Sunday, May 3, 2020
ചില കത്തിരിപ്പുകൾ
കാത്തിരിക്കുയായിരുന്നു നിന്നെ,ഇന്നലെയും നീ ഞങ്ങളെ പറ്റിച്ചുവല്ലോ.എല്ലാ ഒരുക്കങ്ങ ളോടെയും അങ്ങ് ദൂരെ വന്ന് മോഹിപ്പിച്ചു കടന്നു കളഞ്ഞു.പക്ഷേ ഇന്ന് ഞങ്ങളെ കുളിർപ്പിക്കാന്‍ വരുമ്പോള്‍ ആകാശത്തിന് നീല നിറമായിരുന്നു. നിന്റെ വരവറിഞ്ഞ് ആ നിറങ്ങളോക്കെ എവിടെ പോയ് മറഞ്ഞു. ഇപ്പോള്‍ നിന്റെ കാർവർണ്ണത്തില്‍ പൊതിഞ്ഞ ആകാശത്തില്‍ വെളിച്ചത്തിന്റെ വർണ്ണജാലം കാട്ടി മിന്നലും,നിന്റെ വരവിന്റെ പെരുമ്പറ മുഴക്കി ഇടിയും മുമ്പേ വന്നു പോയി കഴിഞ്ഞു.പറവകളെല്ലാം കൂട്ടിലെത്തി,മരങ്ങളും ചെടികളും ഒരുങ്ങി നിൽക്കുകയാണ് നിന്റെ സ്പർശ്ന ത്തിനായി.പകല്‍ സൂര്യന്‍ പകർന്ന ചൂടില്‍ വിറങ്ങലിച്ച മണൽതരികളും, പുൽകൊടികളും നിന്നില്‍ നിന്ന് ഉതിരുന്ന ഒരോ തുള്ളികളും കുളിരായി വന്നിറങ്ങുന്നത് കാത്ത് നിൽകുകയാണ്.നിന്റെ പ്രവാഹത്തേ ഭയന്ന ഉറുമ്പുകളും പ്രാണികളും ധ്യതിയില്‍ ഓടി മറയുകയാണ്. അന്തരീക്ഷം ആകെ ഇരുണ്ടല്ലോ, തണുത്ത കാറ്റ് ഇവിടെ ആകെ ചൂറ്റി തഴുകി കടന്നു പോയി, ആ കാറ്റിൽ ഇവിടമാകെ കുളിരുന്നു,ഈ ചെടികളും മരങ്ങളുമാകെ എന്തേ താമസം, എത്തിയോ നീ സന്നാഹങ്ങളുമായി,അതാ ഒരു പറവ കൂട്ടംതെറ്റിയാണെന്ന് തോന്നുന്നു മുകളിലെക്ക് ഉയർന്ന് തിരിച്ചു വന്നു,നിന്റെ ഉഗ്രരൂപത്തേ ഭയന്നിട്ടാവാം,എന്തിനു നീ ഭയപ്പെടുത്തുന്നു, കാത്തിരിക്കുകയല്ലെ നീ പെയ്യുന്നതിനായി ,ഒരു കുളിരായി ഞങ്ങളുലെക്ക്.മുത്തു പോലുള്ള നിന്റെ ആദ്യ തുള്ളി മണ്ണില്‍ വീണ് ചിതറുന്നത് കാണാന്‍ എന്തു ഭംഗിയാണ്.വളർന്ന് ഇപ്പോള്‍ ഒരു താളമായി,ചാഞ്ഞും ചരിഞ്ഞും തിമിർക്കുകയാണ് നീ,പകല്‍ ചൂടില്‍ വരണ്ട മണ്ണിന്റെ ദാഹമാകെ തീർക്കാനായി എന്ന പോലെ നീ ഒരു പ്രവാഹമായിരിക്കുന്നു.