Wednesday, December 30, 2020

2020 ലെ പുസ്തകങ്ങള്‍

 

               തൊണ്ണൂറുകളുടെ ആദ്യം തുടങ്ങിയ വായന കൂടുതൽ സജീവമാകുന്നത് ,നാട്ടിലെ ഗ്രന്ഥശാലയിലെക്കുള്ള യാത്രയില്‍  പഠനത്തിനിടയില്‍‍‍‍‍‍ കിട്ടിയ ഇടവെളകളിലുടെമാണ്,അന്ന് കിട്ടുന്ന ഏതു പുസ്തകങ്ങളും ആവേശത്തോടെ വായിച്ച് തീർത്തിരുന്നു.കൂട്ടുകാർ വായിച്ചു തീര്‍്ത്ത പുസ്തകങ്ങളെ പറ്റി പറയുമ്പോള്‍ അവ എത്രയും വേഗം തേടി പിടിച്ച് വായിക്കുക എന്നതായിരുന്നു അന്നത്തെ പ്രധാന പണി.അക്കലത്ത് പുസ്തകങ്ങള്‍ വാങ്ങി വായിക്കുവാനുള്ള വരുമാനം ഉണ്ടായിരുന്നില്ല ,സുഹൃത്തുകളുടെ പക്കല്‍ നിന്നോ ,വായനശാലയില്‍ നിന്നോ സംഘടിപ്പിച്ച്  വായിക്കുന്നതിനെ മാര്‍ഗ്ഗം ഉണ്ടായിരുന്നുള്ളു. അങ്ങനെ വായിച്ച  പുസ്തകങ്ങള്‍ എത്രയേന്നും  ഏതോക്കെയേന്നും അന്ന് ഒരിടത്തും എഴുതി വച്ചിരുന്നില്ല.പിന്നീട് പുസ്തകങ്ങള്‍ വാങ്ങി വായിക്കുന്നതിന് പാങ് ആയപ്പോള്‍ കോട്ടയത്തേ കറന്റെ പുസ്തകശാലയിലും,ആണ്ടില്‍ ഒരു പ്രാവശ്യം നടക്കുന്ന പുസ്തകമേളയിലും പതിവുകാരനായി,കൈയ്യില്‍ ഉണ്ടാകുന്ന കാശിന് കുറച്ച് പുസ്തകങ്ങള്‍ സ്വന്തമാക്കുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം അതോരു വല്ലാത്ത സന്തോഷം തന്നെയായിരുന്നു.പിന്നീട് സര്‍ക്കാര്‍പണി കിട്ടിയപ്പോള്‍  പുസ്തകം വാങ്ങലും ,വായനയും  കൂടിയേങ്കിലും വായിച്ച പുസ്തകങ്ങളെ കുറിച്ച് ഒരു ചെറു കുറിപ്പെങ്കിലും എഴുതി സൂക്ഷിക്കുന്ന സ്വഭാവം  ഉണ്ടായിരുന്നില്ല,അതിനാല്‍ വായിച്ച പുസ്തകങ്ങളെ പറ്റിയുള്ള കാര്യങ്ങള്‍ ഓര്‍മ്മകളില്‍ മാത്രം അവശേഷിക്കുകയും കാലവും പ്രായവും കടന്ന് പോകുമ്പോള്‍ അതില്‍ പലതും മറവിക്ക് ഒപ്പം പോകുകയും,ചില പുസ്തകങ്ങള്‍ വായിക്കാനെടുത്ത്,മൂന്ന് നാല് താളുകള്‍ മറിക്കുമ്പോള്‍ മാത്രമാണ് ഈ താളുകള്‍ മുമ്പ് മറിച്ചതാണല്ലോ എന്ന ഒര്‍മ്മ കടന്നു വരുന്നത് അങ്ങനെ എത്രയോ പുസ്തകങ്ങള്‍.കാലം നടന്നു പോകേ പുസ്തകങ്ങള്‍ വാങ്ങുകയും വായിക്കുകയും ചെയ്യുന്നുണ്ടായിരുന്നെങ്കിലും വാങ്ങിക്കുന്ന പുസ്തകങ്ങള്‍,വായിച്ച പുസ്തകങ്ങളെക്കാള്‍ കൂടിക്കോണ്ടിരുന്നു. എങ്കിലും വായിക്കാത്ത ആ പുസ്തകങ്ങള്‍ ബുക്ക് ഷെല്‍ഫില്‍ ഇരിക്കുന്നത്   മനസ്സിന് എന്നും ഏറെ സന്തോഷം നല്‍കുന്നതു തന്നെയായിരുന്നു.

              2019 വര്‍ഷത്തിന്റെ അവസാന മാസങ്ങളില്‍ സുഹൃത്ത് സജീവ് ഒരു ഫേസ് ബുക്ക് പോസ്റ്റ് അയച്ചു തന്നു,ഹാരീസ് നെന്മേനി എന്ന എഴുത്തുകാരൻ താൻ വായിച്ച പസ്തകങ്ങളെ പറ്റി എഴുതിയ ഒരു കുറിപ്പ്,ആ വര്‍ഷം വായിച്ച പുസ്തകങ്ങള്‍ അവയേ പറ്റിയുള്ള ചെറു കുറിപ്പും അത് കണ്ടപ്പോള്‍ സത്യത്തില്‍ ആ എഴുത്തുകാരനോട് അസൂയയാണ് തോന്നിയത് ,ഒന്ന് വായിച്ച പുസ്തകങ്ങളുടെ എണ്ണത്തിലും അവ ഇങ്ങനെ എഴുതി സൂക്ഷിക്കുന്നതില്‍ കാണിക്കുന്ന ശ്രദ്ധയിലും.ഏകദേശം 60തിനും 80നും അടുത്ത് പുസ്കങ്ങള്‍.ഞാനും ആ വര്‍ഷം വായിച്ച പുസ്തകങ്ങളുടെ ഒരു കണക്ക് എടുത്തു,25 ഓളം പസ്തകങ്ങള്‍ മാത്രം സത്യത്തില്‍‍ വായിച്ച പുസ്തകങ്ങള്‍ പലതും സംശയത്തിന്റെ നിഴലിലായി,വായിച്ചതാണോ അല്ലയോ എന്ന confusion.എന്തായാലും അടുത്ത വര്‍ഷം വായിക്കുന്ന പുസ്തകങ്ങളെ പറ്റി കുറിച്ചുവെക്കും എന്ന് തീരുമാനിച്ചു.അതിനായി ഒരു പഴയ ഡയറിയും എടുത്തു വച്ച് പുതിയ വർഷത്തില്‍ വായനയും തുടങ്ങി,രമണമഹര്‍ഷിയേ പറ്റി ഷൌക്കത്ത് എഴുതിയ പുസ്തകത്തിലൂടെ ആണ് ആ വായന തുടങ്ങിയത്.മാര്‍ച്ച് മാസമായപ്പോള്‍ നാല് പുസ്തകങ്ങള്‍ വായിച്ചു കഴിഞ്ഞു.ആ സമയത്താണ് മലപ്പുറത്ത് നിന്ന് പ്രസിദ്ധികരിക്കുന്ന ലിറ്റില്‍ മാസികയില്‍ ഒരു വര്‍ഷം നൂറ് പുസ്തകങ്ങള്‍ വായിക്കാമോ എന്ന തലക്കെട്ടില്‍ ഹാരിസ് നെന്മേനിയുടെ ഒരു ചെറു ലേഖനം വായിക്കുന്നത്,അതില്‍ എഴുത്തുകാരൻ ഒരു യാത്ര കഴിഞ്ഞ് മടങ്ങുമ്പോള്‍ ഇങ്ങനെ ഒരു ആശയം മനസ്സില്‍ വന്നതിനെ പറ്റിയും,ഈ പുസ്തകം വായന ഒരു വെല്ലുവിളി ആയി ഫേസ് ബുക്കില്‍ എഴുതിയതിനെ പറ്റിയും ആ കുറിപ്പില്‍  പറയുന്നുണ്ട്.നൂറിലെത്താൻ കഴിഞ്ഞില്ലെങ്കിലും വാങ്ങി വച്ചിരുന്നതിലെ 300 അതികം പുസ്തകങ്ങള്‍ വായിക്കുവാന്‍ കഴിഞ്ഞതിന്റെ സന്തോഷം ആ വരികളില്‍ തെളിഞ്ഞു.തിരക്കു പിടിച്ച് ഇക്കാലത്തെ ജീവിതഓട്ടത്തില്‍ പുസ്തകങ്ങള്‍ വായിക്കുന്നതിനായി സമയം എങ്ങനെ കണ്ടേത്തും എന്നതാണ് പല സുഹൃത്തുകളും പറയുന്ന മുഖ്യമായ പ്രശ്നം.ഇതു  എന്നെയും നല്ലരീതിയില്‍ ബാധിച്ചിട്ടുണ്ട്.എന്നാല്‍ നമ്മുടെ ഒക്കെ ശരീരത്തിന്റെ ഭാഗമായി കഴിഞ്ഞ മൊബൈല്‍ ഫോണ്‍ ഉപയോഗവും അത് അപഹരിക്കുന്ന നമ്മുടെ സമയവും സംബന്ധിച്ച് ഹാരീസിന്റെ കുറിപ്പില്‍ പരാമര്‍ക്കുന്നുണ്ട്,അത് വായിച്ചപ്പോള്‍ play story നിന്ന് കിട്ടിയ your hour എന്ന app ഫോണില്‍ install ചെയ്തു നോക്കി ,ഭയപ്പെടുത്തുന്നതായിരുന്നു അതിന്റെ റിസല്‍ട്ട് .എത്ര മണിക്കൂറുകളാണ് നമ്മള്‍ ഫോണില്‍ നഷ്ടപ്പെടുത്തുന്നത് എന്ന വല്ലാത്ത ഒരു യാഥാര്‍ത്യം തന്നെയായിരുന്നു. എന്തായാലും ഹാരീസിന്റെ കുറിപ്പ് വായിച്ച ആവേശത്തില്‍ വായിച്ച പുസ്തകങ്ങളെ പറ്റി ഞാൻ എഴുതു തുടങ്ങിയവ ഒന്നു കൂടി മെച്ചപ്പെടുത്തി എഴുതി.ഈ സമയത്ത് തന്നെയാണ് ഇന്നും നമ്മെ ഭയപ്പെടുത്തികൊണ്ടിരിക്കുന്ന വൈറസ്സ് നമ്മുടെ ഇടയിലെക്ക് കടന്നു വരുന്നത്.അതിനെ തുടര്‍ന്ന് ഉണ്ടായ നിയന്ത്രണവും സ്വയം സൃഷ്ടിച്ച നിയന്ത്രണവും നല്‍കിയ സമയം എന്തായാലും വായനക്ക് വേണ്ടി തന്നെ വിനിയോഗിച്ചു .വായനയിലെ ഭൂരിഭാഗവും മലയാള പുസ്തകങ്ങളായിരുന്നു എങ്കില്‍ കുറച്ച് ഇംഗ്ളീഷ് പസ്തകങ്ങള്‍ വായിച്ച് തുടങ്ങുവാനും കഴിഞ്ഞു.അങ്ങനെ 2020ല്‍ 100 ല്‍ എത്താൻ കഴിഞ്ഞില്ല എങ്കിലും 70 പുസ്തകങ്ങള്‍ വായിച്ച് തീര്‍ക്കുവാന്‍ കഴിഞ്ഞു.അത് നല്‍ക്കുന്ന സന്തോഷം ഒന്ന് വെറേ തന്നെയാണ്.ഈ വായനയില്‍ പല പുതിയ എഴുത്തുകാരുടെയും എഴുത്തുകള്‍ പരിചയപ്പെട്ടു,പ്രിയപ്പെട്ട എഴുത്തുകാരുടെ മുമ്പ് വാങ്ങി വച്ചിരുന്ന പുസ്തകങ്ങള്‍ വായിച്ചു തീര്‍‍ത്തു.അങ്ങനെ വായിച്ച പുസ്തകങ്ങളും എഴുത്തുകാരും ഇവരായിരുന്നു

