Sunday, May 6, 2018

അഭയാര്‍ത്ഥികള്‍



അഭയാര്‍ത്ഥികള്‍
അഭയാര്‍ത്ഥികള്‍,
നേടിയതെല്ലാം
പിന്നില്‍
ഉപേക്ഷിച്ച
പാലായനം
ചെയ്യുന്നവര്‍
എന്താവും
അവരുടെ
മനസ്സില്‍
മതം
വംശം,
ജാതി,
രാഷ്ടീയം,
എന്തായാലും
ഒന്ന്
ഉറപ്പാണ്
അവരുടെ 
മനസ്സില്‍ 
സ്വപ്നങ്ങള്‍ 
ഉണ്ടാവില്ല
എന്ന്.

കവിത പോലെ


പ്രണയക്കാലം 
പ്രണയക്കാലത്ത്
ഒരാളിലെ
എല്ലാറ്റിനെയും
ഇഷ്ടമായിരിക്കും,
പ്രണയമില്ലാത്തപ്പോള്‍
വെറുപ്പോടെ
കാണുന്നതിനെയും.

വായന


വായന
അലമാരകളിലും,
ഷെല്‍ഫുകളിലും
അട്ടിവച്ച
പുസ്തകങ്ങളില്‍ 
നിന്ന് നിരവധി 
ജീവിതങ്ങള്‍
വായനക്കായി 
നിലവിളിക്കുമ്പോള്‍.
സ്വന്തം
ജീവിതം 
പോലും 
വായിക്കാനാകാതെ
പകച്ചു
നില്‍ക്കുന്നു
ഞാന്‍..

പഴുത്


പഴുത്
പണ്ട് അതിരുകള്‍ 
തിരിച്ചിരുന്ന വേലിയില്‍ 
പഴുത് ഉണ്ടായിരുന്നതിനാല്‍ 
എനിക്ക് നിന്നെയും
നിനക്ക് എന്നെയും,
കാണാനും 
നിനക്ക് എന്റെയും 
എനിക്ക് നിന്റെയും
ശബ്ദംകേള്‍ക്കുവാനും 
കഴിയുമായിരുന്നു
പിന്നെ മതിലുകള്‍ക്ക് 
ഉയരം കുടിയപ്പോഴും 
നിന്റെയും എന്റെയും
ശബ്ദം കേള്‍ക്കുവാന്‍ 
കഴിയുമായിരുന്നു,
അതിരുകള്‍ക്ക് 
മതിലുകളെക്കാള്‍ 
ഉയരവും അര്‍ത്ഥവും 
ഉണ്ടാകുന്ന ഈ കാലത്ത്,
ശബ്ദങ്ങള്‍ പോലും 
അന്യമാകുന്നു 
എന്നറിയുമ്പോള്‍ ഭയം 
എനിക്ക് മേല്‍ 
കട്ടിയുള്ള പുതപ്പാകുന്നു..

സ്വപ്നങ്ങള്


സ്വപ്നങ്ങള്

നെൽ മണികൾക്കും
സ്വപ്നങ്ങൾ ഉണ്ടാകും
നിറഞ്ഞ കതിരിന്റെ 
മുകളിൽ വിളഞ്ഞ് 
നിൽക്കുവാനും,
സൂര്യന്റെ സ്വർണ്ണ 
കിരണങ്ങളുടെ
തലൊടലിനും,
ചാറ്റമഴതുള്ളികളുടെ 
സ്പർശമെറ്റ്
കുളിരണിയാനും.
എന്നാൽ,
യന്ത്രമുരളിച്ചയാൽ 
എല്ലാം നഷ്ട്പ്പെട്ട്
എവിടെയോ
ആരുടെയൊ 
വിശപ്പടക്കുവാനുള്ള 
വിധിക്കു മുന്നിൽ 
മാഞ്ഞു പോകുന്നു 
ആ സ്വപ്നങ്ങൾ.