▪️വീടുകളിൽ ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളിൽ അതിങ്ങനെ കിടന്ന് കിടന്ന് രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്ക് വഴുതി വീഴുന്നു. ഇടയ്ക്കൊക്കെ അതൊന്ന് തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓർമ്മകളും അങ്ങനെ തന്നെ. ഹൃദയത്തിൽ ഉപ്പിലിട്ട് സൂക്ഷിക്കുന്നത്. ഓർമ്മകൾ അവസാനിക്കരുതെയേന്ന ആർദ്രവും നിശബ്ദവുമായ പ്രാർത്ഥനയാണ് ഈ പുസ്തകം. ഒന്ന് കണ്ണടച്ചാൽ എന്തുമാത്രം ഓർമ്മ കളാണ്. ഓർമ്മകൾ ഉപ്പിലിട്ടത്! (ബ്ളർബ്ബ്)
▪️വെറുതെ ഇരുന്നു പഴയകാലത്തേക്ക്, ഓർമ്മകളിലൂടെ സഞ്ചരിക്കാൻ ഇഷ്ടമാണ്. ഓർമ്മകളെ ഞാൻ എവിടെയോ ഉപ്പിലിട്ടു വച്ചിട്ടുണ്ട്. പഴകും തോറും എനിക്ക് ഇഷ്ടം കൂടുന്ന, എന്നെ ചിരിപ്പിക്കുന്ന, എന്നെ കരയിപ്പി ക്കുന്ന ഓർമ്മകൾ. ഒന്നും എഴുതാൻ ശ്രമിക്കാതെ, അതൊന്നും ആരോടും പറയാതെ ഞാൻ എന്നിൽ തന്നെ ഉപ്പിലിട്ടു വച്ച എന്റെ ഓർമ്മ കൾ. ഇവിടെ അതു ഞാൻ എഴുതി തുടങ്ങുകയാണ്. ഈ ഭൂമിയിൽ ഓർമ്മകളോളം വിലപിടിപ്പുള്ളതായി എന്തുണ്ട്? എനിക്കത് അത്രമേൽ പ്രിയങ്കരമാണ്. തനിച്ചിരിക്കുമ്പോൾ ഞാൻ ഓർമ്മകളിലേക്കു പോകും. അവിടെ എല്ലാമു ണ്ട്. എന്നെ ഞാനാക്കുന്ന എല്ലാം. അതിൻ്റെ ചേർത്തു വയ്ക്കലുകൾ മാത്രമാണ് ഈ കുറിപ്പുകൾ. (ആമുഖത്തിൽ)
▪️നമ്മൾ കൂടുതൽ മുറിവേറ്റത് എപ്പോഴാണ്? നമ്മൾ ശൂന്യരായി നിന്നുപോയത് എപ്പോഴാണ്?
ഓർത്തു നോക്കിയിട്ടുണ്ടോ? ഒന്നോർത്തെടുക്കുന്നത് നന്നാവും. ജീവിത ത്തിൽ മുറിവുകൾ ആഴത്തിൽ തൊടുന്നത് വാക്കുകൾ കൊണ്ടാണ്. വാക്കുകളേക്കാൾ മറ്റെന്താണ് അത്രമേൽ നമ്മളെ മുറിപ്പെടുത്തുന്നത്. ചിലരുടെ വാക്കുകൾ ഏൽപ്പിച്ച പ്രഹരത്തിൽ നിന്നു നമ്മൾ കരകയറിയി ട്ടില്ല അതല്ലേ സത്യം. ജീവിതത്തിന്റെ നന്മ തിന്മകളുടെ ഏറ്റവും നല്ല ഉപക രണം വാക്കുകളാണ്. ലോകത്തുള്ള സകല കലഹങ്ങളും, യുദ്ധങ്ങളുടെ പോലും കാരണം വാക്കുകളുടെ മൂർച്ചയേറിയ പ്രയോഗമല്ലേ?