 

1.രമണ മഹര്‍ഷി(ഷൌക്കത്ത്)

2.പ്രണയത്തിന്റെ മൂന്നാം കണ്ണ്-(കെ.വി.മോഹന്‍ കുമാർ)

3.പഴയ മരുഭ്രൂമിയും പുതിയ ആകാശവും-(വിജി തമ്പി)

4.പറവയുടെ സ്വാതന്ത്രം-(അജയ്.പി.മങ്ങാട്)

5.വി.സി.ഹാരീസ്. പഠനം,ഓര്‍മ്മ,സംഭാഷണം-(എഡി.കെ.പി.ജയകുമാര്‍)

6.വാര്‍ഡൻ അഥവാ കാനനജീവിതം-ഹെൻറി ഡേവിഡ് തോറോ-(വിവ-എം.കമറുദ്ദീൻ)

7.മഹാരാജാസ് അഭിമന്യു(ജീവിത കുറിപ്പുകള്‍)-(സൈമണ്‍ ബ്രീട്ടോ)

8.നാഥുറാം ഗോഡ്സേയും(ഹിന്ദുത്വത്തിന്റെ സത്യാനന്തര പരീക്ഷകളും)-(പി.എൻ.ഗോപീകൃഷ്ണൻ)

9.അംബാവനത്തിലെ മഴയും ബൂമ്ലാ പാസിലെ മഞ്ഞും-(ആഷാമേനോൻ)

10.ബങ്കറിനരികിലെ ബുദ്ധൻ-(വി.മുസഫർ അഹമ്മദ്)

11.തട്ടകം-(കോവിലന്‍)

12.മുക്തകണ്ഠം വി.കെ.എൻ.-(കെ.രഘുനാഥൻ)

13.കലിയും കാവ്യൌഷധങ്ങയും-(കെ.എം.വേണുഗോപാല്‍)

14.ഛന്ദസ്സുകള്‍-(ആഷാമേനോൻ)

15.നവസിദ്ധാന്തങ്ങള്‍(ഉത്തരാധുനികത)-(സി.ബി.സുധാകരൻ)

16.എന്തിണകളില്‍ ഹേമന്തം-(ആഷാമേനോൻ)

17.അനുഭവം,ഓര്‍മ,യാത്ര-(ഡി.വിനയചന്ദ്രൻ)

18.പഴയപാത വെളുത്ത മേഘങ്ങള്‍-തിച്ച് നാത് ഹാൻ(വിവ-കെ.അരവിന്ദാക്ഷൻ)

19.ഭ്രൂമിയുടെ പാഠങ്ങള്‍- തിച്ച് നാത് ഹാൻ(വിവ-കെ.അരവിന്ദാക്ഷൻ)

20.ഏക്താരയുടെ ഉന്മാദം-(ഷൌക്കത്ത്)

21.അനുഭൂതികളുടെ ചരിത്ര ജീവിതം-(സുനില്‍.പി.ഇളയിടം)

22.ദൈവത്തിന്റെ പാപ്പര്‍-സെന്റെ ഫ്രാൻസിസ് ഓഫ് അസ്സീസി-

നിക്കൊസ് കസാന്റെ സാക്കിസ്(വിവ-ശൂരനാട് രവി)

23.വായനയുടെ ഭാഗം-അഭിമുഖങ്ങളുടെ സമാഹാരം

24.അലഞ്ഞു തിരിഞ്ഞൊരു ജീവിതെ-മോപസാങ്ങ്(വിവ-കെ.സതീഷ്)

25.അന്ധര്‍ ബധിരര്‍ മൂകര്‍-(ടി.ഡി.രാമകൃഷ്ണൻ)

26.കറുപ്പും വെളുപ്പും-എഴുത്തിന്റെ നിലപാടുകള്‍-(ടി.ഡി.രാമകൃഷ്ണൻ)

27.പാണ്ഡവപുരം-(സേതു)

28.ആടുജീവിതം-(ബെന്യാമിൻ)

29.നിദ്രാമോഷണം-(ജീവൻ ജോബ് തോമസ്)

30.പ്രണയോപനിഷത്ത്-(വി.ജെ.ജയിംസ്)

31.പുറം മറുപുറം-(എൻ.എസ്.മാധവൻ)

32.സിനിമ ടിക്കറ്റ്-(സി.എസ്.വെങ്കിടോശ്വരൻ)

33.ഞാൻ സ്നേഹിച്ച പുസ്തകങ്ങള്‍-ഓഷോ(വിവ.പി.മുരളീധരൻ)

34.നെരൂദയുടെ ഓര്‍മ്മകുറിപ്പുകള്‍-(വിവ.നിത്യചൈതന്യയതി)

35.ചെറുപ്പക്കാരനെന്ന നിലയില്‍ കലാകാരന്റെ ചിത്രീകരണം-

ജെയിംസ് ജോയിസ്(വിവ-ഡോ.എസ്.ശ്രീനിവാസൻ)

36.എന്നും ഞായറാഴ്ച ആയിരുന്നെങ്കില്‍-(സി.വി.ബാലകൃഷ്ണൻ)

37.ഇനി ഞാൻ ഉറങ്ങട്ടെ-(പി.കെ.ബാലകൃഷ്ണൻ)

38.മഹാഭാരത കഥ-കമലാ സുബ്രഹ്മണ്യം(വിവ.ആലത്തൂർദാമോദരൻ നമ്പൂതിരിപ്പാടി)

39.മുറിനാവ്-(മനോജ് കുറൂർ)

40.എങ്ങനെ നല്ല കമ്മ്യുണിസ്റ്റാകാം-(ലൂ.ഷാവ്.ചി)

41.നദിയ മുറാദ്-(പി.വി.ആല്‍ബി)

42.മിര്‍ദാദിന്റെ പുസ്തകം-മിഖായേല്‍ നഈമി(വിവ-അഹ്മദ് മൂന്നാംകൈ)

43.കഥകള്‍ പച്ചക്കുതിര(എഡി.ജയ്ദേവ്.കെ.വി)

44.ഇലമുളച്ചികള്‍-(ആഷാമേനോന്‍)

45.കിഴവനും കടലും-ഹെമിംഗ് വേ (Tran.sheen Augustine)

46.കാഫ്കയുടെ പ്രണയ ലേഖനങ്ങള്‍

47.ആ വാക്കിന്റെ അർത്ഥം-(എസ്.ജയചന്ദ്രൻ നായർ)

48.ഇടത്താവളങ്ങള്‍-(ഇ.എം.ഹാഷിം)

49.ഹസ്രത് ഇനായത് ഖാൻ-ജീവിതം/ദർശനം/സംഗീതം-(കെ.ടി.സൂപ്പി)

50.പ്രക്ഷോഭകാരി-ആല്‍ബേർ കാമു(വിവ.തോമസ് ജോർജ് ശാന്തിനഗർ)

51.മസ്നവി-ജലാലുദ്ദീൻ റൂമി-(സി.ഹംസ)

52.മാതൃഭൂമി വിഷുപ്പതിപ്പ് കഥകള്‍(1969-2020/എഡി-സുഭാഷ് ചന്ദ്രൻ)

53.നിലാത്തുള്ളികള്‍-(ഇ.എം.ഹാഷിം)

54.പക്ഷിമാനസം-(പി.എൻ.ദാസ്)

55.അതിരഴിസൂത്രം-(അജിജേഷ് പച്ചാട്ട്)

56.ഏക് പാല്‍തു ജാൻവർ-(ഷാഹിന.കെ.റഫീക്)

57.The Vicks Mango Tree-(Anees Salim)

58.പൂവും മരവും പൂരവും-(ഇ.പി.രാജഗോപാലൻ)

59.How I Become a Tree-(Sumana Roy)

60.വാക്കുകളുടെ വനത്തില്‍ നിന്ന് ഒരിലയുമായി-(പി.എൻ.ദാസ്)

61.സന്ദര്‍ഭങ്ങള്‍ സന്ദേഹങ്ങള്‍-(ആനന്ദ്)

62.പേരുകള്‍ പെരുമാറ്റങ്ങള്‍- (ഇ.പി.രാജഗോപാലൻ)

63.കേരളോല്പത്തി-(കെ.എസ്.രതീഷ്)

64.ഗുർഗാബി-(എം.ഗിരിഷ്)

65.ഡബിള്‍ ബെല്‍-(ഹാരിസ് നെന്മേനി)

66.ഉറുമ്പുകള്‍ എത്താത്ത ഇടം-(മജീദ് സെയ്ദ്)

67.മാങ്ങാട് രത്നാകരന്റെ യാത്രകള്‍-(മാങ്ങാട് രത്നാകരൻ)

68..വിലായത്ത് ബുദ്ധ-(ജി.ആര്‍.ഇന്ദുഗോപൻ)

69.നീലച്ചടയൻ-(അഖില്‍.കെ)

70-പുളിമുറിച്ച വളപ്പില്‍ സൂപ്പിഹാജി മകൻ ജനാബ് പള്ളിക്കുഞ്ഞി.എം.എ(ആന്ത്രോപ്പോളജി)-(എം.എ.റഹ്മാൻ)

