വർഷം 1984, അമേരിക്കയിലെ ഓറിഗോണിലെ രജ്നീഷ്പുരത്തെ ലാവോഝുഭവനത്തിൽ തന്നെ കേൾക്കാൻ എത്തിയവരോട് ഓഷോ സംസാരിച്ചത് താൻ സ്നേഹിച്ച പുസ്തകങ്ങളെ പറ്റിയായിരുന്നു. ആ125 പുസ്തകങ്ങളിൽ ഫ്രെഡ്റിക് നീഷെയുടെ "സരതുസ്ത്രയുടെ വചനങ്ങളാണ്" (Thus Spake Zarathustra) ഓഷോ തൻ്റെ പട്ടികയിലെ ആദ്യ പുസ്തകമായി തിരഞ്ഞെടുത്തത്, പുസ്തകങ്ങളെ പറ്റിയുള്ള തൻ്റെ സംസാരത്തിൻ്റെ പതിനാറാം നാൾ ആ സംസാരം അവസാനിപ്പിക്കുന്നത് അലൻ വാട്സിൻ്റെ "പുസ്തകം" (The Book) നെ പറ്റി പറഞ്ഞു കൊണ്ടാണ് ഇതിനിടയിൽ പരാമർശിക്കുന്ന 123 പുസ്തകങ്ങളിൽ Tao Te Ching -Lao Tzu,Bhagavad Gita , The Brothers Karamazov - Fyodor Dostoyevsky,The Book of Mirdad - Mikhail Naima , Jonathan Livingston Seagull - Richard Bach, Dialogues of Socrates - Plato,Rubaiyat-Omar Khayyam,Masnavi - Jalaluddin Rumi,The First and Last Freedom - J. Krishnamurti , The Zen Teachings of Huang Po, The Teachings of Hui Hi, Song of Solomon,The Fragments - Heraclitus ,The Golden Verses of Pythagoras,The Song of Saraha,Zen and Japanese Culture - D.T. Suzuki,Let Go-Hubert Benoit , The Songs of Kabir, Zorba the Greek - Kazantzakis , Siddhartha - Hermann Hesse, Jesus the Son of Man - Kahil Gibran ,Who Am 1-Ramana Maharshi , Das Kapital-Karl Marx,Lectures of Psychoanalysis - Sigmund Freud, Meetings with Remarkable Men - Gurdjieff,The Communist Manifesto - Karl Marx, Friedrich Engels,War and Peace - Leo Tolstoy , Mother-Maxim Gorky, Fathers and Sons - Ivan Turgenev,Notes from the Underground - Fydor Dostoevsky,Anna Karenina - Leo Tolstoy ,Poetics Aristotle, Divan-Mirza Ghalib. ഉം (പട്ടിക അപൂർണ്ണം) മറ്റ് അനേകം പുസ്തകങ്ങളും ഉൾപ്പെടുന്ന അതി സമ്പന്നമായ പട്ടിക ഏതോരു പുസ്തകം പ്രേമിയേയും മോഹിപ്പിക്കുന്നതാണ്.
"ജനിച്ചപ്പോൾത്തന്നെ സരതുസ്ത്ര പൊട്ടിച്ചിരിച്ചുവെന്ന് പറയപ്പെടുന്നു. ഒരു നവജാതശിശു ശബ്ദമുണ്ടാക്കി ചിരിക്കുന്നത് സങ്കല്പ്പിക്കാൻ വളരെ പ്രയാസമാണ്. പുഞ്ചിരിക്കുന്നത് മനസ്സിലാക്കാം. പക്ഷേ, പൊട്ടിച്ചിരിക്കുക? എന്തിനായിരിക്കാം അതെന്ന് അദ്ഭുതത്തോടെ ചിന്തിക്കാതിരിക്കാനാവില്ല. കാരണം, പൊട്ടിച്ചിരിക്കുന്നതിന് ഒരു സാഹചര്യം, കാരണം ആവശ്യമാണ്.
