ബറേക്ക –കെ.ടി.സതീശൻ
നോവല്‍
മാതൃഭൂമി ബുക്ക്സ്
ബറേക്ക,കടലിനോപ്പം സ്ഥിതി ചെയ്യുന്ന
പട്ടണം,അവിടെ പാട്ടുകള്‍ക്കും സംഗീതത്തിനും അനുരാഗത്തിനുമോപ്പം
മൂഴിക്കുന്നിന്റെയും, അവിടുത്തേ അനേകം ജീവിതങ്ങളുടെ കഥ പറയുന്നു ഈ നോവല്‍.തലമുറകള്‍ക്ക്
പിന്നിലെ കഥകള്‍ക്കോപ്പം ഇന്നിലേക്ക്ത്തുമ്പോള്‍ ആ വഴികളിലെപ്പോഴും സംഗീതമുണ്ടായിരുന്നു.ആ
സംഗീതം ഒരാളില്‍ മാത്രം ഒതുങ്ങുന്നില്ല,അത് ചരിത്രത്തിന്റെ പല വഴികള്‍ പോലെ
പലരുടെയും വഴികളായിരുന്നു.അവിടെ നേരിന്റെയും ചതിയുടെയും വഞ്ചനയുടെയും
സ്നേഹത്തിന്റെയും കാമത്തിന്റെയും സ്വന്തമാക്കലിന്റെയും അനാഥതത്വത്തിന്റെയും
കഥകളുണ്ടായിരുന്നു,ഇതിനിടയിലെല്ലാം സംഗീതവും ചിലപ്പോള്‍ വേദനകളായും, മറ്റ് ചിലപ്പോള്‍ വേദന സംഹാരിയായും.
ബറേക്ക ഒരു തുറമുഖ നഗരത്തിന്റെ
കഥയാണെങ്കിലും മൂഴികുന്ന് ആ കഥയുടെ മറ്റോരു കേന്ദ്രമാണ്,നീയെന്തങ്കിലും കഴിച്ചോ
എന്ന അമ്മയുടെ ചോദ്യത്തിന് ബറേക്കയിലെക്ക് പോകണം എന്ന മറുപടിയോടെ ആണ് ആ യാത്ര
തുടങ്ങുന്നത് .മനശാത്രവും സിദ്ധവൈദ്യവും പഠിപ്പിക്കുന്നതിന് അനംഗനെ മലമുകളില്‍
അച്ഛൻ കൊണ്ടേത്തി ച്ചുവെങ്കിലും സംഗീതം
മാത്രമായിരുന്നു തന്റെ വഴി എന്ന ഉള്‍വിളിയില്‍ നിന്ന് ഒരിക്കലും പിന്തിരിയുവാന്‍
അവന് കഴിയില്ലായിരുന്നു.എന്ത് അടയാളമാണ് നിന്നെ പിടികൂടിയിരിക്കുന്നത് എന്ന
അച്ഛന്റെ ചോദ്യത്തിന് നല്‍കുവാന്‍ ഒരു മറുപടിയേ ഉണ്ടായിരുന്നുള്ളു, ബറേക്കയില്‍
പോയി സംഗീതം പഠിക്കണം,നിന്റെ തീരുമാനം നിന്റെ വഴികാട്ടി എന്ന അച്ഛന്റെ
വാക്കുകളുമായി പിന്നാലെയുള്ള യാത്രകള്‍ തുടങ്ങുന്നത് അവിടെയാണ്.
