തൊണ്ണൂറുകളുടെ ആദ്യം തുടങ്ങിയ
വായന കൂടുതൽ സജീവമാകുന്നത് ,നാട്ടിലെ ഗ്രന്ഥശാലയിലെക്കുള്ള യാത്രയില്‍ പഠനത്തിനിടയില്‍ കിട്ടിയ ഇടവെളകളിലുടെമാണ്,അന്ന്
കിട്ടുന്ന ഏതു പുസ്തകങ്ങളും ആവേശത്തോടെ വായിച്ച് തീർത്തിരുന്നു.കൂട്ടുകാർ വായിച്ചു
തീര്‍്ത്ത പുസ്തകങ്ങളെ പറ്റി പറയുമ്പോള്‍ അവ എത്രയും വേഗം തേടി പിടിച്ച് വായിക്കുക
എന്നതായിരുന്നു അന്നത്തെ പ്രധാന പണി.അക്കലത്ത് പുസ്തകങ്ങള്‍ വാങ്ങി
വായിക്കുവാനുള്ള വരുമാനം ഉണ്ടായിരുന്നില്ല ,സുഹൃത്തുകളുടെ പക്കല്‍ നിന്നോ ,വായനശാലയില്‍
നിന്നോ സംഘടിപ്പിച്ച് വായിക്കുന്നതിനെ
മാര്‍ഗ്ഗം ഉണ്ടായിരുന്നുള്ളു. അങ്ങനെ വായിച്ച
പുസ്തകങ്ങള്‍ എത്രയേന്നും ഏതോക്കെയേന്നും അന്ന് ഒരിടത്തും എഴുതി
വച്ചിരുന്നില്ല.പിന്നീട് പുസ്തകങ്ങള്‍ വാങ്ങി വായിക്കുന്നതിന് പാങ് ആയപ്പോള്‍
കോട്ടയത്തേ കറന്റെ പുസ്തകശാലയിലും,ആണ്ടില്‍ ഒരു പ്രാവശ്യം നടക്കുന്ന പുസ്തകമേളയിലും
പതിവുകാരനായി,കൈയ്യില്‍ ഉണ്ടാകുന്ന കാശിന് കുറച്ച് പുസ്തകങ്ങള്‍ സ്വന്തമാക്കുമ്പോള്‍
ഉണ്ടാകുന്ന സന്തോഷം അതോരു വല്ലാത്ത സന്തോഷം തന്നെയായിരുന്നു.പിന്നീട് സര്‍ക്കാര്‍പണി
കിട്ടിയപ്പോള്‍ പുസ്തകം വാങ്ങലും ,വായനയും
കൂടിയേങ്കിലും വായിച്ച പുസ്തകങ്ങളെ കുറിച്ച്
ഒരു ചെറു കുറിപ്പെങ്കിലും എഴുതി സൂക്ഷിക്കുന്ന സ്വഭാവം ഉണ്ടായിരുന്നില്ല,അതിനാല്‍ വായിച്ച പുസ്തകങ്ങളെ
പറ്റിയുള്ള കാര്യങ്ങള്‍ ഓര്‍മ്മകളില്‍ മാത്രം അവശേഷിക്കുകയും കാലവും പ്രായവും
കടന്ന് പോകുമ്പോള്‍ അതില്‍ പലതും മറവിക്ക് ഒപ്പം പോകുകയും,ചില പുസ്തകങ്ങള്‍ വായിക്കാനെടുത്ത്,മൂന്ന്
നാല് താളുകള്‍ മറിക്കുമ്പോള്‍ മാത്രമാണ് ഈ താളുകള്‍ മുമ്പ് മറിച്ചതാണല്ലോ എന്ന ഒര്‍മ്മ
കടന്നു വരുന്നത് അങ്ങനെ എത്രയോ പുസ്തകങ്ങള്‍.കാലം നടന്നു പോകേ പുസ്തകങ്ങള്‍
വാങ്ങുകയും വായിക്കുകയും ചെയ്യുന്നുണ്ടായിരുന്നെങ്കിലും വാങ്ങിക്കുന്ന പുസ്തകങ്ങള്‍,വായിച്ച
പുസ്തകങ്ങളെക്കാള്‍ കൂടിക്കോണ്ടിരുന്നു. എങ്കിലും വായിക്കാത്ത ആ പുസ്തകങ്ങള്‍
ബുക്ക് ഷെല്‍ഫില്‍ ഇരിക്കുന്നത് മനസ്സിന് എന്നും ഏറെ സന്തോഷം നല്‍കുന്നതു
തന്നെയായിരുന്നു.
