങളിലുടെ എഴുത്തിനപ്പുറമുള്ള എം.കൃഷ്ണന്‍നായരെനമ്മള്‍ വായിക്കുന്നു)

19.നക്സൽബാരി ക്ക് ശേഷം പത്രാധിപർ -ഡി അശ്വിനികുമാർ(സ്ട്രീറ്റ് പത്രാധിപര്‍ സുഭാഷ്ചന്ദ്രബോസിന്റെ ജീവിതം അഥവാ ക്ഷുഭിതകാലത്തെ പത്രപ്രവർത്തനം) 

20.ആർഎസ്എസ് തെളിഞ്ഞും ഒളിഞ്ഞും ദേവനുരു മഹാദേവ(പരി:അനാമിക)(ആർഎസ്എസ് ന്റെ രാഷ്ട്രീയം പറയുന്ന എഴുത്തുകൾ )

21.അവർക്ക് മഹാഭാരതം അറിയില്ല ചരിത്രവും ജയമോഹനുമായി നടത്തിയ സംഭാഷണങ്ങൾ-അരുണ്‍ പി.ഗോപി (മഹാഭാരതത്തെകാൾ വലിയ മഹാഭാരതം എഴുത്തുകാരൻ എഴുത്തു കഥകൾ) 

22.ദണ്ഡകാരണ്യത്തിൽ മഹുവ മരങ്ങൾ രാധാകൃഷ്ണൻ ചെറുവള്ളി(യാത്രകളുടെ എഴുത്തുകൾ )

23.എന്റെ ദേശാടനം- വി കെ ദീപ (യാത്രയുടെ എഴുത്തുകൾ-) 

24.കഴുകന്മാരുടെ വിരുന്ന്-ജോസി ജോസഫ്(രാഷ്ട്രീയത്തിൻറെ അറിയാമുഖങ്ങള്‍ അനാവരണം ചെയ്യപ്പെടുന്നു) 

25.ദൈവത്തിൻറെ ചാരന്മാർ- ജോസഫ് അന്നംക്കുട്ടി ജോസഫ്(സ്വന്തം സന്ദേഹങ്ങൾ നിന്നും മറ്റുള്ളവരുടെ സന്ദേഹങ്ങൾ ഇല്ലാതാക്കുന്നതിലേക്ക്  നടത്തിയ യാത്രകൾ )

26.ഏതോരു മനുഷ്യൻറെ ജീവിതം -ബെന്യാമിൻ(ബെന്യാമിൻഎന്ന എഴുത്തുകാരനെ ജീവിതത്തിലെ ചില കുറിപ്പുകൾ) 

27.ഓർമ്മ ചാവ് -ശിവപ്രസാദ് പി (പുതുകഥകളും പുരാവൃത്തങ്ങളും സൈക്കോളജിയുടെ ജ്ഞാമണ്ഡലത്തില്‍ നിന്ന് ഈ നോവലിലുടെ പുനര്‍വായിക്കുന്നു)

28.രാത്രി മുതൽ രാത്രി വരെ -പി കെ ശ്രീനിവാസൻ (ഈതലമുറ അനുഭവിച്ചിട്ടില്ലാത്ത ഇരുണ്ട കാലത്തെപ്പറ്റിയുള്ള ഓർമ്മകൾ ഒരു മുന്നറിയിപ്പ് കൂടെയാണ്)

29. വെഭിനിവേശം-രാംമോഹന്‍ പാലിയത്ത്( നാം കാണുന്ന നമുക്കുചുറ്റുമുള്ള വെബ് ലോകത്തിലെ കാണാ കാഴ്ചകളിലെക്ക് നമ്മളെ കൊണ്ടുപോകുന്നു) 

30.പൊനം-കെ.എൻ. പ്രശാന്ത് (എന്തൊരു കഥപറച്ചിൽ )

31.വാകില്‍ ചരിത്രം -എൻ ശശിധരൻ (ഓർമ്മകൾ അത്നിത്യജീവിതത്തിലെ സാധാരണ മനുഷ്യനെ പറ്റി ആകുമ്പോൾ അതെഴുതുന്നത് പറയുന്ന ആളുടെഹൃദയത്തോടെ ചേർന്നതാണ്)

32.പെണ്‍ജിപ്സികളുടെ ജീവിതകാലം -യമ( സ്ത്രീയുടെജീവിതം പ്രതിരോധങ്ങള്‍)

33.മൊളക്കാൽ മരുവിലെ രാപകലുകൾ-പ്രൊ.ശോഭീന്ദ്രന്‍(വീട്ടിൽ നിന്നും അകലെ ഭാഷയും സംസ്കാരവും ജീവിതവും ഇതുവരെ ജീവിതത്തിൽ നിന്ന്മറ്റൊന്നായി മാറിയ ഒരു കാലത്തെപ്പറ്റിയുള്ള എഴുത്തുകൾ) 

34.മഷിമുനയിലെ ബ്ലാക്ക്ഹോൾ-പേനയുടെ പെരുങ്കളിയാട്ടം-വിജു.വി.നായര്‍(വിശ്വസാഹിത്യത്തിലെ എഴുത്തുകാരെ പറ്റിയുള്ള ചിന്തകൾ) 