                              ഈ പുസ്തങ്ങള്‍ വായിച്ചത് കൊണ്ട് എന്തു നേട്ടം ഉണ്ടായി ആരെങ്കിലും ചോദിച്ചാല്‍ ഉത്തരം എന്റെ ചുരുങ്ങിയ ലോകത്തിനപ്പുറം അനേകരുടെ ലോകം പരിചിതമായതും,അതു വഴി കിട്ടിയ തിരിച്ചറിവുമാണ്.അത് ഈ ബ്രഹ്മാണ്ട ലോകത്ത് ജീവിക്കുന്ന മനുഷ്യൻ എന്ന ഞാൻ എത്ര നിസ്സാരനാണ് എന്ന തിരിച്ചറിവും, ഭ്രൂതകാലത്തിന്റെ നിരാശയിലും ഭാവികാലത്തിന്റെ ആധിയിലുമല്ല ജീവിക്കേണ്ടതെന്നും, ജീവിതം ഈ നിമിഷത്തില്‍ മാത്രമാണ് എന്നുമുള്ള തിരിച്ചറിവ്. അതില്‍ നിന്ന് കിട്ടിയ ഉൌര്‍ജ്ജത്തില്‍‍ പുസ്തക അലമാരയില്‍ ഇനിയും വായനക്കായി എടുത്തിട്ടില്ലാത്ത പുസ്കകങ്ങള്‍ വരും നാളില്‍ വായിക്കാന്‍ കഴിയണം എന്ന ആഗ്രഹത്തില്‍ ജീവിതത്തിലെയും വായനയിലെയും ഒരു വര്‍ഷം കൂടി പിന്നിലാകുമ്പോള്‍ വായിക്കാനായി ഒരു പുസ്തകം എടുത്തു വയ്ക്കുന്നു ഉറുബിന്റെ സുന്ദരിയും സുന്ദരന്മാരും

 

 

 

 

Wednesday, October 28, 2020

വെറുതെ ഒറ്റക്ക് ഇരിക്കുമ്പോൾ

 വെറുതെ ഒറ്റക്ക്

ഇരിക്കുമ്പോൾ
ഓർക്കും,
കൂട്ടുകാരെ പറ്റി.
കൂട്ടുകാർക്ക് ഒപ്പം
ഇരിക്കുമ്പോൾ
ഓർക്കും,
ഒറ്റക്ക്
ആകുന്നതിനെ പറ്റി.
രണ്ടായാലും
ഞാൻ തന്നെ
ചെയ്യണം ഇതേല്ലാം
എന്ന്
ഓർക്കുമ്പോൾ.
വെറുതെ കണ്ണടച്ച്
ഇങ്ങനെ ഇരിക്കും
ഒരോന്ന് ഓർത്ത് .
അപ്പോൾ വെറുതെ
ഇങ്ങനെ ഇങ്ങനെ
ഓർക്കും,
ഉള്ളിൽ ഒറ്റക്കും
വെളിയിൽ കൂട്ടുകാർക്ക്
ഒപ്പവും ജീവിക്കുക,
ഒടുവിൽ ഞാനും
എന്റെ ഓർമ്മയും
കൂട്ടുകാരുമെല്ലാം
ഭൂതകാലത്തിൽ
മറയുന്ന വരെ .

ചില ഓര്‍മ്മകള്‍

                റേഡിയോ ഇന്നത്തെ തലമുറക്ക് അത്ര താത്പര്യമുള്ള വിഷയമല്ല , താത്പര്യമുണ്ടേങ്കിൽ തന്നെ എഫ്.എം സ്റ്റേഷനുകളിൽ മാത്രം.പാട്ടും പരസ്യവും മറ്റുമായി യാത്രകൾക്ക് ഇടയിൽ വാഹനങ്ങളിലും ചില വ്യാപാര സ്ഥാപനങ്ങളിലും ചില വീടുകളിലും മറ്റ് പല തിരക്കുകൾക്ക് ഇടയിലൂടെ എഫ്.എം. റേഡിയോ സംപ്രേക്ഷണത്തിലെ പരിപാടികൾ നമ്മുടെ അലസ ശ്രദ്ധയായി കടന്ന് പോകുന്നു.എന്നാൽ വർഷങ്ങൾക്ക് മുമ്പ് ഒരു റേഡിയോ സ്വന്തമാക്കുക എന്നത് എത്രയോ ആളുകളുടെ സ്വപ്നമായിരുന്നു. ആ സ്വപ്നം സഫലമാകതെ നിരാശരായവർ എത്ര കാണും.അന്ന് റേഡിയോ പരിപാടികൾ കേൾക്കുന്നത് ഇന്ന് ടി.വിയോ കാണുന്ന തോ ,എം.എഫ് റേഡിയോ കേൾക്കുന്നതു പോലെ അല്ല .പത്രം മാസികകൾ കഴിഞ്ഞാൽ വിനോദത്തിനും വിജ്ഞാനത്തിനും വാർത്തകൾക്കും അന്ന് ഏക ഉപാധി റേഡിയോ മാത്രമായിരുന്നു.ഇന്ന് യാതോരു ലൈസൻസു മി ല്ലാതെ എല്ലാ പത്ര ദൃശ്യ ശ്രവ്യ മാധ്യമങ്ങളും നമ്മൾ ഉപയോഗിക്കുമ്പോൾ അന്ന് റേഡിയോ ഉപയോഗിക്കുന്നതിന് ഇൻഡ്യൻ പോസ്റ്റ് ആന്റെ ടെലിഗ്രാഫിന്റെ ലൈസൻസ് ആവശ്യമായിരുന്നു. 1885 ലെ ഇൻഡ്യൻ ടെലിഗ്രാഫ് ആക്റ്റ് അനുസരിച്ച് പോസ്റ്റ് മാസ്റ്റർ നൽകപ്പെടുന്ന ഒരോ വർഷവും പുതുക്കേണ്ട റേഡിയോ ലൈസൻസ് ആയിരുന്നു അത്. ഇന്ന് വീട്ടിലെ പഴയ ചില ഫയലുകൾ തിരയുന്നതിനിടയിൽ അത്തരത്തിലുള്ള ഒന്ന് എനിക്കും കിട്ടി. അമ്മയുടെ പേരിലുള്ള Murphy magic TB01201 modal ൽ chase no 57460 ആയിട്ടുള്ള എന്നെക്കാൾ ഒരു വയസ്സ് കൂടുതലുള്ള ആ റേഡിയോ ഇന്ന് എന്റെ ഓർമ്മയിൽ ഇല്ല . പക്ഷേ ആ ലൈസൻസിന് 31.12.80 വരെ പുതുക്കിയിരുന്നു,പിന്നിട് അത് പുതുക്കി കണ്ടില്ല. നാളെകളിലെ തലമുറകളിൽ ആ പഴയകാല റേഡിയോ അന്യം വന്നു പോയ പല വസ്തുകളിൽ ഒന്ന് മാത്രമായിരിക്കും. എന്നാൽ എനിക്കും മുമ്പുള്ള തലമുറയ്ക്ക് അന്നും ഇന്നും റേഡിയോ മധുരിക്കുന്ന ഓർമ്മയാണ് എന്നത് തർക്കമില്ലാത്ത കാര്യമാണ്.





Saturday, October 17, 2020

വായിച്ച പുസ്തകം


 