2019 വര്‍ഷത്തിന്റെ അവസാന മാസങ്ങളില്‍
സുഹൃത്ത് സജീവ് ഒരു ഫേസ് ബുക്ക് പോസ്റ്റ് അയച്ചു തന്നു,ഹാരീസ് നെന്മേനി എന്ന
എഴുത്തുകാരൻ താൻ വായിച്ച പസ്തകങ്ങളെ പറ്റി എഴുതിയ ഒരു കുറിപ്പ്,ആ വര്‍ഷം വായിച്ച
പുസ്തകങ്ങള്‍ അവയേ പറ്റിയുള്ള ചെറു കുറിപ്പും അത് കണ്ടപ്പോള്‍ സത്യത്തില്‍ ആ
എഴുത്തുകാരനോട് അസൂയയാണ് തോന്നിയത് ,ഒന്ന് വായിച്ച പുസ്തകങ്ങളുടെ എണ്ണത്തിലും അവ
ഇങ്ങനെ എഴുതി സൂക്ഷിക്കുന്നതില്‍ കാണിക്കുന്ന ശ്രദ്ധയിലും.ഏകദേശം 60തിനും 80നും
അടുത്ത് പുസ്കങ്ങള്‍.ഞാനും ആ വര്‍ഷം വായിച്ച പുസ്തകങ്ങളുടെ ഒരു കണക്ക് എടുത്തു,25
ഓളം പസ്തകങ്ങള്‍ മാത്രം സത്യത്തില്‍ വായിച്ച പുസ്തകങ്ങള്‍ പലതും സംശയത്തിന്റെ
നിഴലിലായി,വായിച്ചതാണോ അല്ലയോ എന്ന confusion.എന്തായാലും അടുത്ത വര്‍ഷം
വായിക്കുന്ന പുസ്തകങ്ങളെ പറ്റി കുറിച്ചുവെക്കും എന്ന് തീരുമാനിച്ചു.അതിനായി ഒരു
പഴയ ഡയറിയും എടുത്തു വച്ച് പുതിയ വർഷത്തില്‍ വായനയും തുടങ്ങി,രമണമഹര്‍ഷിയേ പറ്റി
ഷൌക്കത്ത് എഴുതിയ പുസ്തകത്തിലൂടെ ആണ് ആ വായന തുടങ്ങിയത്.മാര്‍ച്ച് മാസമായപ്പോള്‍
നാല് പുസ്തകങ്ങള്‍ വായിച്ചു കഴിഞ്ഞു.ആ സമയത്താണ് മലപ്പുറത്ത് നിന്ന്
പ്രസിദ്ധികരിക്കുന്ന ലിറ്റില്‍ മാസികയില്‍ ഒരു വര്‍ഷം നൂറ് പുസ്തകങ്ങള്‍
വായിക്കാമോ എന്ന തലക്കെട്ടില്‍ ഹാരിസ് നെന്മേനിയുടെ ഒരു ചെറു ലേഖനം വായിക്കുന്നത്,അതില്‍
എഴുത്തുകാരൻ ഒരു യാത്ര കഴിഞ്ഞ് മടങ്ങുമ്പോള്‍ ഇങ്ങനെ ഒരു ആശയം മനസ്സില്‍ വന്നതിനെ
പറ്റിയും,ഈ പുസ്തകം വായന ഒരു വെല്ലുവിളി ആയി ഫേസ് ബുക്കില്‍ എഴുതിയതിനെ പറ്റിയും ആ
കുറിപ്പില്‍ പറയുന്നുണ്ട്.നൂറിലെത്താൻ
കഴിഞ്ഞില്ലെങ്കിലും വാങ്ങി വച്ചിരുന്നതിലെ 300 അതികം പുസ്തകങ്ങള്‍ വായിക്കുവാന്‍