ഈ യാത്രയില്‍ വന്നു ചേരുന്നവര്‍
അനേകരുണ്ട്,അനംഗനെ ബറോക്കയിലെക്ക് എത്തിച്ച ഉസ്താദിന്റെ കുറിപ്പില്‍ അത്
വ്യക്തമാണ്,ഒരിക്കല്‍ കൂടി ബറോക്കയില്‍ കൂട്ട്കൂടലിന് വഴിയോരുക്കുന്നതും
സംഗീതമാണ്.കടപ്പുറത്തെ ആ ഒത്തുചേരലില്‍ അനംഗൻ ചേന്ന്ത്തുന്നതും,അനംഗനിലെക്ക്
എത്തി ചേരുന്നതുമായ എത്രയോ ആളുകള്‍. അവിടെ ഉസ്താദ്,അതിനെല്ലാം
നിമിത്തമാകുന്നു,ഹാര്‍മോണിയത്തില്‍ പുല്‍ച്ചാടി പോലെ വിരലുകള്‍ ഒടിക്കുന്ന ഹരിഹരൻ,
പാട്ടേഴുത്തിലെ ഹാലിച്ചൻ,സ്വന്തം തൊഴിലില്‍ നിന്ന് സംഗീതത്തിനായി ഏതു നിമിഷവും
ഇറങ്ങി പുറപ്പെടുന്ന ഹംസ, ഗിറ്റാറുമായി വിൻസെന്റെ,തബലിസ്റ്റ് അപ്പുണ്ണി,പിന്നെ
ബാബുസേട്ട്,സംഗീതജ്ഞനല്ലെങ്കിലും സംഗീതത്തിനായി എന്തു ചെയ്യുന്ന ചന്തക്കാരൻ
ഹസൈനാര്‍,ഇരട്ടമാളികയില്‍ തബലയും ഹാര്‍മോണിയവും ശബ്ദിക്കുമ്പോള്‍ മനസ്സില്‍
അകാരണമായ ഭയം ഉണരുന്ന നസ്സറുദ്ദീൻ,തന്റെ ജീവിതത്തില്‍ സംഗീതം ഉണ്ടാക്കിയ ഒരു മുറിപ്പാടാണ്
ആ ഭയത്തിനുപിന്നില്‍ എന്ന താളുകള്‍ പിന്നിടുമ്പോള്‍ വെളിവാകുന്നു.എന്ന് തിരികെ
എത്തും എന്ന അറിയാതെ എന്നോ പുറപ്പെട്ട് പോയ മകനായി രണ്ട് പൊതി ചോറുമായി എന്നും
റെയില്‍വെ സ്റ്റേഷനില്‍ കാത്തിരിക്കുന്ന ഒൌവ്വാവുമ്മാ, ഹംസധ്വനിയിലെ പാട്ടിലും
സംഗീതത്തിലും വിനായക് മല്‍ഹാറിലും ജീവിതം നഷ്ടമായ നസ്സറുദ്ദീന്റെ പെങ്ങള്‍ മൈന.ചൈനീസ്
കപ്പലില്‍ നാവികര്‍ക്കൊപ്പം കടല്‍ കടന്നു പോയ അനംഗന്റെ മുത്തശ്ശിയുടെ കൊച്ചുമകള്‍,ഒരിക്കല്‍ ഉസ്താദിന്റെ വീട്ടില്‍നിന്നും തിരികെ വരുമ്പോള്‍ വഴിവക്കിലെ
കൊട്ടാരസദ്യശമായ വീടിന്റെ മതില്‍ക്കെട്ടിനപ്പുറത്തു നിന്നും അനംഗൻ നിശ്ചലനായി
നിന്നു കേട്ട പാട്ട്,അത്രമാത്രം ആഹ്ളാദഭരിതവും അതേ സമയം ദുഖമൂകവുമായിരുന്നു അത്
അല്പമൊന്നു തെന്നിയാല്‍ കരച്ചിലിന്റെ വക്കോളം ചെല്ലുമായിരുന്ന എന്ന പോലെ
വേദനഭരിതമായിരുന്നു. വീണ്ടും മേഘങ്ങള്‍ കൊട്ടാരങ്ങളെപ്പോലെ താണുനിന്ന മറ്റോരു സന്ധ്യയില്‍
