Saturday, October 17, 2020

വായിച്ച പുസ്തകം


 

      നാരനെല്ലൂര്‍ എന്ന മലയും ഗ്രാമവും,അവിടുത്തെ ജനങ്ങളുടെയും കഥ .ശാന്തമായി ജിവിച്ചിരുന്ന അവരുടെ ഇടയിലെക്ക് ഒരു നാള്‍ ഭ്രാന്ത് കടന്നു വരുന്നു,ക്രമേണ ഒരാളില്‍ നിന്ന് പലരിലെക്കും ഭ്രാന്ത് വളരുന്നു,ഭ്രാന്ത്  എത്ര പേരേക്കെന്നും ആര്ക്ക് എപ്പോള്‍ ഭ്രാന്തനാകും എന്നും മനസ്സിലാക്കാന്‍ കഴിയാത്ത ഒരു അവസ്ഥയിലെക്ക് നാരനെല്ലൂര്‍ എന്ന ഗ്രാമം മാറുന്നു.ഇതിന് പരിഹാരം കണ്ടേത്തുന്നതിന് പല മാര്‍ഗ്ഗങ്ങള്‍ അവര്‍ തേടുന്നു.ജ്യോത്സ്യമാര്‍ നടത്തുന്ന   സ്വര്‍ണ്ണ പ്രശ്നം വയ്പില്‍ തുടങ്ങി വിദേശത്ത് നിന്ന് എത്തുന്ന ഗവേഷകന്െ പഠനങ്ങളും  അതില്‍ പ്രതീക്ഷ നഷ്ടമാകുമ്പോള്‍ വന്നെത്തുന്ന മനശാസ്ത്ര ഡോക്ടറും അദ്ദേഹത്തിന്റെ ശുഭാപ്തി മന:ശുദ്ധീകരണശാലയും അവിടുത്തെ ക്ളാസും കുറച്ചൊക്കെ  ആളുകള്‍ക്ക്  മാനസിക ധൈര്യം നല്‍കി എങ്കിലും പുതിയ ഭ്രാന്തമാരുടെ ജനനം  അവരില്‍ ഭീതി കൂട്ടിയതെയുള്ളു. ഭ്രാന്തന്മാര്‍ എന്ന് ഭ്രാന്ത് ഇല്ലെന്ന് വിശ്വസിക്കുന്നവര്‍ വിളിക്കുന്നവര്‍ നാട്ടില്‍ നടത്തുന്ന ചില ഭ്രാന്തന്‍ സമരങ്ങള്‍ അക്രമത്തിലെക്ക്   എത്തുമ്പോള്‍ നാരനെല്ലൂര്‍ അരക്ഷിതാ വസ്ഥയി ലാകുന്നു. സമരത്തിന് ശേഷം മലമുകളിലെക്ക് അപ്രതിക്ഷമാകുന്ന അവരെ ക്രമസമാധാനപാലകര്‍ക്കും പിടികൂടാനാകുന്നില്ല. ഇങ്ങനെ ആകെ അരക്ഷിതമായ അന്തരീക്ഷത്തില്‍ പ്രത്യക്ഷപ്പെടുന്ന രണ്ട് പേര്(ഇവരുടെ സംഭാക്ഷണത്തിലൂടെയാണ് കഥ ആരംഭിക്കുന്നതും) ഇവിടെ ആര്‍ക്കാണ് ഭ്രാന്ത് എന്ന വിഷയത്തില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നു.മലമുകളില്‍ ഒളിഞ്ഞിരിക്കുന്ന വര്‍ക്കാണ് ഭ്രാന്ത് എന്നും, അല്ല നാട്ടിലുള്ളവര്‍ക്കാണ്  എന്നുമുള്ള അവരുടെ തര്‍ക്കങ്ങളില്‍ നിന്ന് ഒരു  കാര്യം മനസ്സിലാകുന്നു,നാടു ഭരിക്കുന്നവര്‍ ഈ നാട്ടിലെ ജനങ്ങളെ തങ്ങളുടെ വരുതില്‍ നിര്‍ത്തുവാന്‍ വേണ്ടി ഭ്രാന്തന്മാരെ സൃഷ്ടിക്കുവാന്‍ നിയോഗിച്ച കമ്പിനിയുടെ രണ്ട് ജോലിക്കാരാണ് അവര്‍,എന്നാല്‍ ഈ വിഷയത്തിലെ വിയോജിപ്പ് കാരണം തങ്ങള്‍ ഏര്‍പ്പെട്ട പ്രവൃത്തി പൂര്‍ത്തികരിക്കുന്നതിന്‍ മുമ്പ് അവര്‍ വേര്‍പിരിയുന്നു.