കഴിഞ്ഞതിന്റെ സന്തോഷം ആ വരികളില്‍ തെളിഞ്ഞു.തിരക്കു പിടിച്ച് ഇക്കാലത്തെ
ജീവിതഓട്ടത്തില്‍ പുസ്തകങ്ങള്‍ വായിക്കുന്നതിനായി സമയം എങ്ങനെ കണ്ടേത്തും എന്നതാണ്
പല സുഹൃത്തുകളും പറയുന്ന മുഖ്യമായ പ്രശ്നം.ഇതു എന്നെയും നല്ലരീതിയില്‍ ബാധിച്ചിട്ടുണ്ട്.എന്നാല്‍
നമ്മുടെ ഒക്കെ ശരീരത്തിന്റെ ഭാഗമായി കഴിഞ്ഞ മൊബൈല്‍ ഫോണ്‍ ഉപയോഗവും അത്
അപഹരിക്കുന്ന നമ്മുടെ സമയവും സംബന്ധിച്ച് ഹാരീസിന്റെ കുറിപ്പില്‍ പരാമര്‍ക്കുന്നുണ്ട്,അത്
വായിച്ചപ്പോള്‍ play story നിന്ന് കിട്ടിയ your hour എന്ന app ഫോണില്‍ install
ചെയ്തു നോക്കി ,ഭയപ്പെടുത്തുന്നതായിരുന്നു അതിന്റെ റിസല്‍ട്ട് .എത്ര
മണിക്കൂറുകളാണ് നമ്മള്‍ ഫോണില്‍ നഷ്ടപ്പെടുത്തുന്നത് എന്ന വല്ലാത്ത ഒരു യാഥാര്‍ത്യം
തന്നെയായിരുന്നു. എന്തായാലും ഹാരീസിന്റെ കുറിപ്പ് വായിച്ച ആവേശത്തില്‍ വായിച്ച
പുസ്തകങ്ങളെ പറ്റി ഞാൻ എഴുതു തുടങ്ങിയവ ഒന്നു കൂടി മെച്ചപ്പെടുത്തി എഴുതി.ഈ
സമയത്ത് തന്നെയാണ് ഇന്നും നമ്മെ ഭയപ്പെടുത്തികൊണ്ടിരിക്കുന്ന വൈറസ്സ് നമ്മുടെ
ഇടയിലെക്ക് കടന്നു വരുന്നത്.അതിനെ തുടര്‍ന്ന് ഉണ്ടായ നിയന്ത്രണവും സ്വയം സൃഷ്ടിച്ച
നിയന്ത്രണവും നല്‍കിയ സമയം എന്തായാലും വായനക്ക് വേണ്ടി തന്നെ വിനിയോഗിച്ചു .വായനയിലെ
ഭൂരിഭാഗവും മലയാള പുസ്തകങ്ങളായിരുന്നു എങ്കില്‍ കുറച്ച് ഇംഗ്ളീഷ് പസ്തകങ്ങള്‍
വായിച്ച് തുടങ്ങുവാനും കഴിഞ്ഞു.അങ്ങനെ 2020ല്‍ 100 ല്‍ എത്താൻ കഴിഞ്ഞില്ല എങ്കിലും
70 പുസ്തകങ്ങള്‍ വായിച്ച് തീര്‍ക്കുവാന്‍ കഴിഞ്ഞു.അത് നല്‍ക്കുന്ന സന്തോഷം ഒന്ന്
വെറേ തന്നെയാണ്.ഈ വായനയില്‍ പല പുതിയ എഴുത്തുകാരുടെയും എഴുത്തുകള്‍