      നാരനെല്ലൂര്‍ എന്ന മലയും ഗ്രാമവും,അവിടുത്തെ ജനങ്ങളുടെയും കഥ .ശാന്തമായി ജിവിച്ചിരുന്ന അവരുടെ ഇടയിലെക്ക് ഒരു നാള്‍ ഭ്രാന്ത് കടന്നു വരുന്നു,ക്രമേണ ഒരാളില്‍ നിന്ന് പലരിലെക്കും ഭ്രാന്ത് വളരുന്നു,ഭ്രാന്ത്  എത്ര പേരേക്കെന്നും ആര്ക്ക് എപ്പോള്‍ ഭ്രാന്തനാകും എന്നും മനസ്സിലാക്കാന്‍ കഴിയാത്ത ഒരു അവസ്ഥയിലെക്ക് നാരനെല്ലൂര്‍ എന്ന ഗ്രാമം മാറുന്നു.ഇതിന് പരിഹാരം കണ്ടേത്തുന്നതിന് പല മാര്‍ഗ്ഗങ്ങള്‍ അവര്‍ തേടുന്നു.ജ്യോത്സ്യമാര്‍ നടത്തുന്ന   സ്വര്‍ണ്ണ പ്രശ്നം വയ്പില്‍ തുടങ്ങി വിദേശത്ത് നിന്ന് എത്തുന്ന ഗവേഷകന്െ പഠനങ്ങളും  അതില്‍ പ്രതീക്ഷ നഷ്ടമാകുമ്പോള്‍ വന്നെത്തുന്ന മനശാസ്ത്ര ഡോക്ടറും അദ്ദേഹത്തിന്റെ ശുഭാപ്തി മന:ശുദ്ധീകരണശാലയും അവിടുത്തെ ക്ളാസും കുറച്ചൊക്കെ  ആളുകള്‍ക്ക്  മാനസിക ധൈര്യം നല്‍കി എങ്കിലും പുതിയ ഭ്രാന്തമാരുടെ ജനനം  അവരില്‍ ഭീതി കൂട്ടിയതെയുള്ളു. ഭ്രാന്തന്മാര്‍ എന്ന് ഭ്രാന്ത് ഇല്ലെന്ന് വിശ്വസിക്കുന്നവര്‍ വിളിക്കുന്നവര്‍ നാട്ടില്‍ നടത്തുന്ന ചില ഭ്രാന്തന്‍ സമരങ്ങള്‍ അക്രമത്തിലെക്ക്   എത്തുമ്പോള്‍ നാരനെല്ലൂര്‍ അരക്ഷിതാ വസ്ഥയി ലാകുന്നു. സമരത്തിന് ശേഷം മലമുകളിലെക്ക് അപ്രതിക്ഷമാകുന്ന അവരെ ക്രമസമാധാനപാലകര്‍ക്കും പിടികൂടാനാകുന്നില്ല. ഇങ്ങനെ ആകെ അരക്ഷിതമായ അന്തരീക്ഷത്തില്‍ പ്രത്യക്ഷപ്പെടുന്ന രണ്ട് പേര്(ഇവരുടെ സംഭാക്ഷണത്തിലൂടെയാണ് കഥ ആരംഭിക്കുന്നതും) ഇവിടെ ആര്‍ക്കാണ് ഭ്രാന്ത് എന്ന വിഷയത്തില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നു.മലമുകളില്‍ ഒളിഞ്ഞിരിക്കുന്ന വര്‍ക്കാണ് ഭ്രാന്ത് എന്നും, അല്ല നാട്ടിലുള്ളവര്‍ക്കാണ്  എന്നുമുള്ള അവരുടെ തര്‍ക്കങ്ങളില്‍ നിന്ന് ഒരു  കാര്യം മനസ്സിലാകുന്നു,നാടു ഭരിക്കുന്നവര്‍ ഈ നാട്ടിലെ ജനങ്ങളെ തങ്ങളുടെ വരുതില്‍ നിര്‍ത്തുവാന്‍ വേണ്ടി ഭ്രാന്തന്മാരെ സൃഷ്ടിക്കുവാന്‍ നിയോഗിച്ച കമ്പിനിയുടെ രണ്ട് ജോലിക്കാരാണ് അവര്‍,എന്നാല്‍ ഈ വിഷയത്തിലെ വിയോജിപ്പ് കാരണം തങ്ങള്‍ ഏര്‍പ്പെട്ട പ്രവൃത്തി പൂര്‍ത്തികരിക്കുന്നതിന്‍ മുമ്പ് അവര്‍ വേര്‍പിരിയുന്നു.എന്നാല്‍ മലമുകളില്‍ ഒളിഞ്ഞിരിക്കുന്നവര്‍ക്കാണ് ഭ്രാന്ത് എന്ന് സ്വയം വിശ്വസിക്കുകയും മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍ കമ്പിനിക്ക് വേണ്ടി ശ്രമിക്കുകയും ചെയ്യുന്ന ആളുടെയും കമ്പിനിയുടെയും സഹായത്തോടെ മലമുകളിലെ ഭ്രാന്തമാരെ തളക്കുവാന്‍ നാട്ടിലുള്ളവര്‍ക്കോപ്പം തന്ത്രങ്ങള്‍ മെനയിന്നു.അതിനായി നാരനെല്ലൂര്‍ മല അരിഞ്ഞ് മലക്ക് ചുറ്റും അതിരഴികള്‍ സ്ഥാപിക്കുന്ന പണി തുടങ്ങുന്നു.അതു വഴി തളക്കപ്പെടുന്ന മലമുകളിലെ ഭ്രാന്തമാരെ ചിക്തിക്കാന്‍ കൊണ്ടുപോകുവാന്‍ കമ്പിനി ഏര്‍പ്പെടുത്തിയ പ്രതേൃക വണ്ടികള്‍ നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തിരിക്കുന്നു.എന്നാല്‍ അതിരഴികള്‍ സ്ഥാപിച്ചിട്ടും യാതോരു തരത്തിലും പ്രതികരിക്കാത്ത മലമുകളിലെ ഭ്രാന്തമാരെ തപ്പി നാട്ടിലെ ഭ്രാന്ത് ഇല്ലാത്തവര്‍ എന്ന് സ്വയം വിശ്വസിക്കുന്നവര്‍ കമ്പിനി പ്രതിനിധിക്ക് ഒപ്പം മല കയറിട്ടും ആരെയും കാണാതെ തിരികെ മടങ്ങുമ്പോള്‍ തങ്ങള്‍ തീര്‍ത്ത അതിരഴികളുടെ വാതിലുകള്‍ തങ്ങള്‍ക്ക് മുന്നില്‍ പുട്ടപ്പെടുന്നത് കാണുന്നു.തങ്ങള്‍ രഹസ്യമായി തീര്‍ത്ത തുരങ്കത്തിലുടെ അതിരഴിക്ക് അപ്പുറത്ത്  എത്തിയ മലമുകളിലെ ഭ്രാന്തന്മാര് അതിരഴിയുടെവാതിലുകള്‍ തങ്ങളെ തിരഞ്ഞ് വന്നവര്‍ മുന്നില്‍ പൂട്ടുന്നു.അതിരഴിക്ക് ഉള്ളിലുള്ളവര്‍ എല്ലാം ഭ്രാന്തമാര്‍ എന്ന് വിശ്വസിക്കുന്ന കമ്പിനി അവരെ ഭ്രാന്തിന് ചിക്തിക്കാന്‍ കൊണ്ടുപോകുവാന്‍ തയ്യാറാക്കിയ പ്രതേൃക വണ്ടികളിലെക്ക് മാറ്റുന്നു.അതിരഴിക്കും വണ്ടിക്കും പുറത്ത് കുരുത്തോലകള്‍ പിടിച്ച് മലമുകളിലെ ഭ്രാന്തന്മാര് നൃത്തം ചവിട്ടുന്നുഫ്രീ,ഫ്രീീ മൈന്‍ഡ് ഫ്രി ഫ്രീ ഫ്രീീ എന്ന മുദ്രാവാക്യം മുഴങ്ങുമ്പോള്‍,മലകലും കുന്നുകളും അരിഞ്ഞെടുത്ത് പുതിയ ഒരു ലോകം സൃഷ്ടിക്കുന്നതിന് ജനതയുടെ ജൈവിക രഹസ്യങ്ങള്‍ വരെ മോഷ്ടിക്കപ്പെടുന്ന ഈ കാലത്ത് ഭ്രാന്തന്മാര്‍ എന്ന് ആരോപിക്കപ്പെട്ട് മലമുകളിലെക്ക് പോകേണ്ടി വരുന്നവരോ, തങ്ങള്‍ ഭ്രാന്ത് ഇല്ലാത്തവരെന്ന സ്വയം വിശ്വസിച്ച് ഇതെല്ലാം ആസ്വദിച്ച് നാട്ടില്‍ ജീവിക്കുന്നവരോ ഭ്രാന്ത് ഉള്ളവര്‍ എന്ന വായനക്കാരന്െ സംശയത്തിന് ഫ്രീ,ഫ്രീീ മൈന്‍ഡ് ഫ്രി ഫ്രീ ഫ്രീീ എന്ന മുദ്രാവാക്യം  ഉത്തരം നല്‍കുന്നു.

  • അതിരഴിസൂത്രം(നോവല്)

  • അജിജേഷ് പച്ചാട്ട്
  • വില-220
  • മാതൃഭ്രൂമി ബുക്സ്



Monday, September 28, 2020

മാറുന്ന സിനിമ കാഴ്ചകള്‍

 

സിനിമ കാഴ്ചകള്‍ എല്ലാ കാലത്തും ഏവര്‍ക്കും പ്രിയങ്കരങ്ങളാണ്.സിനിമ തിരശ്ശീലയില്‍ സ്യഷ്ടിക്കുന്ന മായിക ലോകത്തില്‍ ഭ്രമിച്ച് ജീവിതം തന്നെ പെരുവഴിയിലായവര്‍ അനേകമുണ്ട്.എങ്കിലും ഇന്നും,എന്നും ആ മായിക കാഴ്ചകള്‍ക്ക് പിന്നാലെ ഭ്രമിച്ച് നടക്കുന്നു നാമെല്ലാരും .അവിടെയാണ് ഏറ്റവും ഒടിവില്‍ കണ്ട സിനിമ ശരിക്കും അത്ഭുതപ്പെടുന്നത് .കോവിഡ് മഹാമാരിയുടെ ഈ കാലത്ത് സാമൂഹിക അകലം പാലിച്ചും സ്വയം അടച്ചു പൂട്ടലിന് വിധേയമായി ജീവിക്കുമ്പോള്‍ ,അനേകരുടെ പങ്കാളിത്വവും അദ്ധ്യാനവും ആവശ്യമുള്ള സിനിമ നിര്‍മ്മാണം  അസംഭവ്യമാണ് എന്ന എല്ലാവര്‍ക്കും അറിയാം .എന്നാല്‍ ഇന്ന് നമ്മുക്ക് ജീവിതത്തില്‍ ഒഴിച്ച് കൂടാനാകത്ത മൊബൈല്‍ ഫോണിന്റെ അപാര  സാധ്യത ഉപയോഗപ്പെടുത്തി ഒരു സിനിമ നിര്‍മ്മാണം ഈ പ്രതേക കാലഘട്ടതെ വെല്ലുവിളിക്കുന്നത് തന്നെയാണ്.അവിടെയാണ് c u soon എന്ന പൂണ്ണമായും ഐഫോണില്‍ ചിത്രീകരിച്ച സിനിമ പ്രസക്തമാവുന്നത്.സിനിമ എന്ന കല സമൂഹത്തില്‍ സ്വാധീനം ചെലുത്തി തുടങ്ങിട്ട് അനേക കാലമായിയെങ്കിലും ഒരു സാധാരണ സിനിമാ കാഴ്ചക്കരന് അതിന്റെ ചിത്രീകരണം മുതല്‍ റീലിസ് വരെ എല്ലാം ഇന്നും അത്ഭുതം തന്നെയാണ്,നഗരഗ്രാമ വ്യത്യാസമില്ലാതെ,എവിടെയേങ്കിലും ഒരു സിനിമയുടെ ചിത്രീകരണം നടക്കുവെങ്കില്‍ അതിന് അടുത്ത് കൂടി എത്ര തിരക്കിട്ട് കടന്നു പോകുന്ന ഏതോരാള്‍ക്കും അല്പ സമയം അവിടെ ഒന്ന് നിന്ന് നോക്കാതെ കടന്ന് പോകാന്‍ കഴിയില്ല.തിരശ്ശീലയില്‍ കാണുന്ന മായികത നിര്‍മ്മിച്ചെടുക്കുന്നതിന്റെ പച്ചയായ കാഴ്ച കാണാന്‍ സിനിമയെ ഇഷ്ടപ്പെടുന്ന ഏതോരാളും ആഗ്രഹിക്കും,അതിന്റെ സങ്കേതികത്വം അറിയാനുള്ള ആഗ്രഹവും തങ്ങളുടെ ഇഷ്ട താരങ്ങളെ നേരില്‍ കാണുന്നതിനുള്ള ആകാംക്ഷയും എല്ലാം ഇതിന് കാരണമാണ്.സിനിമ ചിത്രീകരണം ഏറെ ആളുകളുടെ പങ്കാളിത്വവും ഏറെ സ്ഥലസൌകര്യവും ആവശ്യപ്പെടുന്ന സംഗതിയാണ്. അത് ഈ കാലത്ത ഒട്ടും നടക്കാത്ത കാര്യമാണ്.എന്നാല്‍ ഈ  പ്രതികൂല കാലത്തെ അനുകൂലമാക്കാനുള്ള കാലാകാരന്റെ പരീക്ഷണ സ്വഭാവമാണ് ഈ സിനിമയുടെ പിറവിക്ക് പിന്നില്‍.