ചില മൗനങ്ങളും അങ്ങനെ തന്നെ ചിലരുടെ മൗനത്തിൽ നമ്മൾ ആഴത്തിലേക്കു വീണു പോകുന്നു. കാരണം നമ്മൾ കാത്തിരിക്കുന്നത് അവരുടെ വാക്കുകൾക്കു വേണ്ടിയാണ്. നമ്മളെ ഉയിർപ്പിക്കുന്ന വാക്കു കൾ. കേൾക്കാത്ത ഒരായിരം ശബ്ദങ്ങൾ ഇവിടെ കറങ്ങി തിരിയു മ്പോൾ, എന്തു കേൾക്കണം ആരെ കേൾക്കണം എന്നൊക്കെയുള്ളത് ഒരു തിരഞ്ഞെടുപ്പാണ്. കേൾക്കാൻ ആരുമില്ലാതെ വാക്കുകൾ കൊതി ക്കുന്നുണ്ട്.കേൾക്കാത്ത ശബ്ദമായി ഒരായിരം വാക്കുകൾ നമുക്ക് ചുറ്റുമുണ്ട്. ഇനിയും കേൾക്കാൻ പറ്റാത്ത വാക്കുകൾ നമുക്കു മീതെ വട്ടം കറങ്ങു ന്നുണ്ട്. വാക്കുകൾ അങ്ങനെയുമാണ്. ഒരു ജന്മത്തെ മുഴുവൻ വിശുദ്ധമാക്കുന്ന സുകൃതങ്ങളായി അതു രൂപപ്പെടും. സൗഖ്യത്തിന്റെ ഏറ്റവും വിലപിടിപ്പുള്ള മരുന്നായി അതു നമുക്കു വേണ്ടി കാത്തിരിക്കും.(കേൾക്കാത്ത ശബ്ദങ്ങൾ)
▪️ചിലപ്പോഴെങ്കിലും നമ്മളും പ്രാർത്ഥിക്കാറുണ്ട്, ആ പഴയ മനുഷ്യനെ തിരിച്ചു കിട്ടാൻ. എവിടെയോ കൈവിട്ടുപോയ ആ പഴയ മനുഷ്യനെ നമ്മളെല്ലാം ഒത്തിരി കൊതിയോടെ ആഗ്രഹിക്കുന്നുണ്ട്. അതു നമ്മുടെ ഉള്ളിലെ സാധ്യതകളാണ്. നഷ്ടപ്പെട്ടുപോയതു ഞാനും നിങ്ങളും ആണ്. ജീവിതത്തി ൻ്റെ ഏതോ ഒരു ഘട്ടത്തിൽ പതറിപ്പോയ ആ നിമിഷത്തിൽ വച്ചു ശൂന്യതയുടെ മറ്റൊരു തലത്തിലേക്കു നമ്മൾ വഴുതിപ്പോകുന്നു. തിരിച്ചുവരാൻ സാധ്യതകൾ ഏറെയുണ്ടെങ്കിലും നമ്മൾ അവിടെത്തന്നെ നിലയുറപ്പി ക്കുന്നു. തിരിച്ചു വരിക എന്നതു മാത്രമാണു ജീവിതത്തിന്റെ പ്രത്യാശ യിലേക്കുള്ള വാതിൽ. നാമൊക്കെ നന്നായി കാണേണ്ടത് ആർക്കാണ്? മറ്റാരെക്കാളും അതു നമുക്കു തന്നെയാണ്. എവിടെയെ ങ്കിലും എന്നെ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ, ആർക്കെങ്കിലും ഞാൻ നഷ്ടമായിട്ടുണ്ടെങ്കിൽ തിരിച്ചു വരാൻ സാധ്യമാകട്ടെ തിരിച്ചു വരണം, കാരണം എന്നെ വേണ്ടത് എനിക്കു മാത്രമാണ്.
തിരികെ... അതു കുടുംബത്തിലേക്കായിരിക്കാം, സൗഹൃദത്തിലേ ക്കായിരിക്കാം, എന്നിലേക്കു തന്നെയായിരിക്കാം...(തിരികെ)
▪️ഓർമ്മകൾ അവസാനിക്കരുതേ എന്നാണു പ്രാർത്ഥന. ഓർമ്മകൾ ഇല്ലാതായാൽ ഞാൻ ഇല്ലാതാകും. എന്നെ ഞാനാക്കുന്നത് ഓർമ്മ കളാണ്. ഓർമ്മകൾ ഇല്ലെങ്കിൽ ഒരുപക്ഷേ എനിക്കൊരു സന്തോഷമുള്ള ജീവിതം ഉണ്ടോ എന്നു സംശയമാണ്. ഒന്നു കണ്ണടച്ചാൽ എന്തുമാത്രം ഓർമ്മകളാണ്. അതിൽ സങ്കടങ്ങളും സന്തോഷങ്ങളും ഉണ്ട്. പക്ഷേ ഓർമ്മകൾ അങ്ങനെ തന്നെ നിൽക്കുന്നതു നല്ലതാണ്.