പരിചയപ്പെട്ടു,പ്രിയപ്പെട്ട എഴുത്തുകാരുടെ മുമ്പ് വാങ്ങി വച്ചിരുന്ന പുസ്തകങ്ങള്‍
വായിച്ചു തീര്‍ത്തു.അങ്ങനെ വായിച്ച പുസ്തകങ്ങളും എഴുത്തുകാരും ഇവരായിരുന്നു
1.രമണ മഹര്‍ഷി(ഷൌക്കത്ത്)
2.പ്രണയത്തിന്റെ മൂന്നാം കണ്ണ്-(കെ.വി.മോഹന്‍ കുമാർ)
3.പഴയ മരുഭ്രൂമിയും പുതിയ ആകാശവും-(വിജി തമ്പി)
4.പറവയുടെ സ്വാതന്ത്രം-(അജയ്.പി.മങ്ങാട്)
5.വി.സി.ഹാരീസ്. പഠനം,ഓര്‍മ്മ,സംഭാഷണം-(എഡി.കെ.പി.ജയകുമാര്‍)
6.വാര്‍ഡൻ അഥവാ കാനനജീവിതം-ഹെൻറി ഡേവിഡ് തോറോ-(വിവ-എം.കമറുദ്ദീൻ)
7.മഹാരാജാസ് അഭിമന്യു(ജീവിത കുറിപ്പുകള്‍)-(സൈമണ്‍ ബ്രീട്ടോ)
8.നാഥുറാം ഗോഡ്സേയും(ഹിന്ദുത്വത്തിന്റെ സത്യാനന്തര പരീക്ഷകളും)-(പി.എൻ.ഗോപീകൃഷ്ണൻ)
9.അംബാവനത്തിലെ മഴയും ബൂമ്ലാ പാസിലെ മഞ്ഞും-(ആഷാമേനോൻ)
10.ബങ്കറിനരികിലെ ബുദ്ധൻ-(വി.മുസഫർ അഹമ്മദ്)
11.തട്ടകം-(കോവിലന്‍)
12.മുക്തകണ്ഠം വി.കെ.എൻ.-(കെ.രഘുനാഥൻ)
13.കലിയും കാവ്യൌഷധങ്ങയും-(കെ.എം.വേണുഗോപാല്‍)
14.ഛന്ദസ്സുകള്‍-(ആഷാമേനോൻ)
15.നവസിദ്ധാന്തങ്ങള്‍(ഉത്തരാധുനികത)-(സി.ബി.സുധാകരൻ)
16.എന്തിണകളില്‍ ഹേമന്തം-(ആഷാമേനോൻ)
17.അനുഭവം,ഓര്‍മ,യാത്ര-(ഡി.വിനയചന്ദ്രൻ)
18.പഴയപാത വെളുത്ത മേഘങ്ങള്‍-തിച്ച് നാത് ഹാൻ(വിവ-കെ.അരവിന്ദാക്ഷൻ)
19.ഭ്രൂമിയുടെ പാഠങ്ങള്‍- തിച്ച് നാത് ഹാൻ(വിവ-കെ.അരവിന്ദാക്ഷൻ)
20.ഏക്താരയുടെ ഉന്മാദം-(ഷൌക്കത്ത്)
21.അനുഭൂതികളുടെ ചരിത്ര ജീവിതം-(സുനില്‍.പി.ഇളയിടം)
22.ദൈവത്തിന്റെ പാപ്പര്‍-സെന്റെ ഫ്രാൻസിസ് ഓഫ് അസ്സീസി-
നിക്കൊസ് കസാന്റെ സാക്കിസ്(വിവ-ശൂരനാട് രവി)
23.വായനയുടെ ഭാഗം-അഭിമുഖങ്ങളുടെ സമാഹാരം
24.അലഞ്ഞു തിരിഞ്ഞൊരു ജീവിതെ-മോപസാങ്ങ്(വിവ-കെ.സതീഷ്)
25.അന്ധര്‍ ബധിരര്‍ മൂകര്‍-(ടി.ഡി.രാമകൃഷ്ണൻ)