സിനിമ തീയറ്ററിന് മുന്നില്‍ ക്യൂ നിന്ന് (ചിലപ്പോള്‍ മണിക്കൂറുള്‍ക്ക് മുമ്പ് തന്നെ ആ ക്യൂവില്‍‍ എത്തിപ്പെടുവാന്‍ തീയറ്ററിന്റെ പരിസരത്ത് ചുറ്റികറങ്ങിയവരും)മുറിച്ച് വാങ്ങുന്ന മഞ്ഞയും പച്ചയും,ചുവപ്പും നിറത്തിലുള്ള ടിക്കറ്റുമായി ഒരു പാളി മാത്രം തുറക്കുന്ന വാതിലിനു മുന്നില്‍ എന്റെ അനുവാദമില്ലാതെ ഒരുത്തനും സിനിമ കാണില്ല എന്ന മുഖഭാവത്തോടെ നില്‍ക്കുന്നയാളുടെ നേരെ താന്‍ മണിക്കൂറുകള്‍ മല്ലടിച്ച് വാങ്ങിയ ടിക്കറ്റ്  വച്ചു നീട്ടി യാതോരു ദാക്ഷ്യണ്യവുമില്ലാതെ അയാള് രണ്ടായി കീറി മുറിച്ച ടിക്കറ്റിന്റെ ഒരു പകുതിയുമായി തീയറ്ററിനുള്ളിലെ ശീതളിമയില്‍ സ്വസ്ഥമായിരുന്ന് തന്റെ ഇഷ്ട സിനിമ കാണാനുള്ള ആകാംക്ഷയും, അതില്‍ നിന്ന് ലഭിക്കാന്‍ പോകുന്ന അനുഭൂതിയും ,വീട്ടിനുള്ളില്‍ അല്ലെങ്കില്‍ തനിക്ക്  സ്വസ്ഥമെന്ന് തോന്നുന്ന എവിടെയും ഇരുന്ന് സ്വന്തം കൈഫോണില്‍ ലഭ്യമാകുന്ന കാലത്തില്‍ എത്തുമ്പോള്‍ സാങ്കേതിക വിദ്യയുടെ വളര്‍ച്ചക്ക് മുന്നില്‍ നമ്മള്‍ അത്ഭുതപരതന്ത്രരായേ പറ്റു. amazon primeല്‍ അക്കൌണ്ടെടുത്ത് സ്വന്തം ഫോണില്‍ സ്വന്തം മുറിയിലിരുന്ന് c u soon കണ്ട് തീര്‍ന്നപ്പോള്‍ മനസ്സിലൂടെ കടന്ന് പോയത് എന്റെ സിനിമ കാഴ്ചയുടെ പിന്നിട്ട വഴികളാണ്.നഗരത്തിലെ പ്രധാന സിനിമ തീയറ്ററുകളുമായി ചെറുപ്പത്തില്‍ താമസിച്ചിരുന്ന തറവാട്ടു വീട്ടില്‍ നിന്ന് 5 മിനിട്ടിന്റെ ദൂരമെ ഉണ്ടായിരുന്നുള്ളു എങ്കിലും തീയറ്ററില്‍ പോയി ഏറെ സിനിമ ഒന്നും കണ്ടതായി ഓര്‍ക്കുന്നില്ല.ചെറിയ ക്ളാസില്‍ പഠിക്കുമ്പോള്‍ സ്കൂളില്‍ ഒരു ദിവസം അമ്മുവിന്റെ ആട്ടിന്റെ കുട്ടി എന്ന സിനിമയുടെ പ്രദര്‍ശനം ടിക്കറ്റ് വച്ച് നടത്തിയിരുന്നു.രണ്ടോ മൂന്നോ ക്ളാസ് മുറികള്‍ ഒന്നിച്ചാക്കി ജനാലകളും വാതിലുകളും അടച്ചിട്ട് ഒരു വാതിലൂടെ ടിക്കറ്റ് എടുത്ത കുട്ടികളെ മാത്രം കടത്തി വിടുമ്പോള്‍ ,ടിക്കറ്റ് എടുക്കാനുള്ള കാശ് ഇല്ലാതെ ആ പരിസരത്ത് കുറച്ച് നേരം കറങ്ങി തിരികെ വീട്ടിലെക്ക പോകെണ്ടി വന്നതും ,സിനിമ ഓര്‍മ്മയാണ്.വീട്ടിലെ മുതിര്‍ന്നവര്‍ക്ക് ഒപ്പം വല്ലപ്പോഴും തീയറ്ററില്‍ പോയി സിനിമ കാണാന്‍ കഴിഞ്ഞിരുന്നെങ്കിലും, ആ കാലത്ത് സിനിമ കാഴ്ച ഒരു ഹരമായി വളര്‍ന്നിരുന്നില്ല ,ഒരു പക്ഷേ സിനിമ കാണുന്നതിനുള്ള ജീവിത സാഹചര്യ പരിമിതി തന്നെയാകും അതിന് കാരണം.മുതിര്‍ന്ന ക്ലാസുകളിലെക്ക് കടന്നപ്പോഴും സ്കളില്‍ വല്ലപ്പോഴും പ്രദര്‍ശിപ്പിച്ചിരുന്ന  സിനിമകല്‍ കാണാന്‍ കഴിഞ്ഞിരുന്നു, തൊണ്ണൂറുകളില്‍ പത്താംക്ളാസ് പഠനത്തിന് ശേഷം കൂട്ടുകാരുമൊത്ത് തീയറ്ററില്‍ പോയി സിനിമ കാണുന്നതിനുള്ള സ്വാതന്ത്രം ലഭിക്കുന്നത് ,അങ്ങനെ കണ്ട ആദ്യ സിനിമയുടെ പേര് ഓര്‍മ്മയില്ലെങ്കിലും ജീവിതത്തില്‍  ആസ്വദിച്ചുള്ള ആദ്യ സിനിമ കാഴ്ച  അതായിരുന്നു എന്ന് പറയാം .ആ കാലത്താണ് ഒരു ടെലിവിഷന്‍ വീട്ടില്‍ എത്തുന്നത് അതോടെ ഞായറാഴ്ച പടങ്ങളുടെ സ്വിരം കാഴ്ചകാരനായി ഞാനും.അന്ന് പരിമിതമായ വീടുകളില്‍ മാത്രമാണ് ടെലിവിഷന്‍ ഉണ്ടായിരുന്നത്.അവിടങ്ങളില്‍ ഞായറാഴ്ചകളില്‍ സിനിമ കാണുന്നത് ഇന്നത്തെ പോലെ വീട്ടുകാര്‍ തനിച്ചായിരുന്നില്ല.വീട്ടില്‍ ടെലിവിഷന്‍ ഇല്ലാതിരുന്ന സമീപത്തെ ആളുകളും എത്തുമായിരുന്നു അത് ചിലപ്പോള്‍ നല്ലൊരു ആള്‍കൂട്ടമാകൂം, ആള്‍കൂട്ടത്തിനിടയില്‍  സ്വഭാവികമായി ഉണ്ടാകുന്ന എല്ലാ അസ്വസ്ഥകളും ഇവിടെയും ഉണ്ടാകും എന്നാല്‍ അത് ഒരിക്കലും ഒരു സംഘര്‍ഷത്തിലെക്ക് കടന്നിട്ടില്ല എങ്കിലും ഇരിക്കാനുള്ള പരിമിതികളില്‍പ്പെട്ട ആ വീട്ടിലെ ഒന്ന് രണ്ട് കസേരകള്‍ ടീപോയ്കളും ഒക്കെ  ഒടിയുന്നതും സിനിമ കാഴ്ചയുടെ ഓര്‍മ്മകളാണ്.

