നെരൂദയുടെ ഓർമ്മക്കുറിപ്പുകൾ
-----------------------------------------------------
പ്രകൃതിയും
മനുഷ്യനും
പ്രണയവും സംഗീതവും
രതിയും മഴയും
നിറഞ്ഞുനില്ക്കുന്ന
ഓർമ്മക്കുറിപ്പുകൾ
നിത്യചൈതന്യയതിയുടെ പരിഭാഷ
നാട്ടിൻപുറത്തെ പയ്യൻ
--------------------------------------
എനിക്ക് എല്ലാം ഓർമ്മിക്കാനാവുമോ? ഓർമ്മകളും സ്വപ്‌നങ്ങളും ഒരു പോലെയാണ്. അവയുടെയിടയിൽ അന്തരാളമുണ്ട്. പഴയ കഥ ഓർമ്മിച്ചു കൊണ്ടിരുന്നാൽ മതിയോ? ഇപ്പോൾ എണീറ്റുനിന്ന് പ്രവർത്തി ക്കാനുള്ള സമയമാണ്. ഞാനൊരു കവിയാണ്. ഒരു കവി ആത്മകഥ എഴുതുമ്പോൾ അത് കേവലം വസ്‌തുക്കളുടെ വിവരണമായിരിക്കുകയില്ല. ആയിരുന്നു കൂടാ. തൂലിക പിടിച്ച് ആലേഖനം ചെയ്‌തുവയ്ക്കുവാൻ കഴിയുന്നതിലും എത്രയോ അധികമാണ് അനുഭവങ്ങളിൽ നിന്ന് ഊർന്നുവരുന്ന ഓർമ്മ. ഓർമ്മിക്കാവുന്നതിലും എത്രയോ അധികമാണ് അനുഭവം. സ്വന്തം അനുഭ വങ്ങൾ മാത്രമല്ലല്ലോ കവി അവന്റെ ഓർമ്മയിൽ പേറിക്കൊണ്ടു നടക്കുന്ന ത്. എത്രയോ ആളുകൾ അവരുടെ ജീവിതകഥ കവിയുമായി പങ്കുവയ്ക്കു ന്നു. അവൻ്റെ മനസ്സിൻ്റെ ചുവരിൽ ആരൊക്കെയോ ആവിഷ്ക്കരിച്ച എത്രയെത്ര ചിത്രങ്ങളാണുള്ളത്? കവി അതിനെ യെല്ലാം പുനരാവിഷ്ക്കാരം ചെയ്‌തു പാടു മ്പോൾ അതൊന്നും തൻ്റെ കഥയായിരുന്നില്ല എന്ന കാര്യം താനേ മറന്നു പോകുന്നു.
ശൈശവവും കവിതയും
-------------------------------------
എവിടെനിന്നാണ് ഞാൻ തുടങ്ങുക? കുട്ടിക്കാലത്തെ കഥ പറഞ്ഞു തുട ങ്ങാം. ആണ്ട്, മാസം, തീയതികൾ അതെല്ലാം ഒരു ക്രമത്തിൽ മനസ്സിൽ വെച്ചു കൊണ്ട് പറഞ്ഞാലെ ഒരു ശേലുള്ളൂ. എന്താ, അങ്ങനെയല്ലേ?