26.കറുപ്പും വെളുപ്പും-എഴുത്തിന്റെ നിലപാടുകള്‍-(ടി.ഡി.രാമകൃഷ്ണൻ)
27.പാണ്ഡവപുരം-(സേതു)
28.ആടുജീവിതം-(ബെന്യാമിൻ)
29.നിദ്രാമോഷണം-(ജീവൻ ജോബ് തോമസ്)
30.പ്രണയോപനിഷത്ത്-(വി.ജെ.ജയിംസ്)
31.പുറം മറുപുറം-(എൻ.എസ്.മാധവൻ)
32.സിനിമ ടിക്കറ്റ്-(സി.എസ്.വെങ്കിടോശ്വരൻ)
33.ഞാൻ സ്നേഹിച്ച പുസ്തകങ്ങള്‍-ഓഷോ(വിവ.പി.മുരളീധരൻ)
34.നെരൂദയുടെ ഓര്‍മ്മകുറിപ്പുകള്‍-(വിവ.നിത്യചൈതന്യയതി)
35.ചെറുപ്പക്കാരനെന്ന നിലയില്‍ കലാകാരന്റെ ചിത്രീകരണം-
ജെയിംസ് ജോയിസ്(വിവ-ഡോ.എസ്.ശ്രീനിവാസൻ)
36.എന്നും ഞായറാഴ്ച ആയിരുന്നെങ്കില്‍-(സി.വി.ബാലകൃഷ്ണൻ)
37.ഇനി ഞാൻ ഉറങ്ങട്ടെ-(പി.കെ.ബാലകൃഷ്ണൻ)
38.മഹാഭാരത കഥ-കമലാ സുബ്രഹ്മണ്യം(വിവ.ആലത്തൂർദാമോദരൻ നമ്പൂതിരിപ്പാടി)
39.മുറിനാവ്-(മനോജ് കുറൂർ)
40.എങ്ങനെ നല്ല കമ്മ്യുണിസ്റ്റാകാം-(ലൂ.ഷാവ്.ചി)
41.നദിയ മുറാദ്-(പി.വി.ആല്‍ബി)
42.മിര്‍ദാദിന്റെ പുസ്തകം-മിഖായേല്‍ നഈമി(വിവ-അഹ്മദ് മൂന്നാംകൈ)
43.കഥകള്‍ പച്ചക്കുതിര(എഡി.ജയ്ദേവ്.കെ.വി)
44.ഇലമുളച്ചികള്‍-(ആഷാമേനോന്‍)
45.കിഴവനും കടലും-ഹെമിംഗ് വേ (Tran.sheen Augustine)
46.കാഫ്കയുടെ പ്രണയ ലേഖനങ്ങള്‍
47.ആ വാക്കിന്റെ അർത്ഥം-(എസ്.ജയചന്ദ്രൻ നായർ)
48.ഇടത്താവളങ്ങള്‍-(ഇ.എം.ഹാഷിം)
49.ഹസ്രത് ഇനായത് ഖാൻ-ജീവിതം/ദർശനം/സംഗീതം-(കെ.ടി.സൂപ്പി)
50.പ്രക്ഷോഭകാരി-ആല്‍ബേർ കാമു(വിവ.തോമസ് ജോർജ് ശാന്തിനഗർ)
51.മസ്നവി-ജലാലുദ്ദീൻ റൂമി-(സി.ഹംസ)
52.മാതൃഭൂമി വിഷുപ്പതിപ്പ് കഥകള്‍(1969-2020/എഡി-സുഭാഷ് ചന്ദ്രൻ)
53.നിലാത്തുള്ളികള്‍-(ഇ.എം.ഹാഷിം)
54.പക്ഷിമാനസം-(പി.എൻ.ദാസ്)
55.അതിരഴിസൂത്രം-(അജിജേഷ് പച്ചാട്ട്)