മുറിവേറ്റു കനം തൂങ്ങിയ അതേ പാട്ട് അനംഗൻ കേട്ടു ,ആ പാട്ടുകാരിയും താനും തമ്മില്‍
ഭാവിയില്‍ ഉണ്ടാകാൻ പോകുന്ന ഹ്യദയബന്ധത്തെ നിര്‍ണയിക്കും വിധം മൃദുലമായിരുന്നു ആ പാട്ടിന്റെ
ഉടമയായ ബാബ് സേട്ടിന്റെ മകള്‍ നൌറിൻ.ഹംസധ്വനിയുടെ തട്ടിന്മുകളില്‍ നിന്ന് ഒരു
രാത്രി കടല്‍ക്കരയില്‍ നിന്ന് തൂവെള്ളവസ്ത്രത്തില്‍ ഉയര്‍ത്തിപ്പിടിച്ച
ശിരസ്സുമായി ഓടി വരുന്ന ആയാള്‍ ആരാണ് എന്ന് ഇരുട്ടില്‍ തിരിച്ചറിയാതെ അവര്‍ ഒരു
നിഗമനത്തിലെത്തി. കൂട്ടം തെറ്റിയ ഞണ്ടുകള്‍ തിരകളോടു മല്ലിടുവാൻ ഇറങ്ങുന്ന
നേരമാണ്,അവയേ പിടിക്കുവാൻ വന്നവരാരെങ്കിലുമാകാം, പക്ഷേ അവര്‍ ആരുമായിരുന്നില്ല
അത്,കാലങ്ങള്‍ക്ക് മുമ്പ് തങ്ങളുടെ കഷ്ടകാലം തീരണമെങ്കില്‍ കടല്‍ വറ്റണമെന്നും അങ്ങനെ
കടല്‍ വറ്റണമെങ്കി കുടിച്ച് വറ്റിക്കണം എന്നു പറഞ്ഞത് കേട്ട് കടല്‍ കുടിച്ച്
വറ്റിക്കുവാൻ വെള്ളാരംകണ്ണുള്ള അനുജത്തിയെയും കൂട്ടി കടലി ഇറങ്ങി തിരികെ എത്താതെ
പോയ കസിമിന്റെ കൂട്ടുകാരൻ യാഹിയ ,ബാബു സേട്ടിൻ മകൻ.പോയ കാലത്തിന്റെ പ്രൌഡി മാത്രം
കൈമുതലുള്ള ബാബു സേട്ടിന് മകൻ യാഹിയ ഇന്ന് ഒരു തീരാ ദുഖമാണ്. കടലില്‍ മറഞ്ഞ
കൂട്ടുകാര്‍ ഒപ്പം യാഹിയയുടെ മനസ്സും പോയി കഴിഞ്ഞിരുന്നു.താളം തെറ്റിയ മനസ്സുമായി
കടല്‍ തീരത്തേക്ക് എപ്പോഴാണ് പായൂക എന്ന് പറയുക വയ്യ.ഇതിനിടയിലെക്കാണ് ബാബു
സേട്ടിന്റെ ദുഖം പടികടക്കുവാൻ ഉപായവുമായി ഒരു അശരീരിയുമായി കടന്നു വരുന്നത്.ഖാലിദ് ഐസ് പ്ളാന്റ് ആന്റെ
കൂള്‍ഡ് സ്റ്റോറേജ്ന്റെ വാതിലില്‍ എഴുതിയ മുതലാളി ചെമ്പുകുടിയൻ ഖാലിദായിരുന്നു
അത്. ഐസ് പ്ളാന്റിന്റെ ഉരുക്കുവാതിലിനു പുറത്ത് തെളിഞ്ഞ മനുഷ്യനും വാതില്‍
കടന്നാല്‍ നരിയുമായ ഖാലിദ്.ആ വാതിലിനപ്പുറത്ത് നിന്ന് ഒരോ പ്രാവശ്യവും ഖാലിദ്
പുറത്തിറങ്ങുമ്പോള്‍ പിറകില്‍ ഒരു സ്ത്രീ രൂപമുണ്ടാകും,ആ ഖാലിദാണ് നൌറിനെ
മക്കിയാമുവിനെ കൊണ്ട് കെട്ടിക്കാം എന്ന് അശരീരിയുമായി എത്തിയത്.അത് ഒരിക്കലും