ഗോതമ്പുവയലിലെ സ്നേഹം
------------------------------------------------
ഹെർണാണ്ടെസ്സ് ക്യാമ്പിൽ ഉച്ചയാകുന്നതിനുമുമ്പ് ഞാൻ എത്തിച്ചേർന്നു. അപ്പോൾ ഞാൻ ഉന്മേഷവാനായിരുന്നു. തലേ രാത്രിയിൽ കിട്ടിയ നല്ല ഉറക്കം, അതിനു മുമ്പ് കഴിച്ച ഹൃദ്യവും പഥ്യവുമായ ആഹാരം, പ്രഭാതത്തിൽ നടത്തിയ കുതിരസവാരി. ഇതെല്ലാംകൊണ്ട് ഉള്ളുണർന്ന് സന്തോഷി ച്ചിരുന്നു. കൗമാരം മാറിയിട്ടില്ലാത്ത എന്റെ മുഖത്തിന് അതുകൊണ്ട് ഒരു പ്രത്യേകമായ കാന്തി ഉണ്ടായിരുന്നിരിക്കണം............തികച്ചും അവിചാരി തമെന്ന പോലെ അവളെന്നെ നോക്കി. ഒരു നിമിഷത്തേക്ക് അവളുടെ കണ്ണുകൾ എൻ്റേതിൽ കുരുങ്ങി. ആ ചുണ്ടുകളിൽ ഒരു ചിരി ഞാൻ കണ്ടോ. അതോ എനിക്കങ്ങനെ തോന്നിയതാണോ? അവൾ ചിരിച്ചിരുന്നെങ്കിലും ഇല്ലെങ്കിലും ഞാൻ കണ്ട മന്ദഹാസം എന്റെ ഉള്ളിൽ നിന്നും വിരിഞ്ഞു വരുന്നതുപോലെ അനുഭവപ്പെട്ടു. ആത്മാവിൽ കുളിരു കോരുന്ന ഒരു പുഞ്ചിരി അന്തരാത്മാവിൻ്റെ ആഴത്തിലെവിടെയോ നിറഞ്ഞുവന്ന തേനിൻ്റെ മാധുര്യം ഉള്ളാകെ വ്യാപിച്ചിരുന്നതു പോലെ തോന്നി.
നഗരത്തിൽ നഷ്‌ടപ്പെട്ടു പോയ കഥ
--------------------------------------------------------
കുറേ സ്കൂൾ വർഷങ്ങൾ കഴിഞ്ഞു. ഓരോ ഡിസംബർ കഴിയുന്നാലും കണക്കു പരീക്ഷയ് ക്കു വിധേയനാകും പുറമെ ഞാൻ തയ്യാറെടുപ്പിലാണ്. സാന്റിയാഗോ സർവ്വകലാശാലയിൽ ഒരു വിദ്യാർത്ഥിയാവാനുള്ള ഒരുക്ക ത്തിലാണ്. പുറമെ എന്നു പറയാൻ കാരണം എൻ്റെ തലയുടെ ഉള്ളു നിറയെ പുസ്‌തകങ്ങളാ യിരുന്നു. അതിലും ഏറെ സ്വപനങ്ങൾ പിന്നെ, തേനീച്ച യെപ്പോലെ ഹുങ്കാരം കൂട്ടിപ്പറക്കുന്ന കവിതയുടെ കൽപനകൾ.........
തേജോമയമായ നിർജനസ്ഥാനം വനഭാവനകൾ
------------------------------------------------------------------------------
പല സ്മരണകളിൽ ആമഗ്നനായിരുന്ന ഞാൻ ഞെട്ടിയുണർന്നു. കടലിന്റെ ആമന്ത്രണം വരുന്നു. ഞാൻ നെഗ്രാവീപിലിരുന്ന് എഴുതുകയാണ്. വാൽപ റൈസോയിക്ക് അടുത്തുള്ള കടലോരമാണ് സ്ഥലം ചാട്ടവാറു കൊണ്ടെ ന്നതുപോലെ തിരമാലകളെ കടൽക്കരയിലേക്ക് അടിച്ചുകയറ്റി ക്കൊണ്ട് വന്ന കടൽക്കാറ്റ് തനിയെ ഒഴിഞ്ഞുപോയിരി ക്കുന്നു. ഞാനെൻ്റെ ജനാല യിൽ കൂടി ഇതുവരെ കടലിലേക്കു നോക്കിഖയിരിക്കുകയായിരുന്നു. ഇപ്പോഴാകട്ടെ, എന്നെ കടൽ നോക്കുകയാണ്; ആയിരം കുഞ്ഞിക്കണ്ണു കളുള്ള വെളുത്ത പത കൊണ്ട്. നനുത്ത ആ പത പ്രശാന്തമാണ്. അതിനെ അത്രയേറെ വിശ്വസിച്ചു കളയരുത്. അതിന്റെ പിന്നിൽ ഇനിയുമൊരു ക്ഷോഭത്തിനുള്ള കരുക്കൾ നീക്കുന്ന മഹാസാഗരമുണ്ട്. ഇനിയും ഇങ്ങു വന്നെത്തിയിട്ടില്ലാത്ത സംവ ത്സരങ്ങൾ. അവ വർത്തമാനത്തിൽനിന്നും എത്ര ദൂരെയാ ണ്. അത്ര ദൂരെയിരുന്ന് ഇത്ര അടുത്തുള്ള നിമിഷങ്ങളെ ചേർത്തുചേർത്തുവെച്ച് എൻ്റെ ആത്മാവിനെതന്നെ ഒരു രചനാകാലം നടത്തുന്നു എന്നു തോന്നിപ്പോകുന്നു..........