എന്ത് തമാശ കേട്ടാണ് കുഞ്ഞു സരതുസ്ത്ര ചിരിച്ചത്? പ്രാപഞ്ചിക തമാശ കേട്ട്, ഈ ജീവിതംതന്നെയാകുന്ന തമാശ കേട്ട്. "
ഓഷോ സരതുസ്ത്രയോ പറ്റി പറഞ്ഞു തുടങ്ങുന്നതു പോലെ ഓരോ പുസ്തകങ്ങളെ പറ്റിയും, അതിൻ്റെ എഴുത്തുകാരെ പറ്റിയും, ആ പുസ്തകത്തിൻ്റ ഉള്ളടക്കത്തേ പറ്റിയും ഒക്കെ സരസമായ തന്റേതായ ശൈലിയിൽ വിവരിക്കുന്നത്, വായിക്കുന്ന ഏതൊരു വായനക്കാരനും ആ പുസ്തകങ്ങൾ തേടിപ്പോകുവാൻ അതിയായ ആഗ്രഹിക്കുന്ന മാനസികാവസ്ഥയിലേക്ക് എത്തിച്ചേർക്കുന്നു. പുസ്തകത്തിൻ്റെ ബ്ളർബിൽ പറയും പോലെ "ഏതൊരു പുസ്തക പ്രേമിയും സ്വന്തമാക്കേണ്ട പുസ്തകം " തന്നെയാണ് "Books I Have Loved അഥവാ ഞാൻ സ്നേഹിച്ച പുസ്തകങ്ങൾ". നിങ്ങൾ കേൾക്കാത്ത, കാണാത്ത,വായിക്കാത്ത, അനവധി പുസ്തകങ്ങൾ ഓഷോയുടെ പട്ടികയിൽ നിന്ന് നിങ്ങൾക്ക് കണ്ടെത്താം, അവ തേടി പോകാം, സ്വന്തമാക്കാം, വായിക്കാം, വായനയുടെ ലഹരിയിൽ ഉന്മത്തരായ ഓഷോയെ പോലെ നൃത്തം ചെയ്യാം, പതിനാറാം ദിനത്തിൽ അവസാന പുസ്തകത്തെ പറ്റി ഓഷോ പറയുന്നത് വായിച്ച് കൊണ്ട് , "അവസാനത്തേതും - അലൻ വാട്സിൻ്റെ പുസ്തകം (The Book), ഞാനതിനെ ബാക്കിവെക്കുകയായിരുന്നു. അലൻ വാട്സ് ബുദ്ധനല്ലായിരുന്നു. പക്ഷേ, അദ്ദേഹത്തിന് ഒരിക്കൽ ആകാൻ കഴിയും. അദ്ദേഹം അതിലേക്ക് കൂടുതൽ അടുത്തിരിക്കുന്നു. അത് അദ്ദേഹത്തിന്റെ സാക്ഷ്യമാണ്, സെൻ ഗുരുക്കന്മാരുമൊത്തുള്ള, സെൻ ക്ലാസിക്കുകളുമൊത്തുള്ള, അനുഭവത്തിൻ്റെ സാക്ഷ്യമാണ്. ഉജ്ജ്വലമായ ധിഷണയുള്ളയാളാണ് അദ്ദേഹം; മദ്യപാനിയുമായിരുന്നു. ധിഷണയും വീഞ്ഞും ചേർന്ന് രസനിഷ്യന്ദിയായ ഒരു പുസ്‌തകം സൃഷ്ടിച്ചിരിക്കുന്നു. പുസ്തകത്തെ എനിക്കിഷ്ടപ്പെട്ടു, അതിനാൽ അവസാനത്തേക്കായി മാറ്റിവെച്ചു.....'"
📙- ഞാൻ സ്നേഹിച്ച പുസ്തകങ്ങൾ (Speeches /non-fiction)
✍️- ഓഷോ/പരിഭാഷ-പി.മുരളീധരൻ
📖-208
🖨️-മാതൃഭൂമി ബുക്സ് ( 2018 )
💸-200

No comments:
Post a Comment