"താഴോട്ടൊഴുകിയ നദിക്ക് ഒരിക്കലും മേലോട്ട് തിരിച്ചൊഴുകാൻ കഴിയില്ല എന്നതുപോലെ എനിക്ക് നഷ്ടപ്പെട്ട ആ ഒതളൂരിനെ ഇനിയൊരിക്കലും തിരിച്ചുകിട്ടില്ല.
അന്നത്തെ കാറ്റ്, മണങ്ങൾ, പ്രിയപ്പെട്ടവർ എല്ലാം ഓർമ്മകളിൽ മാത്രം.
ആ നഷ്ടബോധത്തിൽ നിന്നാവണം ഞാനെഴുതാൻ തുടങ്ങിയത്.
പ്രിയപ്പെട്ട നാടിൻ്റെയോർമ്മകൾ ഏകാകിയുടെ ആത്മരാഗം പോലെ എന്നെയെപ്പോഴും പിൻതുടർന്നു".(അരൂപികളുടെ ആകാശത്തിലെ പ്രിയങ്ങൾ)
"മരിച്ചവർ യാത്രയാകുന്നത് സ്വർഗ്ഗത്തിലേക്കോ നരകത്തിലേക്കോ അല്ല, ജീവിച്ചിരിക്കുന്നവരുടെ ഓർമ്മകളിലേക്കാണ്. അവിടെ അവർ അനശ്വരതയെ പ്രാപിക്കുന്നു. വി.ടി. പ്രദീപിൻ്റെ പുസ്‌തകം വായിച്ചപ്പോൾ തോന്നിയ വരികളാണ്. ഒ.വി. വിജയന്റെ ഖസാക്ക് പോലെ സ്വപ്നത്തിനും യാഥാർത്ഥ്യത്തിനും ഇടയിലെ ഒരത്ഭുത ദ്വീപായ ഒതളൂരിൻ്റെ ജീവിതമാണ് പ്രദീപ് എഴുതുന്നത്. അയാൾ ഓർമ്മയുടെ വേട്ടമൃഗമാണ്. അതിൻ്റെ അമ്പേറ്റ് താഴെ വീഴുമ്പോൾ ഇയാളിൽനിന്ന് സ്‌മൃതി ഉർസുലയുടെ ചോര പോലെ കഥകളിലേക്ക് ഒഴുകിയെത്തുന്നു. കേരളത്തിന് അമ്പത് വർഷങ്ങൾക്കിടയിൽ സംഭവിച്ച സാമ്പത്തികവും സാമൂഹികവുമായ പരിണാമം ഒതളൂരിലൂടെ നമുക്ക് വായിച്ചെടുക്കാം. തേനീച്ചയറിയാതെ തേനെടുക്കുന്ന ഒരാളുടെ കൗശലത്തോടെ ഓർമ്മകളെ വരച്ചിടുന്ന പുസ്തകം. മറവിക്കുമേൽ ഓർമ്മകളുടെ കലാപമായിത്തീരുന്ന ഈ പുസ്‌തകം പ്രദീപ് എന്ന വില്ലിൽനിന്ന് പുറപ്പെട്ടുപോയ ഈ ഗ്രാമം വായനക്കാരൻ്റെ മനസ്സിനെ തുറക്കുകതന്നെ ചെയ്യും."(വില്ലിൽ നിന്ന് പുറപ്പെട്ട ഗ്രാമം -സന്തോഷ് ഏച്ചിക്കാനം)
എനിക്ക് അവന്റെ മുഖം എപ്പോഴും ഓർമ്മ വന്നിരുന്നു. മരണ ത്തിലേക്കടക്കമുള്ള പല ഒളിച്ചോട്ടങ്ങളിൽനിന്നും എന്നെ പുറകോട്ടു വലിച്ചത് ദൈന്യം നിറഞ്ഞ അവൻ്റെയാ മുഖം തന്നെയാണ്.
അവനെപ്പോലെ സങ്കടം നിറഞ്ഞ ജീവിതം ജീവിക്കേണ്ടി വരുമായിരുന്ന എന്റെ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള ഓർമ്മകളാണ്.
ഒരമ്മ സഹനത്തിൽനിന്ന് സ്വാതന്ത്യത്തിലേക്ക് ഇറങ്ങിനടന്ന പ്പോൾ ഒരു മകൻ ലോകത്തിൻ്റെ സ്വാതന്ത്യ്രത്തിൽനിന്ന് അന്തർമു ഖനായി തിരിയെ കയറുന്നു. (സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ)
നാട്ടിൽനിന്ന് നഗരത്തിലെത്തിയതോടെ നിർമ്മലമായ പല ഓർ മ്മകളും അനുഭവങ്ങളും വിറക് വിട്ടതീയിനെപ്പോലെ പൊലിഞ്ഞു പോയി.