മനുഷ്യന് ഓർമ്മിക്കപ്പെടാനും ഓർത്തെടുക്കാനും എന്തെങ്കിലു മൊക്കെ വേണം. ഞാൻ എവിടെയെങ്കിലുമൊക്കെ ഓർമ്മിക്കപ്പെടുന്നു! ണ്ടോ? ആർക്കെങ്കിലുമൊക്കെ ഓർത്തെടുക്കാൻ പാകത്തിൽ എന്തെങ്കിലു മൊക്കെ ഞാൻ അവശേഷിപ്പിക്കുന്നുണ്ടോ? ഇന്നു നാം പറയുന്ന ഏറ്റവും വലിയ കളവ്,
'ഞാൻ നിന്നെ ഇടയ്ക്ക് ഓർക്കാറുണ്ട്' എന്നുള്ളതാണ്. സത്യമാണ്, ചിലരെയൊക്കെ ചിലതിനോടു ചേർത്തു വായിക്കുമ്പോൾ ഓർത്തെടുക്കും. പക്ഷേ ഒരു കാരണവുമില്ലാതെ ചില സമയങ്ങളിൽ നമ്മുടെ ഓർമ്മ കളിലേക്ക്, ഹൃദയത്തിലേക്ക് ആരെങ്കിലുമൊക്കെ കടന്നു വരാറുണ്ടോ?(ഓർമ്മകൾ ഉപ്പിലിട്ടത്)
▪️"സെക്യുരിറ്റി മുതല്‍ വീട്ടിലെക്ക്" വരെയുള്ള 18 കുറിപ്പുകള്‍,നമ്മള്‍ ജീവിക്കുന്നത് അന്യരാല്‍ ഓര്‍മ്മിക്കപ്പെടുവാൻ മാത്രമാണ് എന്ന് ചിന്തിക്കുന്നതില്‍ തെറ്റില്ല എന്നും,അതു പോലെ തന്നെ അന്യരെ ഓര്‍മ്മിക്കാൻ കൂടിയാണ് നമ്മുടെ ജീവിതവും എന്ന് ആ ചിന്തയോട് കൂട്ടി ചേര്‍ത്ത് വായിക്കേണ്ടതാണെന്നും ഓർപ്പിക്കുന്ന ഈ 18 കുറിപ്പുകള്‍. ജീവിതത്തില്‍ ഇന്ന് എത്തി നില്‍കുന്നിടത്ത് നിന്ന്, പിന്നിലിട്ട് പോന്ന ഓര്‍മ്മകളെ തിരികെ പിടിക്കുവാൻ ശ്രമിച്ചാല്‍, എത്ര മാത്രം നമ്മുക്ക് ഓര്‍മ്മിക്കാനാവും,ചിന്തിച്ചിട്ടുണ്ടോ ?വളരെ കുറച്ച് മാത്രം എന്നതാവും ഏറെ നേരം ചിന്തിച്ചാലും അതിനു കിട്ടാവുന്ന ഉത്തരം.നമ്മളെ വേദനിപ്പിക്കുകയും,സന്തോഷിപ്പിക്കുകയും ചെയ്ത ചില ഓര്‍മ്മകള്‍ മാത്രമാവും ആ തിരിച്ചു പിടിക്കലില്‍ അവശേഷിക്കുക.ജിവിതത്തില്‍ ഒരിക്കലും മറക്കരുതാത്തതായ ഓര്‍മ്മകളില്‍ പലതും ഒരിക്കലും തിരിച്ചു കിട്ടാൻ കഴിയാത്ത വണ്ണം എവിടെയോ പോയി മറഞ്ഞു കഴിഞ്ഞു, ഇക്കാല മത്രയുമുള്ള ജീവിതത്തിൽ നിന്ന് (അച്ഛനമ്മമാര്‍, കൂടെപിറപ്പുകള്‍, കൂട്ടുകാര്‍, സഹയാത്രികര്‍,ശത്രുകള്‍,പരിചയക്കാർ അങ്ങനെ) അനേകരിൽ എത്ര പേരെ ഇന്ന് ഓര്‍ത്തേടുക്കാനാകും. ഇങ്ങനെ ഓര്‍മ്മകളില്‍ നിന്ന് നഷ്ടമായവയെ ഒക്കെ ഓര്‍മ്മിപ്പിക്കുവാൻ ശ്രമിക്കുന്നു ബിബിൻ ഏഴുപ്ലാക്കലിന്റെ “ഓര്‍മ്മകളെ ഉപ്പിലിട്ടത്”.