Feb 14 valentine”s dayപ്രണയിതാക്കളുടെ
ദിനം .എന്നെ സംബന്ധിച്ച് 44
Feb 14 കൾ കടന്ന് പോയിരിക്കുന്നു. ഈ ദിവസത്തിന്റെ
പ്രത്യേകത തിരിച്ചറിഞ്ഞിട്ട് 26 വര്ഷ
ങ്ങൾ മാത്രമെ ആയിട്ടുള്ളു.പക്ഷേ ഒരിക്കലും ആഘോഷിക്കാന്‍
കഴിയാത്ത ഒരു ദിവസമാണ് Feb 14 ,കാരണം നിസ്സാരമാണ്
പ്രണയിക്കുവാൻ കഴിയാത്ത ഒരുവന് ഈ ദിവസം എങ്ങനെ
ആഘോഷിക്കാന്‍ കഴിയും .ഞാന്‍ പലപ്പോഴും പ്രണയിച്ചിട്ടുണ്ടാകാം പലരെയും, എന്നാൽ അവർ പലരും തിരികെ
പ്രണയിക്കണം എന്നില്ലലോ.ഇന്നുവരെ ഒരാളെ പോലും പ്രണയിക്കാത്തവർ ഉണ്ടാകാം,അതിൽ ഒരാളായി
ഞാനും. പഠനകാലത്ത് പലരും പ്രണയിക്കുന്നത് കണ്ട് ആസൂയ തോന്നിട്ടുണ്ട്.പക്ഷേ അന്ന് അതിന്
കഴിഞ്ഞില്ല,പലകാരണങ്ങൾ
കൊണ്ടാകാം, മറുപക്ഷത്തോട്
സംസാരിക്കുവാനുള്ള വിമുഖത,അല്ലെങ്കിൽ
ധൈര്യമില്ലായ്മ, അല്ലേങ്കില്‍
അവരുടെ കണ്ണുകളില്‍ അതിനുള്ള യോഗ്യത ഇല്ലാത്ത ഒരാൾ, അങ്ങനെ
പലതും.ജീവിതം മുന്നോട്ട് പോകുംന്തോറും തിരക്കുകളിൽ കുടുങ്ങി പ്രണയം
ജീവിതത്തില്‍
നിന്ന് അകന്നു. ജിവിതനാടകത്തില്‍ അല്ലെങ്കിലും പ്രണയത്തിന് എന്ത് സ്ഥാനം.പക്ഷേ ഈകാലയളവില്‍
മറ്റോരു പ്രണയം എന്നോടോപ്പം ഉണ്ടായിരുന്നു,
നഷ്ടപ്പെടുമായിരുന്ന നിരവധി സന്ദർഭങ്ങളിൽ
എന്നെ കൈവിടാതെ ചേർത്ത് പിടിച്ച എന്റെ പ്രണയം,അത് മറ്റാരുമല്ല എന്റെ
പുസ്തകങ്ങൾ, ജീവിതത്തിന്റെ പല
പ്രതിസന്ധി ഘട്ടത്തിലും ആടിഉലയാതെ മുന്നോട്ട് നയിച്ച പുസ്തകങ്ങൾ. അവയോടുള്ള
പ്രണയത്തേ, ജോലിയുടെ
മടുപ്പിക്കുന്ന തിരക്കിനിടയിലും വിട്ടുപോകാതെ ചേർത്ത് പിടിച്ച
പുസ്തകങ്ങളെ , അവരെ
എന്റെ പ്രണയമായി ഞാനും ചേർത്ത് പിടിച്ചു.കോളേജ് പഠന കാലത്ത് കിട്ടിയ
ഇടവെളയിലാണ് എന്റെ ഗൌരവമായ വായന തുടങ്ങുന്നത്, വീട്ടിലുണ്ടായിരുന്ന പുസ്തകങ്ങൾ,അവ വളരെ കുറച്ചു
മാത്രമായിരുന്നു,അത്
ഏകദേശം വായിച്ച് തീര്ന്നു സമയത്താണ് നാട്ടില്‍,അല്പം അകലെ ഉണ്ടായിരുന്ന
വായനശാലയിൽ ചേരുന്നത് അവിടെ പൊടി പിടിച്ച റാക്കുകൾക്ക് ഇടയില്‍ 70 കളിലെയും 80 കളിലെയും കനൽ പോലെ
ജ്വലിച്ച നിരവധി പുസ്തകങ്ങൾ,വയോധികനായ
ലൈബ്രേറിയനോട് പൊടി തട്ടി വാങ്ങി
വര്ഷ്ങ്ങളായി അടിഞ്ഞു കിടന്ന പൊടികൾ തട്ടി മാറ്റി ആ പുസ്തകങ്ങൾ വായനക്കായി എടുക്കുമ്പോൾ എന്റെ പ്രണയത്തിന്
ഗൌരവം വന്നു ചേരുകയായിരുന്നു.പിന്നിട് ആര്ത്തി പിടിച്ചുള്ള വായനയുടെ കാലമായിരുന്നു.