യന്ത്രമുരൾച്ചയാൽ കാതുകൾ പാതിയടഞ്ഞുപോയിരിക്കുന്നു.
ഇന്ന് ഈ അർദ്ധരാത്രിയിൽ നഗരമധ്യത്തിലിരുന്ന് ഓർമ്മകളെ തിരികെ വിളിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ഞാൻ.
വെറുതെയാണ്.
പുഞ്ചനിലത്തിന്റെ ദാഹമടക്കാൻ തേവിയെത്തുന്ന ഇത്തിരി വെള്ള ത്തിന് കഴിയില്ല. അതിന് കാലവർഷം തന്നെ വരണം.( ഓർമ്മകളുടെ ഭസ്മക്കൊട്ട)
ഒടിയനെ ഒതുക്കാനുള്ള മന്ത്രത്തെപ്പോലെതന്നെ തെയ്യോരനോ ടുള്ള ഭയത്തേയും കീഴ്പ്‌പെടുത്താൻ അവർക്ക് കഴിഞ്ഞിരുന്നില്ല.
സകല കീഴാള വർഗ്ഗത്തെയും പുച്ഛത്തോടെ കാൽക്കീഴിൽ നിറു ത്തിയിരുന്ന ഞങ്ങളുടെ കാരണവന്മാർ തെയ്യാരന് മുൻപിൽ മാത്രം വിനീത വിധേയരായി.
പക്ഷെ ഒടിവിദ്യ വശമില്ലാത്തവന്റെ കുട്ടകൾക്കു ചിലവില്ല.....
പകലന്തിയോളം കണ്മുന്നിൽ ആടുന്ന നമ്മളെക്കാൾ വലിയ ഒടി യനേം ചാത്തനേം മറുതയേം കണ്ടു തളർന്നു മടങ്ങുമ്പോൾ ഇന്നും ഞാൻ തെയ്യോരനെ ഓർത്തു.
സങ്കടം നിറഞ്ഞ ഒരു പുഞ്ചിരിയോടെ.(തെയ്യോരുനും ഞാനും A tale of two sales people)
മോനെ, നിന്റെ അച്ഛൻ ക്ലാസിനുള്ളിൽ പഠിക്കാൻ ശ്രമിച്ചത് കണക്കും ഊർജ്ജതന്ത്രവുമാണ്. പക്ഷെ ജീവിക്കാൻ വേണ്ട തന്ത്ര ങ്ങൾ പഠിച്ചെടുത്തത് ക്ലാസിന് പുറത്തെ അനുഭവങ്ങളിൽ നിന്നാണ്.
എസി റൂമിൽ ഐപാഡിൻ്റെ സ്ക്രീനിൽ നോക്കി എന്ത് പഠിക്കാനാണ്!(തോറ്റു പഠിച്ച ജീവിതം)
സന്തോഷ് എച്ചിക്കാനം പറഞ്ഞപോലെ ഓർമ്മകൾ ഒരു പെട്രോൾ ബങ്കാണ്. ഈ വരണ്ട നഗരത്തിൽ ഓടിത്തീർക്കാനുള്ള മുഴുവൻ ഊർജ്ജവും എനിക്ക് അതിൽ നിന്നും കിട്ടുന്നു. മനസ്സ് വറ്റുമ്പോൾ എനിക്ക് ഇതുപോലെ ഓർമ്മകളിലേക്ക് തിരിച്ചു നടന്നേ പറ്റൂ.
ഞങ്ങൾ ഇനിയും വരും,
ഭീമാകാരനായ ചിറകിനുള്ളിൽ മരണത്തെ ഒളിപ്പിച്ചു കാലം പറ ന്നെത്തുംമുൻപ്.(ഓർമ്മകളുടെ പുനർജനി)
വർഷങ്ങൾ കഴിഞ്ഞ് കണ്ടുമുട്ടുന്ന സഹപാഠികൾക്ക് എന്നെ ഓർത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. ആരെയും രസിപ്പിക്കാനൊരു വിഭവങ്ങളും കൈവശമില്ലാതിരുന്നവനെ ആര് ഓർമ്മിക്കാനാണ്?
നക്ഷത്രങ്ങൾക്ക് ഒപ്പമെരിഞ്ഞിരുന്ന മെഴുകുതിരികളെ, മുഖങ്ങളില്ലാത്ത നിഴലുകളെ ആർക്ക് ഓർമ്മ വരാനാണ്?(ഏകാന്തനാവികൻ)
ഓരോ കൂടിച്ചേരലുകളും ഓർമ്മയുടെ പുനർജനി നൂഴലാണ്. നിങ്ങളിലെ വിരസതയേയും വാർധക്യത്തെയും അത് കഴുകിയെടുക്കുന്നു.