ഫെഡറിക്കോയെപ്പറ്റി
---------------------------------
1938-ൽ ചിലിയിലേക്കു മടങ്ങിവരുന്നതിന് രണ്ടുമാസം നീണ്ടു നിൽക്കുന്ന കപ്പൽയാത്ര വേണ്ടിവന്നു. മടങ്ങിവന്നതിനുശേഷം ഞാൻ എന്റെ പുസ്തക ങ്ങളുടെയും കടലാസ്സുകളു ടെയും ഇടയിൽ വെച്ച് കാണാതെപോയ രണ്ടു കയ്യെഴുത്തുപ്രതികൾ കണ്ടെടുത്ത് പ്രസിദ്ധ പ്പെടുത്തി. ഒന്ന് എൽ ഹൊണ്ടേ റോ എന്തൂസി യാസ്റ്റാ ആയിരുന്നു. മറ്റേത് റസിഡൻസിയ എൻ ലാ ടിയറാ ആയിരുന്നു. ആദ്യത്തേത് എന്നിലു ണ്ടായ ആവേശത്തിൻ്റെ ആഴത്തെ പരാമർശിക്കുന്നതും രണ്ടാമത്തേത് എനിക്ക് താമസിക്കേണ്ടിവന്ന നാടുകളെ സംബന്ധിക്കു ന്നതുമായിരുന്നു. റസിഡൻസിയാ എൻ ലാ ടീറാ പൂർവ്വേഷ്യൻ രാജ്യങ്ങളിൽവച്ച് എഴുതി ക്കൊണ്ടിരുന്നതിനെപ്പറ്റി ഞാൻ നേരത്തെ പരാമർ ശിച്ചിരുന്നു. 1933-ൽ എന്നെ ബ്യൂനസ് എയറിൽ ചിലിയുടെ കോൺസലായി നിയമിച്ചു. ആഗസ്റ്റ് മാസത്തിൽ ഞാൻ അവിടെ പോയി ജോലിയിൽ പ്രവേശി ച്ചു.ഏതാണ്ട് ആ സമയ ത്തുതന്നെയാണ് ഫെഡറിക്കോ ഗാർസിയാലോർ ക്കാ ആ പട്ടണത്തിലെത്തിയത്............
പരാജിതരെത്തേടി ഞാനെന്റെ വഴി കണ്ടെത്തി
------------------------------------------------------------------------------------
അവസാനം ഞാൻ പാർട്ടി പ്രവർത്തകനായി. എനിക്കു പാർട്ടിയുടെ ഔദ്യോഗിക കാർഡ് കിട്ടി. എന്നാൽ, അതിന് എത്രയോ മുനി സ്പെയി നിൽ ആഭ്യന്തര കലാപം നടക്കുമ്പോൾതന്നെ ഞാൻ എന്നെ കമ്യൂണിസ്റ്റുകാരനെ ന്ന് തിരിച്ചറിഞ്ഞു. അങ്ങനെയൊരു വിശ്വാസം എന്നിലുണ്ടാക്കുവാൻ പല സാഹചര്യങ്ങളും ഇണങ്ങിവന്നു................
