തൊണ്ണൂറുകളില്‍ കോളേജ് പഠനകാലത്ത് വായന സജീവമായിരുന്നു, ആഗ്രഹിക്കുന്ന പുസ്തകങ്ങള്‍ വാങ്ങുവാന്‍ കാശുണ്ടായി രുന്നില്ലങ്കിലും മിച്ചം പിടിക്കുന്ന കാശുകൊണ്ട് ഇഷ്ടപ്പെട്ട ചില പുസ്തകങ്ങളോക്കെ വാങ്ങി യിരുന്നു. അന്ന് പതിവായി വായിക്കുന്ന മാസികകളില്‍ ചില അത്ര പ്രസിദ്ധമല്ലാത്ത പുസ്തകശാലകളുടെ പരസ്യങ്ങള്‍ വരാറു ണ്ടായിരുന്നു,അവയില്‍ ചില അപൂർവ്വം പുസ്തകങ്ങളെ പറ്റിയുള്ള ചെറു കുറിപ്പു കളും ഉണ്ടാകും.അത് ആർത്തി യോടെ വായിക്കുക എന്നല്ലാതെ വാങ്ങുക എന്നത് ഒരു സ്വപ്നമായിരുന്നു അക്കാലത്ത്. അത്ത രത്തിലുള്ള ഒരു പുസ്തക ശാലയായിരുന്നു ആലുവായിലെ ഖനി ബുക്സ്.
ആസമയത്ത് കലാകൌമുദി വാരികയിലാണ് എന്ന് തോന്നുന്നു മിലോവന്‍ ജിലാസിന്റെ “ പുത്തന്‍ വര്ഗ്ഗം, പൂർണ്ണ മല്ലാത്ത സമൂഹം “എന്ന പുസ്തകത്തെ പറ്റി ഒരു ലേഖനം വായിച്ചു.ആ പുസ്തകത്തിന്റെ പേരിലും എഴുത്തുകാരനിലും കൌതുകം തോന്നി ആ പുസ്തകം എവിടെ കിട്ടും എന്ന് പല പുസ്തകശാലകളിലും തിരക്കിയേങ്കിലും പ്രയോജനമുണ്ടായില്ല. നിരാശ തോന്നിയേങ്കിലും അടുത്ത് തന്നെ ഖനി ബുക്സ് അയച്ചു തന്ന കാറ്റലോഗില്‍ ഈ പുസ്തകത്തിന്റെ പേര് കണ്ട് ഒരു പോസ്റ്റ് കാർഡില്‍ പുസ്തകം ആവശ്യപ്പെട്ട് എഴുതി,താമസിയാതെ പുസ്തകം കിട്ടി.താളുകള്‍ മറിച്ചു നോക്കിയപ്പോള്‍ ഘടാഘടിയന്‍ രാഷ്ട്രിമാണ് ഉള്ളടക്കം. അന്നത്തേ എന്റെ വായനാ നിലവാരത്തിന് അപ്പുറമാണ് അതിലെ രാഷ്ട്രിയം,കുറച്ച് വായിച്ച് ഒന്നും മനസ്സിലാകാതെ പുസ്തകം മടക്കിവച്ചു,പിന്നെ വായിക്കാനായി.