നീ പകരുന്ന കുളിരില്‍ പൂക്കളുടെ ഓരോ ഇതളും,പകല്‍ കാറ്റിനോപ്പം പൊടിയാല്‍ മൂടിയ ഇലകളും, തളിർക്കയാണ്. നിന്റെ ഓരോ തുള്ളികളെയും പുണരുകയാണ് ഭൂമി,ഒരു അമ്മ കുഞ്ഞിനെ എന്നോണം തന്റെ നെഞ്ചിലെക്ക്.ഓരോ വേനലിന്റെ ഒടുവിലും നിന്റെ വരവിനായി അല്ലേ വിയപ്പില്‍ പുതഞ്ഞ ഒരോരുത്തരും, നീ പൊഴിക്കുന്ന ഒരോ തുള്ളിയിലും കുളിര്ക്കാനന്‍ കാത്തിരിക്കുന്നു, മരവും, മനുഷ്യനും, ചെടികളും,പൂക്കളും, പ്രണികളും പറവകളും.ഭൂമിയുടെ ഒരോ സുക്ഷിരത്തിലും നീ പ്രവാഹമായി നിറഞ്ഞ് ഒഴുകുന്നതിനായും. ഇന്ന് നീ മടങ്ങുമ്പോള്‍ ഞങ്ങള്‍ കാത്തിരിക്കുന്നു നാളെയും നിന്റെ വരവിനായി,മഴയേ അറിയാം നീ ഞങ്ങളെ നിരാശരാക്കില്ലെന്ന്.
Saturday, May 2, 2020
മഴയുടെ മോഹങ്ങള്‍
നേരം സന്ധ്യയായിരിക്കുന്നു പടിഞ്ഞാറ്
ആകാശം നല്ല ചുവപ്പു നിറത്തില്‍ കിഴക്ക് കറുത്തിരിണ്ടാണ്,ഇരുട്ട് പതിയേ കയറി
വരുന്നു,രണ്ട്,മൂന്ന് തുള്ളികള്‍ ഒന്ന് തൂളി പോയി,മഴയുടെ വരവ് അറിയിച്ച്.ഒരു ചെറു
കാറ്റ് പതിയേ മരങ്ങളേയും,ചെടികളെയും ആകെ തലോടി പോയി.ഇപ്പോള്‍ എല്ലാം നിശ്ചലം,മഴതുള്ളികള്‍
വീഴുന്നതൊഴികെ. എങ്കിലും മഴ എന്ന് പറയാറായിട്ടില്ല. കാറ്റ് വീണ്ടും വരുന്നുണ്ട് മുമ്പേത്തേക്കാള്‍
ശക്തിയായി മരങ്ങളെയും, ചെടികളെയും ഒന്ന് ഉലച്ചു,വാഴയും കപ്ളവും ഒന്ന് ഉലഞ്ഞ് ആടി
നിന്നു.ഒന്ന് കറങ്ങി ആ കാറ്റ് വന്ന വഴിയേ പതിയേ തിരിച്ചു പോയി.ഇപ്പോഴും
മഴതുള്ളികള്‍ ചന്നംപിന്നം വീഴുന്നുണ്ട്. മഴയുടെയും കാറ്റിന്റെയും ഒരുക്കങ്ങള്‍
കണ്ടിട്ടാകാം കിളികള്‍ ഒച്ച വച്ച പറന്നു പോയി തുടങ്ങി.പാവങ്ങള്‍ മഴ നനയേണ്ട
എന്ന് ഓര്‍ത്തി ട്ടുണ്ടകാം.പിന്നെയും കാറ്റ് ഒന്ന് കറങ്ങി തിരിഞ്ഞ് വന്നു,ഇപ്പോള്‍
പഴയതിലും കുറച്ചു കൂടി ശക്തിയോക്കെയുണ്ട്. വാഴയും കപ്ളവും മാത്രമല്ല ചാമ്പയും