കോളെജില്‍ പ്രീ ‍ഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് പ്രമുഖ താരങ്ങളുടെ സിനിമകളുടെ റിലീസ് ദിവസം തന്നെ കാണാന്‍  പോകുന്നത്,അത് യുദ്ധങ്ങളില്‍ പങ്കേടുക്കുന്നതിന് തുല്യമാണ്.ടിക്കറ്റ് കൊടുക്കുന്നതിന് മണിക്കൂകള്‍ക്ക് മുമ്പ് തന്നെ തീയറ്ററിന്റെ പരിസരം നിറഞ്ഞിരിക്കും,ചെറുപ്പക്കാരായിരിക്കും അതിലധികവും .കോളേജില്‍ നിന്നും,അന്ന് സുലഭമയിരുന്ന പാരലല്‍ കോളേജുകളില്‍ നിന്നും ക്ളാസ് കട്ട് ചെയ്ത് എത്തുന്നവര്‍,തിയറ്റര്‍ ഗെറ്റ് തുറക്കുമ്പോള്‍ പഴയ രാജഭരണ കാലം പശ്ചാതലമായുള്ള സിനിമകളിലെ യുദ്ധ രംഗത്തെ ഓര്‍മ്മിപ്പിക്കുന്ന പോലെ ഒരു ഓട്ടമാണ്,ടിക്കറ്റ് കൌണ്ടറിലെ ആ ഇടുങ്ങിയ ഇടനാഴികയില്‍ ആദ്യം സ്ഥാനം പിടിക്കുവാന്‍,കൂട്ടത്തില്‍ മിടുക്കന്മാര്‍ മുന്നിലെത്തുന്നു.ആ ഇടുങ്ങിയ സ്ഥലത്ത് തിക്കി തിരക്കി വിയര്‍ത്ത് കുളിച്ച് ഒച്ചയും ബഹളവുമായി നില്‍ക്കുമ്പോള്‍ അതാ ബഹുവര്‍ണ്ണത്തിലുള്ള ടിക്കറ്റുകള്‍ കൈയ്യില്‍ പിടിച്ച് തീയറ്ററിലെ ജീവനക്കാരന്റെ ഗമയിലുള്ള വരവ്,അത് ഒന്ന് കാണേണ്ടതു തന്നെയാണ്, ഇനിയും ഏതാനും മണിക്കൂറുകള്‍ താനാണ് ഇവിടുത്തെ നായകന്‍ എന്ന ആ മുഖഭാവം .ടിക്കറ്റ് കൊടുക്കാന്‍ തുടങ്ങുമ്പോള്‍ ക്യൂവിലെ ചില അതിവിരുതന്മാര്‍ ഒരു ഉന്തുണ്ട് ആ ഉന്തില്‍ അവരില്‍ ചിലര്‍ പിന്നെയും മുന്നിലെത്തും,മിടുക്കന്മാരായി അവര്‍ ടിക്കറ്റ് കൈയ്യില്‍ വാങ്ങുമ്പോള്‍ യുദ്ധം ജയിച്ച പ്രതീതിയാണ് ആ മുഖത്ത്.പിന്നെ ഉള്ളിലെ ശീതളിമയിലെക്ക് രണ്ട് രണ്ടര മണിക്കൂര്‍ ആ മായിക ലോകത്താണ് പിന്നെ.ഇങ്ങനെ പ്രിഡിഗ്രി കാലത്ത് ഞാന്‍ കണ്ട ഒരു സിനിമയാണ് കടത്തനാടന്‍ അമ്പാടി,റീലിസ് ദിവസമോ അതിനടുത്ത ദിവസമോ ഇതു പോലെ ഒരു യുദ്ധം ജയിച്ച്  ആ സിനിമ കണ്ടു.പിന്നിട് ഒരിക്കലും ആ സഹസത്തിന് മുതിര്‍ന്നിട്ടില്ല.അങ്ങനെ ഒരു യുദ്ധത്തിന് കെല്പില്ല് എന്ന തിരിച്ചറിവ് അതില്‍ നിന്ന് പിന്‍ന്തിരിപ്പിച്ചു .അതു കൊണ്ട് പഠനക്കാലത്ത് ഇറങ്ങിയ എല്ലാ ഹിറ്റ് സിനിമകളും റീലിസിന് ശേഷം തിരക്ക് കുറഞ്ഞതിന് ശേഷമാണ് കണ്ടത് .ആ കാലത്ത് ഒരു സാംസ്കാരിക സംഘടന അന്ന് രാജ്യത്ത് ശ്രദ്ധ ആകര്‍ഷിച്ച ഒരു ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്ന പരിപാടി ഇട്ടു,ആനന്ദ് പഡ്വര്‍ദ്ധന്റെ പിതാവും,പുത്രനും വിശുദ്ധ യുദ്ധവും എന്ന ഡോക്യുമെന്ററി ആയിരുന്നു അത് .അതിനോട് സഹകരിച്ച സുഹൃത്തിനോപ്പം ഈ ചിത്രത്തിന്റെ പ്രദര്‍ശനത്തിന് ആവശ്യമായ ടി.വിയും വി.സി.ആറും വാടകയ്ക്ക് എടുക്കുന്നതിന് ഏകദേശം 12 കിലോമീറ്റര്‍ അകലെയുള്ള കടയിലെക്കുള്ള യാത്രയും രണ്ടു പേരേ ചേര്‍ന്ന് എടുക്കെണ്ട അത്ര വലിപ്പമുള്ള ടി.വിയും വിസിആറുമായി നഗരത്തിലെ ഒരു ചെറിയ ഹാളില്‍ ഏകദേശം പത്ത് പതിനഞ്ച് ആളുകള്‍ രാജ്യത്ത്  വര്‍ഗ്ഗീയ ഫാസിസം വളരുന്നത് പ്രമേയമായിട്ടുള്ള ആ ചിത്രം ആതീവ ഗൌരവത്തോടെ കണുകയും 120 മിനിറ്റുള്ള ആ ചിത്രം കണ്ടു തീര്‍ന്നതിനു  ശേഷം വര്‍ഗ്ഗീയ ഫാസിസത്തെ എങ്ങനെ പ്രതിരോധിക്കാം എന്ന മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച ചെയ്തതും മറക്കാനാവാത്ത ഒരു സിനിമ അനുഭവമാണ്.ഇന്ന് ഏതോരു ഡോക്യുമെന്ററിയും ഇന്‍റ്റര്‍നെറ്റിന്റെ വിശാലതയില്‍ ലഭ്യമാകുന്ന കാലത്ത് ഈ പഴയ കാഴ്ചഒര്‍മ്മ എത്രമാത്രം സംതൃപ്തിതരുന്ന രാഷ്ടിയ പ്രവൃത്തനമാണ്,അത് പുതിയ കാലത്തിന്റെ കാഴ്ചക്കാര്‍ക്ക് ഒരു പക്ഷേ മനസ്സിലായി എന്ന് വരില്ല.അതു പോലെ തന്നെയാണ് ചിത്രകാരനായ സുഹൃത്ത് റോയിച്ചനും ശ്രീനിവാസനും കിട്ടിയ ചാപ്ളിന്‍ സിനിമകളുടെ സിഡികള്‍ കണുവാന്‍  ടി.വി.യും വി.സി.ഡിഉും സങ്കടിപ്പിക്കാന്‍ സുദീപിന്റെ ബൈക്കിന്റെ പിറകില്‍ ഒരു പത്ത് കിലോമീറ്റര്‍ യാത്ര ചെയ്ത അനുഭവും,റോയിച്ചനും ശ്രീനിവാസനും താമസിച്ചിരുന്ന വീട്ടില്‍ സിനിമ കാഴ്ചക്കും ചര്‍ച്ചകള്‍ക്കുമായി നിരവധി സുഹൃത്തുകളെ വിളിച്ചിരുന്നെങ്കിലും പലരും എത്തിയില്ല,അതു മാത്രമല്ല എന്തോക്കെയോ സാങ്കേതിക തകരാറുകള്‍ മുലം വി.സി.ഡി പ്രവര്‍ത്തിച്ചുമില്ല ആ ദരിദ്ര കാലത്ത് നല്ലോരു തുക വാടക കൊടുക്കെണ്ടി വന്നത് മാത്രം മിച്ചം .ഇതോക്കെ സിനിമയുടെ തീയറ്റര്‍ കാഴ്ചയില്‍ നിന്ന വ്യത്യസ്ഥമായ അനുഭവങ്ങളാണ്.ദര്‍ശന ഫിലിം സൊസെറ്റിയില്‍ ലോക ക്ളാസിക്ക് സിനിമകളുടെ പ്രദര്‍ശനം തുടങ്ങിയത് തൊണ്ണൂറുകളുടെ പകുതിയോടെ ആണ് .ആ  കാലത്ത് ഫിലിം ഫെസ്റ്റിവലില്‍ പങ്കേടുക്കുക എന്നത് ആലോചിക്കാന്‍ പറ്റാത്ത കാര്യമാണ്,തിയറ്ററിന്റെ ശീതളിമ ഇല്ലത്ത ഹാളില്‍ ഇരുമ്പ് കസേരയിലിരുന്ന് ലോകസിനിമയിലെ മഹാന്‍മാരുടെ രചനകള്‍ കാണുക എന്നത് അന്ന് ലഭിച്ച ഭാഗ്യമാണ് .നിരവധി സിനിമകള്‍ എല്ലാം ലോക ക്ളാസിക്ക് സിനിമകളായിരുന്ന,വൈകുന്നേരം അഞ്ചരക്ക് തുടങ്ങുന്ന ആ പ്രദര്‍ശനത്തില്‍ കാണിച്ചിരുന്നത് എല്ലാം. ആക്കാലത്ത് കോട്ടയം താവളമാക്കിയ എല്ലാ സാംസ്കാരിക പ്രവൃത്തകരുടെയും സാനിധ്യം അവിടെ ഉണ്ടാകും,അവരില്‍ പലരെയും പരിചയമാകുന്നത് അവിടെ വച്ചാണ്.സിനിമ തീരുമ്പോള്‍ രാത്രി ഒന്‍പത് മണിയാകും,അവസാന ബസ്സ് ഒന്‍പതരക്കാണ്.പിന്നെ ഒരു ഓട്ടമാണ് ആ ഓട്ടത്തില്‍ ശാസ്തി റോഡ് കയറ്റം അനായസേന ഓടി കയറും.ഈ ബസ്സ് പോയാല്‍ പിന്നെ നടന്ന് വേണം  വീട്ടില്‍ പോകാന്‍ അല്ലേങ്കില്‍ ഓട്ടോ പിടിക്കണം.ഒറ്റക്ക് ആറ് എഴ്ക കിലോമീറ്റര്‍ നടക്കാനുള്ള ഭയവും,ഓട്ടോ പിടിക്കാനുള്ള പണമില്ലായ്മയും ഈ ഓട്ടത്തിന് പ്രയരിപ്പിക്കുന്നു.പിന്നെ പലപ്പൊഴായി മിച്ചം വച്ച അന്‍പത് രൂപ സിനിമ പ്രദര്‍ശനമുള്ള ദിവസം പോക്കറ്റില്‍ സൂക്ഷിച്ചു ഓട്ടോ കൂലിക്കായി,അപ്പോള്‍ ബസ്സ് കിട്ടിയില്ലെങ്കിലും ഓട്ടോ പിടിക്കാനുള്ള ധൈര്യമായി, അതോടെ ഓട്ടത്തിന്റെ സ്പീഡ് അല്പം കുറഞ്ഞ.അന്ന് കൂടെ സിനിമ കാണുവാനുണ്ടായിരുന്ന സുഹൃത്തുകളില്‍ മനോജ് കുറൂറിന് മാത്രമാണ് ഇരുചക്ര വാഹനം ഉണ്ടായിരുന്നത്.ഒരിക്കല്‍ സിനിമ തീര്‍ന്നപ്പോള്‍ ബസ്സ് പോകുന്ന സമയമായി,ഓട്ടോ പിടിക്കാനുള്ള കാശുമില്ല.അന്ന് മനോജ് ബൈക്കില്‍ രാത്രിയില്‍ ദീര്‍ഘദൂരെ ഓടിക്കാനുള്ള ബുദ്ധിമുട്ട് മാറ്റി വച്ച് വീടിന് അടുത്ത് വരെ കൊണ്ടു വിട്ടു, പക്ഷേ ആ സിനിമ കാഴ്ചകള്‍ ദര്‍ശനയുടെ ഫിലിം സൊസെറ്റി നിര്‍ജ്ജിവമായതോടെ അവസാനിച്ചു.പിന്നീട് ഏറെ കാലം ലോക സിനിമകള്‍ കാണാനുള്ള അവസരമുണ്ടായില്ല.ജോലിയും വാഹന സൌകര്യങ്ങളുമായെങ്കിലും എല്ലാ വര്‍ഷവും ഫിലിം ഫെസ്റ്റിവല്‍ രജിസ്റ്റ്രഷന്റെ അറിയിപ്പ് വരുമ്പോള്‍ സുഹൃത്ത് സജീവ് അയ്മനവുമായി ഈ കൊല്ലമെങ്കിലും ഫെസ്റ്റിവലിന് പോകണമെന്നും എല്ലാ സിനിമകളും കാണാന്‍ പറ്റിയില്ലെങ്കിലും കുറച്ച് സിനിമകളെങ്കിലും കാണണം  എന്ന് തീരുമാനിക്കും എന്നാല്‍ ഇതുവരെ ആ തീരുമാനം നടപ്പിലായില്ല,ഓരോ കാലവും ഓരോ തടസ്സങ്ങളില്‍പ്പെട്ട് അടുത്ത കൊല്ലത്തെക്ക് മാറ്റി വയ്ക്കപ്പെടുന്നു.

ഈ മാറ്റി വയ്ക്കലില്‍ നിന്ന് ഒരു ആശ്വാസം കിട്ടുന്നത് തിരുവനന്തപുരത്തെ ഫിലിം ഫെസ്റ്റിവലിനു ശേഷം പ്രദേശികമായി നടക്കുന്ന ഫിലിം ഫെസ്റ്റിവലാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കോട്ടയത്ത് നടക്കുന്ന ഫിലിം ഫെസ്റ്റിവലില്‍ സ്ഥിരം കാഴ്ചകാരനാണ്.അതുകൊണ്ട് ലോകരാജ്യങ്ങളിലെ മികച്ച സിനിമകള്‍ കാണുന്നു ഇവിടെ പ്രദര്‍ശിപ്പിക്കുന്ന പല സിനിമകളുടെയും ഭാഷ അറിയില്ലെങ്കിലും ആ കാലാസൃഷ്ടികളുടെ മേന്മയില്‍ ആസ്വാദനത്തിന് ഭാഷ ഒരു തടസ്സമാകുന്നില്ല. .എല്ലാ ഭാഷകള്‍ക്കും അതീതമാണ് സിനിമയുടെ ഭാഷ എന്ന് ഈ കാഴ്ചകള്‍ നമ്മളെ ബോദ്ധ്യപ്പെടുത്തുന്നു.

