സമകാലിക മലയാളം വാരികയിൽ താഹ മാടായി എഴുതിയ "ഇടവഴികളിൽ" എന്ന കോളം അതിൻ്റെ നൂറാം ലക്കം പൂർത്തിയാക്കി 2026 ജൂൺ ഒന്നിന്റെ ലക്കത്തിൽ അവസാനിച്ചു. അതിൽ നാട്ടിലെ ആമൂഞ്ഞിക്ക എന്ന (പേര് സാങ്കല്പികമാണെ) ഒരു ചായക്കടക്കാരന്റെ ജീവിതം പറയുന്നുണ്ട് താഹമാടായി, ആമൂഞ്ഞിക്കയുടെ ചായക്കടയിൽ എത്തുന്ന വർ മീഡിയം, സ്ട്രോങ്ങ്,കടുപ്പം കൂട്ടി മധുരം കുറഞ്ഞ ചായ ഇങ്ങനെ ഓരോരുത്ത രുടെയും അഭിരുചിക്ക് അനുസരിച്ച് ഓർഡർ ചെയ്താലും ചായപ്പൊടി, പാൽ, പഞ്ചസാര ഇവയെല്ലാം അനുപാത ത്തിൽ ചേർത്ത് ഒരു ചായ കൊടുക്കും, ഒരുതരത്തിലും ചുണ്ടിനും തൊണ്ടയ്ക്കോ ആനന്ദം പകരാത്ത ചായ. എന്നാൽ കടുപ്പത്തി ലൊരു ചായ പറയുന്ന ഗ്രിഗറിയേട്ടൻ ഒരു സന്ധ്യയ്ക്ക് കയറി വന്നപ്പോ ൾ ആമൂഞ്ഞിക്ക കടുപ്പത്തിൽ ഒരു ചായ എടുക്കട്ടെ എന്ന് ചോദിക്കുന്നു, അത് വെറും പറച്ചിൽ ആണെന്ന് അറിയാവുന്ന ഗ്രിഗറിയേട്ടൻ പറയുന്നു. "ആമൂഞ്ഞി നീ നല്ല സന്തോഷമുള്ള ഒരു ചായ താ" അതൊരു സെൻ വാചകം പോലെ ആമൂഞ്ഞിക്കാക്ക് അനുഭവപ്പെട്ടു. ബോധത്തി ൽ വെളിപാടു പോലെ ഒരു പ്രകാശം.താനിതു വരെ കൊടുത്ത ചായകളി ലൊന്നും മനുഷ്യർ സന്തോഷം കണ്ടെത്തിയില്ല എന്ന ഖേദം നിറഞ്ഞ തിരിച്ചറിവ്. പിന്നീടങ്ങോട്ട് അദ്ദേഹം സന്തോഷം കിട്ടുന്ന ചായ എങ്ങനെയു ണ്ടാക്കാം എന്ന് ആലോചിച്ചു. ചായപ്പൊടി, പാൽ, പഞ്ചസാര ഇവയെല്ലാം അനുപാതത്തിൽ ചേർത്ത്, ചായയെ ഏറ്റവും ഹൃദയമായ ഒന്നാ ക്കി മാറ്റി. മനുഷ്യൻ സ്വച്ഛമാകാനും സന്തോഷി ക്കാനുമാണ് ചായ കുടിക്കുന്നത്. സന്തോഷ ങ്ങൾ കണ്ടെത്താൻ മനുഷ്യർ നടത്തുന്ന മനോ ഹരമായ പരിശ്രമങ്ങളുടെ പേരാണ് ജീവിതം. എഴുതും വായനയും അതു തന്നെ.താഹ മാടായി ഇടവഴികളിൽ എഴുതിയ ഈ വരികൾ വീണ്ടും വീണ്ടും വായിക്കുമ്പോൾ വെറുതെ തോന്നിപ്പോകുന്നു ആമൂഞ്ഞിക്കയുടെ ചായക്കടയിൽ ചായ കുടിക്കാൻ വരുന്നവരെ പോലെ നമ്മളിലേക്ക് ദിനവും എത്തുന്ന എത്രയോ മനുഷ്യർ, അവർക്ക് നമ്മൾ നൽകു ന്നതെന്താണ്, ആലോചിച്ചു നോക്കിയിട്ടുണ്ടോ, ആമൂഞ്ഞിക്കയുടെ ചായയോ, സന്തോഷമുള്ള ചായയോ. ആലോചിക്കുമ്പോൾ നമ്മളിലേക്ക് എത്തുന്നവർക്ക് നമ്മൾ നൽകുന്ന ആമൂഞ്ഞിക്കയുടെ ചായ തന്നെ. മീഡിയം , സ്ട്രോങ്ങ്,കടുപ്പം കൂട്ടി മധുരം കുറഞ്ഞ ചായ ഒക്കെ ഇഷ്ടപ്പെടുന്നവരാണ് ഓരോ ദിനങ്ങളും നമ്മളിലേക്ക് എത്തുന്നത്. അവർ നല്ല സന്തോഷം നിറഞ്ഞ ഒരു ചായ ആഗ്രഹിച്ചാവും വരുക, എന്നാൽ നമ്മളിൽ നിന്ന് തിരികെ പോകുന്നതോ ഒട്ടും സന്തോഷം ഇല്ലത്ത ചായ കുടിച്ചതു പോലെയും. ജീവിതത്തിന്റെ ഓരോ നിമിഷവും സന്തോഷം കണ്ടെത്തുവാൻ ശ്രമി ക്കുന്ന ഓരോ മനുഷ്യനും അത് എത്രത്തോളം കിട്ടുന്നുണ്ട് ? എത്രപേർ അത് കിട്ടുന്നുണ്ടാവും ? അറിയില്ല. എന്നാൽ നമ്മളുമായി ഇടപെടു ന്നവർക്ക് നമ്മളാൽ കഴിയും വിധം സന്തോഷം നൽകുവാൻ നമ്മൾക്ക് കഴിയില്ലേ, അഹംഭാവം, ആസൂയ, ദേഷ്യം, മുൻവിധി, അങ്ങനെയുള്ള മഹാരോഗങ്ങൾ മാറ്റിവെച്ച്, അല്പനേരം നല്ലൊ രു പുഞ്ചിരിയോടെ, മിനിമം വാക്കുകളിൽ സന്തോഷം നിറഞ്ഞ മുഖത്തോടെ അവരോട് സംസാരിക്കുമ്പോഴും പെരുമാറുമ്പോഴും അവർക്ക് മാത്രമല്ല, നമ്മൾക്ക് കിട്ടും സന്തോ ഷം നിറഞ്ഞ ഒരു ചായ കുടിച്ച് അനുഭവം. ഒന്ന് ശ്രമിച്ചു നോക്കാം ആമൂഞ്ഞിക്കായെ പോലെ ചായപ്പൊടി,പാൽ, പഞ്ചസാര ഇവയെല്ലാം അനു പാതത്തിൽ ചേർത്ത് നമ്മുടെ ചായക്കടയിൽ സന്തോഷമുള്ള ചായ തേടിയെത്തുന്നവർക്ക് അവർ ആഗ്രഹിക്കുന്ന ഒരു നല്ല ചായ നൽകു വാനും അവർക്കോപ്പം ജീവിതത്തെ സന്തോഷം കണ്ടെത്തുവാനും മനുഷ്യൻ നടത്തുന്ന മനോഹ രമായ പരിശ്രമം ആക്കി മാറ്റുവാനും.
Saturday, June 27, 2026
Subscribe to:
Posts (Atom)
-
"ഓരോ മനുഷ്യനും ഓരോ ഗ്രന്ഥമാണല്ലോ, എഴുതപ്പെടാത്ത ഗ്രന്ഥം. ഗ്രന്ഥശാഖകൾ പോലെയാണ് വ്യക്തിയും വ്യക്തിത്വവും. ചിലർ കവിത, ചിലർ നാടകം, ചിലർ കഥ...
-
"ചെയ്യുന്ന തൊഴിലിന്റെ പേരിൽ സമൂഹത്തിന്റെ പുറംപോക്കിലേക്ക് ആട്ടിയോടിക്കപ്പെട്ട, ഒരുവേള പകൽവെളിച്ചത്തിലേക്ക് ഇറങ്ങാൻ പറ്റാതെ ഇരുട്ടിന്റെ ...
-
സമകാലിക മലയാളം വാരികയിൽ താഹ മാടായി എഴുതിയ "ഇടവഴികളിൽ" എന്ന കോളം അതിൻ്റെ നൂറാം ലക്കം പൂർത്തിയാക്കി 2026 ജൂൺ ഒന്നിന്റെ ലക്കത്തിൽ അവസ...