അന്ന് കോളേജിൽ പോകുമ്പോള്‍ പാഠപുസ്തകത്തിനോപ്പം ഒന്ന് രണ്ട് മറ്റ് പുസ്തകങ്ങള്‍ കൂടി കൊണ്ടേ പോകുക പതിവുണ്ട്,ഒരു ഗമക്ക് ഞാന്‍ വലിയ വായനക്കാരനാണ് എന്ന് മറ്റുള്ളവരെ അറിയിക്കുവാന്‍. അങ്ങനെ ഒരു ദിവസം ഈ പുസ്തകവും കൈയ്യിലെന്തി കോളേജിലെത്തി,അന്ന് കോളേജില്‍ ഞങ്ങളുടെ സംഘത്തില്‍ ഒരു മുതിർന്ന വിദ്യർത്ഥി സുഹൃത്ത് ഉണ്ടായി രുന്നു,പി.ജി ക്ളാസില്‍ പഠിച്ചിരുന്ന ഒരാള്‍. പണ്ട് വിദ്യാർത്ഥി സംഘടനാരംഗത്ത് സജീവമായിരുന്ന സുഹൃത്ത് അപ്പോള്‍ അതെല്ലാം ഉപേക്ഷിച്ചിരുന്നു. ഞങ്ങളുടെ വായനയുടെയും എഴുത്തിന്റെയും, പുസ്തകത്തിന്റെയും ചർച്ചകളിലും രാഷ്ട്രിയ വർത്തമാനത്തിലും ഈ സുഹൃത്തും സജീവമായിരുന്നു.ഇങ്ങനെ മുന്നോട്ട് പോകുന്ന ഒരു ദിവസമാണ് ഞാന്‍ പുസ്തകവുമായി കോളേജില്‍ എത്തുന്നത്, എന്റെ കൈയ്യില്‍ നിന്ന് പുസ്തകം വാങ്ങി നോക്കി വായിക്കാന്‍ തരുമോ എന്ന് ചോദിച്ചു,ഉയന്ന രാഷ്ട്രിയ ബോധമുള്ള സുഹൃത്തിന്റെ ചോദ്യത്തിന് മറുത്ത് പറയുവാന്‍ എനിക്ക് അപ്പോള്‍ കഴിഞ്ഞില്ല, പക്ഷേ എന്ന് തിരികെ തരും എന്ന് ഞാനും, ഒരാഴ്ച എന്ന് ഉത്തരം .ശങ്കയില്ലാതെ സുഹൃത്തിന് പുസ്തകം വച്ചു നീട്ടി.
ദിവസങ്ങള്‍ ഒരോന്ന് കടന്നു പോയി ആ ഒരാഴ്ച വന്നേത്തി, കക്ഷിയേ കാണാനെ യില്ല, ക്ളാസില്‍ തിരക്കി ചെന്നു,കോളേജില്‍ വന്നിട്ട് കുറച്ച് ദിവസമായി എന്ന് അറിയാന്‍ കഴിഞ്ഞു. അങ്ങനെ കുറെ ദിവസത്തിനു ശേഷം കണ്ടുകിട്ടിയ സുഹൃത്തിനോട് പുസ്തകം ചോദിച്ചു,വായിച്ചു തീർന്നില്ല തരാം എന്നു മറുപടി,ആ മറുപടിയുടെ ആവർത്ത നങ്ങളില്‍ കോളേജ് കാലം തീരുന്നു.ഞാന്‍ ഡിഗ്രിയും സുഹത്ത് പി.ജിയും കഴിഞ്ഞ് ക്യമ്പസ് വീട്ടു.പിന്നീട് തമ്മില്‍ കാണാതാ കുന്നു,അന്ന് മറ്റ് മാർഗ്ഗങ്ങള്‍ ഇല്ലാത്ത തിനാല്‍ ഒന്ന് രണ്ട് കത്തുകള്‍ അയക്കുന്നു, കൈയ്യിലുള്ള വിലാസത്തില്‍,മറുപടി യാതോന്നും ഇല്ല.പുസ്തകം കിട്ടാത്ത ഞാന്‍ വീണ്ടും നിരാശന്‍.
