വെറുതെ ഒറ്റക്ക്
Wednesday, October 28, 2020
വെറുതെ ഒറ്റക്ക് ഇരിക്കുമ്പോൾ
ചില ഓര്‍മ്മകള്‍
റേഡിയോ ഇന്നത്തെ തലമുറക്ക് അത്ര താത്പര്യമുള്ള വിഷയമല്ല , താത്പര്യമുണ്ടേങ്കിൽ തന്നെ എഫ്.എം സ്റ്റേഷനുകളിൽ മാത്രം.പാട്ടും പരസ്യവും മറ്റുമായി യാത്രകൾക്ക് ഇടയിൽ വാഹനങ്ങളിലും ചില വ്യാപാര സ്ഥാപനങ്ങളിലും ചില വീടുകളിലും മറ്റ് പല തിരക്കുകൾക്ക് ഇടയിലൂടെ എഫ്.എം. റേഡിയോ സംപ്രേക്ഷണത്തിലെ പരിപാടികൾ നമ്മുടെ അലസ ശ്രദ്ധയായി കടന്ന് പോകുന്നു.എന്നാൽ വർഷങ്ങൾക്ക് മുമ്പ് ഒരു റേഡിയോ സ്വന്തമാക്കുക എന്നത് എത്രയോ ആളുകളുടെ സ്വപ്നമായിരുന്നു. ആ സ്വപ്നം സഫലമാകതെ നിരാശരായവർ എത്ര കാണും.അന്ന് റേഡിയോ പരിപാടികൾ കേൾക്കുന്നത് ഇന്ന് ടി.വിയോ കാണുന്ന തോ ,എം.എഫ് റേഡിയോ കേൾക്കുന്നതു പോലെ അല്ല .പത്രം മാസികകൾ കഴിഞ്ഞാൽ വിനോദത്തിനും വിജ്ഞാനത്തിനും വാർത്തകൾക്കും അന്ന് ഏക ഉപാധി റേഡിയോ മാത്രമായിരുന്നു.ഇന്ന് യാതോരു ലൈസൻസു മി ല്ലാതെ എല്ലാ പത്ര ദൃശ്യ ശ്രവ്യ മാധ്യമങ്ങളും നമ്മൾ ഉപയോഗിക്കുമ്പോൾ അന്ന് റേഡിയോ ഉപയോഗിക്കുന്നതിന് ഇൻഡ്യൻ പോസ്റ്റ് ആന്റെ ടെലിഗ്രാഫിന്റെ ലൈസൻസ് ആവശ്യമായിരുന്നു. 1885 ലെ ഇൻഡ്യൻ ടെലിഗ്രാഫ് ആക്റ്റ് അനുസരിച്ച് പോസ്റ്റ് മാസ്റ്റർ നൽകപ്പെടുന്ന ഒരോ വർഷവും പുതുക്കേണ്ട റേഡിയോ ലൈസൻസ് ആയിരുന്നു അത്. ഇന്ന് വീട്ടിലെ പഴയ ചില ഫയലുകൾ തിരയുന്നതിനിടയിൽ അത്തരത്തിലുള്ള ഒന്ന് എനിക്കും കിട്ടി. അമ്മയുടെ പേരിലുള്ള Murphy magic TB01201 modal ൽ chase no 57460 ആയിട്ടുള്ള എന്നെക്കാൾ ഒരു വയസ്സ് കൂടുതലുള്ള ആ റേഡിയോ ഇന്ന് എന്റെ ഓർമ്മയിൽ ഇല്ല . പക്ഷേ ആ ലൈസൻസിന് 31.12.80 വരെ പുതുക്കിയിരുന്നു,പിന്നിട് അത് പുതുക്കി കണ്ടില്ല. നാളെകളിലെ തലമുറകളിൽ ആ പഴയകാല റേഡിയോ അന്യം വന്നു പോയ പല വസ്തുകളിൽ ഒന്ന് മാത്രമായിരിക്കും. എന്നാൽ എനിക്കും മുമ്പുള്ള തലമുറയ്ക്ക് അന്നും ഇന്നും റേഡിയോ മധുരിക്കുന്ന ഓർമ്മയാണ് എന്നത് തർക്കമില്ലാത്ത കാര്യമാണ്.