56.ഏക് പാല്‍തു ജാൻവർ-(ഷാഹിന.കെ.റഫീക്)
57.The Vicks Mango Tree-(Anees Salim)
58.പൂവും മരവും പൂരവും-(ഇ.പി.രാജഗോപാലൻ)
59.How I Become a Tree-(Sumana Roy)
60.വാക്കുകളുടെ വനത്തില്‍ നിന്ന് ഒരിലയുമായി-(പി.എൻ.ദാസ്)
61.സന്ദര്‍ഭങ്ങള്‍ സന്ദേഹങ്ങള്‍-(ആനന്ദ്)
62.പേരുകള്‍ പെരുമാറ്റങ്ങള്‍- (ഇ.പി.രാജഗോപാലൻ)
63.കേരളോല്പത്തി-(കെ.എസ്.രതീഷ്)
64.ഗുർഗാബി-(എം.ഗിരിഷ്)
65.ഡബിള്‍ ബെല്‍-(ഹാരിസ് നെന്മേനി)
66.ഉറുമ്പുകള്‍ എത്താത്ത ഇടം-(മജീദ് സെയ്ദ്)
67.മാങ്ങാട് രത്നാകരന്റെ യാത്രകള്‍-(മാങ്ങാട് രത്നാകരൻ)
68..വിലായത്ത് ബുദ്ധ-(ജി.ആര്‍.ഇന്ദുഗോപൻ)
69.നീലച്ചടയൻ-(അഖില്‍.കെ)
70-പുളിമുറിച്ച വളപ്പില്‍ സൂപ്പിഹാജി മകൻ ജനാബ്
പള്ളിക്കുഞ്ഞി.എം.എ(ആന്ത്രോപ്പോളജി)-(എം.എ.റഹ്മാൻ)
ഈ പുസ്തങ്ങള്‍ വായിച്ചത് കൊണ്ട് എന്തു നേട്ടം ഉണ്ടായി ആരെങ്കിലും ചോദിച്ചാല്‍ ഉത്തരം എന്റെ ചുരുങ്ങിയ ലോകത്തിനപ്പുറം അനേകരുടെ ലോകം പരിചിതമായതും,അതു വഴി കിട്ടിയ തിരിച്ചറിവുമാണ്.അത് ഈ ബ്രഹ്മാണ്ട ലോകത്ത് ജീവിക്കുന്ന മനുഷ്യൻ എന്ന ഞാൻ എത്ര നിസ്സാരനാണ് എന്ന തിരിച്ചറിവും, ഭ്രൂതകാലത്തിന്റെ നിരാശയിലും ഭാവികാലത്തിന്റെ ആധിയിലുമല്ല ജീവിക്കേണ്ടതെന്നും, ജീവിതം ഈ നിമിഷത്തില്‍ മാത്രമാണ് എന്നുമുള്ള തിരിച്ചറിവ്. അതില്‍ നിന്ന് കിട്ടിയ ഉൌര്‍ജ്ജത്തില്‍ പുസ്തക അലമാരയില്‍ ഇനിയും വായനക്കായി എടുത്തിട്ടില്ലാത്ത പുസ്കകങ്ങള്‍ വരും നാളില്‍ വായിക്കാന്‍ കഴിയണം എന്ന ആഗ്രഹത്തില്‍ ജീവിതത്തിലെയും വായനയിലെയും ഒരു വര്‍ഷം കൂടി പിന്നിലാകുമ്പോള്‍ വായിക്കാനായി ഒരു പുസ്തകം എടുത്തു വയ്ക്കുന്നു “ഉറുബിന്റെ സുന്ദരിയും സുന്ദരന്മാരും”
No comments:
Post a Comment