35.ജതിംഗ പക്ഷികൾ മരണത്തിലേക്ക് കൂപ്പുകുത്തുന്ന ഇടം- ആർ.വി രാജീവൻ/ ആഷാമേനോൻ (എഴുത്തുകാരനെ  എഴുത്തുകാരനാക്കുന്നത് ഒരു വായനക്കാരൻ ഉണ്ടാകുമ്പോഴാണ് )

36.ബുദ്ധാ നീയെന്നെ അറിയുന്നുവോ- കെ.ആർ.അജയൻ (ബുദ്ധൻനടന്ന വഴികളിലൂടെയുള്ള യാത്രകള്‍)

37.യാത്ര- ബാഷോ( ബാഷോയുടെ യാത്രകളെ പറ്റിക്കാൻ എന്ത്പറയാൻ)

38. ഈസ്റ്റ് സെൻ ഡിംഗ് സെൻ സ്ലീപ്സെൻ-വി.കൃഷ്ണകുമാര്‍( സെൻ ചിന്തകൾ) 

39. എഴുത്തിൻറെ മിച്ചമൂല്യം- കെ എസ് രവികുമാർ(ഓർമ്മകൾ എഴുത്തുകാരുമായി ബന്ധപ്പെട്ടവ, എഴുത്തുകാരനുമായും)

40. പ്രകാശം ചൊരിഞ്ഞ വഴിവിളക്കുകൾ- എൻ പി രാജേന്ദ്രൻ(നമുക്ക് മുമ്പേ പ്രകാശിച്ചവരെയും, നമുക്കൊപ്പം പ്രകാശിച്ചിരുന്നവരെയും  കുറിച്ച്)

41. സ്വാതന്ത്ര്യത്തിനു ഉപ്പ്- ജയചന്ദ്രൻനായർ(സമകാലിക ജീവിതത്തിലെ ചില കുറിപ്പുകൾ)

42.കല്പിത ഭവനങ്ങളും കല്പിത ഭൂപടങ്ങളും- ആനന്ദ്(സമകാലിക ജീവിതത്തിലെക്ക് എഴുത്തിലൂടുള്ള  ഇടപെടലുകൾ) 

43. കഥ കാലം പോലെ- എൻ ശശിധരൻ (കഥകളെ, കലാകാരന്മാരെ അപഗ്രഥിക്കുന്ന നിരീക്ഷണങ്ങൾ കുറച്ച് കാലം മുമ്പുള്ളഎഴുത്തുകളാണെങ്കിലും ഇന്നത്തെക്ക് ഏറ്റവും യോജിച്ചത്)  

 44.Creative writing-A Practical Guide- ഇതാ ഒരു

സാഹിത്യശില്പശാല/ ജൂലിയ കാസ്റ്റര്‍ട്ടൻ (ഭാഷന്തരം-എസ്.എ.ഖുദ്സി)(എങ്ങനെ ഒരു നല്ലഎഴുത്തുകാരൻ ആകാം എന്ന് വഴിതെളിക്കുന്നു)

45. കോന്തല-കൽപ്പറ്റ നാരായണൻ (വയനാടിനെ പറ്റിയുള്ളകുറിപ്പുകള്‍ )

46.പായണം- ടി എൻ ഗോപകുമാർ (പത്രപ്രവർത്തന കാലത്തെയാത്രകൾ) 

47.യാ ബാസ്ത!- മങ്ങാട് രത്നാകരൻ (കലയുടെ,കലാകാരന്മാരുടെ വിശുദ്ധ ഇടങ്ങളിലേക്കുള്ള  തീർത്ഥാടനമാണ് ഈ വായന)

48. വിഷ്ണു-അനന്ദ്( സമകാലിക ജീവിതാവസ്ഥയുടെ പലഅടരുകൾ വിഷ്ണു എന്ന പേരിനൊപ്പം നമ്മളെയും ചിന്താ കുലരാക്കുന്നു)

49. റൈറ്റേഴ്സ് ബ്ലോക്ക് -ബി മുരളി(എഴുത്തുകാരനായുംപത്രപ്രവർത്തകനായും ഉള്ള  ജീവിതത്തിലെ സ്മരണകള്‍, ചില സമകാലികമായ സാഹിത്യ,ജീവിത ചിന്തകളിലേക്ക് ഈ പാരായണം നമ്മളെ കൊണ്ടുപോകുന്നു)

50. ശിവ പഞ്ചകേദാരം-കെ.ബി.പ്രസന്നകുമാര്‍( ഹിമാലയൻഗിരിനിരകളിലൂടെ യാത്ര ചെയ്തത് മടങ്ങിയെത്തിയ അനുഭവത്തിലാണ് ഈ പുസ്തകം വായിച്ചു തീരുക) 

51.ദ്വൈപായാനം- ഡോ: എസ്.പി.രമേശ് (ലക്ഷദ്വീപിലെ ജീവിതം വളരെ സരസമായി വിവരിക്കുന്ന എഴുത്ത്) 

 


No comments:

Post a Comment