Saturday, October 17, 2020
വായിച്ച പുസ്തകം
നാരനെല്ലൂര്‍ എന്ന മലയും ഗ്രാമവും,അവിടുത്തെ ജനങ്ങളുടെയും കഥ .ശാന്തമായി
ജിവിച്ചിരുന്ന അവരുടെ ഇടയിലെക്ക് ഒരു നാള്‍ ഭ്രാന്ത് കടന്നു വരുന്നു,ക്രമേണ
ഒരാളില്‍ നിന്ന് പലരിലെക്കും ഭ്രാന്ത് വളരുന്നു,ഭ്രാന്ത് എത്ര പേരേക്കെന്നും ആര്ക്ക് എപ്പോള്‍
ഭ്രാന്തനാകും എന്നും മനസ്സിലാക്കാന്‍ കഴിയാത്ത ഒരു അവസ്ഥയിലെക്ക് നാരനെല്ലൂര്‍
എന്ന ഗ്രാമം മാറുന്നു.ഇതിന് പരിഹാരം കണ്ടേത്തുന്നതിന് പല മാര്‍ഗ്ഗങ്ങള്‍ അവര്‍
തേടുന്നു.ജ്യോത്സ്യമാര്‍ നടത്തുന്ന സ്വര്‍ണ്ണ
പ്രശ്നം വയ്പില്‍ തുടങ്ങി വിദേശത്ത് നിന്ന് എത്തുന്ന ഗവേഷകന്െ പഠനങ്ങളും അതില്‍ പ്രതീക്ഷ നഷ്ടമാകുമ്പോള്‍ വന്നെത്തുന്ന
മനശാസ്ത്ര ഡോക്ടറും അദ്ദേഹത്തിന്റെ ശുഭാപ്തി മന:ശുദ്ധീകരണശാലയും
അവിടുത്തെ ക്ളാസും കുറച്ചൊക്കെ ആളുകള്‍ക്ക് മാനസിക ധൈര്യം നല്‍കി
എങ്കിലും പുതിയ ഭ്രാന്തമാരുടെ ജനനം അവരില്‍
ഭീതി കൂട്ടിയതെയുള്ളു. ഭ്രാന്തന്മാര്‍ എന്ന് ഭ്രാന്ത് ഇല്ലെന്ന് വിശ്വസിക്കുന്നവര്‍
വിളിക്കുന്നവര്‍ നാട്ടില്‍ നടത്തുന്ന ചില ഭ്രാന്തന്‍ സമരങ്ങള്‍
അക്രമത്തിലെക്ക് എത്തുമ്പോള്‍
നാരനെല്ലൂര്‍ അരക്ഷിതാ വസ്ഥയി ലാകുന്നു. സമരത്തിന് ശേഷം മലമുകളിലെക്ക്
അപ്രതിക്ഷമാകുന്ന അവരെ ക്രമസമാധാനപാലകര്‍ക്കും പിടികൂടാനാകുന്നില്ല. ഇങ്ങനെ ആകെ
അരക്ഷിതമായ അന്തരീക്ഷത്തില്‍ പ്രത്യക്ഷപ്പെടുന്ന രണ്ട് പേര്(ഇവരുടെ
സംഭാക്ഷണത്തിലൂടെയാണ് കഥ ആരംഭിക്കുന്നതും) ഇവിടെ ആര്‍ക്കാണ് ഭ്രാന്ത് എന്ന
വിഷയത്തില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നു.മലമുകളില്‍ ഒളിഞ്ഞിരിക്കുന്ന വര്‍ക്കാണ്
ഭ്രാന്ത് എന്നും, അല്ല നാട്ടിലുള്ളവര്‍ക്കാണ്
എന്നുമുള്ള അവരുടെ തര്‍ക്കങ്ങളില്‍ നിന്ന് ഒരു കാര്യം മനസ്സിലാകുന്നു,നാടു ഭരിക്കുന്നവര്‍ ഈ
നാട്ടിലെ ജനങ്ങളെ തങ്ങളുടെ വരുതില്‍ നിര്‍ത്തുവാന്‍ വേണ്ടി ഭ്രാന്തന്മാരെ സൃഷ്ടിക്കുവാന്‍
നിയോഗിച്ച കമ്പിനിയുടെ രണ്ട് ജോലിക്കാരാണ് അവര്‍,എന്നാല്‍ ഈ വിഷയത്തിലെ വിയോജിപ്പ്
കാരണം തങ്ങള്‍ ഏര്‍പ്പെട്ട പ്രവൃത്തി പൂര്‍ത്തികരിക്കുന്നതിന്‍ മുമ്പ് അവര്‍ വേര്‍പിരിയുന്നു.എന്നാല്‍
മലമുകളില്‍ ഒളിഞ്ഞിരിക്കുന്നവര്‍ക്കാണ് ഭ്രാന്ത് എന്ന് സ്വയം വിശ്വസിക്കുകയും
മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍ കമ്പിനിക്ക് വേണ്ടി ശ്രമിക്കുകയും ചെയ്യുന്ന
ആളുടെയും കമ്പിനിയുടെയും സഹായത്തോടെ മലമുകളിലെ ഭ്രാന്തമാരെ തളക്കുവാന്‍
