Sunday, May 6, 2018

പഴുത്


പഴുത്
പണ്ട് അതിരുകള്‍ 
തിരിച്ചിരുന്ന വേലിയില്‍ 
പഴുത് ഉണ്ടായിരുന്നതിനാല്‍ 
എനിക്ക് നിന്നെയും
നിനക്ക് എന്നെയും,
കാണാനും 
നിനക്ക് എന്റെയും 
എനിക്ക് നിന്റെയും
ശബ്ദംകേള്‍ക്കുവാനും 
കഴിയുമായിരുന്നു
പിന്നെ മതിലുകള്‍ക്ക് 
ഉയരം കുടിയപ്പോഴും 
നിന്റെയും എന്റെയും
ശബ്ദം കേള്‍ക്കുവാന്‍ 
കഴിയുമായിരുന്നു,
അതിരുകള്‍ക്ക് 
മതിലുകളെക്കാള്‍ 
ഉയരവും അര്‍ത്ഥവും 
ഉണ്ടാകുന്ന ഈ കാലത്ത്,
ശബ്ദങ്ങള്‍ പോലും 
അന്യമാകുന്നു 
എന്നറിയുമ്പോള്‍ ഭയം 
എനിക്ക് മേല്‍ 
കട്ടിയുള്ള പുതപ്പാകുന്നു..

No comments:

Post a Comment