Saturday, March 7, 2020

തുറന്ന ജനാലയിലൂടെ


തുറന്ന ജനാലയിലൂടെ
കാണുന്നു
കിനാക്കളെ ഉള്ളിൽ
ഒളിപ്പിച്ച ഇളംനാമ്പിനെ,
പുലർച്ചയിൽ.

സൂര്യന്റെ ചൂടിൽ
വിയർക്കാതെ.
മഴയുടെ തിമിർക്കലിൽ
കുളിരാതെ,
കാറ്റിന്റെ പാച്ചിലിൽ
ഉലയാതെ,
വെളിച്ചം തേടിയുള്ള
വഴിയിൽ ,താങ്ങാവുന്നു
ചാഞ്ഞ തണൽ.

തനിക്കോപ്പം വന്ന
പ്രളയ കാലവും,
വേരുകള് ജലം
തേടിയ ഉഷ്ണകാലവും,
കഴിഞ്ഞപ്പോൾ, തളിർത്ത
മോഹിപ്പിക്കുന്ന പൂക്കളും,
ഇലകളും, ശിഖിരങ്ങളും,
കണ്ട് ആർത്തിപൂണ്ട
നോട്ടത്തേയും,
ഊഴമിട്ട് ഇരുന്നവരുടെ
നിഴലുകളെയും,
തണലുകൾക്ക്
അപ്പുറം വളർന്നപ്പോൾ
അറിഞ്ഞതേയില്ല.

പകലിനെയും
രാത്രിയേയും
മറച്ച കറുത്ത
മേഘങ്ങളുടെ ഒരു
നാള്,അരിഞ്ഞിട്ട
പൂക്കൾക്കും ഇലകൾക്കും
ശിഖരങ്ങൾക്കും മേല്‍‍
ഉയർന്ന ആർത്തിയുടെ
ആരവങ്ങള്ക്ക് മീതെ
പെയ്ത തുള്ളികൾ,
അവളുടെ
കണ്ണുനീർ തുളളിയായി.