കാലം പോകെ ഞാന്‍ പുസ്തകത്തെ മറന്നു,സർക്കാാര്‍ ഉദ്യോഗത്തില്‍ കടന്നു.ആദ്യം ജോലി ചെയ്ത ഓഫീസിലെക്ക് പോകുന്നത് സുഹൃത്തിന്റെ വീട്ടിലെക്ക് പോകുന്ന വഴിയേ,വീട് അറിയില്ല, വഴിയില്‍,കവലയില്‍ പലപ്പോഴും നോക്കും എനിക്ക് തരാനുള്ള പുസ്തകവുമായി സുഹൃത്ത് നില്പുണ്ടോ എന്ന് ,കണ്ടില്ല ഒരിക്കലും, വീണ്ടും നിരാശന്‍. ആ പുസ്തകം മറക്കുക തന്നെ അല്ലാതെ മറ്റ് വഴിയില്ല എന്റെ മുന്നില്‍,ഞാന്‍ തീർച്ച പ്പെടുത്തി.പല ഓഫീസുകള്‍ മാറി മാറി ഒടുവില്‍ ഒരുനാള്‍ ജില്ലാ ആസ്ഥാനത്തെ ഓഫീസിലെത്തി സ്ഥലം മാറ്റമായി.ഒരു ദിവസം കോളേജ് കാലത്തെ ഒരു ചങ്ങാതിയേ കാണുന്നു, ഞങ്ങളുടെ സംഘത്തില്‍ അവനും ഉണ്ടായിരുന്നു അന്ന് ,ആള്‍ അന്ന് വക്കീലാണ് ഇവിടെ പ്രാക്റ്റിസ് ചെയ്യുന്നു. പലതും പറഞ്ഞ കൂട്ടത്തില്‍,ആ പഴയ സുഹൃത്തിനെ പറ്റിയും പറഞ്ഞു,ആളും ഇവിടെ പ്രാക്റ്റിസ് ചെയ്യുന്നു,അത് കേട്ടതും മറവിലാണ്ടു പോയിരുന്ന ആ പുസ്തകം മനസ്സിലെക്ക് പിന്നെയും വന്നു,എങ്ങനെയും സുഹൃത്തിനെ കണ്ടു പിടിക്കണം,പുസ്തകം തിരികെ ചോദിക്കണം .
അങ്ങനെ ഒരു ദിവസം ക്യാന്റിനില്‍ വച്ച് കണ്ടുമുട്ടി സുഹൃത്തിനെ, കുശലവർത്ത മാനങ്ങക്ക് ശേഷം ആ പഴയ പുസ്തകത്തെ പറ്റി ചോദിച്ചു,”ഓ അതോ വീട്ടിലുണ്ട് ”എനിക്ക് അത് തിരികെ കിട്ടിയാല്‍ കൊള്ളാം എന്ന് ഞാനും,തരാം സുഹൃത്ത് തിരികെ ഒഴുക്കന്‍ മട്ടില്‍.ഒരോ ദിവസം പുസ്തകം തിരികെ കിട്ടാതെ കടന്നു പോയതല്ലാതെ മറ്റോന്നും സംഭവിച്ചില്ല.ഒരു ദിവസം ഓഫീസ് വിട്ട നേരം ജില്ലാ ആസ്ഥാനത്തിന്റെ മുഖ്യ കവാടത്തി ലൂടെ ഞാന്‍ നടന്നു വരുമ്പോള്‍ മുന്നില്‍ അതാ ബൈക്കില്‍ സുഹൃത്ത്, കുശല വർത്തമാനങ്ങക്ക് ശേഷം, വീട്ടിലെക്കല്ലേ, ഞാന്‍ ചോദിച്ചു,അതെ എന്ന് സുഹൃത്ത്. പിന്നെ വിട്ടില്ല ഞാന്‍ ചാടി ബൈക്കിന്റെ പുറകില്‍,സുഹൃത്ത് നിസ്സഹായന്‍.അങ്ങനെ ഞങ്ങള്‍ സുഹൃത്തിന്റെ വീട്ടിലെത്തി ,അമ്മ ഇട്ടു തന്ന കാപ്പി കുടിച്ച് വർത്തമാനം പറഞ്ഞ് ഇരുന്നപ്പോള്‍ പഴയ പുസ്തകത്തെ പറ്റി ഞാന്‍ ചോദിച്ചു,സുഹൃത്ത് നിസ്സഹായ നായി അടുക്കി വച്ച പുസ്തകങ്ങൾക്ക് ഇടയിൽ നിന്ന് ആ പുസ്തകം എടുത്ത് തന്നു.നീണ്ട പത്ത് വർഷത്തിന് ശേഷം പുസ്തകം എന്റെ കൈയ്യില്‍,മനസ്സിലുള്ള സന്തോഷം പുറത്ത് കാണിച്ചില്ല.തിരികെ പോരുമ്പോള്‍ കവല വരെ സുഹൃത്തും ഒപ്പം വന്നു, സന്തോഷ ത്തോടെ പിരിഞ്ഞു.