വായനക്കാർക്ക് ഒരു രഹസ്യക്കുറിപ്പ്
---------------------------------------------------------------
"പ്രിയപ്പെട്ടവരേ, ഞാൻ നിങ്ങളെ സ്നേഹിക്കുന്നു ന്നു. വിശ്വസിക്കുകയും ചെയ്യുന്നു. അൽപമാ യിട്ടല്ല; വളരെ ഗാഢമായിട്ട്. അതുകൊണ്ടു മാത്രമാണ് ഈ വരികൾ എഴുതുവാൻ എനിക്ക് ധൈര്യമുണ്ടായിരിക്കുന്നത്.........."
"നിങ്ങളെപ്പോലെതന്നെ ഞാനും നെരൂദയുടെ വാക്കുകളുടെ ചുഴിയിൽപ്പെട്ട് നൽകുന്ന മോഹനിദ്രയിൽ നിന്ന് പുറത്തുവരാൻ കഴിയാതെ പലപ്പോഴും നഷ്ടപ്രജ്ഞനെപ്പോലെ, ഇതി കർത്തവ്യതാ മൂഢനെപ്പോലെ, നെരൂദയുടെ വാക്കുകൾ ഉള്ളിലുണർത്തുന്ന സ്വപ്നങ്ങൾക്ക് തീരെ വശഗനായി, ഉറക്ക ത്തിൽ നടക്കുന്ന വനെ പ്പോലെ വഴിതെറ്റിപ്പോകുന്നവനാണ്. അതുകൊണ്ട് ദയവുചെയ്‌ത് ഇത് സത്യസന്ധമായ ഒരു വിവർത്തനമാണെന്നു കരുതരുത്."
നിങ്ങൾ ഈ പുസ്തകത്തിൻ്റെ പിൻതാളുകളിൽ നിത്യചൈതന്യ യതിയുടെ ഈ വാക്കുകൾ വായിക്കുന്നത് ഈ പുസ്തകത്തിൻ്റെ വായന പൂർത്തിയാക്കിയാവും . ഒരിക്കലും മദ്യപിച്ചിട്ടില്ലത്തതും എന്നാൽ ഇപ്പോൾ ഇതായിരിക്കണം മൂക്കറ്റം കുടിച്ചു കുടിച്ചവന്റെ സ്ഥിതി എന്നും നിത്യചൈതന്യയതി യുടെ വാക്കുകൾ ആത്മാവിനെ ഉന്നതമാക്കുന്ന മദ്യമല്ല എന്നും ഇതു പോലു ള്ള ഓർമ്മക്കുറിപ്പുകൾ ആണെന്നും പറയുന്നത് എത്ര സത്യമാണെന്ന് ഈ ഓർമ്മക്കുറിപ്പുകളുടെ വായന നമ്മോട് പറയും. ഈ പുസ്തകം വായി ക്കുന്ന ഏതൊരാളും ഉന്മാദാവ സ്ഥയിലാക്കുമെന്നത് മറ്റോരാളുടെ വാക്കുകളിൽ പറഞ്ഞറിയി ക്കുന്നതിനേക്കാൾ വായനയിലൂടെയേ മനസ്സിലാകു. 12 അധ്യായ ങ്ങളിലായി പടർന്ന് കിടക്കുന്ന നെരുദയുടെ ഓർമ്മക്കുറിപ്പു കളിലെ പാതി മാത്രമാണ് ഈ പുസ്തകം. ഈ പാതി. ഓർമ്മക്കുറി പ്പുകൾ, വായന ക്കാരനെ എത്ര ഇത്ര ഉന്മാദാവസ്ഥയിൽ എത്തി ക്കുമെങ്കിൽ നെരുദയുടെ ഓർമ്മക്കുറിപ്പുറ്റ്യകൾ മുഴുവൻ വായിച്ചാൽ എന്തായി രിക്കും അവസ്ഥ,അറിയില്ല, വായിച്ചു തന്നെ അനുഭവിക്കേണ്ടി വരും.
📙- നെരുദയുടെ ഓർമ്മക്കുറിപ്പുകൾ (ആത്മകഥ)
✍️- നിത്യചൈതന്യയതിയുടെ പരിഭാഷ
📖- 160
🖨️- ഗ്രീൻ ബുക്സ് ( 2016)
💸-150 ₹
No comments:
Post a Comment