▪️"ബോധത്തിനും ഉപബോധത്തിനുമിടയിലുള്ള ഒരു നേർത്ത പാളിയിൽ നിന്നുമാണ് കഥകൾ ഉണ്ടാവുന്നത് എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. ഉറക്കത്തിൻ്റെ ആഴങ്ങളിലേക്കു മുങ്ങിത്താഴ്ന്നു കൊണ്ടിരിക്കുമ്പോൾ ഉപബോധമനസ്സിൽ കയറിയിറങ്ങിപ്പോകാറുള്ള മനുഷ്യരെ ഞാൻ കഥാപാത്രങ്ങളായി പെറുക്കിയെടുക്കാറുണ്ട്. നിരന്തരം വിചിത്രമായ സ്വപ്നങ്ങൾ കണ്ട് ഉറക്കം വിട്ടുണരുന്ന എൻ്റെയുള്ളിൽ ഓരോ സ്വപ്‌ന ങ്ങളിലൂടെയും വന്നുപോയൊണ്ടിരിക്കുന്ന ഒരുകൂട്ടം ആളുകളെയും തീർത്തും പരിചിതമല്ലാത്ത സംഭവങ്ങളെയും കാലത്തെയും ചേർത്തു വച്ചുകൊണ്ട് ഒരു രഹസ്യലോകത്തെ ഞാൻ തന്നെ പടുത്തുയർത്തി യിട്ടുണ്ട്. എനിക്കുമാത്രം പരിചിതരായ, എവിടെവച്ചോ എപ്പോഴൊ ക്കെയോ കണ്ണിൽ കുരുങ്ങി സ്വപ്നത്തിലേക്ക് അനുവാദമില്ലാതെ കയറിവന്ന ആ മനുഷ്യ രൊക്കെയും ബാഹ്യലോകത്തുനിന്നും വ്യത്യസ്‌തമായി എൻ്റെ ആന്തരിക തയിൽ ജീവിച്ചുകൊണ്ടിരിക്കെ അകവും പുറവും തിരിച്ചറിയാതെ ഞാൻ അസ്വസ്ഥയായി. അത്തരം അസ്വസ്ഥതകളിൽനിന്നും എനിക്ക് ഒരു മോചനം അനിവാര്യമായിരുന്നു." എന്ന് ആമുഖത്തിൽ കാവ്യ തന്റെ കഥയേഴുത്തിനെ പറ്റി പറയുന്നുണ്ട്. ഈ പുസ്തകത്തിലെ കഥകൾ വായിക്കുന്ന ഏതോരാൾക്കും ബോദ്ധ പ്പെടും.
▪️അത്തരം അസ്വസ്ഥകളിൽ നിന്നുള്ള മോചനത്തിലെ പരിണാമായി കഥകളും കഥാപാത്രങ്ങളുമായി രൂപം പ്രാപിച്ചവയാണ് "ഒറവ കുത്തിയി" ലെ ഏലിക്കുട്ടിയും, തോമയും, "അരൂപിയുടെ കണ്ണുകളി"ലെ കരിനീലച്ച രണ്ട് കണ്ണുകളെ ഭയപ്പെടുന്ന ഒരു കൂട്ടം ആളുകളും "ഉണക്ക മരങ്ങളി" ലെ സ്വന്തം പേരുവിളിച്ച് കേൾക്കാൻ കൊതിക്കുന്ന ദാസേട്ടന്റെ കേസൂ എന്ന മമ്മയെന്നും ഗ്രാന്റെമായെന്നും മക്കളാലും പേരക്കുട്ടികളാലും വിളിക്കപ്പെടുന്ന കേസരിയും "തിരക്കുള്ള ബസ്സി"ലെ ജനൽ പാളിയിലൂടെ പുറത്തെക്ക് നോക്കി സ്വപ്നം കാണുന്നതി നിടയിൽ ഓടിമറയുന്ന മരങ്ങൾക്ക് പിന്നാലെ ഇറങ്ങിയോടാൻ കൊതിക്കു കയും, നിശ്ചലമായ മരങ്ങളെ കടന്നു വാഹനങ്ങൾ ഓടുകയാണെന്ന് തിരിച്ചറിഞ്ഞ് മുതൽ മരങ്ങൾ ഓടുന്ന കാഴ്ചകൾ ഒരിക്കലും തിരിച്ചു കിട്ടാത്ത നഷ്ടപ്പെടും എന്ന് മനസ്സിലാക്കുന്ന