▪️കരുണാകരൻ ഈ ആഖ്യാനത്തിന് ആദ്യം നൽകിയ പേര് 'മേതിൽ' എന്നായിരുന്നു. കാരണം, കുവൈറ്റിൽ ഞങ്ങളുടെ കൂടിക്കാഴ്ചകൾ വ്യാഴാഴ്‌ചകളിലായിരുന്നു. പക്ഷേ ഈ വസ്തുതക്കടിയിൽ ഏറെ ആഴത്തിലൊരു വിനിമയത്തിൻ്റെ പരപ്പുണ്ട്. ഒരുപക്ഷേ ഈ ആഖ്യാനം എഴുതിയത് ഞാനാവുമായിരുന്നു; ഇതിന്റെ തലക്കെട്ട് 'കരുണാകരൻ' എന്നാവുമായിരുന്നു. എന്തു വ്യത്യാസം? രണ്ട് വ്യക്തികൾ ഒരിടത്തിരുന്ന് സംസാരിക്കുന്നു; അവരിലൊരാൾ അതിൻ്റെ കൈയെഴുത്തുപ്രതി (ട്രാൻസ്ക്രിപ്റ്റ്) തയ്യാറാക്കുന്നു. ഈ ആൾ രണ്ട് പേരിൽ ആരായാലെന്ത്?(മേതിൽ)
▪️കല നീണ്ടുനിൽക്കുന്ന നൈപുണ്യമാകുന്നു. ജീവിതം ഹ്രസ്വവും-"Ars Longa, Vita brevis" എന്ന ലത്തീൻ ഭാഷയിലെ പ്രസിദ്ധമായ പ്രയോഗത്തി ൻ്റെ പരിഭാഷ ഇങ്ങനെയാകണം. ജീവിതത്തെയും കവിഞ്ഞു നിൽക്കുന്ന കലയെ അത് ഭാവന ചെയ്യുന്നു. അല്ലെങ്കിൽ ജീവിതത്തിൻ്റെ ചെറിയ ജീവിതത്തെ ഓർമിപ്പിക്കുന്നു. എങ്കിൽ അതിലെ ആദ്യത്തെ ഭാഗമാണ് ഈ ഓർമക്കുറിപ്പുകളുടെ ഉറവയാകുന്നത്: Ars Longa. നീണ്ടുനിൽ ക്കുന്ന നൈപുണ്യമായി (Skill) ഒരാൾ കലയെ അനുഭവിക്കുന്നതിനെപ്പറ്റി അത് പറയുന്നു. തൻ്റെ കലയെ ആത്യന്തികമായി കലയായും കലയിലെ നൈപുണ്യമായും കണ്ടെത്തുന്ന ഒരെഴുത്തുകാരനുമായി വർഷങ്ങൾക്ക് മുമ്പ് ഞാൻ ചെലവഴിച്ച ദിവസങ്ങളെപ്പറ്റിയാണ് ഈ ഓർമ; മേതിൽ രാധാകൃഷ്ണനുമായി കുവൈറ്റിൽ പങ്കുവെച്ച 'പ്രവാസ വർഷ'ങ്ങളിൽ കലയ്ക്കും ഓർമയ്ക്കുമായി ചെലവിട്ട ചില സന്ദർഭങ്ങളെപ്പറ്റിയും ഓർക്കു ന്നു. (ആമുഖത്തിൽ കരുണാകരൻ)
▪️ഈ പുസ്തകത്തിൻ്റെ കാലം, എഴുത്തു നിർത്തിയ എഴുത്തുകാരനും, എഴുത്തിനെ അത്രയേറെ സ്നേഹിക്കുന്ന എഴുത്തുകാരനും തമ്മിൽ മറുനാട്ടിൽ വച്ച് നടന്ന കൂടിച്ചേരലുകളും (അത് എല്ലാ വ്യാഴാഴ്ചകളിലും ആയിരുന്നു) സംഭാഷണങ്ങളുമാണ്.കുവൈറ്റിലെ തങ്ങളുടെ ജീവിതകാലത്ത് ,പരസ്പരം കണ്ടുമുട്ടുന്ന മേതിലും കരുണാകരനും സംസാരിച്ച തുടങ്ങുമ്പോൾ മേതിൽ സാഹിത്യത്തെ ഉപേക്ഷിച്ചിരുന്നു. എന്നാൽ കരുണാകരൻ സഹിത്യത്തെ പറ്റി ഏറെ സംസാരിക്കാൻ കൊതിച്ച കാലവുമായിരുന്നു ആ കാലം . എല്ലാ വ്യാഴാഴ്ചയും നിത്യമായി തടർന്നിരുന്ന കൂടിക്കാഴ്ചകൾക്കിടയിൽ മറ്റു പല വിഷയങ്ങളും സംസാരത്തിനിടയി. ലേക്ക് വരികയും പോകുകയും ചെയ്തിരുന്നു. "വ്യാഴാഴ്‌ചകൾ മാത്രമുള്ള ഏഴു ദിവസങ്ങൾ- ആദ്യത്തെ വ്യാഴാഴ്‌ച,'ആധുനികത' അവസാനിക്കുകയായിരുന്നില്ല,മണം പൊഴിക്കുന്ന പുസ്തകങ്ങൾ, അവ കൈയോടെ കണ്ടുപിടിക്കുന്ന വായനക്കാർ,ഉറപൊഴിക്കുന്ന ഒരിഴജന്തുവാണ് കല (കവികളുടെ മൗനത്തെപ്പറ്റിയും)അടയാളം: ഒരൊറ്റ ലക്കത്തിൽ പല ഓർമകൾ, മരണവും സ്വപ്‌നവും ചില അതിവേഗ പാതകളെപ്പറ്റി, ഗുന്തർ ഗ്രാസ്സ്, ഓസ്‌കാർ വിശ്വസിക്കാനാകാത്ത ആത്യന്തിക ആഖ്യാതാക്കളെപ്പറ്റി, എം. ഗോവിന്ദൻ, 'ആധുനികതയുടെ മറ്റൊരു ഓർമയെക്കുറിച്ച്, ചലച്ചിത്രങ്ങൾ :കീർത്തികരമായ വിമോചനത്തിന്റെ മരണപ്രഖ്യാപന ത്തെ പ്പറ്റി,കല നീണ്ടുനിൽക്കുന്ന നൈപുണ്യമാകുന്നു ജീവിതം ഹ്രസ്വവും എന്നുള്ള 10 ലേഖനങ്ങളും "വിരലുകൾ അഞ്ചവയവങ്ങളായി എന്നെന്നേക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു" എന്ന അനുബന്ധ ലേഖനവും ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തിലുണ്ട്.ഈ എഴുത്തുകൾക്ക് കാരണമായ മലയാളത്തിൽ വായനക്കാർക്ക് വ്യത്യസ്തമായ എഴുത്തുകൾ നൽകുന്ന ഈ രണ്ട് എഴുത്തുകാരുടെ ചിന്തകൾ, വായിക്കുമ്പോൾ നമ്മുക്കും ചിലതെല്ലാം ചിന്തിക്കാൻ തോന്നി പോകും .
📙- മേതിൽ Ars Longa, Vita Brevis വ്യാഴാഴ്ചകൾ മാത്രമുള്ള ഏഴു ദിവസങ്ങൾ (Literary criticism/memoir)
✍️- കരുണാകരൻ
📖- 96
🖨️- rat books ( 2025)
💸-180 ₹
No comments:
Post a Comment