Sunday, May 3, 2020
ചില കത്തിരിപ്പുകൾ
കാത്തിരിക്കുയായിരുന്നു നിന്നെ,ഇന്നലെയും നീ ഞങ്ങളെ പറ്റിച്ചുവല്ലോ.എല്ലാ ഒരുക്കങ്ങ ളോടെയും അങ്ങ് ദൂരെ വന്ന് മോഹിപ്പിച്ചു കടന്നു കളഞ്ഞു.പക്ഷേ ഇന്ന് ഞങ്ങളെ കുളിർപ്പിക്കാന്‍ വരുമ്പോള്‍ ആകാശത്തിന് നീല നിറമായിരുന്നു. നിന്റെ വരവറിഞ്ഞ് ആ നിറങ്ങളോക്കെ എവിടെ പോയ് മറഞ്ഞു. ഇപ്പോള്‍ നിന്റെ കാർവർണ്ണത്തില്‍ പൊതിഞ്ഞ ആകാശത്തില്‍ വെളിച്ചത്തിന്റെ വർണ്ണജാലം കാട്ടി മിന്നലും,നിന്റെ വരവിന്റെ പെരുമ്പറ മുഴക്കി ഇടിയും മുമ്പേ വന്നു പോയി കഴിഞ്ഞു.പറവകളെല്ലാം കൂട്ടിലെത്തി,മരങ്ങളും ചെടികളും ഒരുങ്ങി നിൽക്കുകയാണ് നിന്റെ സ്പർശ്ന ത്തിനായി.പകല്‍ സൂര്യന്‍ പകർന്ന ചൂടില്‍ വിറങ്ങലിച്ച മണൽതരികളും, പുൽകൊടികളും നിന്നില്‍ നിന്ന് ഉതിരുന്ന ഒരോ തുള്ളികളും കുളിരായി വന്നിറങ്ങുന്നത് കാത്ത് നിൽകുകയാണ്.നിന്റെ പ്രവാഹത്തേ ഭയന്ന ഉറുമ്പുകളും പ്രാണികളും ധ്യതിയില്‍ ഓടി മറയുകയാണ്. അന്തരീക്ഷം ആകെ ഇരുണ്ടല്ലോ, തണുത്ത കാറ്റ് ഇവിടെ ആകെ ചൂറ്റി തഴുകി കടന്നു പോയി, ആ കാറ്റിൽ ഇവിടമാകെ കുളിരുന്നു,ഈ ചെടികളും മരങ്ങളുമാകെ എന്തേ താമസം, എത്തിയോ നീ സന്നാഹങ്ങളുമായി,അതാ ഒരു പറവ കൂട്ടംതെറ്റിയാണെന്ന് തോന്നുന്നു മുകളിലെക്ക് ഉയർന്ന് തിരിച്ചു വന്നു,നിന്റെ ഉഗ്രരൂപത്തേ ഭയന്നിട്ടാവാം,എന്തിനു നീ ഭയപ്പെടുത്തുന്നു, കാത്തിരിക്കുകയല്ലെ നീ പെയ്യുന്നതിനായി ,ഒരു കുളിരായി ഞങ്ങളുലെക്ക്.മുത്തു പോലുള്ള നിന്റെ ആദ്യ തുള്ളി മണ്ണില്‍ വീണ് ചിതറുന്നത് കാണാന്‍ എന്തു ഭംഗിയാണ്.വളർന്ന് ഇപ്പോള്‍ ഒരു താളമായി,ചാഞ്ഞും ചരിഞ്ഞും തിമിർക്കുകയാണ് നീ,പകല്‍ ചൂടില്‍ വരണ്ട മണ്ണിന്റെ ദാഹമാകെ തീർക്കാനായി എന്ന പോലെ നീ ഒരു പ്രവാഹമായിരിക്കുന്നു.നീ പകരുന്ന കുളിരില്‍ പൂക്കളുടെ ഓരോ ഇതളും,പകല്‍ കാറ്റിനോപ്പം പൊടിയാല്‍ മൂടിയ ഇലകളും, തളിർക്കയാണ്. നിന്റെ ഓരോ തുള്ളികളെയും പുണരുകയാണ് ഭൂമി,ഒരു അമ്മ കുഞ്ഞിനെ എന്നോണം തന്റെ നെഞ്ചിലെക്ക്.ഓരോ വേനലിന്റെ ഒടുവിലും നിന്റെ വരവിനായി അല്ലേ വിയപ്പില്‍ പുതഞ്ഞ ഒരോരുത്തരും, നീ പൊഴിക്കുന്ന ഒരോ തുള്ളിയിലും കുളിര്ക്കാനന്‍ കാത്തിരിക്കുന്നു, മരവും, മനുഷ്യനും, ചെടികളും,പൂക്കളും, പ്രണികളും പറവകളും.ഭൂമിയുടെ ഒരോ സുക്ഷിരത്തിലും നീ പ്രവാഹമായി നിറഞ്ഞ് ഒഴുകുന്നതിനായും. ഇന്ന് നീ മടങ്ങുമ്പോള്‍ ഞങ്ങള്‍ കാത്തിരിക്കുന്നു നാളെയും നിന്റെ വരവിനായി,മഴയേ അറിയാം നീ ഞങ്ങളെ നിരാശരാക്കില്ലെന്ന്.
Subscribe to:
Post Comments (Atom)
-
▪️"ഇതെഴുതി നിർത്തുമ്പോൾ ചുള്ളിക്കാടിൻ്റെ വരികൾ ഓർമ്മവരുന്നു. അതെ, രണ്ടു കതിനകളെ കൂട്ടിയിണക്കുന്ന വഴിമരുന്നിന്റെ ഇടവേളയിലാണ്...
-
വസുധ കരുതുന്നതുപോലെയല്ല, ഇത്തരം അപൂർണ്ണമായ വസ്തുക്കൾ നിർഭാഗ്യം കൊണ്ടുവരുന്നവയാണ്,കടല്‍മണമുള്ള പൊട്ടിയ ശംഖിലേക്ക് നോക്കി നിശാന്തി...
-
"ഓരോ മനുഷ്യനും ഓരോ ഗ്രന്ഥമാണല്ലോ, എഴുതപ്പെടാത്ത ഗ്രന്ഥം. ഗ്രന്ഥശാഖകൾ പോലെയാണ് വ്യക്തിയും വ്യക്തിത്വവും. ചിലർ കവിത, ചിലർ നാടകം, ചിലർ കഥ...
No comments:
Post a Comment