അക്കാലത്ത സ്വന്തമായുണ്ടായിരുന്ന BSA
SLR സൈക്കിളില്‍ ഒന്നുരാടന്‍ വൈകുന്നേരങ്ങളിൽ ക്യര്യറിൽ
പുസ്തകങ്ങളുമായി ചവിട്ടി എത്തുമ്പോൾ ആ വായനശാലയിൽ ഞാനും ലൈബ്രേറിയനും മാത്രമേ ഉണ്ടാകുമായിരുന്നുള്ള.
ക്ഷുഭിതമായ കാലഘട്ടത്തിന്റെ കഥകളും, കവിതകളും
വായിച്ച് തീര്ക്കുതമ്പോൾ ഞാൻ ഒന്നാകെ
മാറുകയായിരുന്നു,എന്റെ
ചിന്തകൾ, രാഷ്ട്രീയം,സിനിമസങ്കല്പങ്ങൾ
അങ്ങനെ എന്തെല്ലാം.എത്ര
പുതിയ എഴുത്തുകാര്‍, അവരുടെ വരികളിലെ
ചുട്ടുപൊള്ളുന്ന അക്ഷരങ്ങള്‍ അവ എന്നെയും ചുട്ടു പൊള്ളിച്ചു.
ആ സമയത്താണ് DC Books VIPപദ്ധതിയില്‍
ചേരുന്നത്,VIP,HLS ഇവയിൽ
ഒക്കെയായി വാങ്ങി കൂട്ടിയ പുസ്തകങ്ങൾ, ദര്‍ശന
പുസ്തകമേളയിൽ എല്ലാ ദിവസവും കയറി ഇറങ്ങി,മാര്ക്സ്
എംഗല്സ്ക സമ്പൂര്ണ്ണ കൃതികൾ 10
വാല്യങ്ങൾ
സ്വന്തമാക്കിയപ്പോൾ ഉണ്ടായ സന്തോഷം,
അതു പോലെ എന്തെല്ലാം.എത്ര എഴുത്തുകാര്‍ എത്ര
പുസ്തകങ്ങള്‍.
പുസ്തകങ്ങളുമായി ഓഫീസില്‍ എത്തുമായിരുന്ന രാധാകൃഷ്ണന്‍ എന്ന മനുഷ്യനെ സജീവ് പരിചയപ്പെടുത്തുമ്പോൾ
അയാളുടെ പുസ്തക സഞ്ചിയില്‍ ഞാന്‍ ഒരിക്കലും കണ്ടുമുട്ടാൻ സാധ്യതയില്ലാത്ത എത്ര എത്ര
പുസ്തകങ്ങൾ.ആ കാലത്ത എവിടെ പോയാലും പുസ്തകശാലകൾ തേടി പോകുക പതിവായിരുന്നു,അത് ഒരു ഹരമായിരുന്നു.