നാട്ടിലുള്ളവര്‍ക്കോപ്പം തന്ത്രങ്ങള്‍ മെനയിന്നു.അതിനായി നാരനെല്ലൂര്‍ മല അരിഞ്ഞ്
മലക്ക് ചുറ്റും അതിരഴികള്‍ സ്ഥാപിക്കുന്ന പണി തുടങ്ങുന്നു.അതു വഴി തളക്കപ്പെടുന്ന
മലമുകളിലെ ഭ്രാന്തമാരെ ചിക്തിക്കാന്‍ കൊണ്ടുപോകുവാന്‍ കമ്പിനി ഏര്‍പ്പെടുത്തിയ
പ്രതേൃക വണ്ടികള്‍ നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തിരിക്കുന്നു.എന്നാല്‍ അതിരഴികള്‍
സ്ഥാപിച്ചിട്ടും യാതോരു തരത്തിലും പ്രതികരിക്കാത്ത മലമുകളിലെ ഭ്രാന്തമാരെ തപ്പി
നാട്ടിലെ ഭ്രാന്ത് ഇല്ലാത്തവര്‍ എന്ന് സ്വയം വിശ്വസിക്കുന്നവര്‍ കമ്പിനി
പ്രതിനിധിക്ക് ഒപ്പം മല കയറിട്ടും ആരെയും കാണാതെ തിരികെ മടങ്ങുമ്പോള്‍ തങ്ങള്‍
തീര്‍ത്ത അതിരഴികളുടെ വാതിലുകള്‍ തങ്ങള്‍ക്ക് മുന്നില്‍ പുട്ടപ്പെടുന്നത് കാണുന്നു.തങ്ങള്‍
രഹസ്യമായി തീര്‍ത്ത തുരങ്കത്തിലുടെ അതിരഴിക്ക് അപ്പുറത്ത് എത്തിയ മലമുകളിലെ ഭ്രാന്തന്മാര് അതിരഴിയുടെവാതിലുകള്‍ തങ്ങളെ തിരഞ്ഞ് വന്നവര്‍ മുന്നില്‍
പൂട്ടുന്നു.അതിരഴിക്ക് ഉള്ളിലുള്ളവര്‍
എല്ലാം ഭ്രാന്തമാര്‍ എന്ന് വിശ്വസിക്കുന്ന കമ്പിനി അവരെ ഭ്രാന്തിന് ചിക്തിക്കാന്‍
കൊണ്ടുപോകുവാന്‍ തയ്യാറാക്കിയ പ്രതേൃക വണ്ടികളിലെക്ക് മാറ്റുന്നു.അതിരഴിക്കും
വണ്ടിക്കും പുറത്ത് കുരുത്തോലകള്‍ പിടിച്ച് മലമുകളിലെ ഭ്രാന്തന്മാര് നൃത്തം
ചവിട്ടുന്നു”ഫ്രീ,ഫ്രീീ മൈന്‍ഡ്
ഫ്രി ഫ്രീ ഫ്രീീ” എന്ന മുദ്രാവാക്യം മുഴങ്ങുമ്പോള്‍,മലകലും
കുന്നുകളും അരിഞ്ഞെടുത്ത് പുതിയ ഒരു ലോകം സൃഷ്ടിക്കുന്നതിന് ജനതയുടെ ജൈവിക
രഹസ്യങ്ങള്‍ വരെ മോഷ്ടിക്കപ്പെടുന്ന ഈ കാലത്ത് ഭ്രാന്തന്മാര്‍ എന്ന്
ആരോപിക്കപ്പെട്ട് മലമുകളിലെക്ക് പോകേണ്ടി വരുന്നവരോ, തങ്ങള്‍
ഭ്രാന്ത് ഇല്ലാത്തവരെന്ന സ്വയം വിശ്വസിച്ച് ഇതെല്ലാം ആസ്വദിച്ച് നാട്ടില്‍
ജീവിക്കുന്നവരോ ഭ്രാന്ത് ഉള്ളവര്‍ എന്ന വായനക്കാരന്െ സംശയത്തിന് “ഫ്രീ,ഫ്രീീ മൈന്‍ഡ് ഫ്രി ഫ്രീ ഫ്രീീ” എന്ന
മുദ്രാവാക്യം ഉത്തരം നല്‍കുന്നു.
- അതിരഴിസൂത്രം(നോവല്)
- അജിജേഷ് പച്ചാട്ട്
- വില-220
- മാതൃഭ്രൂമി ബുക്സ്
-
▪️"ഇതെഴുതി നിർത്തുമ്പോൾ ചുള്ളിക്കാടിൻ്റെ വരികൾ ഓർമ്മവരുന്നു. അതെ, രണ്ടു കതിനകളെ കൂട്ടിയിണക്കുന്ന വഴിമരുന്നിന്റെ ഇടവേളയിലാണ്...
-
വസുധ കരുതുന്നതുപോലെയല്ല, ഇത്തരം അപൂർണ്ണമായ വസ്തുക്കൾ നിർഭാഗ്യം കൊണ്ടുവരുന്നവയാണ്,കടല്‍മണമുള്ള പൊട്ടിയ ശംഖിലേക്ക് നോക്കി നിശാന്തി...
-
"ഓരോ മനുഷ്യനും ഓരോ ഗ്രന്ഥമാണല്ലോ, എഴുതപ്പെടാത്ത ഗ്രന്ഥം. ഗ്രന്ഥശാഖകൾ പോലെയാണ് വ്യക്തിയും വ്യക്തിത്വവും. ചിലർ കവിത, ചിലർ നാടകം, ചിലർ കഥ...