ജാതിയും ഒക്കെ പെട്ടമട്ടാണ്,എല്ലാവരെയും ഒന്ന് നല്ലവണ്ണം കറക്കി കാറ്റ് തിരിച്ചു
പോയി.മഴ പെയ്യണോ വേണ്ടയോ എന്ന് ശങ്കിച്ച് നില്കുന്നു,മട്ട് കണ്ടിട്ട് പെയ്യണം എന്ന
ആഗ്രഹത്തിലാണ് എന്ന് തോന്നുന്നു.എന്നാല്‍ അതിനോട്ട് കഴിയുന്നുമില്ല.കിളികളോക്കെ
പോയികഴിഞ്ഞു.പടിഞ്ഞാറും കിഴക്കുമോക്കെ ആകെ ഇരുണ്ടു,മഴ പെയ്തതു തന്നെ.അതാ കാറ്റ്
പിന്നെയും വരുന്നുണ്ട്,ഈപ്രാവശ്യം എന്തോ തീരുമാനിച്ച മട്ടാണ്, ഒന്ന് വട്ടം കറങ്ങി, വാഴയും
കപ്ളവും ചാമ്പയും ജാതിയും റമ്പൂട്ടാനും ആരിവേപ്പും ആഞ്ഞിലിയും പ്ളാവും എല്ലാരും
അതില്‍ പെട്ടു,വട്ടം കറക്കി ചുഴലി എന്ന പോലെ,കൊമ്പുകളോക്കെ ഒടിയുമോ എന്തോ,അവരോക്കെ
പിടിച്ചു നില്കാനുള്ള തത്രപ്പാടിലാണ്,ചുവട് പിഴച്ചാല്‍ നിലം തൊട്ടതു തന്നെ,പക്ഷേ
കാറ്റിന് യാതോരു ദാക്ഷ്യണ്യവുമില്ല,എല്ലാവരെയും ശരിക്കും വട്ടം കറക്കി നെഞ്ച് വിരിച്ച്
മുകളിലെക്ക് പോയി തിരിച്ചി വന്ന് മടങ്ങി പോയി, കാറ്റിന്റെ വികൃതിയില്‍ വിരണ്ടാണ്
എല്ലാവരുടെയും നില്പ്.ആകെ കറുപ്പിച്ചിരുന്ന ആ മഴകാറും ഇപ്പോള്‍ കാണാനില്ല.ഇലകള്‍
മഴയുടെ ശേഷിപ്പുകളുമായി വിറങ്ങലിച്ച് നില്കുന്നു.പെരുംമഴയില്‍ കുളിരാനുള്ള മോഹം
കാറ്റ് കൊണ്ടുപോയതിന്റെ നഷ്ടബോധം അവരില്‍ കാണാമായിരുന്നു.
Subscribe to:
Comments (Atom)
-
▪️"ഇതെഴുതി നിർത്തുമ്പോൾ ചുള്ളിക്കാടിൻ്റെ വരികൾ ഓർമ്മവരുന്നു. അതെ, രണ്ടു കതിനകളെ കൂട്ടിയിണക്കുന്ന വഴിമരുന്നിന്റെ ഇടവേളയിലാണ്...
-
വസുധ കരുതുന്നതുപോലെയല്ല, ഇത്തരം അപൂർണ്ണമായ വസ്തുക്കൾ നിർഭാഗ്യം കൊണ്ടുവരുന്നവയാണ്,കടല്‍മണമുള്ള പൊട്ടിയ ശംഖിലേക്ക് നോക്കി നിശാന്തി...
-
"ഓരോ മനുഷ്യനും ഓരോ ഗ്രന്ഥമാണല്ലോ, എഴുതപ്പെടാത്ത ഗ്രന്ഥം. ഗ്രന്ഥശാഖകൾ പോലെയാണ് വ്യക്തിയും വ്യക്തിത്വവും. ചിലർ കവിത, ചിലർ നാടകം, ചിലർ കഥ...