ഇത്രയും പഴയ കാര്യങ്ങള്‍ ഓര്‍മ്മിച്ചത് സിനിമയുടെ കാഴ്ചയില്‍ നമ്മുക്കുണ്ടായ മാറ്റം പറയാനാണ്,സ്കൂളുകളിലെ അടച്ചുമൂടിയ ഹാളുകളില്‍ നിന്നും സിനിമ തീയറ്ററിന്റെ ശീതളിമയില്‍ നിന്നും കൂട്ടുകാരാന്റെ വാടക വീട്ടില്‍ നിന്നും സാംസ്കാരിക പ്രവൃത്തനത്തിന്റെ ഭാഗമായ ഫിലിം സൊസെറ്റികളുടെ പരിമിതമായ സൌകര്യങ്ങളില്‍ നിന്നും നമ്മുടെ സിനിമ കാഴ്ചകള്‍ എത്ര മാറിയിരിക്കുന്നു.വിശാലമായ തീയറ്ററില്‍ നിന്ന് മള്‍ട്ടിപ്ളക്സ് എന്ന കുഞ്ഞന്‍ തീയറ്ററുകളിലെക്കും .അതിനപ്പുറം ഇന്റര്‍നെറ്റിന്റെ വിശാലമായ  ലോകത്തിലെക്കും സിനിമ കാഴ്ചകള്‍ മാറിയിരിക്കുന്നു.ഇന്ന് സിനിമ നമ്മുടെ കൈകളിലാണ്, നമ്മുടെ ശരീര അവയവം പോലെ കൊണ്ടു നടക്കുന്ന മൊബൈല്‍ ഫോണുകളില്‍ എത്ര എത്ര സിനിമകള്‍ കാണും.പണ്ട് തീയറ്ററി മാത്രം പോയി കണ്ടിരുന്ന സിനിമകള്‍ ഇന്ന് എവിടെയും ഇരുന്നും കാണാം .യാത്രകള്‍ക്കിടയില്‍ ,തീവണ്ടികളില്‍ ,ബസ്സുകളില്‍,മറ്റ് ഏതു വാഹനങ്ങളിലും യാത്രയുടെ ലക്ഷ്യത്തിലെക്കുള്ള ഇടവെളകളില്‍ മുമ്പ് പലരു പുസ്തകങ്ങളാണ് വായിച്ചിരുന്നെങ്കില്‍ ഇന്ന് ആ പുസ്കങ്ങളുടെ സ്ഥാനം സിനിമകള്‍ കൈയടക്കിരിക്കുന്നു.തീയറ്ററുകളില്‍ പോയി കാണാന്‍ കഴിയാതിരുന്ന സിനിമകള്‍ ഇന്ന് യൂടൂബില്‍ സുലഭമാണ് അവയുടെ എണ്ണം തിട്ടപ്പെടുത്തുവാന്‍ കഴിയാത്തതിന് അപ്പുറമാണ്.പഴയകാല കറുപ്പും വെളുപ്പും നിറങ്ങളിലുള്ളവ മുതല്‍ ഇന്നലെ റീലിസ് ചെയ്തവ വരെ അവിടെ ലഭ്യമാണ് .amazon primeഉം netflixഉം പോലെയുള്ള streaming serviceകളില്‍ റീലിസ് കഴിഞ്ഞ സിനിമകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ ലഭിക്കും ,അതു മാത്രമല്ല ഇപ്പോള്‍ amazon primeലും netflixലും സിനിമളുടെ റീലിസും വന്നതോടെ സൂഫിയും സുജാതയും, c u soonഉം ഈ streaming serviceകളിലൂടെ റീലിസ് ചെയ്യാനും  കാണാനും കഴിയുന്നു.പകര്‍ച്ച വ്യാധിയുടെ ഈ കാലത്ത് പരമ്പരാഗത സിനിമ ചിത്രീകരണവും,സിനിമ കാഴ്ചയും നമ്മളില്‍ നിന്ന് അകന്നു മാറ്റിയേങ്കിലും ,സിനിമകള്‍ നമ്മുക്ക് അന്യമാകില്ല എന്നും,. തീയറ്ററില്‍ പോയി സിനിമ കാണുവാന്‍ എന്ന് കഴിയും എന്ന് അനിശ്ചിതത്വത്തിലും ഇവയോക്കെ നമ്മുക്ക പ്രതീക്ഷ നല്‍കുന്നു. c u soon പോലുള്ള സിനിമകളുടെ നിര്‍മ്മാണത്തിലൂടെ പകര്‍ച്ച വ്യാധി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്ക് ഇടയിലും സിനിമ നിര്‍മ്മാണവും കാഴ്ചയും സാങ്കേതിക വിദ്യയുടെ അപാര സാധ്യതകള്‍ ഉപയോഗിച്ചാല്‍ സാധ്യമാണ് എന്നും തെളിഞ്ഞിരിക്കുന്നു.

 