പണ്ട് ഉപ്പിലിടുന്നത് അതിലിടുന്നതൊക്കെ കേടാകാതിരിക്കാനാണ്,അങ്ങനെ കേടാകാത്ത ഈ ഒരു പിടി ഓര്‍മ്മകളില്‍,അച്ഛനും,അമ്മയും സഹോദരങ്ങളും, കൂട്ടുകാരും, അദ്ധ്യാപകരും, സഹയാത്രികരും,പോയ ഇടങ്ങളില്‍ കണ്ടുമുട്ടി പിരിഞ്ഞ വരുമുണ്ട്.ഈ ഓര്‍മ്മകളോക്കെ വായിച്ചു കൊണ്ടിരിക്കുമ്പോള്‍, ഒരു ചെറു സന്തോഷങ്ങളും, സങ്കടങ്ങളും, വേദനങ്ങളും,കുറ്റബോധം ഒക്കെയും ഇങ്ങനെ മനസ്സിലൂടെ കടന്നു പോകും.അന്നു ഞാൻ അങ്ങനെ ചെയ്തിരുന്നേങ്കില്‍, ചെയ്യാതി രുന്നേങ്കില്‍,അങ്ങനെ പറയാതിരുന്നെങ്കില്‍, പറഞ്ഞിരുന്നേങ്കില്‍, ജീവിതത്തില്‍ തന്നെ എന്തെല്ലാം മാറിപോയെനെ എന്ന ആലോചനകള്‍ വന്നും പോയിമിരിക്കും.ഈ കുറിപ്പുകളില്‍ മനുഷ്യര്‍ മാത്രമല്ല ഉള്ളത് പുസ്തകങ്ങളും ,ചലച്ചിത്രങ്ങളും ഒക്കെയും ഈ ഓര്‍മ്മകളിലുടെ കടന്നു പോകുന്നു.എന്തിനോക്കൊയോ വേണ്ടി, ജീവിച്ച ഇടത്തില്‍ നിന്ന് ഇറങ്ങി പോയ ഒരാള്‍, തിരികെ വരുമ്പോള്‍ എന്താവും പ്രതീക്ഷിക്കുക,അതിനെ പറ്റി ചിന്തിച്ചിരിക്കുമ്പോൾ, ,ഈ കുറിപ്പുകള്‍ ഓര്‍മ്മിപ്പിക്കുന്നു ,നമ്മള്‍ തിരിച്ചു പിടിക്കെണ്ട ഇടങ്ങള്‍ ഇനിയും ഇവിടെ അവശേഷിക്കുന്നു എന്ന്.ഒരു മടക്ക യാത്ര,എന്നോ പിന്നില്‍ ഉപേക്ഷിച്ച് പോയ വീട്ടിലേക്ക്, വീട്ടിലെ അത്താഴത്തിലേക്ക്,വീട്ടിലേ പൊട്ടിച്ചിരികളി ലേക്ക്, വീട്ടിലേ കുസൃതികളിലേക്ക്,നമ്മളെ അവിടങ്ങളില്‍ ആരോക്കെയോ കാത്തിരി പ്പുണ്ടാവുമെന്നും,സൂക്ഷിച്ച് നോക്കിയാല്‍ ആ വാതില്‍ തുറന്നു കിടപ്പുണ്ട് എന്നും,വിളിമ്പിയ അത്താഴം അവിടെ തന്നെയുണ്ട് എന്നും വീണ്ടും വീണ്ടും ഈ കുറിപ്പുകള്‍ ഓര്‍മ്മപ്പെടുത്തുമ്പോൾ നമ്മളും എന്നോ ഉപ്പിലിട്ടു വച്ചിരിക്കുന്ന ഓർമ്മകളെ തിരികെ എടുത്തു കൂടെ.
📙- ഓർമ്മകൾ ഉപ്പിലിട്ടത് (ഓർമ്മകൾ)
✍️- ബിബിൻ ഏഴുപ്ലാക്കൽ
📖- 97
🖨️- പ്രവദ ബുക്സ് ( 2024)
💸-170 ₹
No comments:
Post a Comment