വീട്ടിലെത്തി പുസ്തകം തുറന്ന് നോക്കിയ പ്പോള്‍ തകർന്നു പോയി, പുസ്തകത്തിന്റെ മുന്‍ പേജില്‍ തന്നെ പച്ച മഷിയില്‍ മനോഹരമായി സുഹൃത്തിന്റെ പേര്,എന്തു ചെയ്യണം എന്ന് നിസ്സഹായനായ ചിന്തയില്‍ ഒരു തുണ്ട് വെള്ള കടലാസ് കീറി ആ പേരിന്റെ മുകളില്‍ ഫേവികോള്‍ തേച്ചു പതിച്ചു.പിന്നെ മറ്റ് പുസ്തകങ്ങക്ക് ഒപ്പം ഷെൽഫികലെക്ക്. കാലം കടന്നു പോയി. ജീവിതത്തിന്റെ ഓട്ടത്തിനിടയിലും വാങ്ങി കൂട്ടിയ മറ്റ് പുസ്തക ങ്ങള്‍ ഷെൽഫില്‍ നിറഞ്ഞപ്പോള്‍ ആ പുസ്തകത്തെ പിന്നെയും മറന്നു. ഇടക്കുള്ള അടുക്കി പെറുക്കലില്‍ വീണ്ടും കണ്ട്മുട്ടും, സ്നേഹത്തോടെ ഒന്ന് എടുത്ത് നോക്കി തിരികെ വയ്ക്കും ഷെൽഫിലെക്ക് പുതിയ പുസ്തകങ്ങള്‍ പിന്നെയും വന്നു കൊണ്ടിരുന്നു, വായിച്ച് പൂർത്തിയാക്കാത്ത എല്ലാ പഴയ പുസ്തകങ്ങളെയും പിന്നിലാക്കി കൊണ്ട്.
ഒടുവില്‍ ഈ അടച്ചു പൂട്ടലിന്റെ കാലത്ത് പുസ്തക ഷെൽഫിലെ വായന പൂർത്തിയാക്കാത്ത പല പുസ്തകങ്ങള്‍ വായിച്ച് തീർക്കുമ്പോള്‍, പഴമയുടെ ചില്ലറ പരുക്കുകളോടെ ആ പുസ്തകം എന്റെ മുന്നിലുണ്ട്,1992ല്‍ ആദ്യ പതിപ്പായി, ശ്രീ.പി.വി.കുര്യന്‍ എന്നയാൾ മൊഴിമാറ്റം നടത്തി സമതപ്രകാശനം കോട്ടയം പ്രസിദ്ധികരിച്ച പുസ്തകത്തിന്റെ കടലാസുകളില്‍ വാർദ്ധക്യം കടന്നു കൂടിട്ടുണ്ട്, പഴയ ഫേവികോളിന്റെ പുതിയ പശയുടെ കരുത്തില്‍ പരുക്ക് പറ്റിയ താളുകള്‍ ആരോഗ്യം വീണ്ടേടുത്തിരിക്കുന്നു. എന്റെ മുന്നില്‍ വായിച്ച് തീർക്കാനുള്ള പഴയതും,പുതിയതുമായ പുസ്തകങ്ങളുടെ കൂടെ ആ പഴയ പുസ്തകവും ഇരിപ്പുണ്ട്, ഇപ്പോള്‍ വായിക്കുന്ന പുസ്തകം തീരുമ്പോള്‍ അത് പൂർണ്ണമായും വായിക്കണം ഇനിയെങ്കിലും എന്ന് മനസ്സ് ഉറപ്പിച്ച് ഞാനും.
No comments:
Post a Comment