മയൂഖ എന്ന പെൺകുട്ടിയും ബസ്സ് ഓർമ്മകളും, "പണ്ടാരത്തൊഴുത്തി"ലെ കാണാതാകുന്ന അവറാനും,അവറാനെ തിരക്ക് നടക്കുന്ന കുഞ്ഞാമ്മയും അവറാന്റെ തൊഴുത്തിലെ പശുക്കളെ നോക്കി ജീവിതം മടുത്തു ആനിയും, "പാതിരതല്ലി"ലെ കണ്ണമ്മയുടെ ജീവിതവും, ആ ജീവിതത്തിൽ ഇടപെടാൻ ശ്രമിക്കുന്ന കുഞ്ഞച്ചനും ആ കുഞ്ഞച്ചനെ കൈകാര്യം ചെയ്യുന്ന കണ്ണമ്മയും,"പെലകുളി"ലെ ചന്ദ്രമതിയും മല്ലിയും, "പ്രകാശനെ കാണ്മാനില്ല"യിലെ കാണ്മാനില്ലതാ കുന്ന പ്രകാശിനെ ഒടുവിൽ വരിക്കപ്ളാവിനിന്ന് കിണറ്റിൻ കരയിലെക്ക് വലിച്ച് കെട്ടിയ കയറിന്റെ അറ്റത്ത് കിണറ്റിൽ കണ്ടേത്തുന്നതും അവിടെ നിന്ന് കയറുവാൻ കൂട്ടാക്കാതെ കിണറ്റിൽ കഴിയുന്നതും ഒടുവിൽ അവിടെ നിന്നും കാണാതാകുന്നതും "ഭാരതി ക്ലബ്ബിലെ എഴുപത്തിയ ഞ്ചാം വാർഷിക"ത്തിലെ കമ്മറ്റി തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയവും, ഗൗരവമായി ഈ കഥകളിലൂടെ കടന്നുപോകുന്ന ഏതൊരു വായനക്കാര നും ബോധ്യപ്പെടും.
▪️"ചെത്തിമിനുക്കിയ ഭാഷ കൊണ്ട് പണിയുന്ന മാന്ത്രികസൗധമാണ് കാവ്യയുടെ ഓരോ കഥയും. എഴുതി തുടങ്ങുന്ന ഒരാളുടെ പതർച്ചയോ നോട്ടപ്പിശകോ ഈ സൗധത്തിന്റെ നിർമ്മാണത്തെ അപകടപ്പെടുത്തി യിട്ടില്ല എന്ന് പുതുകഥാവഴിയിലെ പാതിരാ നടത്തങ്ങൾ എന്ന പഠന ത്തിൽ ഡോ: സജി മാത്യു നിരീക്ഷിക്കുന്നത് എത്രയോ ശരിയാണ് എന്ന് ഈ കഥകളുടെ സൂക്ഷ്മ വായനയിൽ ഏർപ്പെടുന്ന വായനക്കാരും കണ്ടേത്താനാകും. "മനുഷ്യാവസ്ഥകൾക്ക് ശരീരനിഷ്ഠമായ ഊന്നലുകൾ കൊടുത്തു കൊണ്ടുള്ള ആഖ്യാനപരീക്ഷണങ്ങളാണ് കാവ്യയുടെ കഥകൾക്ക് ആഴവും പരപ്പും നൽകുന്നത്. തുറന്നെഴുത്തിന് കഥാകാ രിയെ പ്രാപ്തമാക്കുന്നതും ശരീരനിഷ്ടമായ പുതിയ ലോകത്തെ കുറിച്ചുള്ള തിരിച്ചറിവാണ്" ഡോ: സജി മാത്യു തുടരുന്നു,ഈ സാമാഹാര
ത്തിലെ ഒൻപത് കഥകൾ വായിച്ച് കഴിയുമ്പോൾ കാവ്യയുടെ ഈ തിരിച്ചറിവുകളാണ് പുതിയ കഥകളുടെ ലോകത്ത് ഈ കഥകളെ വെറിട്ട് നിർത്തുന്നുത് എന്നതിൽ ആർക്കും തർക്കമുണ്ടാകാനിടയില്ല.📙- ഒറവകുത്തി (കഥകൾ)
✍️- കാവ്യ അയ്യപ്പൻ
🖨️- ഡി.സി ബുക്ക്സ് (2024)
💸-170
No comments:
Post a Comment