എന്നാല്‍ മലമുകളില്‍ ഒളിഞ്ഞിരിക്കുന്നവര്‍ക്കാണ് ഭ്രാന്ത് എന്ന് സ്വയം വിശ്വസിക്കുകയും മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍ കമ്പിനിക്ക് വേണ്ടി ശ്രമിക്കുകയും ചെയ്യുന്ന ആളുടെയും കമ്പിനിയുടെയും സഹായത്തോടെ മലമുകളിലെ ഭ്രാന്തമാരെ തളക്കുവാന്‍ നാട്ടിലുള്ളവര്‍ക്കോപ്പം തന്ത്രങ്ങള്‍ മെനയിന്നു.അതിനായി നാരനെല്ലൂര്‍ മല അരിഞ്ഞ് മലക്ക് ചുറ്റും അതിരഴികള്‍ സ്ഥാപിക്കുന്ന പണി തുടങ്ങുന്നു.അതു വഴി തളക്കപ്പെടുന്ന മലമുകളിലെ ഭ്രാന്തമാരെ ചിക്തിക്കാന്‍ കൊണ്ടുപോകുവാന്‍ കമ്പിനി ഏര്‍പ്പെടുത്തിയ പ്രതേൃക വണ്ടികള്‍ നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തിരിക്കുന്നു.എന്നാല്‍ അതിരഴികള്‍ സ്ഥാപിച്ചിട്ടും യാതോരു തരത്തിലും പ്രതികരിക്കാത്ത മലമുകളിലെ ഭ്രാന്തമാരെ തപ്പി നാട്ടിലെ ഭ്രാന്ത് ഇല്ലാത്തവര്‍ എന്ന് സ്വയം വിശ്വസിക്കുന്നവര്‍ കമ്പിനി പ്രതിനിധിക്ക് ഒപ്പം മല കയറിട്ടും ആരെയും കാണാതെ തിരികെ മടങ്ങുമ്പോള്‍ തങ്ങള്‍ തീര്‍ത്ത അതിരഴികളുടെ വാതിലുകള്‍ തങ്ങള്‍ക്ക് മുന്നില്‍ പുട്ടപ്പെടുന്നത് കാണുന്നു.തങ്ങള്‍ രഹസ്യമായി തീര്‍ത്ത തുരങ്കത്തിലുടെ അതിരഴിക്ക് അപ്പുറത്ത്  എത്തിയ മലമുകളിലെ ഭ്രാന്തന്മാര് അതിരഴിയുടെവാതിലുകള്‍ തങ്ങളെ തിരഞ്ഞ് വന്നവര്‍ മുന്നില്‍ പൂട്ടുന്നു.അതിരഴിക്ക് ഉള്ളിലുള്ളവര്‍ എല്ലാം ഭ്രാന്തമാര്‍ എന്ന് വിശ്വസിക്കുന്ന കമ്പിനി അവരെ ഭ്രാന്തിന് ചിക്തിക്കാന്‍ കൊണ്ടുപോകുവാന്‍ തയ്യാറാക്കിയ പ്രതേൃക വണ്ടികളിലെക്ക് മാറ്റുന്നു.അതിരഴിക്കും വണ്ടിക്കും പുറത്ത് കുരുത്തോലകള്‍ പിടിച്ച് മലമുകളിലെ ഭ്രാന്തന്മാര് നൃത്തം ചവിട്ടുന്നുഫ്രീ,ഫ്രീീ മൈന്‍ഡ് ഫ്രി ഫ്രീ ഫ്രീീ എന്ന മുദ്രാവാക്യം മുഴങ്ങുമ്പോള്‍,മലകലും കുന്നുകളും അരിഞ്ഞെടുത്ത് പുതിയ ഒരു ലോകം സൃഷ്ടിക്കുന്നതിന് ജനതയുടെ ജൈവിക രഹസ്യങ്ങള്‍ വരെ മോഷ്ടിക്കപ്പെടുന്ന ഈ കാലത്ത് ഭ്രാന്തന്മാര്‍ എന്ന് ആരോപിക്കപ്പെട്ട് മലമുകളിലെക്ക് പോകേണ്ടി വരുന്നവരോ, തങ്ങള്‍ ഭ്രാന്ത് ഇല്ലാത്തവരെന്ന സ്വയം വിശ്വസിച്ച് ഇതെല്ലാം ആസ്വദിച്ച് നാട്ടില്‍ ജീവിക്കുന്നവരോ ഭ്രാന്ത് ഉള്ളവര്‍ എന്ന വായനക്കാരന്െ സംശയത്തിന് ഫ്രീ,ഫ്രീീ മൈന്‍ഡ് ഫ്രി ഫ്രീ ഫ്രീീ എന്ന മുദ്രാവാക്യം  ഉത്തരം നല്‍കുന്നു.

  • അതിരഴിസൂത്രം(നോവല്)

  • അജിജേഷ് പച്ചാട്ട്
  • വില-220
  • മാതൃഭ്രൂമി ബുക്സ്



No comments:

Post a Comment