രാഷ്ട്രീയം, ശാസ്ത്രം, സാമ്പത്തികശാസ്ത്രം,സിനിമ, ആദ്യത്മീകത, നോവലുകള്‍,കഥകള്‍,കവിതകള്‍, യാത്രകൾ അങ്ങനെ
എന്തെല്ലാം വിഷയങ്ങള്‍, ഇംഗ്ളീഷ്
പുസ്തകങ്ങൾ സ്വന്തമാക്കിയവ
കുറവായിരുന്നു ആ കാലത്ത്. ഈ അടുത്ത കാലത്ത് സുഹൃത്തും നോവലെഴു ത്തുകാരനുമായ അരുണ്‍ second hand books കിട്ടുന്ന
app പരിചയപ്പെടുത്തതിൽ
പിന്നെ നിരവധി ക്ലാസിക്കുകള്‍ ഞാൻ സ്വന്തമാക്കി,വായന കൂടുതൽ
സജീവമാക്കി. പ്രീയമുള്ള എഴുത്തുകാര്‍ അവരുടെ പുസ്തകങ്ങള്‍, ആനന്ദ്,
ആഷമേനോന്‍, വി.മുസാഫീര്‍
അഹമ്മദ്,ഷൌക്കത്ത്,പിഎന്‍ ദാസ് മാഷ്, സി.വി.ബാലകൃഷ്ണന്‍
ഇവരുടെ എല്ലാ
പുസ്തകങ്ങളും
സ്വന്തമാക്കി. അങ്ങനെ എന്റെ പ്രണയം എന്റെ കൊച്ചു മുറിയിലെ ചില്ലിട്ട അലമാരക്കുള്ളിൽ
എന്റെ വരവും കാത്ത് അക്ഷമയോടെ ഇരിക്കും,എന്നും ആ
പ്രണയത്തെ ഒന്ന് തൊട്ട് തലോടി ഇല്ലെങ്കിൽ
ഉറങ്ങാൻ കഴിയില്ല, വായിച്ച്
തീര്ന്നവയും, വായിച്ച്
തീര്ക്കു വാനുള്ളതും,പകുതി
വായിച്ചതും ആ കൂട്ടത്തിലുണ്ട്, ഇന്ന് കുറഞ്ഞത് 10 പേജ് എങ്കിലും
ദിവസവും നിര്ബ്ന്ധമാണ്, ഇല്ലെങ്കില്‍
അന്ന് എന്തോ നഷ്ടപ്പെട്ടത്
പോലെ.ഈ പ്രണയത്തില്‍ എന്നെ എത്തിച്ചതിൽ എന്റെ ചങ്ങതിമാര്ക്കും വലിയ പങ്കുണ്ട് അൻവർ അബ്ദുള്ള,സജീവ് അയ്മനം, വായന മടുക്കുമ്പോൾ
പിന്നെയും അതിലെക്ക് തള്ളി വിടുന്ന ഗീരിഷ് ഇവര്‍ എടുത്ത പറയേണ്ട
പേരുകൾ. ഇന്ന് ആഴ്ചയില്‍ ഒരിക്കൽ സജീവുമായി വായിച്ച വരികളെ പറ്റി രണ്ട് വാക്ക് പറഞ്ഞില്ലെങ്കിൽ വായനയുടെ ഗതി തെറ്റും. മറ്റോരു Feb
14 കൂടി കടന്നു പോകുമ്പോൾ ഒരു വർഷം പരമാവധി പുസ്തകങ്ങളെ
പ്രണയിക്കുവാൻ ഞാൻ ഉറക്കം എന്റെ കുറച്ചു. ജീവിതത്തില്‍ മറ്റ് പലരും വിലപ്പെട്ടത്
എന്ന് കരുതുന്ന പലതും
ഇതിനായി ഞാൻ ഉപേക്ഷിക്കാൻ ശ്രമിക്കുകയാണ്.
No comments:
Post a Comment