Wednesday, June 24, 2020

ചില ബന്ധങ്ങള്‍

നൂറാണ്ടുകള് പഴമയുള്ള കോട്ടയത്തെ സി.എം.എസ് കോളേജ് ഹൈസ്കൂളില് സ്കൂള് ജീവിതകാലം ആരംഭിക്കുവാന് ഭാഗ്യം കിട്ടിയ എന്റെ ഓര്മ്മയില് ഇപ്പോഴും തെളിഞ്ഞ് നില്ക്കുന്നത് അവിടുത്തേ ഒറ്റ മുറി ലൈബ്രറിയാണ്,ജീവിതത്തില് ആദ്യമായി ഞാന് കണ്ട ലൈബ്രറിയുടെ ആ ഒറ്റ മുറിയില് മരം കൊണ്ടുള്ള ചില്ല് അലമാരകളിലാണ് പുസ്തകങ്ങള് അടുക്കി വച്ചിരുന്നത്.ഒന്നുരണ്ട് പ്രാവശ്യം അതിനുള്ളില് കടക്കുവാന് അവസരം കിട്ടിയേങ്കിലും ആ അലമാരകളിലെ പുസ്തകങ്ങളില് ഒന്ന് തൊടുവാന് സാറുമാര് സമ്മതിച്ചിരുന്നില്ല. പലപ്പോഴും ക്ളാസിലെ കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ലീഡറുമാര് കൊണ്ടുവരുന്ന പുസ്തകങ്ങളില് ഒന്ന് ആ തവണ എനിക്കും കിട്ടി,പക്ഷേ അത് ഒരു ഇംഗ്ളീഷ് പുസ്തകമായിരുന്നു, ഒരു ഇംഗ്ളീഷ് മീഡിയം വിദ്യാര്ത്ഥി ആയിരുന്നെങ്കിലും ഒരു ഇംഗ്ളീഷ് പുസ്തകം വായിക്കുവാനുള്ള ശേഷി അന്ന് എനിക്ക് ഉണ്ടായിരുന്നില്ല. പുസ്തകം വീട്ടില് കൊണ്ടു പോയെങ്കിലും തിരികെ നല്കെണ്ട സമയത്തെ ഓര്മ്മിപ്പിക്കുന്ന അദ്ധ്യാപകരുടെ വാക്കുകളെ പേടിച്ച് വായിക്കാതെ തന്നെ തിരികെ നല്കുകയാണ് ഉണ്ടായത്.
പിന്നീട് പ്രീഡിഗ്രി പഠനകാലത്ത് കോളേജ് ലൈബ്രറിയില് മെമ്പര്ഷിപ്പ് എടുത്തുവെങ്കിലും ഒരു പുസ്തകമെടുപ്പി ലൂടെ ആ ബന്ധം അവസാനിച്ചു.ഇതിനിടയില് നാട്ടിലെ ലൈബ്രറിയില് എടുത്ത അംഗത്വമാണ് എന്റെ വായനാ ലോകം വിശാലമാക്കിയത്. അവിടുത്തെ പുസ്തകങ്ങളു മായുള്ള ബന്ധം പോലെ പ്രായമായ ലൈബ്രറിയനുമാ യുള്ള സ്നേഹബന്ധവും കൂറെ കാലം തുടര്ന്നു.ഡിഗ്രി പഠനത്തിനായി എത്തിയ കോളേജിലാണ് നല്ലോരു ലൈബ്രറി ഞാന് കാണുന്നത്.നിരവധി ഇരുമ്പ്,മര അലമാരകള് നിറഞ്ഞ മലയാളത്തിലെയും ഇംഗ്ളീഷി ലെയും പുസ്തകങ്ങളുടെ നീണ്ടനിര മൂന്ന് വര്ഷകാലം അവിടുത്തെ നിത്യസന്ദര്ശകനാക്കി.മലയാള പുസ്തക ങ്ങള്ക്ക് ആവശ്യകാര് നിരവധി ഉണ്ടായിരു ന്നതിനാല് നല്ല പുസ്തകങ്ങള് ഒന്നും വായിക്കാന് കിട്ടുമായിരു ന്നില്ല.അതു കൊണ്ട് വെറുതെ ചില്ല് അലമാരകളില് പരതുമ്പോള്,കാലങ്ങളായി തുറക്കാത്ത നിരവധി അലമാരകളില് ആരും എടുത്ത് വായിച്ചതിന്റെ ലക്ഷണങ്ങള്‌ ഒന്നും തന്നെ ഇല്ലാത്തെ സ്വസ്ഥമായി ഇരിക്കുന്നത് നിരവധി പുസ്തകങ്ങള് കാണുന്നത്.അതു തുറക്കുക എന്ന ആവശ്യവുമായി ലൈബ്രറിയനെ സമീപിച്ചപ്പോള് താക്കോല് കാണാനില്ല എന്ന മറുപടിയില് എന്നെ മടക്കി,നിരാശനായി എങ്കിലും അടുത്ത ഒരു ശ്രമത്തില്, ലൈബ്രറിയന്റെ അസിസ്റ്റന്റെനെ സമീപിച്ച് ആ അലമാരകള് തുറപ്പിച്ചു, അതിനുള്ളില് രാഷ്ട്രീയം,ധനതത്ത്വശാസ്ത്രം, സാമൂഹികശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലെ മികച്ച പുസ്തകങ്ങളാണ് ഉണ്ടായിരുന്നത്,മാര്ക്സിസം സംബന്ധിച്ച് നിരവധി പുസ്തകങ്ങള് ഉണ്ടായിരുന്നതില് ചിലത് ഞാന് വായിക്കാന് എടുക്കുകയുണ്ടായി,എന്നാല് ചില പേജ് വായിക്കുകയും മുഴുമിപ്പിക്കാതെ പരാജയപ്പെടുകയും ചെയ്തു.എങ്കിലും ക്യമ്പസിലെ വായനക്കാര്ക്ക് ഇടയില് ‍‍ഒരല്പം ഗമ കിട്ടുന്നതിനായി ഈ പുസ്തകങ്ങള് കൈയ്യിലെന്തി നടക്കുന്നത് അന്ന് ഒരു ശീലമായിരുന്നു.
ആ കാലത്ത് തന്നെയാണ് കോട്ടയം പബ്ളിക്ക് ലൈബ്രറി യില് അംഗത്വമെടുക്കുന്നത് മലയാള സാഹിത്യത്തിലെ പല പ്രധാന കൃതികളും വായിക്കുന്നത് അവിടെ നിന്നായിരുന്നു .ഒരു മാസമാണ് പുസ്തകം കൈയ്യില് വയ്ക്കാന് അനുവദിക്കുന്ന സമയം എങ്കിലും ഒരിക്കലും സമയത്ത് തിരികെ കെടുക്കാന് കഴിയാതെ ഫയിന് അടക്കുക എന്നത് എന്റെ ഇഷ്ട പ്രവൃത്തിയായിരി ക്കുന്നു. പബ്ളിക്ക് ലൈബ്രറിയിയും ഒപ്പം നാട്ടിലെ ലൈബ്രറിയുമായിരുന്നു എന്റെ വായനയുടെ മുഖ്യ ഇടങ്ങള്.നഗരത്തിലേക്ക് ചെക്കേറിയതില് പിന്നെ നാട്ടിലെ ലൈബ്രിറിയില് പോകാന് കഴിയാതായി,ഇന്നും സ്ഥിരമായി പോകുന്നിടം പബ്ളിക്ക് ലൈബ്രറി മാത്രമായി.
പുസ്തകങ്ങള് സ്വന്തമായി വാങ്ങാന് കഴിയുന്നതിന് മുമ്പ് വീട്ടിലെ ഡ്രസിങ്ങ് ടെബിളിന്റെ ഒരു ഡ്രോയില് അടുക്കി വച്ചിരുന്ന പുസ്തകങ്ങളിലുടെ ആയിരുന്നു ആദ്യ വായനയുടെ രസം അനുഭവിച്ചത്.കൂടതലും നോവലുകളും,കഥകളും ചരിത്രങ്ങളും ലോകരാഷ്ട്രങ്ങളുടെ ചരിത്രവും ഒക്കയാണ് ആ ഡ്രോയിലുള്ള പുസ്തകങ്ങള് .സര്ക്കാര് ജോലി കിട്ടി പല പഞ്ചായത്തുകളില് ജോലി ചെയ്യുമ്പോള് അവിടങ്ങളിലെ ലൈബ്രറിയന്‍‍മാര് എന്റെ നല്ല ചങ്ങാത്തതികളായിരുന്നു ,വിജയദാസ്, എ.കെ.വിനോദ്, വിജയന്ചേട്ടന് സരസ്വതി, സജയ് ഇവരോടുള്ള സൌഹൃദം എനിക്ക് പുസ്തകങ്ങളോടുള്ള സൌഹൃദം തന്നെയായിരുന്നു. വായന അകന്നു പോകുന്ന ഈ കാലത്ത് ഇവരുടെ ലൈബ്രറികളില് പലതും പരിമിധമായ സ്ഥലസൌകര്യങ്ങളില് പ്രവൃത്തിക്കുന്നവയായിരുന്നു, എങ്കിലും പുസ്തകങ്ങളെ സ്വന്തം ജീവിതത്തിനോപ്പം സ്നേഹിക്കുന്ന ഇവരോട് മറ്റുള്ളവരെക്കാള് ഒരു അടുപ്പം എന്നും എനിക്കുണ്ടായിരുന്നു.വളരെ മുമ്പ് തന്നെ പ്രവര്ത്തനം ആരംഭിച്ച ഈ ലൈബ്രറികളില് അപൂര്വ്വങ്ങളായ പുസ്തകങ്ങളുടെ ഇടങ്ങള് കൂടിയായിരുന്നു, അവയൊക്കെ വായിക്കുവാനുള്ള ഭാഗ്യം ഇവിടങ്ങളിലെ ജോലിയുടെ ഭാഗമായി എനിക്കുണ്ടായി.കെട്ടിടം പൊളിഞ്ഞു പോയതിനാല് മറ്റോരു സ്ഥലം ഉണ്ടാകുന്നത് വരെ സൂക്ഷിക്കാന് ഓഫീസിന്റെ ഒരു ഭാഗത്തെ മുറിയില് കൊണ്ട് അടുക്കി വച്ചിരുന്ന പുസ്തക കൂട്ടത്തില് നിന്നാണ് നെരൂദായുടെ പുസ്തകങ്ങള് ഞാന് വായിച്ചത്,അതുപോലെ വാള്ഡന്,ജിദ്ദു കൃഷ്മമൂര്ത്തിയുടെ പുസ്തകങ്ങള് അങ്ങനെ എത്ര എഴുത്തുകാരുടെ പുസ്തകങ്ങള്. വായനയോട് പൊതുവെ ഇന്നുള്ള വിമുഖത ആരും തിരിഞ്ഞു നോക്കാത്ത ഇടങ്ങളായി ഇവിടങ്ങളെ മാറ്റിയിരിക്കുന്നു.
സര്വ്വിസ് സംഘടനാ പ്രവര്ത്തനത്തിന്റെ ഭാഗമായി സംഘടനാ ആസ്ഥാനത്ത് ഒരു ലൈബ്രറി തയ്യാറാക്കുന്ന പ്രവര്ത്തനത്തില് പങ്ക് ചേരുവാന് എനിക്ക് അവസരമുണ്ടായി,ജീവനക്കാരില് നിന്ന് സമാഹരിച്ച പുസ്തകങ്ങളായിരുന്നു അവ,തരം തിരിച്ചപ്പോളാണ് ഒരു സത്യം മനസ്സിലായത് അവര് ഉപേക്ഷിക്കാന് മാറ്റി വച്ചിരുന്ന പുസ്തകങ്ങളായിരുന്നു അധികവും. അടുത്തകാലത്ത് ജോലിയുടെ ഭാഗമായി ഇടുക്കിയിലെ വട്ടവട പഞ്ചായത്തില് പോകുവാന് ഇടയായി.അന്ന് അവിടെ നാട് മുഴുവന് ശ്രദ്ധിച്ചിരുന്ന ഒരു സംഭവം നടക്കുന്നുണ്ടായിരുന്നു,മതാന്ധതയുടെ കഠാരമുനയാല് അകാലത്തില് പൊലിഞ്ഞ് പോയ ഒരു യുവാവിന്റെ സ്വപ്നം യാഥാര്ത്യമാക്കുവാന് ഒരു കൂട്ടം ആളുകള് അക്ഷീണം പ്രവര്ത്തിക്കുന്ന കാഴ്ച.വട്ടവടയില് ഒരു ഗ്രന്ഥശാല എന്ന ആ യുവാവിന്റെ സ്വപ്നത്തിലെക്ക് നാടിന്റെ നാനാദിക്കില് നിന്നും ഒഴുകി എത്തുന്ന പുസ്തകങ്ങള്,അവ തരം തിരിക്കുന്ന ഒരു കൂട്ടം സഹോദരിമാര്,തങ്ങളുടെ കൊച്ചനുജന്റെ സ്വപ്നങ്ങള്ക്ക് ചിറക് നെയ്യുന്ന ആ കാഴ്ച എത്ര ഹൃദയഭരിതമായിരുന്നു.
ഒരു നല്ല ലൈബ്രറി പോലെ,നല്ല പുസ്തകങ്ങളുടെ ഒരു ശേഖരം എന്നും ഒരു സ്വപ്നമായിരുന്നു,.ഇന്ന് ഏകദേശം ആയിരം പുസ്തകങ്ങള്ക്ക് അടുത്തുള്ള ആ ശേഖരം സാദ്ധ്യമായത് ഡി.സി.ബുക്സിന്റെ HLS സ്കീമിലൂടെയും മറ്റുമാണ്.വായിച്ചവയും വായിക്കാനുള്ളവയുമായ ആ പുസ്തകങ്ങള് കാണുമ്പോള് ഓര്ക്കുക സമയത്തിന്റെ പരിമിതിയാണ്.അതിനെ മറക്കുന്നത് അടച്ചിട്ട ഷെല്ഫുകൾ ഇടക്ക് തുറന്ന പുസ്തകങ്ങളെ ഒന്ന് എടുത്ത് മറിച്ച നോക്കുമ്പോള് കിട്ടുന്ന സന്തോഷത്തിലൂടെയാണ്. അപ്പോള് ആ പുസ്തകങ്ങളില് നിന്ന് ഉണ്ടാകുന്ന,എന്നെ ഇതുവരെ വായിക്കാന് എടുത്തില്ല എന്ന പരിഭവം നമ്മെ സങ്കടപ്പെടുത്തും, ഈ അടച്ചുപൂട്ടലിന്റെ കാലത്ത് സമയത്തിന്റെ നല്ലോരു ഭാഗം വായനക്കായി മാറ്റി വച്ചു എന്ന സന്തോഷം മുന്പെങ്ങും കിട്ടാത്തതാണ്.കുറച്ച് നാളുകള്ക്ക് മുമ്പ് ഏറ്റേടുത്ത പുസ്തകവായന വെല്ലുവിളിയിലെ എണ്ണത്തിനോട് ഒരോ പുസ്തകവും വായിച്ച് അടുക്കുമ്പോള് കഴിഞ്ഞ കാലങ്ങളില് സ്വയം സൃഷ്ടിച്ച അനാവശ്യ തിരക്കുകളില് നഷ്ടമാക്കിയ സമയത്തെ പറ്റി വെറുതെ ഓര്ത്തു പോകുന്നു, ഇന്ന് സ്പര്ശന ഫോണിന്റെ മാസ്മരിക ലോകത്ത് നമ്മുടെ എത്ര മണിക്കൂറുകളാണ് നഷ്ടമാകുന്നത് എന്ന് സ്വയം നീരിക്ഷിച്ചാല് പരിഭ്രാന്തിപെടേണ്ടി വരും ,അനാവശ്യ സംഭാക്ഷണങ്ങളും ഫോണിലുള്ള അനാവശ്യ “ആപ്പു”കളിലും കുരുങ്ങി കളയുന്ന സമയവും അലമാരക്കുള്ളിലേ പുസ്തകങ്ങളില് നിക്ഷേപിക്കാന് തീരുമാനിച്ചപ്പോള് സമയം ഏറെ വൈകിപ്പോയി എന്നു തന്നെയാണ് മനസ്സില്.