ബാബുസേട്ടിന്റെ ദുഖം പടികടക്കുവാനുള്ള ഉപായം മാത്രമല്ലായിരുന്നു. മനോനില മങ്ങിയോ ഉൾവെളിച്ചത്തിന്റെ
ആധിക്യത്തില്‍ പരിസരം വകവെക്കാതെയും, മുഷിഞ്ഞ് കനത്ത മുപ്പതിയഞ്ചു വയസ്സ് കഴിഞ്ഞ
ശരീരത്തിനുമേല്‍ കിരീടം വെച്ചതുപൊലെ മുടി നെറുകയില്‍ കെട്ടി തങ്കവും നാലടി
പിറകില്‍ അനുജത്തി സുന്ദരിയും.അച്ഛൻ രാങ്കേരിയുടെ മരണത്തോടെ മനോനില തകര്‍ന്ന
അവരുടെ ആ നടപ്പ് ഹംസയെ കണാനും
കാണിക്കാനുമാണ് എന്ന് ഉസ്താദ് അവരെ ചൂണ്ടി പറയുമ്പോള്‍ ബറോക്കയിലെ തകര്‍
ജീവിതങ്ങളുടെ മറ്റോരു നേര്‍ക്കാഴ്ചയായിരുന്നു അത്.ഇവരില്‍ പലരുടെയും
സങ്കടങ്ങളുടെയും അവസാന അത്താണിയായ മൊയ്തീൻ ഒൌലിയ,തെരുവിലൂടെ ഒന്നും ഒന്നും രണ്ടാണേ
എന്ന് ഉറക്കെ പറഞ്ഞു കൊണ്ട് നടക്കുമ്പോള്‍ അത്
അറിയാത്തവര്‍ക്കുള്ള ഒരു ഓര്‍മ്മപ്പെടുത്തലായിരുന്നു.ഒന്നും ഒന്നും ചേര്‍ന്നാലാണ്
രണ്ട്,വേര്‍പെട്ടാലല്ല,പക്ഷേ ഇവിടെ ഒന്നും ഒന്നും വേര്‍പെട്ട് രണ്ടായിത്തീരുന്നു, ഒന്നും
ഒന്നും ചേര്‍ന്നാലും രണ്ട്, ഒന്നും ഒന്നും വേര്‍പെട്ടാലും രണ്ട് എന്ന വലിയ സത്യം
ഉറക്കെ പറയുന്നു.
ഇങ്ങനെയുള്ള അനേകം ജീവിതത്തിന്
ആശ്വാസമായി ഇവിടെ സംഗീതം മാറുന്നു.ബറോക്ക കാത്തിരുന്ന ആ ദിവസം കടല്‍ക്കരയില്‍ അവര്‍
കൂട്ട് കൂടി എല്ലാം മറക്കുവാന്‍ സംഗീതത്തില്‍ ആഴൂവാൻ.ആ ആഘോഷങ്ങള്‍ക്കോക്കെ
പിന്നില്‍ അനംഗന്റെ പാട്ടു കേട്ട് നൌറിൻ നിന്നു,ഓരോ നേരവും തെന്നിത്തെന്നി മാഞ്ഞവൻ
,ഹൃദയത്തിലെ ഏറേ ആഗ്രഹങ്ങളും കണ്ണീരില്‍ ഒലിച്ച് പോയവളായി. അനംഗൻ അകലെ നിന്ന് നൌറിനെ
കണ്ടു,അവളുടെ,കടല്‍കാറ്റില്‍ പറക്കുന്ന നീല ഉറുമാലും.അവര്‍ അന്യോന്യം നോക്കി ആ
ഗാനത്തിന് അപ്പുറവും ഇപ്പുറവും നിന്ന് ,വര്‍ഷങ്ങള്‍ക്കു മുൻപേ കഴിഞ്ഞുപോയ
ഒരുമിച്ചിരുന്ന കാലം അവരോര്‍ത്തു. നിന്റെ തീരുമാനം നിന്റെ വഴികാട്ടി എന്ന അച്ഛന്റെ
വാക്കുകള്‍ പോലെ അനംഗനും ബറേക്കയിലെ ജീവിതങ്ങളും അവരുടെ സന്തോഷവും സങ്കടവും
സംഗീതവും എല്ലാം ഇവിടെ വായനക്കാര്‍ക്ക് ഒന്നായി തീരുന്നു.

No comments:
Post a Comment