യാത്ര പറഞ്ഞിറങ്ങുമ്പോഴത്തെ കണ്ണുകളിലെ ആർദ്രതയും ശബ്ദ ത്തിലെ ചിലമ്പിച്ചയും ഓരോരുത്തർക്കും എന്താണ് നഷ്ടപ്പെടുന്നത് എന്ന് അടയാളപ്പെടുത്തുന്നു.
ഇനി ഉള്ളിൽ തട്ടാത്ത പൊട്ടിച്ചിരിയുടെയും ഉടുപ്പുലയാത്ത ആലിംഗനങ്ങളുടെയും നഗരത്തിലെ തിരക്കിലേക്ക്.(വസന്തം ഒളിച്ചു പാർക്കുന്ന മൊട്ടുകൾ)
ഈ എഴുത്തുകളെല്ലാം ഒതളൂർ എന്ന തന്റെ ഗ്രാമത്തിൽ നിന്നും എത്രയോ ദൂരെ നഗരതിരക്കുകളുടെ നടുവിൽ,ജീവിതത്തിന്റെ പല കാലങ്ങളിലെ ഓർമ്മകൾ തിരികെ വിളിച്ചപ്പോൾ എഴുതി കൂട്ടിയതും, മറ്റു ചിലപ്പോൾ, പ്രിയപ്പെട്ടവർ സ്നേഹമായും, നൊമ്പരമായും, മനസ്സിൽ നിറയുമ്പോൾ എഴുതിപ്പോയവയാണ്, അതാണ് വി.ടി.പ്രദീപിന്റെ "മഴയുടെ ആത്മകഥയിലെ കടൽ". മഴ തന്റെ ആത്മകഥ എഴുതുകയാണെങ്കിൽ തുടക്കം എവിടെ നിന്നായിരിക്കും, തീർച്ചയായും അത് കടലിൽ നിന്നായിരിക്കും,അവിടെ നിന്നല്ലാതെ പിന്നെ മഴക്ക് തന്റെ ഓർമ്മകൾ എവിടെ നിന്നാണ് തുടങ്ങാൻ കഴിയുക. ഏതെല്ലാം ദേശങ്ങളിൽ ഏതെല്ലാം കാലങ്ങളിൽ പെയ്തു തീർത്ത ഓർമ്മകളാണ് മഴയ്ക്ക് പറയാൻ ഉണ്ടാവുക. അത്തരത്തിൽ ഒതളൂർ നിന്ന് തുടങ്ങുന്ന തന്നെ ഓർമ്മകളും, ജീവിതത്തിനായി ചേക്കേറിയ നഗരത്തിലും , ജീവിക്കാനായി സഞ്ചരിച്ച നഗരങ്ങളിലും കണ്ടുമുട്ടി ജീവിതത്തിന്റെ ഭാഗമായി തീർന്ന് എന്നോ ഓർമ്മകളിൽ നിന്നും മാഞ്ഞുപോയതോക്കെയും പ്രദീപ് ഈ കുറിപ്പുകളിലൂടെ തിരികെ പിടിക്കുന്നു. "നാട്ടിൽ നിന്ന് നഗരത്തിലെത്തിയതോടെ നിർമ്മമായ പല ഓർമ്മകളും അനുഭവങ്ങളും വിറക് വിട്ട തീയിനെപ്പോലെ പൊലിഞ്ഞു പോയി"(ഓർമ്മകളുടെ ഭസ്മക്കൊട്ട).ആ പൊളിഞ്ഞുപോയ ഓർമ്മകളെ ചെറിയ കുറിപ്പുകളായി ഹൃദ്യമായ ഭാഷയിൽ ഊതി തെളിക്കുന്നത് വായിക്കുമ്പോൾ, വായിക്കുന്നവരും തങ്ങളുടെ ഓർമ്മകളുടെ ഉള്ളറകളിൽ എന്നോ പൊലിഞ്ഞു പോയതൊക്കെ തെളിയിക്കാനായി വെമ്പൽ കൊള്ളും. മനോഹരമായ ഭാഷയിൽ തന്റെ ഓർമ്മകൾ 37 കുറുപ്പുകളായി ഈ പുസ്തകത്തിൽ വായനക്കാർക്ക് മുന്നിൽ വായനക്കായി എത്തുമ്പോൾ, എന്നോ എവിടെയോ മറന്നുപോയ പലതിനെയും വായനക്കാരും വെറുതെ ഓർമ്മിച്ചു പോകും, പിന്നെയും മറക്കാൻ.
📙-മഴയുടെ ആത്മകഥയിലെ കടൽ (ഓർമ്മ)
✍️-വി.ടി.പ്രദീപ്
🖨️- ലോഗോസ് ബുക്സ് (2024)
💸270
No comments:
Post a Comment